പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. മത്സങ്ങളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത് ക്രിക്കറ്റ് ബോർഡാണെന്ന് രവി ശാസ്ത്രി പറഞ്ഞു. പാകിസ്ഥാനുമായി കളിക്കണോ എന്ന കാര്യം ബി.സി.സി.ഐയും സർക്കാറുമാണ് തീരുമാനിക്കേണ്ടത്. നിലവിലെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തിൽ മത്സരങ്ങൾ ഉപേക്ഷിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെങ്കിൽ, അത് അനുസരിക്കാതെ വേറെ വഴിയെല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പുൽവാമ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് സെെനികർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കിടയിലെയും ബന്ധം വഷളായിരുന്നു. […]
Cricket
ആദ്യം രാജ്യ സുരക്ഷ, ക്രിക്കറ്റ് അതിന് ശേഷം മാത്രമെന്ന് ലക്ഷ്മണ്‍
രാജ്യത്തിനെതിരായ ഭീകരാക്രമത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍. എന്നെ സംബന്ധിച്ച് ക്രിക്കറ്റ് ഒടുവിലായി വരുന്ന കാര്യമാണ്. പ്രത്യേകിച്ചു ഈ ഒരു അവസ്ഥയില്‍ എല്ലാവരുടെയും മസസ്സ് രാജ്യത്തിനൊപ്പമാണ്. രാജ്യത്തിന്റെ സുരക്ഷയെ കുറിച്ചാണ് ചിന്തിക്കുന്നത്. രക്തസാക്ഷികളായ സെെനികരുടേയും, അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പം നില്‍ക്കേണ്ട സമയമാണിതെന്നും ലക്ഷമണ്‍ ദുബെെയില്‍ പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടുമോ എന്ന ചോദ്യത്തിനാണ് ക്രിക്കറ്റ് തനിക്ക് അവസാനമായി […]
ആദ്യം രാജ്യം, പിന്നെ ലോകകപ്പ്; നിലപാട് വ്യക്തമാക്കി അസ്ഹറുദ്ദീന്‍
പുല്‍വാമ ഭീകരാക്രമണ പശ്ചാതലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാട് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങും പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പില്‍ തന്നെ ഇന്ത്യ കളിക്കണമോ എന്ന കാര്യം പരിഗണിക്കണമെന്നും രാജ്യത്തോളം വരില്ല ക്രിക്കറ്റെന്നുമായിരുന്നു ഇരുവരുടെയും അഭിപ്രായം. ഹര്‍ഭജന്‍ സിങാണ് വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ആദ്യം രംഗത്ത് എത്തിയ ക്രിക്കറ്റര്‍. […]
ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരെ കളിക്കുമോ ? ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ…
ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ ബി.സി.സി.ഐ. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ ”ലോകകപ്പിലേക്ക് ഇനിയധികം ദൂരമില്ല. പക്ഷേ നിലവില്‍ ഒന്നും പറയാന്‍ കഴിയില്ല. കുറച്ച് കൂടി കഴിഞ്ഞാല്‍ ചിത്രം വ്യക്തമാകും. ആ സമയത്ത് പാകിസ്താനെതിരെ കളിക്കേണ്ടതില്ല എന്നാണ് സര്‍ക്കാരിന്റെ […]
ഇനി ഒരു മടങ്ങി വരവ് ഉണ്ടാവുമോ?
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. പന്തിനെച്ചുറ്റിപ്പറ്റിയാണ് ഇപ്പോ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് തന്നെ. ധോണിക്ക് ശേഷം പന്ത് തന്നെയെന്ന വിലയിരുത്തലുകളും വരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നാണ് സെലക്ടര്‍മാരെ കുഴക്കുന്ന പ്രധാനപ്രശ്‌നവും. അതിനിടയ്ക്ക് വൃദ്ധിമാന്‍ സാഹയെ ആരും ഓര്‍ക്കുന്നു പോലുമില്ല. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ കാലമുണ്ടായിരുന്നു സാഹക്ക്. അന്ന് മലയാളി താരം സഞ്ജുവിന് പോലും സാഹയായിരുന്നു […]
തിരിച്ചുവരവില്‍ കപില്‍ദേവിന്റെ റെക്കോര്‍ഡും മറികടന്ന് സ്റ്റെയിന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയെന്ന നേട്ടത്തിലാണ് സ്റ്റെയിന്‍ കപില്‍ദേവിനെ മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് സ്റ്റെയിന്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് ശ്രീലങ്കന്‍ താരങ്ങളാണ് സ്റ്റെയിനിന്റെ ഏറില്‍ പുറത്തായത്. ഇതോടെ ടെസ്റ്റ് കരിയറില്‍ താരത്തിന് 437 വിക്കറ്റുകളായി. 433 വിക്കറ്റുകളായിരുന്നു മത്സരം തുടങ്ങുന്നതിന് മുമ്പ് സ്റ്റെയിനിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തി കപില്‍ദേവിന്റെ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. പരിക്ക് കാരണം ഏറെക്കാലം […]
വീരുവിന്റെ ബേബി സിറ്റിംഗിന് മറുപടിയുമായി പന്ത്
ഇന്ത്യയുടെ ആസ്ത്രേലിയൻ പര്യടനത്തനിടെ ഉയർന്ന ‘ബേബി സിറ്റർ’ പ്രയോഗത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് പരസ്യ ചിത്രത്തിൽ അഭിനയിച്ച വീരേന്ദ്രർ സെവാഗിന് മറുപടിയുമായി റിഷഭ് പന്ത്. ആസ്ത്രേലിയൻ പര്യടനത്തിനിടെ റിഷഭ് പന്തും ക്യാപ്റ്റൻ ടിം പെയിനും തമ്മിലുണ്ടായ സ്ലെഡ്ജിംഗിന്റെ ഭാഗമായി പ്രസിദ്ധമായ ‘ബേബി സിറ്റർ’ പ്രയോഗം ക്രിക്കറ്റ് ലോകത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യ-ആസ്ത്രേലിയ ടി20 പരമ്പരക്കുള്ള പ്രമോഷനൽ വീഡിയോയിലാണ് സെവാഗ് ബേബി സിറ്റിംഗ് കൊണ്ട് ഓസീസിനെ ട്രോളിയത്. ആസ്ത്രേലിയൻ ജേഴ്സിയിൽ പ്രത്യക്ഷപ്പട്ട കുട്ടികളെ പരിപാലിക്കുന്ന സെവാഗിന്റെ പരസ്യമാണ് പുറത്തു […]
അക്തര്‍ വീണ്ടും കളിക്കാനിറങ്ങുന്നു
വേഗതകൊണ്ട് ബാറ്റ്‌സ്മാന്മാരെ അമ്പരപ്പിച്ച പാക് പേസ്ബൗളര്‍ ഷുഹൈബ് അക്തര്‍ വീണ്ടും കളിക്കാനിറങ്ങുന്നു. അക്തര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 14ന് കളി തുടങ്ങുമെന്നാണ് അക്തറിന്റെ പ്രഖ്യാപനം.
‘സിക്‌സടിക്കാനാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു’ തുറന്നു പറഞ്ഞ് ഡി.കെ
ന്യൂസിലന്റിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ നാല് റണ്‍സിന് ഇന്ത്യ തോറ്റതിന് പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെതിരെ ആരാധകര്‍ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. അവസാന ഓവറില്‍ ക്രുണാല്‍ പാണ്ഡ്യക്ക് സ്‌ട്രൈക്ക് കൈമാറാന്‍ തയ്യാറാകാതിരുന്ന സംഭവമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ വിവാദ സംഭവത്തിന് വിശദീകരണവുമായി ദിനേശ് കാര്‍ത്തിക് തന്നെ എത്തിയിരിക്കുന്നു. 20 ഓവറില്‍ 213 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ക്രുണാലും കാര്‍ത്തികും ക്രീസില്‍ ഒരുമിച്ചപ്പോള്‍ വേണ്ടിയിരുന്നത് 28 പന്തില്‍ 68 റണ്‍സ്. ഒരു വിക്കറ്റ് കൂടി നഷ്ടമായാല്‍ വരാനിരിക്കുന്നത് ബൗളര്‍മാര്‍. അത്തരമൊരു സാഹചര്യത്തില്‍ […]
സെവാഗിന്റെ ബേബിസിറ്റിംങ് പരസ്യം അധിക്ഷേപമായോ?
ഇന്ത്യ – ആസ്ത്രേലിയ ടി20, ഏകദിന പരമ്പരകള്‍ക്ക് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇറക്കിയ പരസ്യത്തിനെതിരെ വിമര്‍ശനവും മുന്നറിയിപ്പുമായി മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍. ആസ്‌ട്രേലിയന്‍ ടീമിനെ കളിയാക്കുന്ന പരസ്യത്തെ തുടര്‍ന്നാണ് വീരന്ദ്ര സേവാഗിനും സ്റ്റാര്‍സ്‌പോര്‍ട്‌സ് ഇന്ത്യക്കും ഹെയ്ഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സെവാഗിനേയും ആസ്‌ട്രേലിയന്‍ ജേഴ്‌സിയിലുള്ള കുറച്ച് കുട്ടികളേയുമാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ആസ്‌ട്രേലിയയില്‍ നടന്ന പരമ്പരക്കിടെ പന്തും പെയ്‌നും തമ്മില്‍ നടന്ന വാക്ക് പോരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പരസ്യം പുരോഗമിക്കുന്നത്. ‘അവര്‍ ഞങ്ങളോട് കുട്ടികളെ നോക്കുമോ എന്ന് […]