Cricket Sports

ഇന്ത്യയുടെ തോല്‍വി; ഷുഹൈബ് അക്തറിന് പറയാനുള്ളത്…

ന്യൂസിലാന്റിനെതിരായ ഇന്ത്യയുടെ പരാജയത്തില്‍ മുന്‍ പാക്കിസ്ഥാന്‍ ബോളര്‍ ഷുഹൈബ് അക്തര്‍ പ്രതികരിച്ചു. ‘അടുത്താണ്, ഇന്ത്യ ജയത്തിനകലെയും’ എന്നാണ് ഷുഹൈബ് അക്തര്‍ ട്വിറ്റര്‍ വീഡിയോയിലൂടെ പ്രതികരിച്ചത്. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ഫീല്‍ഡ് വിട്ട സന്ദര്‍ഭത്തിലും ടീം പിടിച്ചു നിന്നെന്നും മികച്ച അഞ്ച് കളിക്കാരും മോശം ബാറ്റിങ്ങായിരുന്നെന്നും അക്തര്‍ വ്യക്തമാക്കി. രോഹിത് ശര്‍മ്മക്ക് മികച്ച അവസരം ലഭിച്ചു, വിരാട് കോഹ്ലിയുടെ ഔട്ടിനെ നിര്‍ഭാഗ്യം എന്നേ പറയാന്‍ കഴിയൂ. ജഡേജ വരുന്നത് വരെ ഒരു കളിക്കാരനും മികച്ച കളി പുറത്തെടുത്തില്ല. ധോണി ഇന്ത്യക്ക് […]

Cricket Sports

തരിപ്പണമായി ഓസീസ്; ഇംഗ്ലണ്ട് ഫെെനലില്‍

ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയിൽ ആസ്ത്രേലിയയെ എട്ട് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫെെനലിൽ. നിർണായകമായ മത്സരത്തിൽ, യാതൊരു സമ്മർദ്ദവുമില്ലാതെയാണ് ഇംഗ്ലീഷ് പട ആസ്ത്രേലിയയെ തകർത്ത് വിട്ടത്. എട്ട് വിക്കറ്റുകൾ ബാക്കിയിരിക്കെ, 32ാം ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു. ഇതുവരെയും ലോകകപ്പ് നേടിയിട്ടില്ലാത്ത ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് ഇതോടെ ഞായറാഴ്ച്ച ലോര്‍ഡ്സ് വേദിയാകും. ആസ്ത്രേലിയ ഉയർത്തിയ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി അർധ സെഞ്ച്വറി നേടിയ ജെയ്സൻ റോയും (85) ബെയർസ്റ്റോയും (34) ചേർന്ന് സെഞ്ച്വറി […]

Cricket Sports

ഇംഗ്ലണ്ടിനെതിരെ ആസ്‌ട്രേലിയക്ക് ബാറ്റിങ്

ലോകകപ്പ് രണ്ടാം സെമിയില്‍ ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഉസ്മാന്‍ ഖവാജക്ക് പകരം പീറ്റര്‍ഹാന്‍ഡ്‌സ്‌കോമ്പ് ടീമില്‍ ഇടം നേടി. മോശം ഫോമാണ് ഖവാജയെ പുറത്തിരുത്താന്‍ കാരണം. ഫോം ഇല്ലെങ്കിലും മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ് വല്‍ എന്നിവരും ടീമിലുണ്ട്. അതേസമയം അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടും. ഇന്ത്യയെ സെമിയില്‍ തോല്‍പിച്ചാണ് ന്യൂസിലാന്‍ഡ് ഫൈനലിലെത്തിയത്.

Cricket Sports

സെമിഫൈനൽ തോൽവിയോടെ ഫർഹാർട്ട് ഇന്ത്യൻ ടീമിനോട് വിടപറഞ്ഞു

ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ന്യൂസിലാന്റിനോട് തോറ്റതോടെ ഫിസിയോ തെറാപിസ്റ്റ് പാട്രിക് ഫർഹാർട്ട് ടീമിനോട് വിടപറഞ്ഞു. നാലു വർഷം മുമ്പ് ടീമിനൊപ്പം ചേർന്ന ഓസ്‌ട്രേലിയക്കാരന്റെ കരാർ കാലാവധി ലോകകപ്പ് അവസാനം വരെയായിരുന്നു. വികാരഭരിതമായ ട്വീറ്റോടെയാണ് അദ്ദേഹം പടിയിറങ്ങുന്ന കാര്യം വ്യക്തമാക്കിയത്. ടീമിനൊപ്പമുള്ള എന്റെ അവസാന ദിനം ആഗ്രഹിച്ചതുപോലെ വന്നില്ല. കഴിഞ്ഞ നാലു വർഷം ടീമിനൊപ്പം ജോലി ചെയ്യാൻ അവസരം നൽകിയതിൽ ഞാൻ ബി.സി.സി.ഐയോട് നന്ദിപറയുന്നു. ടീം ഇന്ത്യയിലെ എല്ലാ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ഭാവിയിലേക്ക് ആശംസകൾ. ഓസ്‌ട്രേലിയൻ – […]

Cricket Sports

ഇംഗ്ലണ്ടോ ആസ്ട്രേലിയയോ? രണ്ടാം സെമി ഇന്ന്

ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. വൈകീട്ട് മൂന്ന് മണിക്ക് ബെര്‍മിങ്ങാമിലാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയുണ്ട്. കന്നി കിരീടം തേടിയുള്ള യാത്രയിലാണ് ഇംഗ്ലണ്ട്. ആസ്ത്രേലിയയാവട്ടെ കിരീടം കൈവിടാതിരിക്കാനുള്ള തയ്യാറെടുപ്പിലും. പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ ഓസീസ് രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. മൂന്ന് മത്സരം തോറ്റ ഇംഗ്ലീഷുകാര്‍ തൊട്ടുപിന്നില്‍ മൂന്നാമതായും. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയം കങ്കാരുക്കള്‍ക്കൊപ്പം. പ്രമുഖ താരങ്ങളുടെ പരിക്ക് ആസ്ട്രേലിയക്ക് വെല്ലുവിളിയാണ്. പരിക്കേറ്റ ഉസ്മാന്‍ ഖവാജയ്ക്ക് പകരം […]

Cricket Sports

ഇന്ത്യ പതറുന്നു; മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍റിനെതിരെ 240 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. നാല് ഓവര്‍ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയുമാണ് പുറത്തായത്. മൂന്നുപേര്‍ക്കും ഒരു റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ് ഹെന്റി രണ്ടും ട്രെന്‍റ് ബൌള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി. താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടരുന്ന ഇന്ത്യക്ക് ഇനി എന്ത് ചെയ്യാനാകും എന്നതാണ് ഇനിയുള്ള ചോദ്യം.

Cricket Sports

രണ്ടാം ദിനവും കീവികള്‍ പറന്നുയര്‍ന്നില്ല; ഇനി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ഊഴം

മഴ മുടക്കിയ ആദ്യ സെമി ഫൈനല്‍ മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യക്ക് 240 വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 239/8 റണ്‍സിന് ന്യൂസിലാന്‍റ് ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. കാലങ്ങളായി കീവി മധ്യനിരയുടെ വിശ്വസ്ഥനായ റോസ് ടൈലര്‍ 90 പന്തുകളില്‍ നിന്നും 74 റണ്‍സ് നേടി മികച്ച പോരാട്ടം കാഴ്ചവെച്ചു. ജഡേജയുടെ കിടിലന്‍ ത്രോക്ക് മുന്നില്‍ പക്ഷെ ടൈലര്‍ റണ്ണൌട്ടാവുകയായിരുന്നു. സാഹചര്യങ്ങള്‍ മികച്ച ബാറ്റിങ്ങിനെ സൂചിപ്പിക്കുന്നതിനാലും ഔട്ട്ഫീല്‍ഡും പിച്ചും ഫഷ് ആയി തന്നെ കാണുന്നതിനാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായേക്കാം. എന്നിരുന്നാലും മികച്ച […]

Cricket Sports

ഇന്നും രസംകൊല്ലിയായി മഴയെത്തും; പേടി ന്യൂസിലാന്‍ഡിന്

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയിലെ റിസര്‍വ്ദിനമായ ഇന്നും രസംകൊല്ലിയായി മഴയെത്തുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴ മൂലം കളി തടസ്സപ്പെട്ടാല്‍ ഇന്ത്യ നേരെ ഫൈനലിലെത്തും. പോയിന്റ് പട്ടികയില്‍ മുന്നിലുളളതാണ് ഇവിടെ ഇന്ത്യക്ക് അനുകൂലമാകുന്നത്. ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എത്തിനില്‍ക്കെയാണ് മഴ എത്തിയത്. 23 പന്തുകള്‍ കൂടി ഇന്ത്യക്ക് എറിയാനുണ്ട്. ഒരു പക്ഷേ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് കഴിഞ്ഞ് ഇന്ത്യയുടെ ബാറ്റിങ് പുനരാരംഭിച്ചാലും കളി മഴ തടസ്സപ്പെടുത്തിയേക്കും. അത്തരത്തിലുള്ള കാലാവസ്ഥാ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് മഞ്ചസ്റ്ററിലേത്. […]

Cricket Sports

മഴ മുടക്കി; ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി പോരാട്ടം ഇന്നും തുടരും

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരത്തിന്റെ ബാക്കി ഭാഗം ഇന്ന് നടക്കും. മഴ മൂലം മത്സരം പുനരാരംഭിക്കാനാകാതെ വന്നതോടെയാണ് മത്സരം നീട്ടിയത്. ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ 211 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്. മഴ മൂടിക്കെട്ടിയ ഓള്‍ഡ് ട്രാഫോര്‍ഡില്‍‌ മിന്നലായി മാറി ഇന്ത്യന്‍ ബൗളര്‍മാര്‍. ബുംറയുടെയും ഭുവനേശ്വറിന്റെയും പന്തുകള്‍ക്ക് മുന്നില്‍ പകച്ച കിവീസ് ആദ്യ റണ്‍സ് നേടിയത് മൂന്നാം ഓവറില്‍. തൊട്ടടുത്ത ഓവറില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന് പുറത്തേക്ക് വഴി കാണിച്ചു ബുംറ. ഭയന്നുപോയ കിവീസിനെ രക്ഷപ്പെടുത്താന്‍ ഹെന്‍റി നിക്കോള്‍സിനൊപ്പം ക്യാപ്റ്റന്‍ […]

Cricket Sports

ആദ്യ പത്ത് ഓവര്‍ ഇന്ത്യക്ക് സ്വന്തം

ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍റ് മത്സരം 10 ഓവര്‍ പിന്നിട്ടപ്പോള്‍ ആധിപത്യത്തോടെ ഇന്ത്യ. 10 ഓവറില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്കെതിരെ വെറും 27 റണ്‍സ് മാത്രമാണ് കീവികള്‍ക്ക് നേടാനായത്. ഒരു റണ്‍സ് നേടുന്നതിനിടെ ഗപ്ടിലിനെ ബുംറ പുറത്താകിയതോടെയും മികച്ച ഫീല്‍ഡിങ്ങിലൂടെയും ന്യൂസിലാന്‍റിന് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. നായകന്‍ കെയിന്‍ വില്യംസണും ഹെന്റി നിക്കോള്‍സുമാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലാന്‍റ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെടുത്തിട്ടുണ്ട്.