പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ ഉൾപ്പെടുത്താതെ ലോകകപ്പ് പ്രമോ പുറത്തിറക്കിയ ഐസിസിയെ വിമർശിച്ച് പാകിസ്താൻ്റെ മുൻ താരം ഷൊഐബ് അക്തർ. ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി പുറത്തിറക്കിയ പ്രമോയിൽ നിന്നാണ് ഐസിസി ബാബർ അസമിനെ ഒഴിവാക്കിയത്. ‘പാകിസ്താൻ്റെയും ബാബർ അസമിൻ്റെയും സാന്നിധ്യമില്ലാതെ ലോകകപ്പ് പ്രമോ പൂർത്തിയാകുമെന്ന് ആര് ചിന്തിച്ചാലും അവർ പരിഹാസ്യരായിരിക്കുകയാണ്. പക്വത കാണിക്കൂ.’- അക്തർ ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് പാകിസ്ഥാൻ […]
Cricket
ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലങ്കൻ താരം ലഹിരു തിരിമാനെ
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ താരം ലഹിരു തിരിമാനെ. സോഷ്യൽ മീഡിയയിൽ പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 13 വർഷത്തെ കരിയറിനാണ് 33 കാരനായ ഇടം കൈയ്യൻ ബാറ്റ്സ്മാൻ വിരാമമിടുന്നത്. രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് അഭിമാനകരമാണ്. ഒരു കളിക്കാരനെന്ന നിലയിൽ, ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താൻ സാധിച്ചതായി വിശ്വസിക്കുന്നു. ക്രിക്കറ്റിനെ അപ്പോഴും ബഹുമാനിച്ചിരുന്നു. മാതൃരാജ്യത്തോടുള്ള കടമ സത്യസന്ധമായും ധാർമികമായും നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണ്. 13 വർഷത്തിനിടയിൽ ലഭിച്ച മനോഹരമായ ഓർമ്മകൾക്ക് […]
കോഹ്ലിയെ നേരില്‍ കണ്ട് പൊട്ടിക്കരഞ്ഞ് വിന്‍ഡീസ് താരത്തിന്റെ അമ്മ; വൈറല്‍ വീഡിയോ
ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി റെക്കോകര്‍ഡ് നേടിയ വിരാട് കോഹ്ലിയെ കാണാന്‍ ഗ്രൗണ്ടിന് പുറത്ത് ഒരു കടുത്ത ആരാധിക കാത്തിരിക്കുന്നുണ്ടായിരുന്നു. ടീം ബസിലേക്ക് മടങ്ങിയ കോഹ്ലിയെ അവര്‍ ഓടിയെത്തി കെട്ടിപ്പിടിക്കുകയായിരുന്നു. വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡാ ഡിസില്‍വയുടെ അമ്മയയായിരുന്നു കോഹ്ലിയെ കണ്ട ഉടനെ സന്തോഷത്താല്‍ കെട്ടിപ്പിടിച്ച് കരഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായി. ഏറ്റവും നല്ല ക്രിക്കറ്ററാണ് കോഹ്ലിയെന്നും മകന് കോഹ്ലിയുടെ കൂടെ ഫീല്‍ഡില്‍ നില്‍ക്കാന്‍ കഴിഞ്ഞത് അഭിമാനമാണെന്നും അവര്‍ പ്രതികരിച്ചു. ഇതിന് മുന്‍പ് […]
ഐസിസി റാങ്കിംഗ്; ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ രോഹിത് ശർമ ആദ്യ പത്തിൽ
ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ രോഹിത് ശർമ ആദ്യ പത്തിൽ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയതാണ് ഇന്ത്യൻ ക്യാപ്റ്റനു തുണയായത്. 751 റേറ്റിംഗുള്ള രോഹിത് ശർമ 10ആം സ്ഥാനത്താണ്. ബാറ്റർമാരിൽ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് രോഹിത്. മുൻ ക്യാപ്റ്റൻ വിരാട് കോലി 14ആം സ്ഥാനം നിലനിർത്തി. മത്സരത്തിൽ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് അരങ്ങേറ്റത്തിൽ തന്നെ 171 റൺസ് അടിച്ച യുവതാരം യശ്വസി ജയ്‌സ്വാൾ ആദ്യ നൂറിൽ ഇടംപിടിച്ചു. താരം […]
‘താരങ്ങളെ പരിശീലിപ്പിക്കാന്‍ സൗകര്യങ്ങളില്ല; സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായിക്കണം’; ഇറാന്‍ പരിശീലകന്‍
താരങ്ങളെ പരശീലിപ്പിക്കാന്‍ മതിയായ സൗകര്യങ്ങളില്ലെന്നും സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായിക്കണമെന്നും ഇറാന്‍ അണ്ടര്‍ 19 ടീം പരിശീലകന്‍ അസ്ഗര്‍ അലി റെയ്‌സി. ഇറാന്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിനും അമ്പയറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബിസിസിഐ സഹായിക്കണമെന്നും ഇറാന്‍ പരിശീലകന്‍ അഭ്യര്‍ഥിച്ചു. ഐപിഎല്ലില്‍ ഇറാന്‍ താരങ്ങള്‍ക്ക് അവസരം കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും താരങ്ങള്‍ ധോണിയുടെയും കോഹ്ലിയുടെയും ആരാധകരാണെന്നും അസ്ഗര്‍ അലി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ചബാഹറില്‍ 4000 പേര്‍ക്ക് ഇരിക്കാനുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇറാന്‍ പദ്ധതിയുണ്ട്. എന്നാല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ […]
ആർസിബി വാക്കുപാലിച്ചില്ല; കോലി ക്യാപ്റ്റനായിട്ടും ലോകകപ്പ് ടീമിലെടുക്കാത്തതിൽ വിഷമിച്ചു: വെളിപ്പെടുത്തലുകളുമായി ചഹൽ
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. 2022 ഐപിഎൽ ലേലത്തിൽ ആർസിബി വാക്കുപാലിച്ചില്ലെന്നും കോലി ക്യാപ്റ്റനായിട്ടും 2021 ലോകകപ്പ് ടീമിൽ തന്നെ പരിഗണിക്കാതിരുന്നത് വിഷമിപ്പിച്ചു എന്നും ചഹൽ വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ചഹലിൻ്റെ വെളിപ്പെടുത്തലുകൾ. “ആർസിബിയിൽ ഞാൻ എട്ടുവർഷം കളിച്ചു. ആദ്യ കളി മുതൽ വിരാട് ഭായ് എന്നിൽ ഒരുപാട് വിശ്വാസം കാണിച്ചു. അതുകൊണ്ട് ലേലത്തിൽ എടുക്കാത്തതിൽ വിഷമം വന്നു. എന്നെ ആരും വിളിച്ചില്ല. എന്നോട് ഒന്നും […]
113 റൺസിന് ഓളൗട്ടായി ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഞെട്ടിക്കുന്ന തോൽവി
ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. പരമ്പരയിലെ ആദ്യ മത്സരത്തിൽ റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് 43 ഓവറിൽ 152 റൺസിന് ഓളൗട്ടായി. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാവട്ടെ 15.5 ഓവറിൽ 113 റൺസിന് മുട്ടുമടക്കി. 39 റൺസ് നേടിയ ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഫർഗാന ഹഖ് 27 റൺസെടുത്ത് പുറത്തായി. ബംഗ്ലാദേശ് നിരയിൽ അഞ്ച് പേർ ഒറ്റയക്കത്തിനു പുറത്തായി. ഇവരിൽ ഒരാൾ […]
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും മിന്നു മണിയ്ക്ക് ഇടം
ഈ വർഷം സെപ്തംബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണിയ്ക്ക് ഇടം ലഭിച്ചു. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ അരങ്ങേറിയ താരം ആകെ പരമ്പരയിൽ 5 വിക്കറ്റാണ് നേടിയത്. ഇന്ത്യ പരമ്പര നേടുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് മിന്നു ടീമിൽ ഇടം നിലനിർത്തിയത്. ഹർമൻപ്രീത് കൗറിൻ്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ചൈനയിലേക്ക് പറക്കുക. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയ തീതസ് സാധു ആദ്യമായി സീനിയർ ടീമിൽ ഉൾപ്പെട്ടു. ഓൾറൗണ്ടർ പൂജ വസ്ട്രാക്കർ, കഴിഞ്ഞ വർഷത്തെ […]
‘വയനാട്ടിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക്’; അഭിമാനമെന്ന് മിന്നുമണി
ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനായതിൽ അഭിമാനമെന്ന് മലയാളിയായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി 24നോട്. കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം ലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്യതാൽ മാത്രമേ നേട്ടങ്ങളിലേക്ക് എത്താൻ കഴിയൂവെന്ന് മിന്നുമണി പറയുന്നു. വയനാട്ടിൽ നിന്നും ഇന്ത്യൻ കുപ്പായത്തിലേക്കുള്ള തന്റെ യാത്ര വനിതാ ക്രിക്കറ്റർമാർക്ക് പ്രചോതനമാകുമെന്ന് കേൾക്കുന്നുണ്ട് അതിൽ സന്തോഷമെന്നും മിന്നുമണി ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെയാണ് ബംഗ്ലാദേശ് പര്യടനത്തിന് ശേഷം നാട്ടിലെത്തിയത്. ആദ്യ വിക്കറ്റ് നേടിയപ്പോൾ ടീം ഒന്നടങ്കം അഭിന്ദിച്ചത് മറക്കാനാവാത്ത നിമിഷമാണ്. പ്ലെയിങ്ങ് ഇലവനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു മിന്നു […]
ഏക ദിന ക്രിക്കറ്റ് അവസാനിപ്പിക്കുന്നു?; 2027ന് ശേഷം എണ്ണം കുറയ്ക്കുമെന്ന് എംസിസി
ഏക ദിന ക്രിക്കറ്റ് ഘട്ടം ഘട്ടമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ്. 2027ലെ ഏകദിന ലോകകപ്പിന് ശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ് ക്രിക്കറ്റിലെ നിയമ നിര്‍മാതാക്കളായ എംസിസിയുടെ നിര്‍ദേശം. ലോഡ്‌സില്‍ നടന്ന 13 അംഗ ക്രിക്കറ്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിര്‍ത്താന്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്നും നിര്‍ദേശമുണ്ട്. പുരുഷ ക്രിക്കറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കാന്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നില്ലെന്ന പരാതിയുണ്ട്. ടെസ്റ്റ് മത്സരകങ്ങളുടെ നടത്തിപ്പിനായി […]