Cricket Sports

ധോണി വിരമിച്ചതിനാൽ താൻ ഇനി ക്രിക്കറ്റ് മത്സരങ്ങൾ കാണില്ലെന്ന് പാക് ആരാധകൻ ചാച്ച

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി വിരമിച്ചതിനാൽ താൻ ക്രിക്കറ്റ് മത്സരങ്ങൾ കാണില്ലെന്ന് പ്രശസ്ത പാക് ആരാധകനായ മുഹമ്മദ് ബഷീർ ബോസായ്. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചാച്ച ചിക്കാഗോ എന്നറിയപ്പെടുന്ന ഇദ്ദേഹം പാകിസ്താനിലെ കറാച്ചിയിലാണ് ജനിച്ചത്. ധോണിയുടെ കടുത്ത ആരാധകനായ ബഷീർ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. അമേരിക്കയിലെ ചിക്കാഗോയിൽ ഒരു റെസ്റ്റോറൻ്റ് നടത്തുകയാണ് അദ്ദേഹം. “ധോണി വിരമിച്ചതിനാൽ ഞാനും വിരമിച്ചു. അദ്ദേഹം ഇല്ലാതെ ഞാൻ സ്റ്റേഡിയങ്ങളിലെത്തി മത്സരം കാണില്ല. എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് എന്നെയും ഇഷ്ടമായിരുന്നു. കൊവിഡ് […]

Cricket India National

അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ…

2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതെ, അതങ്ങ് അവസാനിച്ചു.. 16 വർഷത്തെ കരിയർ ഒരൊറ്റ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ മഹേന്ദ്രസിങ് ധോണി അവസാനിപ്പിച്ചിരിക്കുന്നു. ആർഭാടങ്ങളില്ല, ആഘോഷങ്ങളില്ല… … 2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് ഇതോടെ തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മൂന്ന് […]

Cricket Sports

ധോണിക്ക് പിന്നാലെ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയതായി അറിയിക്കുന്നത്. മഹേന്ദ്ര സിങ് ധോണിക്ക് പിന്നാലെ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയതായി അറിയിക്കുന്നത്. ധോണിക്കും ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ സഹതാരങ്ങള്‍ക്കുമൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് റെയ്‌ന, ധോണിയുടെ വഴി തുടരുകയാണെന്ന് അറിയിച്ചത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെയാണ് റെയ്‌ന അവസാനമായി ഇന്ത്യക്കായി ബാറ്റേന്തിയത്. അതിന് ശേഷം റെയ്‌ന ടീമിന് പുറത്തായിരുന്നു. ബാറ്റിങ്ങില്‍ ഫോം നിലനിര്‍ത്താന്‍ റെയ്‌നക്കാവാതിരുന്നതാണ് ടീമിന് […]

Cricket Sports

എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് […]

Cricket Sports

ബ്രാഡ്മാന്‍റെ അവസാന മത്സരവും സച്ചിന്‍റെ കന്നി സെഞ്ചുറിയും…

1928 മുതല്‍ 1948 വരെ നീണ്ടുനീന്ന ക്രിക്കറ്റ് കരിയറില്‍ 52 മത്സരങ്ങളിലെ 80 ഇന്നിങ്സുകളിലായി 6996 റണ്‍സാണ് ‘ദി ഡോണ്’‍ എന്ന വിളിപേരുള്ള ബ്രാഡ്മാന്‍ സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ ദിനങ്ങളിൽ ഒന്നാണ് ആഗസ്ത് 14. രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങൾ ചരിത്രത്തിൻെറ രണ്ട് വഴികളിലായി കൂട്ടിമുട്ടിയ ദിനം. ക്രിക്കറ്റിലെ ഇതിഹാസ താരം ഡൊണാള്‍ഡ് ബ്രാഡ്മാൻ കളി അവസാനിപ്പിച്ചതും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യ സെഞ്ചുറി നേടിയതും 72 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ്. 1928 മുതല്‍ 1948 വരെ […]

Cricket Sports

കളിക്കളത്തില്‍ തെറി വിളിച്ചു; സ്റ്റ്യൂവര്‍ട്ട് ബ്രോഡിന് പിഴയിട്ടത് പിതാവും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ്

ഇക്കുറി അച്ഛന് ക്രിസ്മസ് കാര്‍ഡയക്കുകയോ സമ്മാനം നല്‍കുകയോ ചെയ്യില്ലെന്നാണ് ബ്രോഡ് ഈ സംഭവത്തിന് ട്വിറ്ററില്‍ രസകരമായി മറുപടി പറഞ്ഞത് കളിക്കളത്തില്‍ തെറി വിളിച്ചതിന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബ്രോഡിന് മാച്ച് ഫീയുടെ പതിനഞ്ച് ശതമാനം പിഴ. പിഴയിട്ടത് മറ്റാരുമല്ല, സ്വന്തം പിതാവ് ക്രിസ് ബ്രോഡ് തന്നെ. ക്രിസ് ബ്രോഡ് ആയിരുന്നു മല്‍സരത്തിലെ മാച്ച് റഫറി. ഇംഗ്ലണ്ട് -പാകിസ്താന്‍ ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ പാകിസ്താന്‍റെ രണ്ടാം ഇന്നിങ്സിനിടെയാണ് സംഭവം. പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ ശേഷമായിരുന്നു […]

Cricket Sports

ഐപിഎല്‍ യുഎഇയിൽ നടത്താൻ ബി.സി.സി.ഐക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഐ.പി.എല്‍ മത്സരക്രമങ്ങളെക്കുറിച്ചും മറ്റും […]

Cricket Sports

എറിഞ്ഞൊതുക്കി പാകിസ്താൻ; ഇംഗ്ലണ്ട് 219നു പുറത്ത്

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് 219നു പുറത്ത്. ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളർമാരാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. പാകിസ്താനായി യാസിർ ഷാ നാല് വിക്കറ്റെടുത്തു. 62 റൺസെടുത്ത ഒലി പോപ്പ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോസ് ബട്‌ലർ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരും ഇംഗ്ലീഷ് സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. വാലറ്റത്തിൻ്റെ ചെറുത്തുനില്പാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. പാകിസ്താൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 326 റൺസിനു മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. […]

Cricket Sports

നെറ്റ്സിലേക്ക് തിരികെയെത്തി ധോണി; യു.എ.ഇയില്‍ ഹെലിക്കോപ്റ്റര്‍ ഷോട്ടുകള്‍ പിറക്കുമെന്ന് റെയ്ന

യുഎഇയിലേക്ക് ആഗസ്റ്റ് 20ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘം പറക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് പരിശീലനം നടത്താന്‍ രണ്ടാഴ്ചയോളം ധോണിക്ക് മുമ്പിലുണ്ട് ഐപിഎല്ലിന് മുന്നോടിയായി നെറ്റ്‌സിലേക്ക് മടങ്ങിയെത്തി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിങ് ധോണി. റാഞ്ചിയിലെ ഇന്‍ഡോര്‍ നെറ്റ്‌സില്‍ ധോണി പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. റാഞ്ചിയില്‍ നിലവില്‍ ബൗളര്‍മാര്‍ പരിശീലനത്തിന് ഇറങ്ങാത്തതിനാല്‍ ബൗളിങ് മെഷീനിന്റെ സഹായത്തോടെയാണ് ധോണി പരിശീലനം നടത്തുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് ദിവസം ധോണി ഇവിടെ പരിശീലനത്തിന് എത്തിയതായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് […]

Cricket Sports

അയോധ്യയിലെ ഭൂമിപൂജ; പിന്തുണച്ച് മുൻ പാക് സ്പിന്നർ

അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയെ പിന്തുണച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഭൂമിപൂജയെ പിന്തുണച്ച് രംഗത്തെത്തിയത്. രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ മുഴുവൻ ഹിന്ദുക്കൾക്കും ചരിത്രപ്രാധാന്യമുള്ള ദിനമാണ് ഇതെന്ന് കനേരിയ തൻ്റെ ട്വീറ്റിൽ കുറിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. ‘ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്.’- ഒരു ട്വീറ്റിലൂടെ കനേരിയ പറഞ്ഞു. ‘ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, […]