Cricket Sports

ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയും ന്യൂസിലന്റ് തൂത്തുവാരി

ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റിലും ന്യൂസിലന്റ് ഒരുക്കിയ തിരക്കഥ ഒന്നു തന്നെയായിരുന്നു. പേസര്‍മാരെ കയ്യയച്ച് സഹായിക്കുന്ന പച്ച പിച്ച് ഒരുക്കുക, പേസിലും ബൗണ്‍സിലും കുടുക്കി പുറത്താക്കുക. കിവീസ് പദ്ധതി മനസിലായിട്ടും മറുപടിയുണ്ടായില്ല ഇന്ത്യക്ക്. വെല്ലിംങ്ടണിലെ തോല്‍വി പത്തുവിക്കറ്റിനാണെങ്കില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഏഴ് വിക്കറ്റിലേക്ക് കുറഞ്ഞെന്ന വ്യത്യാസം മാത്രം. സ്‌കോര്‍ ഇന്ത്യ 242&124 ന്യൂസിലന്റ് 235&132/3 പദ്ധതിക്കനുസരിച്ച് കളിച്ച ന്യൂസിലന്റ് ബൗളര്‍മാരും ഓപണിംങ് ബാറ്റ്‌സ്മാന്മാരും വാലറ്റത്തെ അപ്രതീക്ഷിത ചെറുത്തു നില്‍പും ചേര്‍ന്നാണ് കിവീസിന് രണ്ടാം ടെസ്റ്റിലും ജയമൊരുക്കിയത്. രണ്ട് ഇന്നിംങ്‌സിലുമായി […]

Cricket Sports

ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുമെന്ന് സൗരവ് ഗാംഗുലി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വരുന്ന ഏഷ്യ കപ്പ് ദുബൈയില്‍ നടക്കുമെന്നും ഇന്ത്യയും പാകിസ്താനും അതില്‍ പങ്കെടുക്കുമെന്നുമാണ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താനിലാണ് ഏഷ്യ കപ്പ് നടക്കുന്നതെങ്കില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 2012-13ല്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് വന്നതാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന അവസാനത്തെ ക്രിക്കറ്റ് മത്സര പരമ്പര. പിന്നീട് ഇരു രാജ്യങ്ങളും ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ മാത്രമേ പരസ്പരം കളിച്ചിട്ടുള്ളൂ. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം […]

Cricket Sports

കോലി നാട്ടില്‍ മാത്രം പുലിയോ? ലോക ചാംപ്യന്‍ഷിപ്പിലെ ഞെട്ടിക്കുന്ന കണക്കുകള്‍, മായങ്കിനും താഴെ!

ക്രൈസ്റ്റ്ചര്‍ച്ച്‌: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്ബരയില്‍ യഥാര്‍ഥ കോലിയുടെ നിഴല്‍ മാത്രമാണ് കാണുന്നത്. അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നടന്ന ആദ്യ ടെസ്റ്റിലും അദ്ദേഹം ഫ്‌ളോപ്പായി മാറി. രണ്ടിന്നിങ്‌സുകളിലും കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തു. പൃഥ്വിക്കു പിഴയ്ക്കുന്നതെവിടെ? മായങ്കിനെയും വില്ല്യംസണിനെയും കണ്ടു പഠിക്കൂ… ഉപദേശം ലക്ഷ്മണിന്റേത് കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ച ശേഷം വിദേശത്തു […]

Cricket Sports

പൃഥ്വി ഷാക്ക് പരിക്ക്, ഗില്‍ കളിച്ചേക്കും

ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. പരിക്കേറ്റ പൃഥ്വി ഷായ്ക്കു പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തിയേക്കും. ഇടതു കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടീമിന്റെ നെറ്റ് സെഷനില്‍ പങ്കെടുത്തിരുന്നില്ല. ആദ്യ ടെസ്റ്റില്‍ ന്യൂസിലന്റ് ഇന്ത്യയെ പത്തുവിക്കറ്റിന് തോല്‍പിച്ചിരുന്നു. പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് നാളെ പുലര്‍ച്ചെ നാലിനാണ് ആരംഭിക്കുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു വെല്ലിങ്ടണിലേത്. പൃഥ്വിയുടെ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു […]

Cricket Sports

ഡല്‍ഹി കലാപം; പ്രതികരണവുമായി രോഹിത്തും സെവാഗും യുവിയും

ഡല്‍ഹിയില്‍ കലാപം പടര്‍ന്നു പിടിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുന്നൂറിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരില്‍ 42പേര്‍ വെടിയേറ്റവരാണ്. ഇത് മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കക്കിടയാക്കുന്നുണ്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തകര്‍ത്ത വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളും പട്ടിണിയിലാണ്. നാല് ദിവസത്തോളമായി വീടുകളില്‍ ഒളിച്ചിരിക്കേണ്ടി വന്ന പലരും പട്ടിണിയിലാണ്. അക്രമം കുറഞ്ഞെങ്കിലും ഇവരില്‍ ഭൂരിഭാഗത്തിനും പുറത്തുവരാന്‍ പോലും ധൈര്യം വന്നിട്ടില്ല. ഡല്‍ഹി […]

Cricket Sports

മൂന്നാം ജയം സ്വന്താമാക്കി ഇന്ത്യ വനിതാ ടി 20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് വനിത ടി20യില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ചു.ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം 20 ഓവറില്‍ 133 റണ്‍സ് നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞു, എന്നാല്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ വീണ്ടും അവസരത്തിനൊത്ത് ഉയര്‍ന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 134 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്‍റെ ഇന്നിങ്ങ്‌സ് 129/6 എന്ന നിലയില്‍ അവസാനിച്ചു. അവസാന പന്ത് വരെ ആകാംഷയും ത്രില്ലും നിറഞ്ഞതായിരുന്നു ഇന്നത്തെ മല്‍സരം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ […]

Cricket Sports

ടെസ്റ്റില്‍ കോഹ്‌ലിക്ക് ഒന്നാം റാങ്ക് നഷ്ടമായി

റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്ന കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടികൂടി നല്‍കികൊണ്ട് ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐ.സി.സി ടെസ്റ്റ് റാങ്കിംങില്‍ ഒന്നാമതെത്തി. ന്യൂസിലന്റിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പത്ത് വിക്കറ്റിന് അമ്പേ പരാജയപ്പെട്ടതിന് ശേഷമായിരുന്നു കോഹ്‌ലിയുടെ പടിയിറക്കം. സ്റ്റീവ് സ്മിത്തിന് 911 പോയിന്റും കോഹ്‌ലിക്ക് 906 പോയിന്റുമാണുള്ളത്. വെല്ലിംങ്ടണ്‍ ടെസ്റ്റില്‍ രണ്ട്, 19 എന്നിങ്ങനെയാണ് കോഹ്‌ലിയുടെ സ്‌കോര്‍. അവസാനത്തെ 20 ഇന്നിംങ്‌സുകളില്‍ കോഹ്‌ലിക്ക് സെഞ്ചുറി നേടാനായിട്ടില്ല. വെല്ലിംങ്ടണിലെ ഇന്നിംങ്‌സിന്(89) ശേഷം 31 പോയിന്റ് നേടിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ […]

Cricket Sports

ഏഷ്യന്‍ ടീമില്‍ ആറ് ഇന്ത്യക്കാര്‍, ലോക ഇലവനുമായുള്ള മത്സരം 21നും 22നും

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന എഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള ടി20 പരമ്പരയില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ ടീമില്‍. രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ ഏഷ്യന്‍ ഇലവനെ വിരാട് കോഹ്‌ലിയും ലോക ടീമിനെ ഡുപ്ലസിയുമാണ് നയിക്കുക. മാര്‍ച്ച് 21നും 22നുമാണ് ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്മദിനവുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബംഗ്ലാദേശില്‍ കളിക്കാനുള്ള അനുമതി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നല്‍കിയിരുന്നു. കോഹ്‌ലി, ഷമി, ധവാന്‍, കുല്‍ദീപ്, […]

Cricket Sports

അയാള്‍ കാരണമാണ് ഇന്ത്യ – പാക് ബന്ധം തകര്‍ന്നത്: ശാഹിദ് അഫ്രീദി

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നതുവരെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താൻ കഴിയില്ലെന്ന് മുൻ പാകിസ്താൻ നായകൻ ശാഹിദ് അഫ്രീദി. 2014 ൽ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതായി അഫ്രീദി കുറ്റപ്പെടുത്തി. മോദി അധികാരത്തിലിരിക്കുന്നതു വരെ ഞങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഒരു പ്രതികരണവും ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അഫ്രീദി പറഞ്ഞു. ”ഇന്ത്യക്കാർ ഉൾപ്പെടെ നമുക്കെല്ലാവർക്കും മോദി ചിന്തിക്കുന്ന രീതി മനസിലായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി നിഷേധാത്മകത നിറയുന്നതാണ്.” അഫ്രീദി പറഞ്ഞു. ഇന്ത്യയും […]

Cricket Sports

ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, ബംഗ്ലാദേശിനെ തോല്‍പിച്ചത് 18 റണ്‍സിന്

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പെര്‍ത്തിലെ വാക്കയില്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ 18 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍ നേടി. മറുപടി ബാറ്റിംങിനിറങ്ങിയ ബംഗ്ലദേശിന് 20 ഓവറില്‍ 8ന് 124 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കുവേണ്ടി ഓപണര്‍ ഷഫാലി വര്‍മയാണ് ബാറ്റിംങില്‍ തിളങ്ങിയത്. 17 പന്തില്‍ രണ്ടു ഫോറും നാല് സിക്‌സും സഹിതം ഷഫാലി 39 റണ്‍സ് […]