Cricket Sports

സംഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

നവംബർ 26 മുതൽ ആരംഭിക്കുന്ന ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്​ജു സാംസൺ ഇടംപിടിച്ചു. ട്വൻറി 20 ടീമിലേക്കാണ് താരത്തെ എടുത്തിരിക്കുന്നത്. രോഹിത്​ ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ്​ വൈസ്​ ക്യാപ്​റ്റൻ. പരിക്കേറ്റ ഭുവനേശ്വർ കുമാറും ഇശാന്ത്​ ശർമയും ടീമിലിടം പിടിച്ചില്ല. ബി.സി.സി.ഐയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തി​ന്‍റെ മികവിൽ വരുൺ ചക്രവർത്തി, ദീപക്​ ചഹാർ, മായങ്ക്​ അഗർവാൾ തുടങ്ങിയവർ ടിമിലിടം പിടിച്ചു. നവദീപ്​ സൈനി മൂന്ന്​ ഫോർമാറ്റുകളിലും ഇടം പിടിച്ചപ്പോൾ മുഹമ്മദ്​ […]

Cricket Sports

ഐ.പി.എല്‍; ബാംഗ്ലൂരിനെ അനായാസം തകര്‍ത്ത് ചെന്നൈ

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. 146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ്, അമ്പാട്ടി റായുഡു, ഡുപ്ലെസി തുടങ്ങിയവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ അനായാസം വിജയത്തിലെത്തിയത്. എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ വിജയത്തിലെത്തിയത്. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ്‌ 51 പന്തുകളില്‍ നിന്നും പുറത്താവാതെ 65 റണ്‍സ് നേടി തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ […]

Cricket

ഐ.പി.എല്ലില്‍ നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമോ ? ജയവും തോല്‍വിയും തീരുമാനിക്കുന്നത് ഫാന്‍റസി ആപ്പുകളോ ?

ഐ.പി.എല്ലില്‍ നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമാണോ ? വിജയവും തോല്‍വിയും അങ്ങനെയെല്ലാം ? ഒരു പ്രമുഖ സ്പോര്‍ട്സ് ഗ്രൂപ്പില്‍ നടന്ന ഓണ്‍ലൈന്‍ വോട്ടിങില്‍ ആകെ വോട്ട് ചെയ്തതില്‍ 36 ശതമാനം പേരും ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പിന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുണ്ടെന്ന് വിശ്വസിക്കുന്നു. വാതുവെപ്പും കോഴവിവാദവും അന്യമല്ലാത്ത ക്രിക്കറ്റില്‍ ഇത്തരം സംശയം ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ ഈ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്ന നിരവധി വസ്തുതകള്‍ ഐ.പി.എല്ലിന്റെ പിന്നാമ്പുറത്ത് നടക്കുന്നുവെന്നത് വസ്തുതയാണ്. ഓപ്പോ കയ്യൊഴിഞ്ഞ ഐ.പി.എല്ലിനെ ഈ വര്‍ഷം താങ്ങി നിര്‍ത്തിയത് […]

Cricket Sports

ബുമ്ര വരിഞ്ഞു, ബോൾട്ട് മുറുക്കി; ചെന്നൈക്കെതിരെ മുംബൈക്ക് 115 റൺസ്‌ വിജയലക്ഷ്യം

ദുരന്തങ്ങൾ വിട്ടൊഴിയാതെ ചെന്നൈ സൂപ്പർ കിംഗ്സ്‌. ആദ്യം ടോസിൽ പരാജയപ്പെട്ടു, പിന്നീട് ബാറ്റിംഗിലും! ടോസ് നഷ്ടപ്പെട്ട് ഷാർജയിൽ ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിരയെ ട്രെന്റ് ബൗൾട്ടും ബുറയും ചേർന്ന് വരിഞ്ഞു മുറുക്കുകയായിരുന്നു. തുടക്കം തന്നെ പിഴച്ച ചെന്നൈക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു ട്രെന്റ് ബൗൾട്ടും ബുറയും ചേർന്ന് മുൻ നിരയെ കശാപ്പ് ചെയ്തപ്പോൾ രാഹുൽ ചഹാർ വാലറ്റത്തെ എറിഞ്ഞിട്ടു. സാം കറന്റെ (52) അർദ്ധ സെഞ്ച്വറി കഴിഞ്ഞാൽ 16 റൺസെടുത്ത […]

Cricket Sports

അനായാസം ആർസിബി; 8 വിക്കറ്റ് ജയം

കൊൽക്കത്ത നൈറ്റ് റൈഡെഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അനായാസ ജയം. 8 വിക്കറ്റിന് കൊൽക്കത്തയെ തകർത്ത ബാംഗ്ലൂർ ഫൈനൽ ഫോറിലേക്കുള്ള പോരാട്ടം സജീവമാക്കി. 85 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 13.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. 25 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർമാർ ചേർന്ന് ആദ്യ വിക്കറ്റിൽ 46 റൺസ് കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ തന്നെ കൊൽക്കത്ത ചിത്രത്തിൽ നിന്ന് മാഞ്ഞിരുന്നു. ഏഴാം ഓവറിൽ ആദ്യ ബൗളിംഗ് ചേഞ്ചുമായെത്തിയ […]

Cricket Sports

ധവാന്റെ സെഞ്ചുറി പാഴായി; പഞ്ചാബിന് തുടർച്ചയായ മൂന്നാം ജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് അനായാസ ജയം. 5 വിക്കറ്റിനാണ് പഞ്ചാബ് ടേബിൾ ടോപ്പർമാരെ കീഴ്പ്പെടുത്തി സീസണിലെ തുടർച്ചയായ മൂന്നാം ജയം കുറിച്ചത്. 165 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 19 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 53 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വെൽ (32), ക്രിസ് ഗെയിൽ (29) എന്നിവരും പഞ്ചാബിനായി തിളങ്ങി. പതിവിനു വിപരീതമായി ലോകേഷ് രാഹുൽ ആക്രമിച്ചാണ് കളിച്ചത്. അത് രാഹുലിനു […]

Cricket Sports

ചെന്നൈക്കും ജയത്തിനുമിടയിൽ ബട്‌ലറുടെ തകർപ്പൻ ഇന്നിംഗ്സ്; രാജസ്ഥാന് 7 വിക്കറ്റ് ജയം

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയത്. 126 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 15 പന്തുകൾ ബാക്കി നിൽക്കെ വിജയ റൺ കുറിക്കുകയായിരുന്നു. 48 പന്തുകളിൽ 70 റൺസെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ വിജയശില്പി. സ്റ്റീവ് സ്മിത്ത് (26), ബെൻ സ്റ്റോക്സ് (19) എന്നിവരും രാജസ്ഥാൻ സ്കോറിൽ സംഭാവന നൽകി. ചെന്നൈക്കായി ദീപക് ചഹാർ രണ്ട് […]

Cricket Sports

ഐപിഎല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ

ഐ.പി.എല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ. ആദ്യ മത്സരത്തില്‍ ജയിച്ച കൊല്‍ക്കത്തയും രണ്ടാം മത്സരത്തില്‍ ജയിച്ച പഞ്ചാബും സൂപ്പര്‍ ഓവറുകളിലാണ് ജയം സ്വന്തമാക്കിയത്. പഞ്ചാബ്- മുംബൈ മത്സരമാണ് ഏറ്റവും ആവേശകരമായത്. വിജയികളെ നിര്‍ണയിച്ചത്, രണ്ടാം സൂപ്പര്‍ ഓവറില്‍ ! നിശ്ചിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. ഹൈദരാബാദ് കൊല്‍കത്ത മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍കത്ത നിശ്ചിത ഓവറില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റ് […]

Cricket Sports

ഉത്തപ്പയും സ്മിത്തും തകര്‍ത്തു; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 178 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 177 റണ്‍സ് നേടി. ആറ് വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും റോബിന്‍ ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. സ്മിത്ത് 36 പന്തില്‍ 57 റണ്‍സെടുത്തു. ഉത്തപ്പ 22 പന്തില്‍ 41 റണ്‍സും. ഓപ്പണിംഗില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ ബാറ്റിംഗിന് ഇറങ്ങിയത്. ബെന്‍ സ്റ്റോക്‌സിനൊപ്പം റോബിന്‍ ഉത്തപ്പ ക്രീസിലെത്തുകയായിരുന്നു. ഓപ്പണര്‍ റോള്‍ തനിക്ക് […]

Cricket Sports

മധുര പ്രതികാരം; വില്ല്യംസണിന്റെ ഒറ്റയാൾ പോരാട്ടവും മറികടന്ന് ചെന്നൈക്ക് 20 റൺസ് ജയം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 20 റൺസിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ സാധിച്ചുള്ളൂ. 57 റൺസെടുത്ത കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും മറ്റൊരു ബാറ്റ്സ്മാനും അദ്ദേഹത്തിനു പിന്തുണ നൽകിയില്ല. അവസാന ഓവറുകളിൽ റാഷിദ് ഖാൻ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ചെന്നൈക്കായി ഡ്വെയിൻ ബ്രാവോയും കരൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നിംഗ്സിൻ്റെ ഒരു […]