ടീം ഇന്ത്യയുടെ ഹെഡ് കോച്ചായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിക്ക് ശമ്പളത്തിലും വലിയ വര്‍ദ്ദനവാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കാലാവധി കൂടിയാണ് രവി ശാസ്ത്രിക്ക് ലഭിച്ചിരിക്കുന്നത്. അതിനോടൊപ്പം 20 ശതമാനം ശമ്പള വര്‍ദ്ദനവും അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോള്‍ ഒരു വര്‍ഷത്തിന് എട്ട് കോടി രൂപയാണ് രവി ശാസ്ത്രിയുടെ ശമ്പളം. അതില്‍ 20 ശതമാനം വര്‍ദ്ദനവ് ലഭിക്കുന്നതോടെ 9.5 മുതല്‍ 10 കോടി രൂപ വരെയാകും വാര്‍ഷിക ശമ്പളം. ശാസ്ത്രിയോടൊപ്പം ഫീല്‍ഡിങ്ങ് കോച്ച് ആര്‍. ശ്രീധര്‍, ബൌളിങ്ങ് കോച്ച് […]
Cricket
ആഷസ് ശോഭയില്‍ ഓസീസ്
നാലാം ടെസ്റ്റില്‍ നേടിയ 185 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ ആഷസ് പരന്പര ആസ്ട്രേലിയ സ്വന്തമാക്കി. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്ട്രേലിയ ആഷസ് പരന്പര നിലനിര്‍ത്തുന്നത്. രണ്ടാം ഇന്നിങ്സില്‍ 383 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 197 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജോ ഡെന്‍ലി 53 റണ്‍സും ജോസ് ബട്ട്‍ലര്‍ 34 റണ്‍സും നേടി. ജോസ് ബട്ട്‍ലര്‍ – ക്രൈയ്ഗ് […]
സിക്കന്ദര്‍ റാസയെ പുറത്താക്കി സിംബാബ്‍വേ, കാരണം അച്ചടക്കരാഹിത്യം
ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്ബരയ്ക്കുള്ള 15 അംഗ ടീമില്‍ നിന്ന് അച്ചടക്ക സംബന്ധമായ വിഷയം കാരണം സിക്കന്ദര്‍ റാസയെ ഒഴിവാക്കി. ക്യാപ്റ്റന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ താരത്തിനെതിരെ ഉയര്‍ത്തിയ അച്ചടക്ക സംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണ് താരത്തെ പുറത്തിരുത്തുവാന്‍ സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ക്യാപ്റ്റനെ പിന്തുണയ്ക്കുക ഒരു താരമെന്ന നിലയില്‍ വലിയ കാര്യമാണെന്നും എല്ലാ താരങ്ങളും ഒരേ ദിശയിലായിരിക്കണം സഞ്ചരിക്കേണ്ടതെ്നനും ഇതിനാല്‍ തന്നെ റാസയെ പുറത്തിരുത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സിംബാബ്‍വേയുടെ സെലക്ടര്‍മാരുടെ കണ്‍വീനര്‍ വാള്‍ട്ടര്‍ ചാവഗുട്ട വ്യക്തമാക്കി. സിംബാബ്‍വേ; ഹാമിള്‍ട്ടണ്‍ […]
കത്തക്കയറി സഞ്ജു; ഇന്ത്യ ‘എ’യ്ക്ക് ജയം
വെടിക്കെട്ട് പ്രകടനവുമായി സഞ്ജു മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് എയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മഴ മൂലം 20 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 91 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസനാണ് ഇന്ത്യയുടെ വിജയശില്‍പി. 27 പന്തില്‍ നിന്നാണ് സഞ്ജു അര്‍ധ സെഞ്ച്വറി പിന്നിട്ടത്. ശിഖര്‍ ധവാന്‍ 51 […]
ടെസ്റ്റ് ക്രിക്കറ്റില്‍ ‘ചരിത്രം’ കുറിച്ച് അഫ്ഗാന്‍ താരം റഹ്മത് ഷാ
ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമെന്ന ബഹുമതി 26 കാരനായ റഹ്മത് ഷായ്ക്ക്. ബംഗ്ലാദേശിനെതിരായ ചിറ്റഗോങ് ടെസ്റ്റിലാണ് റഹ്മത് ഷായുടെ വ്യക്തിഗത സ്കോര്‍ മൂന്നക്കം കടന്നത്. 187 പന്തുകള്‍ നേരിട്ട റഹ്മത് ഷാ 102 റണ്‍സ് നേടി. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ അഫ്ഗാന്റെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴായിരുന്നു റഹ്മത് രക്ഷക വേഷമണിഞ്ഞത്. അസ്ഗര്‍ അഫ്ഗാന്റെ പിന്തുണയോടെ ക്രീസില്‍ ക്ഷമയോടെ പന്തുകള്‍ നേരിട്ട റഹ്മത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പുതു ചരിത്രം […]
ടെസ്റ്റ് റാങ്കിങ്: കോഹ്‌ലിയെ പിന്നിലാക്കി സ്മിത്ത് ഒന്നാം സ്ഥാനത്ത്
ഐ.സിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് സ്മിത്ത് വീണ്ടും ഒന്നിലെത്തിയത്. ഒടുവിലത്തെ കണക്ക് പ്രകാരം സ്മിത്തിന് 904ഉം വിരാട് കോഹ്‌ലിക്ക് 903ഉം ആണ് റേറ്റിങ്. ഒരൊറ്റ പോയിന്റിന്റെ വ്യത്യാസമെ ഇരുവരും തമ്മിലുള്ളൂ. ആഷസ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്തിന് വീണ്ടും ഒന്നാം സ്ഥാം നേടിക്കൊടുത്തത്. ആഷസിലെ നാലാം ടെസ്റ്റില്‍ സ്മിത്ത് ഇടംനേടിയതിനാല്‍ അടുത്ത് തന്നെ റേറ്റിങ് ഉയര്‍ത്താന്‍ കഴിയും. നാളെയാണ് മത്സരം തുടങ്ങുന്നത്. കെയിന്‍ […]
ഭാഗ്യമാണ് ബുംറയെ കിട്ടിയത്; കോഹ്‌ലി പറയുന്നു…
വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഹാട്രിക്കുള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ബുംറയുടെ മാരകമായ ബൗളിങ് ബാറ്റ്‌സ്മാന് കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് പറഞ്ഞ കോഹ്‌ലി അദ്ദേഹത്തെപ്പോലൊരു ബൗളറെ ലഭിച്ചത് തന്നെ ഭാഗ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ബുംറയുടെ ബൗളിങിനെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ല, ബുംറക്ക് താളം ലഭിച്ചാല്‍ ആദ്യ അഞ്ച്-ആറ് ഓവറിനുള്ളില്‍ തന്നെ എന്തെല്ലാം ചെയ്യാമെന്നത് കാണാമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ഇത്രയും മാരകമായ സ്‌പെല്‍ കണ്ടിട്ടില്ലെന്നും സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നും കോഹ്‌ലി […]
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ‘മികച്ച ഇന്ത്യന്‍ നായകന്‍’ ഇനി ധോണിയല്ല, കൊഹ്‍ലി; റെക്കോര്‍ഡ് മറികടന്നത് അതിവേഗം
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ 257 റൺസിന്റെ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി വിരാട് കൊഹ്‍ലിക്ക് സ്വന്തം. എം.എസ് ധോണിയുടെ റെക്കോര്‍ഡാണ് കൊഹ്‍ലി പഴങ്കഥയാക്കിയത്. 48 ടെസ്റ്റുകളില്‍ 28 എണ്ണം സ്വന്തമാക്കിയാണ് കൊഹ്‍ലി, ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിജയ നായകനായത്. ധോണിയുടെ 27 ടെസ്റ്റ് വിജയങ്ങള്‍ എന്ന നേട്ടത്തെയാണ് കൊഹ്‍ലി പിന്നിലാക്കിയത്. 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചാണ് ധോണിയ്ക്ക് കീഴില്‍ ഇന്ത്യ 27 […]
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് പുറത്തിറക്കും
ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് അനാച്ഛാദനം ചെയ്യും. ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തിറക്കുന്ന ലോഗോ ഖത്തര്‍ ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ മുംബൈയിലാണ് ചിഹ്നത്തിന്റെ പ്രദര്‍ശനം. ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രകാശനം ചെയ്യുന്ന 2022 ലോകകപ്പ് ചിഹ്നം ഖത്തര്‍ ആഘോഷപൂര്‍വമാണ് ലോകത്തിന് മുമ്പാകെ അവതരിപ്പിക്കുന്നത്. ഇന്ന് ഖത്തര്‍ സമയം രാത്രി 08.22ന് ദോഹ കോര്‍ണീഷിലെ ഖത്തറിന്റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോകകപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കും. […]
257 റണ്‍ വിജയത്തോടെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. കിങ്സ്റ്റണ്‍ ടെസ്റ്റില്‍ വിന്‍ഡീസിനെ 257 റണ്‍സിന് തകര്‍ത്തു. 468 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 210 ന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ നിന്ന് 164 റണ്‍സ് നേടിയ ഹനുമ വിഹാരിയാണ് കളിയിലെ താരം. ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ റെക്കോര്‍ഡ് കോഹ്ലി സ്വന്തമാക്കി. കോഹ്ലിയുടെ 28ാം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍ ഇന്ത്യ 416 & 168/4d വെസ്റ്റ് ഇന്‍ഡീസ് 117&210 കോഹ്‌ലിപ്പടയുടെ കരുത്തിന് മുന്നില്‍ കരീബിയക്കാര്‍ […]