ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഇരുടീമുകളും നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. നാട്ടിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. മികച്ച പോരാട്ടം നടത്തിയിട്ടും ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് മാത്രം പോയിന്റ് പട്ടികയില്‍ പിന്നാക്കം പോയ രണ്ട് ടീമുകള്‍. ഈ ലോകകപ്പിലെ അത്ഭുത ടീമാകുമെന്ന് കരുതപ്പെട്ട രണ്ട് ടീമുകള്‍. ഒടുവില്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അവസാന മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഏഷ്യന്‍ ശക്തികളായി […]
Cricket
ജയത്തോടെ മടങ്ങാന്‍ വെസ്റ്റ്ഇന്‍ഡീസും അഫ്ഗാനിസ്താനും ഇന്നിറങ്ങുന്നു
ലോകകപ്പില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസ് അഫ്ഗാനിസ്ഥാനെ നേരിടും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഇരു ടീമുകളും നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. നാട്ടിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. മികച്ച പോരാട്ടം നടത്തിയിട്ടും ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് മാത്രം പോയിന്റ് പട്ടികയില്‍ പിന്നാക്കം പോയ രണ്ട് ടീമുകള്‍. ഈ ലോകകപ്പിലെ അത്ഭുത ടീമാകുമെന്ന് കരുതപ്പെട്ട രണ്ട് ടീമുകള്‍. ഒടുവില്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അവസാന മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഏഷ്യന്‍ ശക്തികളായി വളര്‍ന്നുവരുന്ന അഫ്ഗാന്‍ […]
നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്: രണ്ട് മാറ്റങ്ങളുമായി ന്യൂസിലാന്‍ഡ്
ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിലെ അതെ ടീമിനെത്തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ടിം സൗത്തിയും ഹെന്‍റിയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ലൂക്കി ഫെര്‍ഗൂസണ്‍ ഇഷ് സോധി എന്നിവര്‍ പുറത്തായി. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമി ബെര്‍ത്ത് ഉറപ്പിക്കാം. തോറ്റാല്‍ പാകിസ്താന്‍-ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. നിലവില്‍ ഇന്ത്യയും ആസ്‌ട്രേലിയയും മാത്രമാണ് സെമി ടിക്കറ്റ് നേടിയത്.
കടുവകളെ തകര്‍ത്തു, ഇന്ത്യ സെമിയില്‍
ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് സെമിയില്‍. എട്ട് കളികളില്‍ നിന്നും 13 പോയിന്‍റോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മനോഹരമായി പൊരുതി ആവേശകരമായ അന്ത്യത്തില്‍ മത്സരത്തെ കൊണ്ടെത്തിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 48 ഓവറില്‍ 286ന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. ജസ്പ്രിത് ബുംറയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നിര്‍ണ്ണായകമായ മത്സരത്തില്‍ ഓപ്പണര്‍മാര്‍ മുതല്‍ തങ്ങളുടെ പങ്ക് അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നിങ്സ് അപകടകരമാകുമെന്ന സൂചനകള്‍ നല്‍കുന്നതിനിടെ പുറത്താക്കാന്‍ ഇന്ത്യന്‍ […]
ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയിച്ചാല്‍ ഇന്ത്യക്ക് അവസാന നാലിലെത്താം. സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. കുല്‍ദീപ് യാദവും കേദാര്‍ ജാദവും പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാറും ദിനേശ് കാര്‍ത്തിക്കും ടീമിലെത്തി. ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റുപോയി. അതൊരു പാഠമായിരുന്നു. പോരായ്മകള്‍ പഠിപ്പിച്ച് തന്ന പാഠഭാഗം. ഇംഗ്ലീഷുകാരില്‍ നിന്ന് പഠിച്ചത് ഇനി കളത്തില്‍ പകര്‍ത്തണം. തിരിച്ചുവരണം. ബംഗ്ലാദേശ് കടന്ന് […]
വിന്‍ഡീസിനെ എറിഞ്ഞിട്ട് ശ്രീലങ്ക
ജയപരാജയങ്ങൾ ഇരുഭാഗങ്ങളിലേക്കും മാറി മറിഞ്ഞ മത്സരത്തിനൊടുവിൽ വെസ്റ്റ് ഇൻഡീസിനെ 23 റൺസിന് തോൽപ്പിച്ച് ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിൻഡീസിന് നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 315 റൺസെടുക്കാനെ സാധിച്ചുള്ളു. സെഞ്ച്വറി നേടിയ ശ്രീലങ്കയുടെ അവിശ്ക ഫെർണാണ്ടോ ആണ് കളിയിലെ താരം. വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പുരാൻ (118) സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചെങ്കിലും, വാലറ്റം പെട്ടെന്ന് കൂടാരം കയറുകയും, അവസാന ഓവറുകളിൽ റൺ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയുമായിരുന്നു. […]
സെമിയിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു
ലോകകപ്പില്‍ വിജയവഴിയിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ബര്‍മിങ്ഹാമില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളി. ജയിച്ചാല്‍ ഇന്ത്യക്ക് അവസാന നാലിലെത്താം. സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റുപോയി. അതൊരു പാഠമായിരുന്നു. പോരായ്മകള്‍ പഠിപ്പിച്ച് തന്ന പാഠഭാഗം. ഇംഗ്ലീഷുകാരില്‍ നിന്ന് പഠിച്ചത് ഇനി കളത്തില്‍ പകര്‍ത്തണം. തിരിച്ചുവരണം. ബംഗ്ലാദേശ് കടന്ന് സെമി ഉറപ്പിക്കണം. കോലിയും രോഹിതും മുന്നില്‍ നിന്ന് നയിക്കുന്നതാണ് ബാറ്റിങ്ങില്‍ പ്രതീക്ഷ. ധോനിയുടേയും കേദാറിന്റേയും മെല്ലെപ്പോക്കിന് പഴി ഏറെ കേള്‍ക്കേണ്ടി വന്നു. ജാദവിന് പകരം […]
ഇന്ത്യയുടെ പരാജയകാരണം ആ ജേഴ്‌സി; മെഹ്ബൂബ മുഫ്തി
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍. ആദ്യ പത്ത് ഓവറിലെ പതുക്കെയുള്ള സ്‌കോറിങ് തുടങ്ങി അവസാനത്തില്‍ ധോണിയുടെയും ജാദവിന്റെ പതിഞ്ഞ ഇന്നിങ്‌സ് വരെയാണ് കാരണങ്ങളായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പി.ഡി.പി നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി പറയുന്നത് ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സിയാണെന്നാണ്. ലോകകപ്പില്‍ ഇന്ത്യ ആദ്യമായി എവെ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ മത്സരം കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരെ. “എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ പക്ഷെ ആ ജേഴ്‌സിയാണ് ഇന്ത്യയുടെ വിജയതേരോട്ടത്തിന് തടയിട്ടത്”, ഇതായിരുന്നു […]
കളിച്ചത് മൂന്ന് മത്സരങ്ങള്‍; നേടിയത് 13 വിക്കറ്റുകള്‍
കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മുഹമ്മദ് ഷമി ഇന്നലെ പുറത്തെടുത്തത്. ലോകകപ്പില്‍ 5 വിക്കറ്റ് നേടുന്ന ആറാമത്തെ മാത്രം ഇന്ത്യക്കാരന്‍ കൂടിയാണ് ഷമി. 3 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് ഷമിയുടെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ അവസാന സ്പെല്ലിലെ രണ്ടോവര്‍ മറന്നേക്കുക, ഷമിയിപ്പോള്‍ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ അഞ്ചിലൊരാളാണ്. കളിച്ചത് മൂന്ന് മത്സരങ്ങള്‍, നേടിയത് 13 വിക്കറ്റുകള്‍. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ ടീമിലെത്തിയ ഷമി അഫ്ഗാനിസ്താനെതിരെ ഹാട്രിക് പ്രകടനവുമായാണ് ഈ ലോകകപ്പ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ […]
കാലിടറി ഇന്ത്യ; ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ ജയം
ലോകകപ്പിൽ തോല്‍വി അറിയാതെയുള്ള ഇന്ത്യന്‍ കുതിപ്പിന് ആദ്യ തിരിച്ചടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ 5 വിക്കറ്റിന് 306 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 31 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ഓപ്പണർ രോഹിത് ശർമ സെഞ്ച്വറി നേടിയെങ്കിലും വേഗത്തിൽ റൺ ഒഴുക്കാൻ കഴിയാതിരുന്നത് തോൽവിക്ക് കാരണമാവുകയായിരുന്നു. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. പൂജ്യനായി ഓപ്പണർ ലോകേഷ് […]