വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാനെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നറിയിച്ച് ബിസിസിഐ. കളിയല്ല, മറ്റ് ചില കാര്യങ്ങളാണ് ഇതിനു പിന്നിലെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സർഫറാസ് ഖാൻ ശരീരഭാരം കുറയ്ക്കണമെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സർഫറാസ് വീണ്ടും വീണ്ടും അവഗണിക്കപ്പെടുന്നതിന് പിന്നിലെ കാരണം ക്രിക്കറ്റ് മാത്രമല്ല. തുടർച്ചയായ സീസണുകളിൽ 900-ലധികം റൺസ് നേടിയ ഒരു കളിക്കാരനെ പരിഗണിക്കാത്ത സെലക്ടർമാർ […]
Cricket
ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കും
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്പരയിൽ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമിൽ ഇടംപിടിക്കുന്നത്. ഈ മത്സരത്തിൽ 38 പന്തിൽ 36 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ വര്‍ഷം […]
ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കും
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്പരയിൽ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമിൽ ഇടംപിടിക്കുന്നത്. ഈ മത്സരത്തിൽ 38 പന്തിൽ 36 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ വര്‍ഷം […]
ഉറച്ച് നിന്ന് വാലറ്റം; ത്രില്ലർ ആഷസ് ടെസ്റ്റിൽ ഓസിസിന് 2 വിക്കറ്റ് വിജയം
ടെസ്റ്റ് ക്രിക്കറ്റിന് ഭംഗി കുറയുന്നു എന്ന് നിരാശപ്പെടുന്നവർക്ക് ആഘോഷിക്കാൻ വേണ്ടിയാകാം ഇന്നലെ ആഷസിന്റെ ഒന്നാം ടെസ്റ്റ് നടന്നത്. അടുത്തിടെ നടന്ന ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയുടെ വിജയം 2 വിക്കറ്റിന്. ഇംഗ്ലണ്ട് ഉയർത്തിയ 281 റൺസ് വിജയ ലക്ഷ്യം 2 വിക്കറ്റ് ശേഷിക്കെ ടീം മറികടന്നു. വിജയത്തൂടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ലീഡ് എടുക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. 44 റൺസ് എടുത്ത നായകൻ പാറ്റ് കമിൻസിൻ്റെ പ്രകടനം നിർണായകമായി. ഉസ്മാൻ ഖ്വാജയാണ് കളിയിലെ താരം. […]
വീണ്ടും ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ഗാരി കേസ്റ്റൺ
വീണ്ടും ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുൻ പരിശീലകൻ ഗാരി കേസ്റ്റൺ. ഇന്ത്യൻ വനിതാ ടീം പരിശീലകനാവാനുള്ള ബിസിസിഐയുടെ ക്ഷണം കേസ്റ്റൺ തള്ളിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഉപദേശകനായ കേസ്റ്റൺ ഇന്ത്യൻ വനിതാ ടീം പരിശീലകനായി സമയം നീക്കിവെക്കാനില്ലാത്തതിനാലാണ് ക്ഷണം നിരസിച്ചത്. കേസ്റ്റൺ പിന്മാറിയതോടെ ബിസിസിഐ മറ്റ് ആളുകളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ താരങ്ങളായ അമോൽ മസുംദാർ, ഋഷികേഷ് […]
ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ല, സഹപ്രവർത്തകർ മാത്രം; വെളിപ്പെടുത്തലുമായി അശ്വിൻ
ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ലെന്ന് സ്പിന്നർ ആർ അശ്വിൻ. ടീമിലുള്ളത് സഹപ്രവർത്തകർ മാത്രമാണ്. എല്ലാവരും അവരവരുടെ വളർച്ചയ്ക്കാണ് ശ്രമിക്കുന്നത് എന്നും അശ്വിൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് അശ്വിൻ്റെ വെളിപ്പെടുത്തൽ. തന്നെ ദേശീയ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തത് എന്തുകൊണ്ടെന്നും അശ്വിൻ പ്രതികരിച്ചു. “ഈ കാലത്ത് എല്ലാവരും സഹപ്രവർത്തകരാണ്. നേരത്തെ, ടീമിലുള്ളവർ സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ സഹപ്രവർത്തകരാണ്. അത് തമ്മിൽ വലിയ അന്തരമുണ്ട്. അടുത്തിരിക്കുന്നയാളെക്കാൾ സ്വയം വളർച്ചയാണ് എല്ലാവരുടെയും ലക്ഷ്യം. ‘എന്താണ് വിശേഷം?’ എന്ന് ചോദിക്കാനൊന്നും […]
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ മത്സരക്രമമായി
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ മാസം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ എവേ പരമ്പരകൾ. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ ചാമ്പ്യൻഷിപ്പ് ആരംഭിക്കും. നാട്ടിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ കളിക്കും. ഇന്ത്യയുടെ […]
ഇന്ത്യ പാകിസ്താനിൽ കളിക്കില്ല; ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ
ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കും. പാകിസ്താൻ ആതിഥ്യം വഹിച്ചിരിക്കുന്ന ടൂർണമെൻ്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ്. നാല് ഗ്രൂപ്പ് മത്സരങ്ങൾ പാകിസ്താനിലും 9 മത്സരങ്ങൾ ശ്രീലങ്കയിലുമാണ് നടക്കുക. ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ടൂർണമെൻ്റിലുള്ളത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നീ ടീമുകളാണുള്ളത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് […]
സഞ്ജു ഏകദിന, ടി-20 ടീമുകളിലേക്ക് തിരികെയെത്തുന്നു; യശസ്വി ടെസ്റ്റിൽ അരങ്ങേറുമെന്ന് റിപ്പോർട്ട്
മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏകദിനത്തിൽ തകർത്തുകളിച്ചിട്ടും ശ്രീലങ്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ നിന്ന് താരത്തെ മാറ്റിനിർത്തിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ സഞ്ജുവിന് ന്യായമായ അവസരം കൊടുക്കാത്തതും വിമർശിക്കപ്പെട്ടിരുന്നു. ഋഷഭ് പന്ത് ഉടൻ തിരികെയെത്തില്ല എന്നതിനാൽ സഞ്ജു […]
ഏകദിന ലോകകപ്പ്; ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിലെന്ന് റിപ്പോർട്ട്
ഇക്കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബിസിസിഐയെ ഉദ്ധരിച്ച് ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ അഹ്‌മദാബാദിലാണ് ഉദ്ഘാടന മത്സരം. നവംബർ 19ന് അഹ്‌മദാബാദിൽ തന്നെ ഫൈനൽ മത്സരവും നടക്കും. നവംബർ 15, 16 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. ഈ മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചിട്ടില്ല. 10 ടീമുകളാണ് […]