സ്വന്തം സംസ്ഥാനമായ ഡല്‍ഹിയില്‍ അത്രവെടിപ്പായല്ല ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാണ് സ്വന്തം അനുഭവത്തില്‍ കോഹ്‌ലി വെളിപ്പെടുത്തുന്നത്… ഇപ്പോള്‍ ക്രിക്കറ്റിലെ ഏത് ലോക ഇലവനിലേക്ക് പോലും കയ്യും വീശി നടന്നുകയറാന്‍ മാത്രം പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എന്നാല്‍, അദ്ദേഹത്തിനും കരിയറിന്റെ തുടക്കത്തില്‍ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായിട്ടുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുമായി നടത്തിയ വെബ് ചാറ്റിനിടെയായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശങ്ങള്‍. ‘എന്റെ […]
Cricket
സ്റ്റീവ് വോയാണ് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററെന്ന് വോണ്‍ പറയുന്നത് വെറുതെയല്ല
സ്റ്റീവിനോട് താന്‍ കാണിച്ച വിശ്വാസ്യത അദ്ദേഹത്തില്‍ നിന്നും തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് വോണ്‍ തന്റെ ആത്മകഥയില്‍ പോലും പറഞ്ഞിട്ടുള്ളത്… സ്റ്റീവ് വോക്ക് ‘ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്റ് താരം’ എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത് മുന്‍ സഹതാരവും ഒരുകാലത്ത് അടുത്ത സുഹൃത്തുമായിരുന്ന ഷെയ്ന്‍വോണാണ്. സ്റ്റീവ് വോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തന്റെ ആത്മകഥയില്‍ വോണ്‍ തുറന്നെഴുതുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ അഭിപ്രായം ശരിവെക്കുന്ന കണക്കുകള്‍ പുറത്തുവന്ന വിവരം കൂടി ഷെയ്ന്‍ വോണ്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇ.എസ്.പി.എന്‍ക്രിക്ഇന്‍ഫോ ഏറ്റവും കൂടുതല്‍ റണ്‍ഔട്ടില്‍ പങ്കാളികളായ […]
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’, നിരീക്ഷിക്കാന്‍ ആപ്
കോവിഡ് ലോക്ഡൗണിന്റെ പ്രതിസന്ധിയിലും കളിക്കാരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും നിലനിര്‍ത്തുകയെന്നതാണ് ബി.സി.സി.ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം… ലോക്ഡൗണിനെ തുടര്‍ന്ന് കളിയും പരിശീലനവും മുടങ്ങിയ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ. ക്രിക്കറ്റ് താരങ്ങളോട് പരിശീലനം വീടുകളില്‍ നിന്നും പുനരാരംഭിക്കാന്‍ ബി.സി.സി.ഐ നിര്‍ദേശം നല്‍കി കഴിഞ്ഞു. കളിക്കാരുടെ പരിശീലനം നിരീക്ഷിക്കാന്‍ പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. കളിക്കാര്‍ക്കും പരിശീലകര്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും സംവദിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഒരുമിച്ച് പരിശീലനം നടത്തുന്നതിനുമാണ് ആപ്ലിക്കേഷന്‍ ഒരുക്കിയിട്ടുള്ളത്. ഈ കോവിഡ് ലോക്ഡൗണിന്റെ […]
ടെസ്റ്റിനും ഏകദിനത്തിനും വെവ്വേറെ ടീം, ഒരേ സമയം ഒന്നിലേറെ പരമ്പരകള്‍; കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് ഇങ്ങനെയോ?
ഇന്ത്യയിലേക്ക് ടി20 പരമ്പരക്ക് വരുന്ന അതേ സമയത്താണ് ഇംഗ്ലണ്ട് പാക് പര്യേടനത്തിനും പദ്ധതിയിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെയാകും ഇംഗ്ലണ്ട് ഇരു രാജ്യങ്ങളിലേക്കും അയക്കുക… കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് എങ്ങനെയാകും എന്നതിന്റെ ചര്‍ച്ചകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അടക്കമുള്ള ലോകത്തെ വിവിധ ബോര്‍ഡുകളില്‍ ചര്‍ച്ചയാണ്. നഷ്ടമായ സമയം തിരിച്ചുപിടിക്കാന്‍ ഒരേസമയം ഏകദിനവും ടെസ്റ്റും കളിക്കാന്‍ പാകത്തിന് ടീമൊരുക്കാനുള്ള സാധ്യതയും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ഇംഗ്ലണ്ടും ആസ്‌ട്രേലിയയും സമാനമായ […]
”എനിക്കും ആ സമ്മര്‍ദമുണ്ടാകാറുണ്ട്” തുറന്ന് പറഞ്ഞ് ധോണി
നമ്മുടെ രാജ്യത്ത് മാനസിക പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ല ഏത് സമ്മര്‍ദ ഘട്ടത്തിലും കുലുങ്ങാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് എന്നും ലഭിച്ചിട്ടുള്ളത്. എന്നാല്‍ സാധാരണ മനുഷ്യര്‍ക്കുള്ളത് പോലെ ഈ പേടി, സമ്മര്‍ദം എന്നിവയില്‍ നിന്നും താനും മോചിതനല്ലെന്ന് ധോണി പറയുന്നു. ഇന്ത്യക്ക് വേണ്ടി ആദ്യമായി ബാറ്റിങ്ങിന് ഇറങ്ങിയ സമയം. എപ്പോഴാണ് ബാറ്റിങ്ങിന് ഇറങ്ങേണ്ടത് എന്ന് എന്നോട് ആരും പറഞ്ഞില്ല. ആദ്യ 5-10 പന്തുകള്‍ […]
‘ഭൂമീ മാതാ സ്വയം മുറിവുണക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’
ലോകത്തുള്ള ഏതാണ്ട് എല്ലാ മനുഷ്യരുടേയും ചിന്തകളിലേക്കെങ്കിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചു കഴിഞ്ഞു. വലിയൊരു ശതമാനത്തിന് ഉറക്കം നഷ്ടമായിട്ട് തന്നെ ദിവസങ്ങളായി. കൂടുതല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് ലോകം പോവുമ്പോഴാണ് സ്വയം വിമര്‍ശനാത്മകമായ ട്വീറ്റുമായി രോഹിത്ത് ശര്‍മ്മ എത്തിയിരിക്കുന്നത്. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഐ.പി.എല്ലും തുടങ്ങി ലോകത്തെ ഒട്ടു മിക്ക ക്രിക്കറ്റ് മത്സരങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ജൂണില്‍ നടക്കേണ്ട ഒളിംപിക്‌സ് വരെയുള്ള എതാണ്ടെല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയാണ് കൊറോണ വൈറസിനെതിരെ ലോകം ഒറ്റകെട്ടായി പൊരുതുന്നത്. ഇതിനൊപ്പമാണ് കൊറോണ […]
ലൈംഗികാതിക്രമം; ബറോഡ വനിതാ ക്രിക്കറ്റ് പരിശീലകനായ മുന്‍ ഇന്ത്യന്‍ താരത്തിനെതിരെ നടപടി
ബറോഡ വനിതാ ക്രിക്കറ്റ് താരങ്ങള്‍ നല്‍കിയ പരാതിയില്‍ മുഖ്യ പരിശീലകന്‍ അതുല്‍ ബദാദെക്ക് സസ്‌പെന്‍ഷന്‍. ലൈംഗികാതിക്രമ പരാതിയായതിനാല്‍ പരാതി ലഭിച്ച ഉടന്‍ തന്നെ ബദാദെയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന താരങ്ങളുടെ പരാതിയെ തുടര്‍ന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് നടപടിയെടുത്തത്. മുന്‍ ഇന്ത്യന്‍ താരമായ ബദാദെ കഴിഞ്ഞ വര്‍ഷമാണ് ബറോഡയുടെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. നേരത്തെ ബറോഡ പുരുഷ ടീമിന്റെ പരിശീലകനായും ബദാദെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഹിമാചല്‍ […]
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളും നിരീക്ഷണത്തില്‍, ടീം തങ്ങിയത് കനിക കപൂര്‍ താമസിച്ച ഹോട്ടലില്‍
ഇന്ത്യയിലേക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമും നിരീക്ഷണത്തില്‍. കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ച അതേ ഹോട്ടലിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമും താമസിച്ചിരുന്നത്. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയശേഷം ലഖ്‌നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കനിക റൂമെടുത്തിരുന്നു. ഇവിടെയാണ് ലക്‌നൗവില്‍ ഏകദിനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമും താമസിച്ചത്. മാര്‍ച്ച് 15നായിരുന്നു ലഖ്‌നൗവില്‍ രണ്ടാം ഏകദിനം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ഏകദിന പരമ്പര തന്നെ റദ്ദാക്കി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും […]
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മാനസികാവസ്ഥയില്‍ കൊറോണയെ നേരിടാമെന്ന് സച്ചിന്‍
ടെസ്റ്റ് ക്രിക്കറ്റിലേതുപോലെ ക്ഷമയോടെ ഒന്നിച്ച് മാത്രമേ കോവിഡ് 19 രോഗത്തേയും നേരിടാനാകൂ…കോവിഡ് 19 ഭീതിപരത്തി പടരുന്ന സാഹചര്യത്തില്‍ കായികമേഖലയിലെ വിവിധ താരങ്ങള്‍ ബോധവല്‍ക്കരണവും കൊറോണക്കെതിരായ പലവിധ പ്രചരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റില്‍ നിന്നു തന്നെ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും കെ.എല്‍ രാഹുലും വി.വി.എസ് ലക്ഷ്മണും അടക്കമുള്ളവര്‍ കോവിഡ് 19 പ്രതിരോധസന്ദേശങ്ങള്‍ പങ്കുവെച്ചിനും. ഇപ്പോഴിതാ കോവിഡ് 19നെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മാനസികാവസ്ഥയില്‍ നേരിടാമെന്ന് സച്ചിന്‍ ആരാധകരോട് പറഞ്ഞിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തിലായിരുന്നു സച്ചിന്‍ ടെസ്റ്റ് […]
കോവിഡിനെതിരെ ദ്രാവിഡ് വന്‍മതില്‍
ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് പ്രതിസന്ധിഘട്ടങ്ങളില്‍ നിരവധി തവണ രക്ഷകന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിട്ടുള്ള കളിക്കാരനാണ് രാഹുല്‍ ദ്രാവിഡ്. ക്രീസില്‍ ഉറച്ചു നിന്ന് ടീമിനെ രക്ഷിച്ച ദ്രാവിഡിനെ ആരാധകരും എതിരാളികളും ഇന്ത്യയുടെ ബാറ്റിംങ് ‘വന്‍മതില്‍’ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ കൊറോണയുടെ രൂപത്തില്‍ രാജ്യം പ്രതിസന്ധി നേരിടുമ്പോഴും രക്ഷകനായി ദ്രാവിഡിനെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു ക്രിക്കറ്റ് ആരാധകന്‍. ദ്രാവിഡിനെ മാതൃകയാക്കി എങ്ങനെ കൊറോണയെ നേരിടാമെന്ന് ട്വിറ്ററില്‍ വിശദമായി അവതരിപ്പിച്ചിരിക്കുകയാണ് സാഗര്‍ എന്നയാള്‍. നേരെ വരുന്ന അപകടങ്ങളെ ഒഴിവാക്കിയും സധൈര്യം […]