ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ 45റണ്‍സിന് ഓള്‍ഔട്ടായ വെസ്റ്റ്ഇന്‍ഡീസ് മൂന്നാം ടി20 യില്‍ പുറത്തായത് 71 റണ്‍സിന്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ജയം എട്ട് വിക്കറ്റിനായിരുന്നു. അതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. നാല് വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. മാര്‍ക്ക് വുഡ് മൂന്നും ആദില്‍ റാഷിദ് രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്ന് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വില്ലി നാല് വിക്കറ്റ് വീഴ്ത്തിയത്. ഏഴ് പേരാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം […]
Cricket
കോഹ്‍ലിയുടെ വണ്‍മാന്‍ ഷോയും ഫലം കണ്ടില്ല; മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്ക് ജയം
റാഞ്ചി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ആസ്ട്രേലിയ ഉയര്‍ത്തിയ 314 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാവാതെ റാഞ്ചിയില്‍ ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിഞ്ഞു. 48.2 ഓവറില്‍ 281 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. മത്സരത്തിന്‍റെ പല ഇടവേളകളിലും വിജയ പ്രതീക്ഷകള്‍ ഉണര്‍ന്നിരുന്നെങ്കിലും അതിനൊന്നും അധിക നേരം ആയുസ്സുണ്ടായിരുന്നില്ല. കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടവും വെറുതെയായി. തുടക്കം മുതലേ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ എല്ലാം പിഴക്കുകയായിരുന്നു. ആദ്യം ഇന്ത്യക്ക് നഷ്ടമായത് ഒരു റണ്ണെടുത്ത ശിഖര്‍ ദവാനെയായിരുന്നു. പിന്നീട് 14 റണ്ണെടുത്ത് രോഹിത് ശര്‍മ്മയും പവലിയണിലേക്ക് മടങ്ങി. രണ്ട് […]
പട്ടാള തൊപ്പിയണിഞ്ഞ് കളത്തിലിറങ്ങി; സൈനികര്‍ക്ക് ആദരവുമായി ടീം ഇന്ത്യ
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് കളിക്കളത്തില്‍ ആദരവര്‍പ്പിച്ച് ടീം ഇന്ത്യ. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനമായ ഇന്ന് സൈനികരുടെ തൊപ്പി ധരിച്ചാണ് റാഞ്ചിയില്‍ മെന്‍ ഇന്‍ ബ്ലു കളത്തിലിറങ്ങുന്നത്. ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് സൈനിക തൊപ്പി ടീം അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. നായകന്‍ വീരാട് കോഹ്‍ലി ആദ്യം തൊപ്പി ഏറ്റുവാങ്ങി. ടോസിന് മുമ്പായിരുന്നു ചടങ്ങ്. ചടങ്ങിന്‍റെ വീഡിയോ ബി.സി.സി.ഐ തങ്ങളുടെ ട്വിറ്ററിലൂടെ പങ്കു വെച്ചു. മൂന്നാം ഏകദിനത്തിലെ മാച്ച് ഫീ […]
സ്വന്തം പേരിലെ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്നത് എങ്ങനെ? ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനോട് ധോണി
മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ നോര്‍ത്ത് ബ്ലോക്ക് പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് നാട്ടുകാരന്‍ കൂടിയായ എം.എസ് ധോണി. റാഞ്ചിക്കാരനായ എം എസ് ധോണിയുടെ പേരിലാണ് ഈ പവലിയന്‍. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരം റാഞ്ചിയിലാണ് നടക്കുന്നത്. ഉദ്ഘാടനത്തിന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ധോണിയെ സമീപിച്ചിരുന്നു. എന്നാല്‍ ‘വീട് സ്വയം ഉദ്ഘാടനം ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥം’ എന്നായിരുന്നു ധോണിയുടെ മറുപടിയെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിസ് ചക്രബര്‍ത്തി വെളിപ്പെടുത്തി. കഴിഞ്ഞ […]
ഗ്രൗണ്ടില്‍ ധോണിയും ആരാധകനും തമ്മില്‍ പൊരിഞ്ഞ ഓട്ടം, ഒടുവില്‍…..
ഗ്രൗണ്ടിനുള്ളിലും പുറത്തും ആരാധകര്‍ ധോണിയുടെ അടുത്തേക്ക് വരുന്നതും ഫോട്ടോയെടുക്കുന്നതൊന്നും പുതുമയുള്ള കാര്യമല്ല. ധോണി അവരെ തൃപ്തിപ്പെടുത്തി പറഞ്ഞയക്കാറുമുണ്ട്. എന്നാല്‍ ആസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനം നടക്കുന്ന നാഗ്പൂരില്‍ ധോണിയുടെ അടുത്തേക്കൊരു ആരാധകന്‍ ഓടിവന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തന്നെ തരംഗമാവുന്നത്. ആരാധകനും ധോണിയും തമ്മില്‍ ഓട്ടമായിരുന്നു ഗ്രൗണ്ടില്‍. ധോണിയെ ഒന്ന് തൊടാന്‍ ‘തല’എന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആ ആരാധകന്‍ ശ്രമിക്കുന്നതും ധോണി ഒഴിഞ്ഞ് മാറുന്നതുമാണ് രസകരമായത്. സഹതാരങ്ങളുടെ ഇടയിലൂടെയായിരുന്നു ധോണിയുടെയും ആരാധകന്റെയും ഓട്ടം. അവസാനം ധോണി ആരാധകന് പിടികൊടുക്കുകയായിരുന്നു. […]
‘ലോകകപ്പിന് പാകിസ്താന്‍ വേണ്ട’; ബി.സി.സി.ഐയെ തള്ളി ഐ.സി.സി
പാകിസ്താനെ ലോക കപ്പില്‍ നിന്നും ഒഴിവാക്കണം എന്ന ബി.സി.സി.ഐയുടെ ആവശ്യം തള്ളി ഐ.സി.സി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെ ലോക കപ്പില്‍ കളിപ്പിക്കരുതെന്ന ആവശ്യം ബി.സി.സി.ഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്‍പാകെ വെച്ചത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ അകറ്റി നിര്‍ത്തണം എന്നായിരുന്നു ബി.സി.സി.ഐ വാദം. എന്നാല്‍ ക്രിക്കറ്റ് മാത്രം ചര്‍ച്ച ചെയ്താല്‍ മതി, അതിനപ്പുറത്തേ കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍. ഇത്തരം കാര്യങ്ങള്‍ ബി.സി.സി.ഐ മറ്റ് വേദികളിലാണ് അവതരിപ്പിക്കേണ്ടതെന്നും ബോര്‍ഡ് യോഗത്തില്‍ […]
ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന മത്സരത്തിന്
ഐ.എസ്.എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. ലീഗിലെ നാലാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളികള്‍. വൈകിട്ട് ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. നിരാശയുടെ പടുകുഴിയില്‍ മുങ്ങി താണു പോയ ഒരു സീസണ്‍ , താരങ്ങളും കാണികളും കൈവിട്ട ടീം, ഈ ടീമിന് ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല, കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ചക്രവര്‍ത്തിയുടെ സ്ഥാനത്ത് നിന്നും ഭിക്ഷാംദേഹിയിലേക്കുള്ള സഞ്ചാരമായിരുന്നു ഐ.എസ്.എല്‍ അഞ്ചാം പതിപ്പ്. കഴിഞ്ഞ കാലത്തിന്റെ മേധാവിത്വം […]
ക്രിസ് ഗെയ്‍ല്‍, സിക്സറുകളുടെ ‘അഞ്ഞൂറാന്‍’…
ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റില്‍ സിക്സറുകളുടെ പെരുമഴ പെയ്യിച്ച കരീബിയന്‍ താരം ക്രിസ് ഗെയ്‍ല്‍ സ്വന്തമാക്കിയത് അത്യപൂര്‍വ ലോക റെക്കോര്‍ഡ്. പ്രായം 40 ലേക്ക് എത്തുമ്പോഴും ബോളറെ അതിര്‍ത്തി കടത്തിയുള്ള റണ്‍വേട്ടയില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഗെയ്‍ല്‍. ഇംഗ്ലണ്ടിനെതിരെ 14 സിക്സറുകളും 11 ബൌണ്ടറികളും അടിച്ചുകൂട്ടിയ ഗെയ്‍ല്‍ വേട്ടയാടി നേടിയത് 97 പന്തില്‍ 162 റണ്‍സ്. ഇന്നലത്തെ വെടിക്കെട്ട് പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്സറുകള്‍ പായിച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡും ഗെയ്‍ല്‍ […]
നമ്മുടെ കുട്ടികള്‍ നന്നായി കളിച്ചു; മിന്നലാക്രമണത്തെ കുറിച്ച് സെവാഗ്
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നൽ ആക്രമണത്തെ ആവേശത്തോടെ ഏറ്റെടുത്ത് ക്രിക്കറ്റ് താരങ്ങള്‍. സാമൂഹിക മാധ്യമങ്ങളില്‍ നിറസാന്നിധ്യമായ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് തന്നെയാണ് ആദ്യ പ്രതികരണവുമായി രംഗത്തു വന്നത്. കളി ജയിച്ചു കഴിഞ്ഞ് സമ്മാനദാന ചടങ്ങിനിടെ മിക്കപ്പോഴും ടീം ക്യാപ്റ്റന്‍മാര്‍ പറയാറുള്ള boys have played really well (കുട്ടികള്‍ നന്നായി കളിച്ചു) എന്ന ശൈലിയിലായിരുന്നു സെവാഗിന്റെ പ്രതികരണം. മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറും വ്യോമാക്രമണത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജയ് […]
വീണ്ടും 200 കടത്തി അഫ്ഗാന്‍; മാജിക്കല്‍ പ്രകടനവുമായി റാഷിദ് ഖാന്‍
അയര്‍ലാന്‍ഡിനെതിരായ മൂന്നാം ടി20യിലും തകര്‍പ്പന്‍ പ്രകടനവുമായി അഫ്ഗാനിസ്താന്‍. ഇക്കുറിയും സ്‌കോര്‍ബോര്‍ഡ് 200 കടത്തിയ അഫ്ഗാന്‍, 32 റണ്‍സിന്റെ കിടിലന്‍ ജയവും സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്താന്‍ 3-0 തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ കുറിച്ചത് ഏഴിന് 210 റണ്‍സ്. അര്‍ദ്ധ സെഞ്ച്വറി നേടിയ മുഹമ്മദ് നബിയുടെ ബാറ്റിങ് മികവിലാണ് അഫ്ഗാന്‍ കൂറ്റന്‍ സ്‌കോര്‍ നേിടയത്. വെറും 36 പന്തില്‍ നിന്ന് ഏഴ് സിക്‌സറുകളും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു നബിയുടെ ഇന്നിങ്‌സ്. കഴിഞ്ഞ മത്സരത്തിലെ […]