Cricket Sports

മാറ്റ് കുറയാത്ത ഭാജിക്കും ഒരു വിസിൽ പോട്…

പ്രായം കൂടും തോറും തന്റെ മികവിന് തെല്ലും മാറ്റ് കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഭാജിയായ ഹർഭജൻ സിംഗ്. പൂർവാധികം ആത്മവിശ്വാസത്തോടെ പന്തെറിയുന്ന ഹർഭജനെയാണ് ഇന്നും കാണാൻ സാധിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആസ്ത്രേലിയൻ സൂപ്പർ പേസർ ബ്രറ്റ് ലീ. ഡൽഹി ക്യാപിറ്റൽസിനെതിരെ ഏറ്റവും ഒടുവിലായി നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ രണ്ട് വിക്കറ്റ് പിഴുത ‘ടർബണേറ്റർ’, ഐ.പി.എല്ലിൽ 150 വിക്കറ്റ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഐ.പി.എല്ലിൽ 150 വിക്കറ്റ് പൂർത്തീകരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഈ മുപ്പത്തിയെട്ടുക്കാരൻ. ഓരോ ബാറ്റ്സ്മാനേയും നോക്കി […]

Cricket Sports

ഇത‌ത് തന്നെ, ലിവർപൂൾ സൂപ്പർ കിങ്സ് !

ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറിൽ ഗംഭീര തിരിച്ചു വരവ് നടത്തി ആരാധകരുടെ ഇഷ്ടം പിടിച്ച് പറ്റിയിരിക്കുകയാണ് പ്രീമിയര്‍ ലീഗ് ഫേവറിറ്റുകളായ ചെന്നെെ സൂപ്പർ കിങ്സ്. എന്നാൽ ഡൽഹിക്കെതിരായ ക്വാളിഫയർ മത്സരം, ചാമ്പ്യൻസ് ലീഗിലെ ബാഴ്സ-ലിവർപൂൾ മത്സരം പോലെ തോന്നിച്ചെന്നാണ് ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാർഡ്സ് പറഞ്ഞത്. ആദ്യ ക്വാളിഫയറിൽ മുംബെെയോട് പരാജയപ്പെട്ട ചെന്നെെ, രണ്ടാം മത്സരത്തിൽ ‍‍ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തകർത്താണ് കലാശക്കളിക്ക് യോഗ്യത നേടിയത്. യുവരക്തങ്ങളുടെ ഡൽഹി ക്യാപിറ്റൽസിനെ പരിചയസമ്പന്നതയുടെ ചെന്നെെ മലർത്തിയടിക്കുകയാണുണ്ടായതെന്ന് മുൻ വിൻഡീസ് […]

Cricket Sports

ഐ.പി.എല്‍; ചെന്നൈ ഇന്ന് ഡല്‍ഹിക്കെതിരെ

ഐ.പി.എല്ലില്‍ ഇന്ന് മൂന്നാം ക്വാളിഫയര്‍. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട ശേഷമാണ് സണ്‍റൈസേഴ്സിനെ തറപറ്റിച്ച് വരുന്ന ഡല്‍ഹിയെ നേരിടാന്‍ ചെന്നൈ ഒരുങ്ങുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈയെ നേരിടും.

Cricket Sports

പന്തില്ലാത്ത ഇന്ത്യന്‍ ടീം വീണ്ടും പുകയുന്നു

ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറിൽ ഋഷഭ് പന്തിന്റെ സമയോചിതമായ വെടിക്കെട്ട് ബാറ്റിങ്ങാണ് ഡൽഹിയെ രക്ഷിച്ചത്. ഒരുവേള കൈവിട്ട് പോയെന്ന് വിചാരിച്ച മത്സരം പന്താണ് തിരിച്ചുപിടിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രണ്ട് വിക്കറ്റിന് വിജയിച്ചാണ് ചെന്നെ കേവലം 21 പന്തിൽ നിന്നും 49 റൺസ് അടിച്ചുകൂട്ടിയ പന്താണ് കളിയുടെ ഗതിമാറ്റിയത്. എന്തുകൊണ്ടാണ് പന്ത് ലോകകപ്പിലെ 15 അംഗ ടീമില്‍ ഉൾപ്പെടാതെ പോയെതെന്നാണ് ആരാധകർ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് അവസാനിച്ചെന്ന് ഉറപ്പിച്ച മത്സരം തിരിച്ചുപിടിക്കാനുള്ള താരത്തിന്റെ കഴിവാണ് എല്ലാരും വാഴ്ത്തുന്നത്. അഞ്ച് തവണയാണ് ഋഷഭ് […]

Cricket Sports

പാവം തമ്പി, ഒരു മയവുമില്ലാതെ അടിച്ചോടിച്ച് പന്ത്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ജയത്തിനും ഇടയില്‍ തടസമായി നിന്നിരുന്നത് റിഷബ് പന്ത്. പന്തിനെ വീഴ്ത്തിയാല്‍ ജയം കൂടെപ്പോരുമെന്ന ഘട്ടം. ഡല്‍ഹിയുടെ ആവശ്യമായ റണ്‍റേറ്റും ആ സമയത്ത് കൂടുതലായിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ പ്രതീക്ഷകളത്രയും പന്ത് തല്ലിക്കെടുത്തി. അതിന് ഇരയായത് മലയാളിയായ ബേസില്‍ തമ്പിയും. ആദ്യ മൂന്ന് ഓവറുകള്‍ മനോഹരമായി പന്തെറിഞ്ഞ തമ്പി, നായകന്‍ കെയിന്‍ വില്യംസണിന്റെ ബൗളേഴ്‌സ് ലിസ്റ്റില്‍ ഇടം നേടിയതാണ്. അതുകൊണ്ടാവണം അവസാന ഓവറുകളിലേക്ക് തമ്പിയെ കരുതിയതും. പക്ഷേ തമ്പിയുടെ നാലാം ഓവര്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്നതായിരുന്നു. ഇന്നിങ്‌സിന്റെ […]

Cricket Sports

ഐ.പി.എല്‍: സണ്‍റൈസേഴ്സ് പുറത്ത്, ചെന്നൈയെ നേരിടാനൊരുങ്ങി ഡല്‍ഹി

ഐ.പി.എല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് ജയം. അര്‍ദ്ധസെഞ്ച്വറി നേടിയ പൃഥ്വി ഷായും 49 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ജയമൊരുക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. 36 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ടോപ് സ്കോറര്‍. ഡല്‍ഹിക്ക് വേണ്ടി കീമോ പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ചെന്നൈയെ നേരിടും. ഇതില്‍ ജയിക്കുന്നവര്‍ ഞാറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ […]

Cricket Sports

സച്ചിന്‍റെ ആ സെഞ്ച്വറി മറക്കാന്‍ ക്രിക്കറ്റ് ലോകത്തിന് അത്ര എളുപ്പത്തില്‍ സാധിക്കില്ല

സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയറിലെ അവിസ്മരണീയ ഇന്നിങ്സുകളിലൊന്നായിരുന്നു 1999 ലോകകപ്പില്‍ കെനിയക്കെതിരെ പിറന്നത്. അച്ഛന്‍ രമേശ് തെണ്ടുല്‍ക്കര്‍ മരിച്ച് മൂന്ന് ദിവസം പിന്നിടും മുമ്പാണ് ക്രീസിലിറങ്ങിയ സച്ചില്‍ സെഞ്ച്വറി തികച്ചത്. ദുഖം തളം കെട്ടിയ മുഖവുമായാണ് സച്ചിന്‍ ബ്രിസ്റ്റോളിലെ കൌണ്ടി ഗ്രൌണ്ടിലിറങ്ങിയത്. ഇന്ത്യ രണ്ട് മത്സരങ്ങളും തോറ്റിരിക്കുന്ന അവസ്ഥ. അച്ഛന് വേണ്ടിയായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ ആ ഇന്നിങ്സ്. 101 പന്തില്‍ 16 ബൌണ്ടറിയും 3 സിക്സറും സഹിതം 140 റണ്‍സ്. സെഞ്ച്വറി നേടിയ ശേഷം ആകാശത്തേക്ക് മുഖമുയര്‍ത്തി അത് […]

Cricket Sports

ചെന്നൈ – മുംബൈ ഫൈനല്‍ വരുമോ? വന്നാല്‍ ആര് ജയിക്കും?

നടുങ്ങിവിറച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ചെന്നൈയെ തകര്‍ത്തെ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ഫൈനലില്‍ കടന്നു. ഈ സീസണില്‍ തന്നെ ഇത് മൂന്നാം തവണയാണ് മുംബൈ ചെന്നൈയെ തോല്‍പ്പിക്കുന്നത്. ചെന്നൈയുടെ ഹോം ഗ്രൌണ്ടില്‍ ബാറ്റ്സ്മാന്‍‌മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാതിരുന്ന പിച്ചില്‍ വിവേകത്തോടെ ബാറ്റ് ചെയ്തതാണ് മുംബൈക്ക് നേട്ടമായത്. ചെന്നൈ ഉയര്‍ത്തിയ വിജയലക്‍ഷ്യമായ 132 റണ്‍സ് മുംബൈ 18.3 ഓവറില്‍ നേടി. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ 71 റണ്‍സാണ് മുംബൈക്ക് കരുത്തായത്. പരാജയപ്പെട്ടെങ്കിലും […]

Cricket Sports

ചെന്നെയെ പിടിച്ചുകെട്ടി മുംബൈ

ഐ.പി.എല്ലില്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ കേവലം 131 റൺസിനാണ് മുബൈ പിടിച്ചുകെട്ടിയത്. ചെന്നൈയുടെ തുടക്കം തന്നെ മോശമായിരുന്നു. ആറ് റൺസ് സ്കോർ ബോഡിൽ‌ ചേർക്കുന്നതിനുള്ളിൽ ഡൂപ്ലസിസ് പുറത്തായി. തുടര്‍ന്ന് സുരേഷ് റൈന അഞ്ച് റൺസ് എടുത്ത് കൂടാരം കയറി. വാഡ്സൺ പത്ത് റൺസും എടുത്ത് ഔട്ടാകുമ്പോൾ ചെന്നൈയുടെ റൺസ് 3-32 എന്ന നിലയിലായിരുന്നു. മുരളി വിജയിയും അമ്പാട്ടി റായിഡുവും ചേർന്ന് സ്കോർബോർഡ് മെല്ലെ ഉയർത്താൻ […]

Cricket Sports

ഇന്ത്യയ്ക്കല്ല, ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യത ഈ ടീമിന് ; ഇതിഹാസ താരം പറയുന്നു.

ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതകളുള്ളത് ആതിഥേയരായ ഇംഗ്ലണ്ടിനാണെന്ന് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. നിലവില്‍ അവര്‍ കളിച്ച്‌ കൊണ്ടിരിക്കുന്ന രീതി അവരെ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്ബോള്‍ ഗവാസ്കര്‍ വ്യക്തമാക്കി. ഗവാസ്കറിന്റെ വാക്കുകള്‍ ഇങ്ങനെ, ” ഇംഗ്ലണ്ട് തന്നെയാണ് ഈ ലോകകപ്പിലെ ഫേവറിറ്റുകള്‍. ഇതിന് കാരണം ഇപ്പോള്‍ അവര്‍ കളിക്കുന്ന രീതി തന്നെയാണ്. മികച്ച ടീമാണ് അവരുടേത്. 2015 ലോകകപ്പിലെ ഞെട്ടലിന് ശേഷം ഈ […]