ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാതിരുന്നതിന് താരങ്ങള്‍ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം രൂപ പാരിതോഷികം നല്‍കിയതായി റിപ്പോര്‍ട്ട്. ഷാക്കിബ് അല്‍ഹസന്‍ ഉള്‍പ്പെടെ മൂന്നു താരങ്ങള്‍ക്കാണ് പാരിതോഷികം നല്‍കിയത്. ഷാക്കിബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ക്കാണ് പാരിതോഷികം ലഭിച്ചത്. ഐപിഎല്‍ 2023 സമയത്ത് ബംഗ്ലാദേശ് അയര്‍ലന്‍ഡുമായി ടെസ്റ്റ്, ട്വന്റി പരവമ്പരകള്‍ കളിക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനായി ഐപിഎല്‍ മത്സരങ്ങള്‍ ഒഴിവാക്കേണ്ടിവന്നത്. രാജ്യത്തിനായി കളിക്കുന്നതായിരിക്കണം ഏറ്റവും പ്രാധാന്യമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചീഫ് ജലാല്‍ […]
Cricket
ആഷസ് മൂന്നാം ടെസ്റ്റ് ഇന്ന്; നൂറാം മത്സരത്തിൻ്റെ നിറവിൽ സ്റ്റീവ് സ്‌മിത്ത്
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ന്. ലീഡ്സിലെ ഹെഡിംഗ്‌ലിയിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം. പരമ്പരയിൽ നിരാശപ്പെടുത്തിയ പേസർ ജെയിംസ് ആൻഡേഴ്സൺ ഇന്ന് ഇംഗ്ലണ്ട് നിരയിൽ കളിക്കില്ല. മാർക്ക് വുഡ് ആൻഡേഴ്സണു പകരം ടീമിലെത്തി. പരുക്കേറ്റ് പുറത്തായ ഒലി പോപ്പിനു പകരം ക്രിസ് വോക്സും ടീമിലെത്തി. ഓസീസ് നിരയിൽ സ്റ്റീവ് സ്‌മിത്ത് 100ആം മത്സരം കളിക്കാനാണ് ഇന്ന് ഇറങ്ങുക. ഇതിനൊപ്പം ഓസ്‌ട്രേലിയക്കായി ഏറ്റമധികം ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ സ്‌മിത്ത് മൂന്നാം സ്ഥാനത്തെത്തി. രണ്ടാം […]
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ വിരമിച്ചു
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന ലോകകപ്പിലേക്ക് വെറും മൂന്ന് മാസം ബാക്കിനിൽക്കെയാണ് അവിചാരിതമായി തമീം ഇഖ്ബാൽ പാഡഴിക്കുന്നത്. 34കാരനായ തമീം ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ഇതോടെ 16 വർഷം നീണ്ട രാജ്യാന്തര കരിയറാണ് തമീം അവസാനിപ്പിച്ചത്. വാർത്താസമ്മേളനത്തിലാണ് തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വികാരീധനനായി കണ്ണീരണിഞ്ഞുകൊണ്ട് താരം തൻ്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇത്ര തിടുക്കത്തിൽ വിരമിക്കാനുള്ള തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ല. പരുക്കേറ്റതിനെ തുടർന്ന് […]
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പട്ടു
മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പട്ടു. മീററ്റില്‍ രാത്രി പത്തുമണിക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പ്രവീണ്‍ കുമാറിനും പരിക്കുകളില്ല. വീട്ടിലേക്ക് മടങ്ങുകമ്പോഴായിരുന്നു പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവറിലേക്ക് അമിതവേഗത്തിലെത്തിയ ട്രാക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ നിന്ന് പ്രവീണ്‍കുമാറും മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
ഇനി കളി സിംബാബ്‌വെയിലെന്ന് ശ്രീശാന്ത്: ആശംസകൾ നേർന്ന് ലോകമലയാളികൾ
ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്, സിംബാബ് വേ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമാകുന്നു. ഇതിനകം ലോകപ്രശസ്തി ആർജിച്ച ‘സിം ആഫ്രോ T -10 ‘ ക്രിക്കറ്റ് ടൂർണമെന്റിലാണ് എസ്. ശ്രീശാന്ത് പങ്കെടുക്കുക. ഈ ടൂർണമെന്റിലെ പ്രമുഖ ടീമായ ‘ഹരാരെ ഹരിക്കേയ്ൻസിലാണ് ശ്രീശാന്ത് കളിക്കുക. പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സർ സോഹൻ റോയിയും ചേർന്നാണ് ‘ഹരാരെ ഹരിക്കേയ്ൻസ് ‘ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീശാന്തിനൊപ്പം […]
ബംഗ്ലാദേശ് പര്യടനം; മലയാളി താരം മിന്നു മണി ഇന്ത്യന്‍ വനിതാ ടീമില്‍
ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി സാന്നിധ്യം വീണ്ടും സംഭവിക്കുന്നു . ടിനു യോഹന്നാൻ , എസ് ശ്രീശാന്ത് , സഞ്ജു സാംസൺ, സന്ദീപ് വാരിയർ എന്നിവർക്ക് ശേഷം ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്കെത്തുകയാണ് മിന്നുമണി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിലാണ് മിന്നുമണി ഇടം പിടിച്ചത്. ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത് .കേരള ജൂനിയർ സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും , ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനേയും […]
വിന്‍ഡീസ് പര്യടനം; ജയേഷ് ജോർജ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജർ
വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീം മാനേജരായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജിനെ തെരെഞ്ഞെടുത്തു. ബിസിസിഐയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി ജയേഷ് ജോർജിനെ നിയമിച്ചത്. മുമ്പ് ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലും ജയേഷ് ജോര്‍ജ് മാനേജരായിരുന്നിട്ടുണ്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായിരുന്ന കാലയളവില്‍ ബിസിസിഐ ജോയന്‍റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയേഷ് ജോര്‍ജിനെ വീണ്ടും കേരള ക്രിക്കറ്റ് […]
സ്മിത്തിന്റെ സെഞ്ച്വറി കരുത്തിൽ ഓസ്ട്രേലിയ; തിരിച്ചുവരവിൽ ഇംഗ്ലണ്ട്
ആഷസ് പരമ്പരയിലെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 416 റൺസിൽ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 278/4 എന്ന നിലയിൽ. ഓപ്പണിംഗ് വിക്കറ്റിൽ സാക്ക് ക്രോളി – ബെൻ ഡക്കറ്റ് കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് 91 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 48 റൺസ് നേടിയ സാക്ക് ക്രോളിയെ ലയൺ പുറത്താക്കിയപ്പോൾ ഒല്ലി പോപും ബെൻ ഡക്കറ്റും ചേർന്ന് 97 റൺസ് കൂടി നേടി. 42 റൺസ് നേടിയ പോപിനെ […]
ആഷസ് ടെസ്റ്റ്; ആദ്യ ദിനത്തിൽ ഓസ്ട്രേലിയയ്ക്ക് മേൽക്കൈ, 5 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ്
ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഓസ്ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ്. മൂന്ന് താരങ്ങൾ അർദ്ധ സെഞ്ച്വറി നേടിയതോടെയാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. പുറത്താവാതെ നിൽക്കുന്ന സ്മിത്തിന്റെ ആധികാരിക പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. ഡേവിഡ് വാർണർ(66), സ്റ്റീവ് സ്മിത്ത്(85*), ട്രാവിസ് ഹെഡ്(77) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി അർദ്ധ ശതകം കുറിച്ചത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് രണ്ട് വിക്കറ്റുകളാണ് ആദ്യദിനത്തിൽ നേടിയത്. സ്മിത്തിനൊപ്പം 11 റൺസുമായി അലക്സ് കാറെയാണ് നിലവിൽ ക്രീസിലുള്ളത്. ട്രാവിസ് ഹെഡിനെയും കാമറൺ ഗ്രീനിനെയും […]
‘അന്ന് സച്ചിന് വേണ്ടിയായിരുന്നെങ്കിൽ ഇന്ന് കോലിക്ക് വേണ്ടി ലോകകപ്പ് നേടണം’; സെവാഗ്
2023 ഏകദിന ലോകകപ്പ് ഷെഡ്യൂൾ പുറത്തുവന്നതിന് പിന്നാലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിലെത്തുമെന്നാണ് സെവാഗിന്റെ പ്രവചനം. വിരാട് കോലി, രോഹിത് ശർമ്മ, ഡേവിഡ് വാർണർ എന്നിവർ റൺസ് വേട്ടയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. ഏകദിന ലോകകപ്പ് ഷെഡ്യൂൾ ലോഞ്ച് ചടങ്ങിലാണ് വീരേന്ദർ സെവാഗ് തന്റെ പ്രവചനം നടത്തിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐസിസി സിഇഒ ജെഫ് അലാർഡിസ്, […]