കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ല. ഈ വര്‍ഷം തുടങ്ങിയതാവട്ടെ പത്തുവിക്കറ്റ് തോല്‍വിയോടെയും. കിവീസിനെതിരായ ഇന്ത്യയുടെ വന്‍വീഴ്ച്ചയുടെ പിന്നില്‍ കാലങ്ങളായുള്ള ഒരു പരാധീനതയുണ്ട്. എതിര്‍ടീമിന്റെ വാലറ്റത്തെ ബാറ്റ്‌സ്മാന്മാരെ വേഗത്തില്‍ പുറത്താക്കാന്‍ സാധിക്കാത്തതാണ് ഈ ഇന്ത്യന്‍ ദൗര്‍ബല്യം. ടെസ്റ്റില്‍ ലോക ഒന്നാം റാങ്കാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. അവസാന വിക്കറ്റുകള്‍ വീഴ്‌ത്തേണ്ട അവസരമെത്തിയാല്‍ ഇന്ത്യന്‍ ബൗളിംങ് കൂടുതല്‍ ദുര്‍ബലമാകും. ആദ്യ വിക്കറ്റുകള്‍ വീഴ്ത്താന്‍ വേണ്ടി എടുക്കുന്ന ശ്രമങ്ങള്‍ അവസാനത്തേക്ക് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്നും ഉണ്ടാവുന്നില്ലെന്നാണ് കണക്കുകള്‍ […]
Cricket
ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ കിവീസിന് 10 വിക്കറ്റ് ജയം
ബാസിന്‍ റിസര്‍വില്‍ അത്ഭുതങ്ങളൊന്നുമുണ്ടായില്ല. കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ രണ്ട് ഇന്നിംങ്‌സിലും ഇന്ത്യയുടെ ബാറ്റിംങ് തകര്‍ന്നടിഞ്ഞു. ന്യൂസിലന്റ് ആദ്യ ടെസ്റ്റില്‍ അനായാസം പത്തുവിക്കറ്റ് ജയം നേടി. ഒന്നര ദിവസം ബാക്കിവെച്ചാണ് ന്യൂസിലന്റ് വിജയം സ്വന്തമാക്കിയത്. ടോസ് മുതല്‍ ഇന്ത്യക്ക് അനുകൂലമായിരുന്നില്ല കാര്യങ്ങള്‍. നിര്‍ണ്ണായകമായ ടോസ് നേടിയ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംങിനയച്ചു. മഴമൂലം 55 ഓവര്‍ മാത്രമേ ആദ്യ ദിനം എറിയാനായുള്ളൂ എങ്കിലും ഇന്ത്യ 5ന് 122ലെത്തിയിരുന്നു. പിന്നീടൊരു സെഷനില്‍ പോലും ഇന്ത്യക്ക് ആധികാരികമായ പ്രകടനം നടത്താനായില്ല. ആദ്യ […]
രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ന്യൂസീലന്‍ഡിന് 51 റണ്‍സ് ലീഡ്
വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന് 51 റണ്‍സിന്റെ ലീഡ്. ആദ്യ ദിനം കളി അവസാനിക്കുമ്ബോള്‍ 71.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ്. 153 പന്തില്‍ 89 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും, 44 റണ്‍സ് നേടിയ റോസ് ടെയ്‌ലറിന്റെയും മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡിന് ആദ്യ ദിനം മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബൗളിങ്ങില്‍ ഇന്ത്യക്കായി പേസര്‍ ഇഷാന്ത് ശര്‍മ്മ 3 വിക്കറ്റും മുഹമ്മദ് […]
വെല്ലിംങ്ടണ്‍ ടെസ്റ്റ്: ഇന്ത്യ 165ന് പുറത്ത്
ഒന്നാം ദിവസത്തെ സ്‌കോറിനോട് 43 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായത്. സൗത്തിയും ജാമിസണും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി… ന്യൂസിലാന്‍ന്റിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യ 165 റണ്‍സിന് ഓള്‍ ഔട്ടായി. രഹാനെ 46 റണ്‍സെടുത്തും പന്ത് 19 റണ്‍സെടുത്തും പുറത്തായി. ഷമി 20 പന്തില്‍ വിലപ്പെട്ട 21 റണ്‍സ് അടിച്ചു. ന്യൂസിലന്റിനായി സൗത്തിയും ജാമിസണും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിംങിനിറങ്ങിയ ന്യൂസിലന്റിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. രണ്ടാം ദിനം ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് […]
അലൈസ ഹീലിയുടെ അര്‍ദ്ധ ശതകത്തിനിടയിലും ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്ത് ഇന്ത്യ, ലോകകപ്പ് യാത്രയ്ക്ക് വിജയത്തുടക്കം നല്‍കി പൂനം യാദവ്
ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറില്‍ അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തെയും ആഷ്‍ലി ഗാര്‍ഡ്നറുടെ ചെറുത്ത് നില്പിനെയും അതിജീവിച്ച് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 132 റണ്‍സ് നേടിയ ഇന്ത്യ എതിരാളികളായ ഓസ്ട്രേലിയയെ 115 റണ്‍സില്‍ ഓള്‍ഔട്ട് ആക്കി 17 റണ്‍സ് വിജയം പിടിച്ചെടുത്തു. 19.5 ഓവറിലാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. 35 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ അലൈസ ഹീലിയും 34 റണ്‍സ് നേടിയ ആഷ്‍ലി ഗാര്‍ഡ്നറെയും […]
പാക് പൗരത്വത്തിന് അപേക്ഷിച്ച് വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം; കാരണമിതാണ്…
പെഷവാര്‍ സാല്‍മി ടീമിന്റെ നായകനാണ് ഡാരന്‍ സമി. വിൻഡീസ് താരത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീം അധികൃതര്‍ പറഞ്ഞു. വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഡാരൻ സമി പാകിസ്താൻ പൗരനാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഓണററി പൗരത്വം തേടിയുള്ള അപേക്ഷ താരം പാക് പ്രസിഡന്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പാകിസ്താൻ സൂപ്പർ ലീഗ് (പി.എസ്.എൽ) ഫ്രാഞ്ചൈസി പെഷവാർ സാൽമിയുടെ ഉടമയാണ് പൗരത്വവുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നത്. പെഷവാര്‍ സാല്‍മി ടീമിന്റെ നായകനാണ് ഡാരന്‍ സമി. വിൻഡീസ് താരത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടുമെന്നാണ് […]
ആദ്യ ടെസ്റ്റില്‍ ഇന്ത്യ 5ന് 122; മഴ കളി മുടക്കി
പേസര്‍മാരുടെ പറുദീസയായ വെല്ലിംങ്ടണില്‍ ആദ്യദിനം ബാറ്റിംങിനിറങ്ങാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി… ന്യൂസിലാന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംങ് തകര്‍ച്ച. ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ജമെയ്‌സണാണ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ തകര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ 5ന് 122 എന്ന നിലയിലെത്തിയപ്പോഴാണ് മഴ പെയ്തത്. പേസര്‍മാരെ കയ്യയച്ചു സഹായിക്കുന്ന വെല്ലിംങ്ടണിലെ പിച്ചില്‍ ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. പൃഥ്വി ഷാ(16), […]
ബൗണ്ടറി ലൈനില്‍ ഇരുന്ന് ക്രിക്കറ്റിനെ കുറിച്ചല്ലാതെ സംസാരിക്കാനാവുന്നെങ്കില്‍ അതിന് കാരണമുണ്ട്’
ഇന്ത്യയുടേയും ന്യൂസിലന്റിന്റേയും ക്യാപ്റ്റന്‍ന്മാരായ കോഹ്‌ലിയും വില്യംസണും ബൗണ്ടറില ലൈനില്‍ ഇരുന്ന് സംസാരിക്കുന്നത് ടി20 പരമ്പരക്കിടയിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്നായിരുന്നു… പോയവര്‍ഷത്തെ ഐ.സി.സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂവുന്ന കാണികളെ തിരുത്തിയ കോഹ്‌ലിയുടെ ഇടപെടലിനായിരുന്നു പുരസ്‌കാരം. കളിക്കളത്തില്‍ എതിരാളികളെ തോല്‍പിക്കാന്‍ പരമാവധി ശ്രമിക്കുമ്പോഴും എതിരാളികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നതിലും കോഹ്‌ലി പിശുക്കു കാണിച്ചിട്ടില്ല. ക്രിക്കറ്റ് ലോകം ആദരവോടെ നോക്കി […]
ഇനിയും മൂന്ന് വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്ന് കോഹ്ലി
വിരമിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 31കാരനായ വിരാട് താന്‍ വരുന്ന മൂന്ന് വര്‍ഷവും മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്ന് വ്യക്തമാക്കുന്നു.ഈ വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ ട്വി20യും,ടെസ്റ്റും,ഏകദിനവും കളിക്കും. വരുന്ന മൂന്ന് വര്‍ഷത്തില്‍ 2 ട്വി 20 ലോകകപ്പും ഒരു ഏകദിന ലോകകപ്പുമാകും കളിക്കുക. ഈ ടൂര്‍ണമെന്റുകളില്ലാം നായകനായിത്തന്നെ ഉണ്ടാകും എന്നാണ് കരുതുന്നത്. എന്നാല്‍ നായകനായി നില്‍ക്കുന്നത് അത്ര എളുപ്പമല്ല, അവസാന എട്ടു വര്‍ഷത്തോളമായി താന്‍ ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയാണ്. വര്‍ഷത്തില്‍ മുന്നൂറ് ദിവസവും […]
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. സ്റ്റേഡിയത്തിന്‍റെ ആകാശ ദൃശ്യം ബി.സി.സി.ഐ പുറത്തുവിട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. ഫെബ്രുവരി 24, 25 തിയ്യതികളിലാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. 63 ഏക്കറിലാണ് ഗുജറാത്ത് അഹമ്മദാബാദിലെ സ്റ്റേഡിയം നവീകരിച്ച് പുതുക്കി പണിയുന്നത്. വലിപ്പത്തിന്‍റെ കാര്യത്തിൽ ആസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിനെയാണ് മൊട്ടേര സ്റ്റേഡിയം മറികടക്കുക. മെൽബൺ സ്റ്റേഡിയം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. 90000 […]