ലോകകപ്പ് സെമി ഫൈനലില്‍ ടോസ് നേടിയ ന്യൂസിലാന്‍റ് ഇന്ത്യക്കെതിരെ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ലോകകപ്പില്‍ ഇന്ത്യ പാകിസ്താന്‍ മത്സരം നടന്ന മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം എന്നതിനാല്‍ റണ്ണൊഴുകും എന്നതില്‍ സംശയമില്ല. മഴയുടെ സാധ്യതകള്‍ കൂടുതലാണെങ്കിലും പിച്ച് ഡ്രൈ ആണെന്നതിനാല്‍ ബോളിലെ ഈര്‍പ്പം പിച്ചിനെ ബാറ്റിങ്ങിന് അനുകൂലമായ രീതിയില്‍ നിലനിര്‍ത്തും എന്നാണ് ടോസിന് ശേഷം വിരാട് കോഹ്‍ലി പറഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലുമായാണ് മാഞ്ചസ്റ്ററില്‍ ഇന്ത്യ […]
Cricket
ഇംഗ്ലണ്ടിലെ മലയാളി ‘തറവാട്ടി’ലെത്തി അപ്പവും മുട്ടക്കറിയും കഴിച്ച് കോലിയും അനുഷ്കയും
ലോകത്ത് എവിടെ പോയാലും ഒരു മലയാളിയെങ്കിലും ഉണ്ടാകും എന്ന് പറയാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും അനുഷ്ക ശര്‍മ്മയുമടക്കമുള്ളവര്‍ ഭക്ഷണം കഴിക്കാനെത്തിയ ഇംഗ്ലണ്ടിലെ തറവാട് ഹോട്ടലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കോട്ടയം പാലാക്കാരനായ സിബി ജോസും സംഘവുമാണ് ഇംഗ്ലണ്ടിലെ ലീഡ്സില്‍ നടത്തുന്ന ഹോട്ടലാണ് തറവാട്. കെട്ടിലും മട്ടിലും കേരളീയ തനിമയുള്ള ഹോട്ടലിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴെ അതിഥികളെ സ്വീകരിക്കുക ഈ കഥകളി രൂപമാണ്. ഇഡ്ഡലിയും സാമ്പാറും കുത്തരി ചോറും മുതല്‍ പൊറോട്ടയും മസാല ദോശയും പാലപ്പവും വരെ […]
ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ സെമി ഇന്ന്
ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. വൈകീട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ഇനി അധിക ദൂരമില്ല, ഇതുവരെ കളിച്ച കളി പോരാ…ടീം ശക്തമാകണം.എതിരാളികള്‍ ന്യൂസിലാന്‍ഡ് ആണ്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കണം.ഓപ്പണിങ്ങില്‍ രോഹിതും രാഹുലും നല്ല സ്കോര്‍ കണ്ടെത്തിയാല്‍ പിന്നെ വരുന്നവര്‍ക്ക് സമ്മര്‍ദങ്ങളുണ്ടാകില്ല. ഈ ലോകകപ്പില്‍ കോഹ്‍ലിയുടെ നല്ലൊരു ബാറ്റിങ് കാണണം. റിഷഭ് പന്ത് ഈ മത്സരത്തിലുമുണ്ടായേക്കും. വിക്കറ്റിന് പിന്നില്‍ ധോണിയെ മാറ്റിനിര്‍ത്തിയേക്കില്ല. ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവര്‍ […]
ഇന്ത്യയോ ന്യൂസിലന്റോ… മഴ കളിച്ചാല്‍ ആരു ജയിക്കും?
നാളെ നടക്കുന്ന ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള സെമി ഫൈനല്‍പോരാട്ടത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെ മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്തുവന്നത് ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനമാണ് ക്രിക്കറ്റ് ആവേശത്തെ തണുപ്പിക്കുന്നത്. മഴ പെയ്ത് ഇന്ത്യ ന്യൂസിലന്റ് സെമി തടസപ്പെട്ടാല്‍ എന്ത് സംഭവിക്കും? ചൊവ്വാഴ്ച്ചത്തെ മത്സരം മഴമൂലം തടസപ്പെട്ടാല്‍ ഗ്രൂപ്പ് സ്റ്റേജിലേതുപോലെ പോയിന്റുകള്‍ പങ്കുവെച്ച് പിരിയുക അസാധ്യമാണ്. തൊട്ടടുത്ത ദിവസത്തേക്ക് മത്സരം മാറ്റുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. സെമി മത്സരങ്ങള്‍ക്കും ഫൈനലിനും […]
ചിലര്‍ക്ക് ഞാന്‍ വിരമിക്കണം; പ്രതികരണവുമായി ധോണി
ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് ക്രിക്കറ്റ് ലോകത്ത് പഞ്ഞമില്ല. ഒരു കളിയില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചാല്‍ പിന്നെ സമൂഹമാധ്യമങ്ങളില്‍ ധോണിയുടെ രാജിക്കായുള്ള മുറവിളിയാണ്. എന്നാല്‍ ഇത്തരം രാജിവാര്‍ത്തകളെ ധോണി മുഖവിലക്കെടുക്കാറില്ല. എന്നാലിപ്പോഴിതാ വിരമിക്കല്‍ വാര്‍ത്തകളോട് ധോണി പ്രതികരിച്ചിരിക്കുന്നു. ക്രിക്കറ്റില്‍ നിന്ന് എന്നാണ് വിരമിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല, ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പെ ചിലര്‍ക്ക് ഞാന്‍ വിരമിക്കണം ധോണി പറയുന്നു. ശ്രീലങ്കയ്‌ക്കെതിരെ ഇന്നാണ് ഇന്ത്യയുടെ മത്സരം. ഇവിടെ ‘ചിലര്‍’ എന്ന് ഉദ്ദേശിച്ചത് സഹതാരങ്ങളെയോ സപ്പോട്ടിങ് സ്റ്റാഫിനെയോ അല്ലെന്നാണ് വാര്‍ത്ത […]
സെമിയില്‍ ആരാവും ഇന്ത്യയുടെ എതിരാളി? സാധ്യതകള്‍ ഇങ്ങനെ….
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം തീരാനിരിക്കെ ആകാംക്ഷ ആരൊക്കെ തമ്മിലാകും സെമിയില്‍ ഏറ്റുമുട്ടുക എന്നതാണ്. ഏറ്റവും ഒടുവിലത്തെ പോയിന്റ് പട്ടിക പ്രകാരം ആസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവരാണ് സെമി ടിക്കറ്റ് നേടിയിരിക്കുന്നത്. ഇന്ന് ആസ്‌ട്രേലിയക്കും ഇന്ത്യക്കും മത്സരങ്ങളുണ്ട്. ഈ മത്സരം കഴിയുന്നതോടെ സെമി ലൈനപ്പാവും. 14 പോയിന്റുമായി ആസ്‌ട്രേലിയയാണ് പട്ടികയില്‍ മുന്നില്‍. 13 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും. 12, 11 പോയിന്റുമായി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഇന്ന് ആസ്‌ട്രേലിയയുടെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. മത്സരത്തില്‍ […]
ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്കെതിരെ
ലോകകപ്പില്‍ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നു. ശ്രീലങ്കയാണ് എതിരാളി. ഏഴാം ജയം ലക്ഷ്യമിടുന്ന ഇന്ത്യ ഇതിനോടകം സെമിയിലെത്തിയിട്ടുണ്ട്. ശ്രീലങ്ക നേരത്തെ പുറത്തായതാണ്. വൈകീട്ട് മൂന്നിന് ലീഡ്സിലാണ് മത്സരം. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും സെമിയിലെത്തിയ ടീമാണ് ഇന്ത്യ. ഇത്തവണ കിരീട സാധ്യത ഏറെ കല്‍പ്പിക്കപ്പെടുന്ന സംഘങ്ങളില്‍ ഒന്ന്. സെമിക്ക് മുമ്പ് ഇനി നേരിടേണ്ടത് ശ്രീലങ്കയെ മാത്രം. മികച്ച താരങ്ങളുടെ നിരയുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കുന്നത് നാല് പേര്‍ മാത്രം. ബാറ്റിങ്ങില്‍ രോഹിതും കോഹ‍്ലിയും ബൗളിങില്‍ ബുംറയും ഷമിയും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് […]
ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു
ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയാല്‍ മാത്രമേ പാകിസ്താന് സെമി പ്രവേശനം സാധ്യമാകൂ. ആയതിനാല്‍ തന്നെ ടോസ് വളരെയേറെ നിര്‍ണ്ണായകമായിരുന്നു. കഴിഞ്ഞ കളിയിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് പാകിസ്താന്‍ ഇന്ന് കളത്തിലിറങ്ങുന്നത്. ബംഗ്ലാദേശ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. മഹ്മുദുള്ളക്ക് പകരം സബീറും മെഹ്ദി ഹസന് പകരം റുബേലും ടീമില്‍ ഇടം നേടി. ബംഗ്ലാദേശ് നേരത്തെ തന്നെ ടൂര്‍ണ്ണെന്‍റില്‍ നിന്നും പുറത്തായികഴിഞ്ഞു. പാകിസ്താന്‍റെ സെമി […]
പാകിസ്താന്‍ ഇന്ന് ബംഗ്ലാദേശിനെതിരെ
സെമി ഫൈനല്‍ പ്രവേശനം വിദൂരമായ സാഹചര്യത്തില്‍ പാകിസ്താന്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന്‍ ബംഗ്ലാദേശിനെ ഭീമന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് സെമി ബെര്‍ത്ത് സ്വന്തമാക്കാം. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിനാണ് മത്സരം. ഇംഗ്ലണ്ടിന്റെ പരാജയവും പിന്നീട് ബംഗ്ലാദേശിനെ തോല്‍പിച്ച് സെമി ഫൈനല്‍ പ്രവേശവും എന്ന പാക് സ്വപ്നങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. 1992 ആവര്‍ത്തിക്കാനിരുന്ന പാകിസ്താന് ഇക്കുറി ഭാഗ്യം തുണച്ചില്ല. ബംഗ്ലാദേശിനെതിരെ ഏറെക്കുറെ അപ്രാപ്യമായ ഭീമന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ പാകിസ്താന് […]
അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം
ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ 288 റണ്‍സിന് പുറത്തായി. അര്‍ദ്ധസെഞ്ചുറി നേടിയ ഷായി ഹോപ് ആണ് കളിയിലെ താരം. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ പൊരുതിനോക്കിയെങ്കിലും ജയം അവര്‍ക്ക് അന്യമായി തന്നെ നിന്നു. തുടക്കത്തില്‍ അര്‍ദ്ധ സെഞ്ചുറിയുമായി ഇക്രാം അലി ഗില്ലും റഹ്മത്ത് ഷായും ഭേദപ്പെട്ട തുടക്കമാണ് അഫ്ഗാന് നല്‍കിയത്. ഇക്രാം അലി 86ഉം റഹമത്ത് ഷാ 62ഉം […]