ന്യൂസിലന്‍ഡ് എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് 5 വിക്കറ്റിന്റെ ജയം. പൃഥ്വി ഷാ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് എ 48.3 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. 49 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ടോം ബ്രൂസ്(47), കോള്‍ മക്കോണ്‍ഷി(34), ഗ്ലെന്‍ ഫിലിപ്പ്(24) എന്നിവരും കാര്യമായ സംഭാവന നല്‍കി.ഇന്ത്യക്കായി മുഹമ്മദ് […]
Cricket
കിവീസിനെ തകര്‍ത്ത് സഞ്ജുവും പൃഥ്വി ഷായും
ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കുള്ള വിളി വന്നതിന് പിന്നാലെ ന്യൂസിലന്റിനെതിരെ തിളങ്ങി സഞ്ജു സാംസണും പൃഥ്വി ഷായും. ന്യൂസിലന്റ് എക്കെതിരായ അനൗദ്യോഗിക ഏകദിന മത്സരത്തിലാണ് ഇന്ത്യന്‍ യുവതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ ന്യൂസിലന്റിനെ ഇന്ത്യ 123 പന്തുകള്‍ ബാക്കി നില്‍ക്കേ അഞ്ച് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റിനെ 230 റണ്‍സിന് ഓള്‍ ഔട്ടാക്കിയതിന് ശേഷമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിംങ് പ്രകടനം. ഏകദിനമാണെങ്കിലും ടി 20ശൈലിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ റണ്ണടിച്ചതോടെ ഇന്ത്യ 29.3 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. ഓപണറായിറങ്ങിയ […]
സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരികെയെത്തി. പരിക്കേറ്റ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പകരമാണ് ന്യൂസിലന്റ് പര്യടനത്തിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ ന്യൂസിലന്റില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ അംഗമായ താരത്തെ ട്വന്റി 20 ടീമിലേക്കാണ് പരിഗണിച്ചിരിക്കുന്നത്. ആരാധകരുടെ മുറവിളിക്കും ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് ഒരിക്കല്‍ കൂടി സഞ്ജുവിന് ഒരവസരം കൂടി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ടി20 പരമ്പരകളിലും ടീമിലുണ്ടിരുന്നിട്ടും ഒരേ ഒരു മത്സരത്തില്‍ മാത്രമാണ് കളത്തിലിറങ്ങാനായത്. ആദ്യ […]
തോളിന് പരിക്ക്; ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡ് ട്വന്റി 20 ല്‍ ഉണ്ടാകില്ല
ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡ് പര്യടനത്തിലെ ട്വന്റി-20 പരമ്ബരയില്‍ കളിക്കില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് ധവാന് തോളിന് പരിക്കേറ്റത്. ട്വന്റി-20 പരമ്ബരയ്ക്ക് പുറമേ മൂന്ന് മത്സര ഏകദിന പരമ്ബരയിലും ധവാനെ പരിഗണിച്ചേക്കില്ലെന്ന് സൂചനയുണ്ട്. ഏകദിന ടീമിനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി-20യില്‍ ധവാന് പകരം ആരെന്നതും ബിസിസിഐ പ്രഖ്യാപിച്ചില്ല.
രാഹുല്‍ വേണ്ട, വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് മതിയെന്ന് സുനില്‍ ഗാവസ്‌കര്‍
ഇന്ത്യന്‍ ടീമിന്റെ നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ മതിയെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. റിഷഭ് പന്തിനേറ്റ പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരായ പരമ്ബരയില്‍ കെ.എല്‍ രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ റിഷഭ് പന്ത് പരിക്ക് മാറി വന്നിട്ടും കെ.എല്‍ രാഹുല്‍ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്. തുടര്‍ന്ന് ന്യൂസിലാന്‍ഡ് പരമ്ബരയിലും കെ.എല്‍ രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറാവുമെന്ന സൂചനയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നല്‍കിയിരുന്നു. […]
പന്തിന് പണി കിട്ടി, രാഹുല്‍ കീപ്പറായി തുടരും
മികച്ച ഫോമിലുള്ള കെ.എല്‍ രാഹുല്‍ പന്തിനേക്കാള്‍ നന്നായി കീപ്പ് ചെയ്യുന്നുണ്ട് പിന്നെന്തിന് റിഷഭ് പന്തിനെ ടീമിലെടുക്കണം. പകരം ഒരു കളക്കാരനെ അധികമായി എടുക്കാമല്ലോ? ആസ്‌ട്രേലിയക്കെതിരായ ഏകദിനങ്ങളില്‍ രാഹുലിന്റെ കീപ്പിംങ് കണ്ട ആരും ഇങ്ങനെ ചിന്തിച്ചുപോകും. അതു തന്നെയേ കോലിയും ചിന്തിച്ചിട്ടുള്ളൂ. ആദ്യ ഏകദിനത്തില്‍ സ്റ്റാര്‍കിന്റെ ബൗണ്‍സറേറ്റ് നിരീക്ഷണത്തിലായ പന്തിന് പകരക്കാരനായാണ് കെ.എല്‍ രാഹുല്‍ കീപറായെത്തുന്നത്. ശരാശരി കീപ്പറായ പന്തിനേകാള്‍ നന്നായി പലപ്പോഴും രാഹുല്‍ വിക്കറ്റ് കാത്തതോടെ പന്തിന്റെ ചീട്ട് താല്‍ക്കാലികമായെങ്കിലും കീറിയ മട്ടാണ്. പ്രത്യേകിച്ച് ടി20 ലോകകപ്പിന് […]
രഞ്ജി ട്രോഫി മത്സരം: കേരളത്തിന് പരാജയം
രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കനത്ത തോല്‍വി. ഇന്നിംഗ്സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്. ഇതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത അസ്തമിച്ചു.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ ഇന്നിങ്‌സില്‍ 90ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 268 റണ്‍സ് നേടി. 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് സന്ദര്‍ശകര്‍ നേടിയത്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളം 82ന് പുറത്താവുകയായിരുന്നു. കേരളത്തിന്റെ രോഹന് എസ്. കുന്നുമ്മല്‍ പരിക്ക് മൂലം ബാറ്റിംഗിനെത്തിയില്ല. ആറ് വിക്കറ്റ് വീഴ്ത്തിയ […]
ആ പന്തിന്റെ വേഗത 175 കിലോമീറ്ററോ..?? അമ്ബരപ്പില്‍ ക്രിക്കറ്റ് ലോകം
ഇന്നലെ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക മത്സരം വീണ്ടും ചര്‍ച്ചകളില്‍. മത്സരത്തിനിടെ ലങ്കന്‍ പേസര്‍ മതീഷ പതിരന എറഞ്ഞ ഒരു പന്ത് മണിക്കൂറില്‍ 175 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് വേഗത കൈവരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഇന്ത്യന്‍ ഇന്നിംഗിസിലെ നാലാം ഓവറില്‍ യശസ്വി ജെയ്സ്വാളിനെതിരെയാണ് പതിരനയുടെ ഈ പന്ത്. സൂപ്പര്‍ ബൗളര്‍ ലസിത് മലിംഗയുടേത് പോലുള്ള ബൗളിങ്ങ് ആക്ഷനുള്ള പതിരന എറിഞ്ഞ പന്ത് വൈഡായാണ് കലാശിച്ചത്. എന്നാല്‍ പിന്നാലെ തന്നെ […]
ബംഗളൂരുവില്‍ ഏഴ് വിക്കറ്റ് ജയം; ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യക്ക്
ആസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 2-1നായിരുന്നു ഇന്ത്യയുടെ ജയം. ആസ്‌ട്രേലിയ ഉയര്‍ത്തിയ 287 എന്ന വിജയലക്ഷ്യം ഇന്ത്യ 47.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി ഓപ്പണര്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി നേടി. വിരാട് കോഹ്ലി(89) ശ്രേയസ് അയ്യര്‍(44) എന്നിവരാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. 128 പന്തില്‍ നിന്ന് 119 റണ്‍സാണ് രോഹിത് നേടിയത്. എട്ട് ഫോറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. എന്നാല്‍ 91 പന്തില്‍ നിന്നാണ് […]
തുടരെ വീണ മൂന്ന് വിക്കറ്റുകളാണ് പരാജയത്തിന് കാരണമായതെന്ന് സ്റ്റീവ് സ്മിത്ത്
രണ്ടാം ഏകദിനത്തില്‍ ശിഖര്‍ ധവാന്റെയും വിരാട് കോഹ്‍ലിയുടെയും തകര്‍പ്പന്‍ ബാറ്റിങിന്റെ പിന്‍ബലത്തില്‍ ആസ്ട്രേലിയയെ ഇന്ത്യ 36 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. 340 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ പൊരുതിയാണ് പരാജയം സമ്മതിച്ചത്. ഇന്നിംഗ്സിലെ മധ്യത്തില്‍ പൊടുന്നനെ വീണ മൂന്ന് വിക്കറ്റുകളാണ് പരാജയത്തിന് കാരണമായതെന്ന് ആസ്ട്രേലിയയുടെ ബാറ്റിങ് കുന്തമുന സ്റ്റീവ് സ്മിത്ത് കുറ്റപ്പെടുത്തി താനടക്കമുള്ളവരുടെ മൂന്ന് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടപ്പെട്ടതാണ് പരാജയത്തിന് കാരണമായത്. ഇതില്‍ ആരെങ്കിലും ഇത്തിരിനേരം കൂടി ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം ചിലപ്പോള്‍ മാറുമായിരുന്നുവെന്ന് അദ്ദേഹം […]