Cricket Sports

കോവിഡ്; ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് പരമ്പര റദ്ദാക്കി

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയില്‍ ഉണ്ടായിരുന്നത്… ഈ മാസം ആരംഭിക്കാനിരുന്ന ഇന്ത്യയുടെ പരിമിത ഓവര്‍ മത്സരങ്ങളുടെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് തീരുമാനത്തിലെത്തിയത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പരമ്പര നടത്തുക എളുപ്പമല്ലെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ക്രിക്കറ്റ് വീണ്ടും ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റേയും സര്‍ക്കാരിന്റേയും അനുമതി ലഭിക്കണമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നതായും ലങ്കന്‍ […]

Cricket Sports

സമ്മിയെ അധിക്ഷേപിച്ചവരില്‍ ആദ്യത്തെയാള്‍ വിളിച്ചു, സംസാരിച്ചു

തന്നെ അധിക്ഷേപിച്ചവര്‍ നേരിട്ട് സംസാരിച്ചില്ലെങ്കില്‍ പേരുകള്‍ തുറന്നുപറയുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഐ.പി.എല്ലിലെ സമ്മിയുടെ മുന്‍സഹതാരം വിളിച്ചത്. ഐ.പി.എല്ലിനിടെ വംശീയാധിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമ്മിയെ തേടി ആദ്യ ഫോണ്‍കോളെത്തി. തന്നെ അധിക്ഷേപിച്ചവര്‍ നേരിട്ട് സംസാരിച്ചില്ലെങ്കില്‍ പേരുകള്‍ തുറന്നുപറയുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മുന്‍സഹതാരം വിളിച്ചത്. ഇക്കാര്യം സമ്മി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ തന്നെയും ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ തിസാര പെരേരയേയും നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചിരുന്നുവെന്നാണ് സമ്മി […]

Cricket Kerala Sports

കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി വിട്ട് നല്‍കുന്നതില്‍ തടസങ്ങളില്ല : ജി.സി.ഡി.എ

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം ന്യായമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ മീഡിയവണിനോട് നിലവില്‍ ഐ.എസ്.എ ല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ഈസാഹചര്യത്തിലാണ് കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എക്ക് ഇന്നലെ കത്ത് നൽകിയത്.കെ സി എ യുടെ ന്യായമായ ആവശ്യമാണ്. അതുകൊണ്ട് തന്നെ സ്റ്റേഡിയം മത്സരങ്ങൾക്കായി സജീവമാക്കുന്നത് സ്വാഗതാർഹമാണെന്നും ജിസിഡിഎ ചെയര്‍മാന്‍ വി സലീം പ്രതികരിച്ചു.ബ്ലാസ്റ്റേഴ്സ് ഫിക്സ്ചർ തയ്യാറാക്കുന്നത് ജിസിഡിഎയെ നേരത്തെ അറിയിച്ചാൽ […]

Cricket Sports

വിവേചനം നിറത്തിന്റെ പേരില്‍ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുമുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍

സമ്മിക്കെതിരായ അധിക്ഷേപത്തെക്കുറിച്ച് നേരിട്ട് അറിവില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വംശീയ അധിക്ഷേപങ്ങള്‍ സത്യമാണെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിരുന്നു… ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വര്‍ണ്ണവെറിക്കെതിരായ മുന്നേറ്റം ശക്തമാണ്. അമേരിക്കക്ക് പിന്നാലെ ലോകമാകെ പലരാജ്യങ്ങളില്‍ നിന്നും ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ് മുന്നേറ്റത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിറത്തിന്റെ പേരില്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരിലും വിദ്വേഷം പുലര്‍ത്തുന്നുവെന്നത് സത്യമാണെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രമല്ല വിവേചനങ്ങളുള്ളത്. ഒരു പ്രദേശത്ത് […]

Cricket Sports

വംശീയാധിക്ഷേപം; സമ്മിയെ നിഷേധിച്ച് ഐ.പി.എല്ലിലെ സഹതാരങ്ങള്‍

എന്നാല്‍ വംശീയ അധിക്ഷേപങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സാധാരണമാണെന്നുകൂടി ഇര്‍ഫാന്‍ പത്താന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഐ.പി.എല്ലില്‍ കളിച്ചിരുന്ന സമയത്ത് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നുവെന്ന് ഡാരന്‍ സമ്മി വെളിപ്പെടുത്തിയത്. ആരാധകരുടെ സ്‌നേഹത്തോടെയുള്ള വിളിയെന്ന് കരുതിയിരുന്ന വാക്ക് അധിക്ഷേപമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ദേഷ്യം അടക്കാനാവുന്നില്ലെന്നാണ് സമ്മി പറഞ്ഞത്. എന്നാല്‍, സമ്മിയുടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിലെ സഹതാരങ്ങള്‍ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി. ഐ.പി.എല്ലില്‍ കളിച്ചിരുന്ന കാലത്ത് ‘കാലു’ എന്നാണ് ആരാധകരില്‍ പലരും തന്നെ ലങ്കന്‍ താരം തിസര പെരേരയും വിളിച്ചിരുന്നതെന്നാണ് സമ്മി പറഞ്ഞത്. […]

Cricket Sports

പാക് ഭീകരാക്രമണത്തെ ഓര്‍ത്തെടുത്ത് സംഗക്കാര

ഓപണര്‍ തരന്‍ഗ പരനവിതന നെഞ്ചില്‍ ചോരയൊലിപ്പിച്ച് എഴുന്നേറ്റ് നിന്നു. വെടികൊണ്ടെന്ന് പറഞ്ഞ് താഴേക്ക് വീഴുകയും ചെയ്തു. ഇതോടെ എല്ലാവരും പേടിച്ചു… പാകിസ്താനി ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ഭീകരാക്രമണം ലോകത്തെയാകെ ഞെട്ടിച്ച സംഭവമാണ്. 2009 മാര്‍ച്ചില്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടെസ്റ്റ് മത്സരത്തിനായി പോകവേയായിരുന്നു ഭീകരര്‍ ബസിനു ചുറ്റും വെടിയുതിര്‍ത്തത്. മരണം മുന്നില്‍ കണ്ട ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാമായിരുന്ന കുമാര്‍ സംഗക്കാര. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തില്‍ ഗദ്ദാഫി […]

Cricket Sports

2011 ലോകകപ്പ് ഫൈനലില്‍ ആദ്യ ടോസ് ധോണി അംഗീകരിച്ചില്ലെന്ന് സംഗകാര

സംഗകാര പറഞ്ഞത് കേട്ട മാച്ച് റഫറി ടോസ് ലങ്കക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ധോണി എതിര്‍ത്തു. തുടര്‍ന്ന് വീണ്ടും ടോസിട്ടു… ഇന്ത്യ നേടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ രണ്ട് തവണ ടോസിടേണ്ടി വന്നത് ധോണിയുടെ നിര്‍ബന്ധം കാരണമെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗകാര. ആര്‍ അശ്വിനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് 2011ലെ ചരിത്ര ഫൈനലില്‍ ആദ്യ ടോസ് ധോണി അംഗീകരിക്കാതിരുന്നതിനെക്കുറിച്ച് സംഗകാര പറഞ്ഞത്. ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 6ന് […]

Cricket Sports

ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചേക്കും; തീരുമാനം നിര്‍ണായക യോഗത്തിന് ശേഷം

മെയ് 26നും 28നും ചേരുന്ന ഐസിസി യോഗത്തില്‍ ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. മൂന്ന് കാര്യങ്ങളാണ് ഈ ഐസിസി യോഗത്തില്‍ പ്രധാനമായും അജണ്ടയില്‍ വരിക ഈ വര്‍ഷം നടക്കാനിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും. കോവിഡ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിശ്ചയിച്ചിരുന്നത് പോലെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് ഐസിസി. എപ്പോള്‍ ടി20 ലോകകപ്പ് നടത്താമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ക്രിക്കറ്റ് […]

Cricket Sports

2007 ലോകകപ്പില്‍ പാകിസ്താനെ തോല്‍പിച്ചത് ധോണിയുടെ ബുദ്ധിയെന്ന് ഉത്തപ്പ

മത്സരം സമനിലയിലാവുകയും ബൗള്‍ ഔട്ടിലേക്ക് നീങ്ങുകയും ചെയ്തപ്പോഴായിരുന്നു ധോണിയുടെ നിര്‍ണ്ണായക നീക്കം… എതിരാളികളുടെ ചിന്തകള്‍ തിരിച്ചറിഞ്ഞ് അതിവേഗം മറുതന്ത്രങ്ങളൊരുക്കാനുള്ള മിടുക്കാണ് കളിക്കളത്തില്‍ പല താരങ്ങളേയും ഇതിഹാസങ്ങളാക്കിയിട്ടുള്ളത്. ക്രിക്കറ്റിലാണെങ്കില്‍ കളിക്കിടയിലെ ചടുലവും ബുദ്ധിപരവുമായ നീക്കങ്ങള്‍ കൊണ്ട് എതിരാളികളെ ഞെട്ടിച്ച ഒരു പിടി മുഹൂര്‍ത്തങ്ങള്‍ ധോണി ആരാധകര്‍ക്ക് പങ്കുവെക്കാനുണ്ടാകും. അത്തരമൊരു ഓര്‍മ്മയാണ് റോബിന്‍ ഉത്തപ്പ പങ്കുവെച്ചിരിക്കുന്നത്. 2007ലെ ടി20 ലോകകപ്പിലെ ബൗള്‍ ഔട്ടിലേക്ക് നീങ്ങിയ ഇന്ത്യ പാകിസ്താന്‍ മത്സരം പലരും മറന്നുകാണില്ല. ആദ്യം ബാറ്റിംഗിനിറങ്ങി ഇന്ത്യ 141 റണ്‍ നേടി. […]

Cricket Sports

എവിടെ അവസാനിച്ചുവോ, അവിടെ നിന്ന് ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയോടെ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര എവിടെ അവസാനിച്ചുവോ, അവിടെ നിന്നും തുടങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യ അവസാനമായി കളിക്കാനിരുന്നതും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയരക്ടര്‍ ഗ്രെയിം സ്മിത്തുമായി ബുധനാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിച്ചെന്നും ഇരു ടീമുകളും തമ്മില്‍ ടി20 പരമ്പര തുടങ്ങാന്‍ തീരുമാനമായെന്നും ഇഎസ്പിഎന്‍ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ സമ്മതം […]