ജൂനിയര്‍ ക്രിക്കറ്റില്‍ നേരത്തെ വരവറിയിച്ചുകഴിഞ്ഞ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡ്, രണ്ട് മാസത്തിനിടയില്‍ രണ്ടാം ഇരട്ട സെഞ്ച്വറി നേടി മിന്നും ഫോമില്‍. അണ്ടര്‍-14 ബിടിആര്‍ ഷീല്‍ഡ് ടൂര്‍ണമെന്റിലായിരുന്നു സമിതിന്റെ പ്രകടനം. സമിതിന്റെ ടീമായ മല്യ അതിദി ഇന്റര്‍നാഷണല്‍ സ്‌കൂളും ശ്രീ കുമാരന്‍ സ്‌കൂളും തമ്മിലായിരുന്നു മത്സരം. 204 റണ്‍സാണ് സമിത് അടിച്ചെടുത്തത്. 33 ബൗണ്ടറിയുടെ അകമ്പടിയോടെയായിരുന്നു സമിതിന്‍റെ ഇന്നിങ്സ്. ഈ പ്രകടനത്തിന്റെ മികവില്‍ മല്യ അതിദി സ്‌കൂള്‍ മൂന്നു വിക്കറ്റിന് 377 റണ്‍സ് നേടി. ബൗളിങ്ങിലും […]
Cricket
ഐപിഎല്‍; പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടു
ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടു. മാര്‍ച്ച് 29ന് നിലവിലെ ചാമ്പ്യന്മാരായാ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മെയ് 24നാണ് ഫൈനല്‍. ആറു മത്സരങ്ങള്‍ മാത്രമാണ് നാല് മണിക്ക് ആരംഭിക്കുന്നത്. ബാക്കി മത്സരങ്ങള്‍ രാത്രി എട്ട് മണിക്കാണ്. മിക്ക ടീമുകളും തങ്ങളുടെ ഷെഡ്യൂള്‍ പുറത്തു വിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ബി.സി.സി.ഐ ഔദ്യോഗികമായി ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത്. സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് ആദ്യം […]
ഐ.പി.എല്‍; ആദ്യമത്സരം മുംബൈയും ചെന്നൈയും തമ്മില്‍
ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരക്രമം പുറത്തുവിട്ടു. മാര്‍ച്ച് 29ന് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടുക. ശനിയാഴ്ച്ച രണ്ടുകളികളുണ്ടാവില്ല. അതേസമയം ഞായറാഴ്ച്ചകളില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ രണ്ട് കളികളുണ്ടാകും. ശനിയാഴ്ചകളിലെ രണ്ടുകളികള്‍ ഒഴിവാക്കിയതോടെ 44 ദിവങ്ങളില്‍നിന്നും 50 ദിവസമായി ഐ.പി.എല്ലിന്റെ ദൈര്‍ഘ്യം കൂടി. എല്ലാ ദിവസവും രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഞായറാഴ്ച്ചകളില്‍ വൈകീട്ട് നാലിന് ആദ്യം മത്സരവും രാത്രി എട്ടിന് രണ്ടാം മത്സരവും നടക്കും. മെയ് 17ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ […]
എട്ട് ബാറ്റ്‌സ്മാന്മാര്‍ തോറ്റിടത്ത്, മാതൃകയായി പുജാരയും(93) ഹനുമ വിഹാരിയും(101*)
പുജാരയും വിഹാരിയും ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ എല്ലാം പരാജയപ്പെട്ട ത്രിദിന പരിശീലന മത്സരത്തില്‍ ആദ്യദിനം ഇന്ത്യ 9ന് 263 എന്ന നിലയില്‍ അവസാനിപ്പിച്ചു. എട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും ബാറ്റിംങില്‍ ഇരട്ടയക്കം കാണാതെ അവസാനിപ്പിച്ച മത്സരത്തില്‍ ഹനുമ വിഹാരിയുടെ(101*) അപരാജിത സെഞ്ചുറിയും പുജാരയുടെ(93) സെഞ്ചുറിക്കൊത്ത പ്രകടനവുമാണ് ഇന്ത്യയെ രക്ഷിച്ചത്. പുജാരയും വിഹാരിയും ഒത്തുചേരുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 38/4 എന്ന നിലയിലായിരുന്നു. ഇരുവരും ചേര്‍ന്ന് 195 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യന്‍ സ്‌കോര്‍ 233ലെത്തിച്ചു. പുജാര പുറത്തായതിന് പിന്നാലെയും വിക്കറ്റ് […]
പുതിയ ദൗത്യവുമായി റോബിന്‍ സിങ് യു.എ.ഇ ക്രിക്കറ്റ് ടീമില്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ സിങിനെ യുഎഇ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. സ്‌കോട്ടിഷ് ക്രിക്കറ്റര്‍ ഡഗ്ലീ ബ്രൗണിന് പകരക്കാരനായാണ് റോബിന്‍ സിങിനെ എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് പരിശീലകനായി നിയമിച്ചത്. ഇന്ത്യന്‍ എ ടീം, മുംബൈ ഇന്ത്യന്‍സ് ഹോങ്കോങ് ടീമുകളെ പരിശീലിപ്പിച്ച പരിചയവുമായാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുഎഇ ടീമിലേക്കെത്തുന്നത്. 1989 മുതല്‍ 2001 വരെയായിരുന്നു റോബിന്‍ സിങ് ഇന്ത്യക്കായി കളിച്ചത്. 2017ലാണ് ബ്രൗണിനെ യുഎഇയുടെ പരിശീലകനായി നിയമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കീഴില്‍ കാര്യമായി തിളങ്ങാന്‍ […]
ജസ്പ്രീത് ബുംറയുടെ ഒന്നാം റാങ്ക് പോയി
ഐ.സി.സി ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ ഒന്നാം റാങ്ക് നഷ്ടമായി. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ക്ക് തിരിച്ചടിയായത്. പുതിയ റാങ്കിങ് പ്രകാരം ന്യൂസിലാന്‍ഡിന്റെ ട്രെന്‍ഡ് ബൗള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ബുംറ രണ്ടാം സ്ഥാനത്തും. നിലവിലെ റേറ്റിങ് പ്രകാരം ട്രെന്‍ഡ് ബൗള്‍ട്ടിന് 727ഉം ബുംറക്ക് 719 ഉം ആണ്. 701 റേറ്റിങുമായി അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാനാണ് മൂന്നാം സ്ഥാനത്ത്. പരിക്കിനെ തുടര്‍ന്ന് കുറച്ചുകാലം ടീമിന് പുറത്തായിരുന്നു ബുംറ. തിരിച്ചെത്തിയ ബുംറ കഴിഞ്ഞ അഞ്ച് […]
ന്യൂസിലന്റില്‍ എന്തുകൊണ്ട് നമ്മള്‍ ഇത്രയും നാണംകെട്ടു?
ടി20 പരമ്പര 5-0ത്തിന് തൂത്തുവാരി ഗംഭീര തുടക്കമാണ് ഇന്ത്യ ന്യൂസിലന്റില്‍ കുറിച്ചത്. കുട്ടിക്രിക്കറ്റില്‍ നാണം കെട്ടതിന് പിന്നാലെ ഏകദിന പരമ്പരയില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ന്യൂസിലന്‍റ് പകരം വീട്ടിയത്. 3-0ത്തിന് ഇന്ത്യയെ വാരിക്കൂട്ടിയായിരുന്നു കിവികളുടെ തിരിച്ചുവരവ്. എവിടെയാണ് ടീം ഇന്ത്യക്ക് പിഴച്ചത്? ബൗളിംങില്‍ എപ്പോഴെല്ലാം ടീം പ്രതിസന്ധിയിലാവുന്നോ അപ്പോഴെല്ലാം കോഹ്ലി ബുംറയെ വിളിക്കും. അപ്പോഴെല്ലാം വിക്കറ്റ് എറിഞ്ഞിട്ടാണ് ബുംറക്ക് ശീലം. എന്നാല്‍ പരിക്കിനു ശേഷം തിരിച്ചുവന്ന ബുംറ പഴയ ബും ബും ബുംറയുടെ നിഴല്‍ മാത്രമാണെന്നതാണ് സത്യം. […]
ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര വരണമെന്ന് യുവിയും അഫ്രിദിയും
അടുത്തെങ്ങും ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇന്ത്യയുടേയും പാകിസ്താന്റേയും പല ക്രിക്കറ്റ് താരങ്ങളും ആരാധകരും ഇപ്പോഴും ഇന്ത്യ പാക് ക്രിക്കറ്റ് പോരാട്ടങ്ങളെ സ്വപ്‌നം കാണുന്നുണ്ട്. ഇന്ത്യയും പാകിസ്താനും കളിക്കുന്നത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ് യുവരാജ് സിംങും ഷഹീദ് അഫ്രീദിയും. ‘2004, 2006, 2008 വര്‍ഷങ്ങളില്‍ പാകിസ്താനുമായി കളിച്ച മത്സരങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. ഇപ്പോള്‍ അത് എളുപ്പമല്ലെന്നറിയാം. അത്തരം കാര്യങ്ങള്‍ ഞങ്ങളുടെ കൈകളിലല്ല’ ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിത്തന്ന ടീമിലെ […]
മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദയനീയ പരാജയം രുചിച്ച് ഇന്ത്യ
മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. 31 വര്‍ഷത്തിന് മുമ്പാണ് ഇന്ത്യ ഒരു പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുന്നത്. അതിന് ശേഷമുള്ള ഇന്ത്യയുടെ ജൈത്രയാത്രക്കാണ് വില്യംസണിന്‍റെ കിവിപ്പട വിരാമമിട്ടിരിക്കുന്നത്. 1983/84 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ 5-0ത്തിന് സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു. അതേ വെസ്റ്റ് ഇന്‍ഡീസിനെതിരെ 1988/89ലും സമ്പൂര്‍ണ തോല്‍വി സമ്മതിച്ചിരുന്നു. 2006/07ല്‍ സൗത്ത് ആഫ്രിക്കയുമായി നടന്ന അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങള്‍ പരാജയപ്പെടുകയും ഒരു മത്സരം മഴകാരണം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് […]
രാഹുലിന്റെ സെഞ്ചുറി പാഴായി, ന്യൂസിലന്റിന് അഞ്ച് വിക്കറ്റ് ജയം
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് ന്യൂസിലന്റ് പരമ്പര 3-0ത്തിന് തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യം കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 47.1 ഓവറില്‍ മറികടക്കുകയായിരുന്നു. ഗുപ്റ്റില്‍(46 പന്തില്‍ 66), നിക്കോള്‍സ്(103 പന്തില്‍ 80) ഗ്രാന്‍ഡ്‌ഹോം(28 പന്തില്‍ 58) എന്നിവരുടെ ബാറ്റിംങാണ് ന്യൂസിലന്റ് ജയം അനായാസമാക്കി മാറ്റിയത്. ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍ വിജയലക്ഷ്യത്തിലേക്ക് അതിവേഗത്തിലാണ് ന്യൂസിലന്റ് തുടങ്ങിയത്. 16.3 ഓവറില്‍ ആദ്യ വിക്കറ്റായി ഗപ്റ്റില്‍ പുറത്താകുമ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ 106 […]