ഈ വര്‍ഷം ഐപിഎല്‍ ഇന്ത്യയില്‍ നടത്താനുള്ള സാധ്യതകള്‍ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ വര്‍ഷം അവസാനം വരേയോ, അടുത്ത വര്‍ഷം ആദ്യം വരെയോ കോവിഡിന്റെ പിടിയില്‍ തന്നെ ഇന്ത്യ തുടര്‍ന്നേക്കാമെന്ന് വിലയിരുത്തിയാണ് ഗാംഗുലിയുടെ വാക്കുകള്‍. ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനൊപ്പമുള്ള ചാറ്റിന് ഇടയിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം. അടുത്ത നാല് മാസത്തോളം നമുക്ക് കഠിനമായിരിക്കും എന്നാണ് കരുതുന്നത്. കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മാറി കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താന്‍ അടുത്ത വര്‍ഷമായേക്കും, ഗാംഗുലി പറഞ്ഞു. വാക്‌സിന്‍ […]
Cricket
ചാമ്പ്യന്‍മാരേയും ചാമ്പ്യന്‍ കളിക്കാരേയും എഴുതി തളളരുത്; ധോണിക്ക് പിന്തുണയുമായി ഹസി
മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ഒരു ഭാഗത്ത് നടക്കവെ താരത്തെ പിന്തുണച്ച് മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്ക് ഹസി രംഗത്ത്. മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ഒരു ഭാഗത്ത് നടക്കവെ താരത്തെ പിന്തുണച്ച് മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്ക് ഹസി രംഗത്ത്. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണി, ഇന്ത്യക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, ഇത് പറയാന്‍ ഞാന്‍ ഇന്ത്യന്‍ സെലക്ടറൊന്നുമല്ല, പക്ഷെ ധോണിയെന്ന ഇതിഹാസത്തെ നിങ്ങള്‍ക്ക് എഴുതി തളളാന്‍ സാധിക്കില്ലെന്നും ഹസി പറഞ്ഞു. ധോണിയുടെ പരിചയ […]
“മൂന്നാമനായിറങ്ങാന്‍ നിര്‍ദേശിച്ചത് ചാപ്പലല്ല, സച്ചിന്‍” ഇര്‍ഫാന്‍ പത്താന്‍
‘എന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. ഇന്ത്യക്കാരനല്ലാത്തതുകൊണ്ട് ചാപ്പലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ് തന്നെ വണ്‍ഡൗണായി ബാറ്റിംഗിന് ഇറക്കണമെന്ന് നിര്‍ദേശിച്ചത് ചാപ്പലല്ല സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് ഇര്‍ഫാന്‍ പത്താന്‍. പേസ് ബൗളറായി ഇന്ത്യന്‍ ടീമിലെത്തിയ ഇര്‍ഫാന്‍ പത്താന്‍ ബാറ്റിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബൗളിംഗിലെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന വിമര്‍ശങ്ങള്‍ തള്ളിക്കളയുന്നതാണ് പത്താന്റെ പ്രതികരണം. റോണക് കപൂറിന്റെ ബിയോണ്ട് ദ ഫീല്‍ഡ് ചാനലില്‍ സംസാരിക്കവേയാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം തുറന്നു […]
ലോകകപ്പ് ഒത്തുകളി ആരോപണം ഐ.സി.സിയും ബി.സി.സി.ഐയും അന്വേഷിക്കണമെന്ന് ഡിസില്‍വ
ഇത്തരം നുണകള്‍ പറയുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. നിഷ്പക്ഷ അന്വേഷണത്തിലൂടെ സത്യമെന്താണെന്ന് ലോകത്തെ അറിയിക്കണമെന്നും അരവിന്ദ ഡിസില്‍വ… 2011 ലോകകപ്പിനെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണത്തെക്കുറിച്ച് ഐ.സി.സിയും ബി.സി.സി.ഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും അന്വേഷിക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരം അരവിന്ദ ഡിസില്‍വ. മുന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയാണ് ശ്രീലങ്ക ഇന്ത്യക്ക് ലോകകപ്പ് വിറ്റുവെന്ന വിവാദ പ്രസ്താവന നടത്തിയത്. ഇത്തരം നുണകള്‍ പറയുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും അരവിന്ദ ഡിസില്‍വ ശ്രീലങ്കന്‍ പത്രമായ സണ്‍ഡേ ടൈംസിനോട് പറഞ്ഞു. സച്ചിനെ പോലുള്ള കളിക്കാരുടെ ക്രിക്കറ്റ് […]
2011 ലോകകപ്പ് ഫൈനലിനെതിരെ ഒത്തുകളി ആരോപണം; പ്രതികരണവുമായി സംഗക്കാരയും ജയവര്‍ധനയും
ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയാണ് 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ആരോപിച്ചത്… ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ശ്രീലങ്കന്‍ മുന്‍ കായികമന്ത്രിയുടെ ആരോപണത്തിനെതിരെ സംഗക്കാരയും ജയവര്‍ധനയും. 2011 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുമാര്‍ സംഗക്കാരയായിരുന്നു. വാങ്കഡെയില്‍ ഇന്ത്യക്കെതിരെ നടന്ന ഫൈനലില്‍ ജയവര്‍ധനെ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. ഒത്തുകളിയെക്കുറിച്ച് വ്യക്തമായ ‘തെളിവു’ണ്ടെങ്കില്‍ അദ്ദേഹമത് ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്നും എങ്കില്‍ അവകാശവാദങ്ങളില്‍ അന്വേഷണം […]
ഐ.പി.എല്‍ സ്‌പോണ്‍സറായി വിവോ തുടരുമെന്ന് ബി.സി.സി.ഐ
ഐ.പി.എല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോ… ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്‌പോണ്‍സറായി ചൈനീസ് കമ്പനി വിവോ തുടരുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന പ്രചാരണം ശക്തിപ്പെടുന്നതിനിടെയാണ് ബി.സി.സി.ഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഐ.പി.എല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോ. ചൈനീസ് കമ്പനിയെ സഹായിക്കുന്നതും ഇന്ത്യയിലെ കാര്യങ്ങള്‍ക്ക് ചൈനീസ് കമ്പനി സഹായിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നാണ് ബി.സി.സി.ഐ ട്രഷറര്‍ പറയുന്നത്. ഒരു ചൈനീസ് […]
കലൂര്‍ സ്റ്റേഡിയം വിവാദം; കെ.സി.എയുടെ ആവശ്യം ന്യായമെന്ന് ജി.സി.ഡി.എ
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജി.സി.ഡി.എ ചെയര്‍മാന്‍ പ്രാഥമിക ചര്‍ച്ച നടത്തി. വലിയ വിവാദങ്ങളിലേക്ക് പോകാതെ പ്രശ്നം പരിഹാരിക്കാനുള്ള ശ്രമത്തിലാണ് ജി.സി.ഡി.എ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടുനല്‍കണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം ന്യായമെന്ന് ജിസിഡിഎ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജി.സി.ഡി.എ ചെയര്‍മാന്‍ പ്രാഥമിക ചര്‍ച്ച നടത്തി. വലിയ വിവാദങ്ങളിലേക്ക് പോകാതെ പ്രശ്നം പരിഹാരിക്കാനുള്ള ശ്രമത്തിലാണ് ജി.സി.ഡി.എ കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കെ.സി.എ വീണ്ടും ജി.സി.ഡി.എക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് കേരളബ്ലാസ്റ്റേഴ്സിന്‍റെ കേരളത്തിലെ പ്രതിനിധികളെ ജി.സി.ഡി.എ വിളിച്ചു വരുത്തിയത്. സ്റ്റേഡിയത്തിന്‍റെ […]
‘സച്ചിന്‍ മോശം ക്യാപ്റ്റനായത് സ്വന്തം പ്രകടനത്തില്‍ ഏറെ ശ്രദ്ധിച്ചതുകൊണ്ട്’
നായകനെന്ന നിലയില്‍ സച്ചിന്‍ പരാജയമായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കളിക്കാരനുമായ മദന്‍ലാല്‍… ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് സച്ചിന്‍ തെണ്ടുല്‍ക്കറെന്ന് പറഞ്ഞാല്‍ അധികമാരും എതിര്‍ക്കാനുണ്ടാവില്ല. ഏറെ ആഘോഷിക്കപ്പെട്ട കരിയറിനിടെ സച്ചിന്‍ തകര്‍ത്ത റെക്കോഡുകളും നിരവധി. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ റണ്‍സ്, അന്താരാഷ്ട്ര സെഞ്ചുറിയില്‍ സെഞ്ചുറി തുടങ്ങി ഏതൊരു ബാറ്റ്‌സ്മാനും സ്വപ്‌നം കാണുന്ന റെക്കോഡുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്. പക്ഷേ, നായകനെന്ന നിലയില്‍ സച്ചിന്‍ പരാജയമായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ […]
കോവിഡ് സ്ഥിരീകരിച്ചു; സുഖം പ്രാപിക്കാൻ പ്രാര്‍ത്ഥിക്കണമെന്ന് അഫ്രീദി
അഫ്രീദി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച്ച മുതല്‍ അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും അഫ്രീദി പറയുന്നു. മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഫ്രീദി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. I’ve been feeling unwell since Thursday; my body had been aching badly. I’ve been tested and unfortunately I’m covid positive. Need prayers for a speedy […]
നിസ്വാര്‍ഥ സേവനത്തിന് മലയാളി നേഴ്‌സിന് നന്ദി പറഞ്ഞ് ഗില്‍ക്രിസ്റ്റ്
നിസ്വാര്‍ഥ സേവനത്തിന് കോട്ടയം സ്വദേശിയായ നേഴ്‌സ് 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ശ്രേയസ് സ്രേസ്തിനുമാണ് ഗില്ലിയും വാര്‍ണ്ണറും നന്ദി പ്രകടിപ്പിച്ചത്… കോവിഡിനെതിരായ പോരാട്ടത്തില്‍ ആസ്‌ട്രേലിയയെ നിസ്വാര്‍ഥമായി സഹായിക്കുന്ന മലയാളി നേഴ്‌സിംഗ് വിദ്യാര്‍ഥിനിക്കും ബംഗളൂരുവില്‍ നിന്നുള്ള വിദ്യാര്‍ഥിക്കും നന്ദി പറഞ്ഞ് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍. മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറുമാണ് വീഡിയോയിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ നേഴ്‌സിംഗ് വിദ്യാര്‍ഥിനിയായ 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ […]












