ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ആദ്യ രണ്ട് മത്സരവും ജയിച്ച് ന്യൂസിലാന്‍ഡ് ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ആശ്വാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മത്സരത്തിന്റെ തുടക്കത്തിലെ ആനുകൂല്യം മുതലെടുക്കുകയാണ് ലക്ഷ്യമെന്ന് ടോസ് നേടി ബൗളിംങ് തെരഞ്ഞെടുത്ത കെയ്ന്‍ വില്യംസണ്‍ പറഞ്ഞു. കിവീസ് നിരയില്‍ മിച്ച് സാറ്റ്‌നര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെ കളിക്കും.
Cricket
ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്ബരയിലെ അവസാന മത്സരം നാളെ
ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്ബരയിലെ അവസാന മത്സരം നാളെ നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച കിവീസ് പരമ്ബര സ്വന്തമാക്കി കഴിഞ്ഞു. മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്ബോള്‍ ടി20യിലെ പരാജയത്തിന് മറുപടിയായി ഒരു വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അവസാന മത്സരമെങ്കിലും ജയിച്ച് അഭിമാനം കാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അവസാന മത്സരത്തിന് കളത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ത്യന്‍ ബൗളിങ്ങ് താരം ജസ്‌പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് ഷമിയും കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡേയും ടീമില്‍ എത്തിയേക്കും. […]
ജഡേജയും വാലറ്റവും പൊരുതിയെങ്കിലും ഇന്ത്യ തോറ്റു
ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ് 8ന് 273 റണ്‍സ് നേടി. പിന്തുടര്‍ന്ന ഇന്ത്യ 251ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും കിവീസ് 2-0ത്തിന് സ്വന്തമാക്കി… ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഓക്‌ലന്റ് ഏകദിനത്തില്‍ 22 റണ്‍സിനാണ് ഇന്ത്യയെ ന്യൂസിലന്റ് തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് നേടി. പിന്തുടര്‍ന്ന ഇന്ത്യ 251ന് ഓള്‍ ഔട്ടാവുകയായിരുന്നു. സ്‌കോര്‍ ന്യൂസിലന്റ് 8/273 ഇന്ത്യ 251(48.3) ഇന്ത്യക്കുവേണ്ടി ബാറ്റിംങില്‍ […]
വനിതാ ക്രിക്കറ്ററുടെ വെല്ലുവിളി സ്വീകരിച്ചു, സച്ചിന്‍ വീണ്ടും ബാറ്റിംങിനിറങ്ങും
ആസ്‌ട്രേലിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാനായി പണം കണ്ടെത്താനാണ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ ഒത്തു ചേര്‍ന്ന് കളിക്കാനിറങ്ങുന്നത്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് ക്ലാഷ് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശന മത്സരത്തില്‍ പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനുമാണ് നേരിടുന്നത്. ഇതില്‍ പോണ്ടിംങ് ഇലവന്റെ പരിശീലകനായാണ് സച്ചിന്‍ എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സച്ചിന്‍ താല്‍കാലികമായി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ അവസാനിപ്പിച്ച് ബാറ്റ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നു. തോളെല്ലിലെ പരിക്ക് കാരണം ബാറ്റിംങ് അരുതെന്ന് ഡോക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും എല്ലിസിന്റെ […]
ഇന്ത്യയെ തകര്‍ത്ത കിവീസ് രഹസ്യായുധം
ബൗളിംങില്‍ മാത്രമല്ല ബാറ്റിംങിലും പിടിയുണ്ടെന്ന് തെളിയിച്ചാണ് അരങ്ങേറ്റ മത്സരം കെയ്ല്‍ ജാമിസണ്‍ സ്വപ്‌നതുല്യമാക്കിയത്. ഇന്ത്യക്കെതിരെ ജാമിസണ്‍ അരങ്ങേറാന്‍ പോകുന്നുവെന്ന വാര്‍ത്ത തന്നെ കിവീസിന്റെ രഹസ്യായുധം വരുന്നുവെന്ന നിലയിലാണ് പ്രചരിച്ചത്. അത് സത്യം വെക്കുന്ന പ്രകടനമാണ് ജാമിസണ്‍ നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ന്യൂസിലന്റ് 8ന് 197 എന്ന നിലയില്‍ പരുങ്ങുമ്പോഴായിരുന്നു ജാമിസണ്‍ ബാറ്റിംങിനിറങ്ങിയത്. ഫോമിലുള്ള ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ക്ക് പറ്റിയ പങ്കാളിയായി 50 ഓവര്‍ തീരും വരെ വിക്കറ്റ് കാത്തുകൊണ്ട് ജാമിസണ്‍ കളിച്ചു. മാത്രമല്ല 24 പന്തില്‍ […]
ഇംഗ്ലണ്ടിനെതിരായ ട്വി20 ടീം ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു, സ്റ്റെയിന്‍ തിരികെയെത്തി
ഇംഗ്ലണ്ടിനെതിരായ ട്വി20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്ക സ്ക്വാഡ് പ്രഖ്യാപിച്ചു . ഫെബ്രുവരി 12 മുതല്‍ അരംഭിക്കുന്ന ട്വി20 പരമ്ബരയില്‍ 3 ട്വി20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. വെറ്ററന്‍ ബൗളര്‍ സ്റ്റെയിന്‍ ടീമില്‍ തിരികെ എത്തിയിട്ടുണ്ട്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ്സ്റ്റെയിന്‍ ദക്ഷിണാഫ്രിക്ക ദേശീയ ടീമിലേക്ക് എത്തുന്നത്. ട്വി20യില്‍ ക്യുന്റണ്‍ ഡി കോക്ക് ആയിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. ഫാഫ് ഡു പ്ലെസിസിന് ഈ പരമ്ബരയിലും വിശ്രമം നല്‍കാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരിക്കുന്നത്.
ഓക്‌ലന്റ് ഏകദിനത്തില്‍ ന്യൂസിലന്റിന് ബാറ്റിംങ്
ടോസ് നേടിയ കോഹ്‌ലി ആതിഥേയരെ ബാറ്റിംങിന് അയക്കുകയായിരുന്നു… ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഫീല്‍ഡിംങ് തെരഞ്ഞെുക്കുകയായിരുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യ 0-1ന് പിന്നിലാണ്. ചെറിയ മൈതാനമായതിനാല്‍ ആദ്യം ബൗള്‍ ചെയ്ത് എതിരാളികളെ സന്നര്‍ദത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി പറഞ്ഞു. ആദ്യ ഏകദിനത്തില്‍ ന്യൂസിലന്റ് ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നിരുന്നു. ഓക്ലാന്റിലും വന്‍സ്‌കോറുകള്‍ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഏകദിനത്തിലെ ടീമില്‍ നിന്നും രണ്ട് വീതം […]
റൊണാള്‍ഡോയേയും മെസിയേയും വെട്ടിക്കും കോഹ്‌ലിയുടെ ഓട്ടം
രു മത്സരത്തില്‍ പിന്നിടുന്ന ശരാശരി ദൂരത്തിന്റെ കണക്കെടുത്താല്‍ കോഹ്‌ലി റൊണാള്‍ഡോയേയും മെസിയേയും ഇരട്ടിയിലേറെ ദൂരം പിന്നിലാക്കുന്നുവെന്നാണ് എം.എസ്.കെ പ്രസാദിന്റെ വെളിപ്പെടുത്തല്‍… കായികതാരങ്ങളുടെ വിജയവും ശാരീരികക്ഷമതയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ശാരീരികക്ഷമതക്ക് പ്രാധാന്യം നല്‍കിയതോടെയാണ് വിരാട് കോഹ്‌ലി ശരാശരി കളിക്കാരനില്‍ നിന്നും ടീം ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത നായകനിലേക്ക് വളര്‍ന്നത്. വിരാടിനെക്കുറിച്ച് ആര്‍ക്കും എളുപ്പത്തില്‍ വിശ്വസിക്കാനാവാത്ത ഒരുകാര്യമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ എം.എസ്.കെ പ്രസാദ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളായ മെസിയും റൊണാള്‍ഡോയും ഓടുന്നതിന്റെ ഇരട്ടി ഒരു […]
ശെന്തക്ക് പിറന്നാള്‍ ആശംസയുമായി ടര്‍ബനേറ്റര്‍
കളിമികവിനോപ്പം വിവാദങ്ങളാലും സമ്പന്നമായിരുന്നു മലയാളി താരം ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം. അത്തരം വിവാദങ്ങളിലെ സുപ്രധാനമായ ഒന്നായിരുന്നു ഹര്‍ഭജന്‍ സിംങ് ശ്രീശാന്തിന്റെ കരണത്തടിച്ചത്. കരണത്തടിക്കും ഒത്തുകളി ആരോപണങ്ങള്‍ക്കും ശേഷവും ശ്രീശാന്തുമായി ബന്ധം തുടരുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിംങ്. ശ്രീശാന്തിന്റെ 37ആം പിറന്നാള്‍ ദിനത്തിലാണ് ഹര്‍ഭജന്‍ സിംങ് ആശംസയുമായി എത്തിയിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെ ‘ശെന്ത’ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന ടര്‍ബനേറ്റര്‍ നല്ലൊരു വര്‍ഷവും ആശംസിച്ചിട്ടുണ്ട്.] 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2008 ഏപ്രിലിലായിരുന്നു വിവാദമായ കരണത്തടി നടന്നത്. ഐ.പി.എല്ലിനിടെ മുംബൈ ഇന്ത്യന്‍സ് […]
വീണ്ടും ഫീല്‍ഡിംങില്‍ ചീറ്റപുലിയായി കോഹ്‌ലി
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയായിരുന്നു നിക്കോള്‍സിനെ കോഹ്‌ലി പറന്നുപോയി റണ്ണൗട്ടാക്കിയത്. 82 പന്തില്‍ 78 റണ്‍സെടുത്ത നിക്കോള്‍സ് 11 ബൗണ്ടറിയുമായി സെഞ്ചുറിയിലേക്ക് നീങ്ങവേയായിരുന്നു അപ്രതീക്ഷിതമായി റണ്ണൗട്ടായത്. അതിന് കാരണമായത് കോഹ്‌ലിയുടെ ഫീല്‍ഡിംങ് വേഗം അളക്കുന്നതില്‍ വന്ന പാളിച്ചയും. ആദ്യ രണ്ട് വിക്കറ്റുകള്‍ വീണ് 2ന് 109 എന്ന നിലയിലേക്ക് പരുങ്ങിയ കിവീസിനെ നിക്കോള്‍സും റോസ് ടെയ്‌ലറും ചേര്‍ന്ന് രക്ഷിക്കവെയായിരുന്നു കോഹ്‌ലി ഒരിക്കല്‍ കൂടി ഫീല്‍ഡില്‍ ചീറ്റപ്പുലിയായത്. 29ആം ഓവറില്‍ അതിവേഗ സിംഗിളിന് നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന നിക്കോള്‍സാണ് […]