കളിക്കളത്തിലെ ആക്രമണോത്സുക സ്വഭാവത്തിന് കുറവു വരുത്തുമെന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. രാജ്യാന്തര ക്രിക്കറ്റിൽ തനിക്ക് ഇനി ഒരുപാട് കാലം ബാക്കിയില്ലെന്നും അതുകൊണ്ട് തന്നെ കളിയിൽ മാത്രം ശ്രദ്ധിക്കാനാണ് ശ്രമമെന്നും വാർണർ പറഞ്ഞു. തന്നെ സ്ലെഡ്ജ് ചെയ്താലും തിരികെ സ്ലെഡ്ജ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. സ്ലെഡ്ജിംഗ് നടത്തുമ്പോൾ ഒരു ടീമിനെ മുഴുവൻ ബാധിക്കും. താരങ്ങൾക്ക് ഏകാഗ്രത നഷ്ടമാവും. അതുകൊണ്ട് കളിയിൽ ശ്രദ്ധിക്കാനാണ് ശ്രമം എന്നും വാർണർ കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരായ ടി-20, ഏകദിന, […]
Cricket
ഐപിഎൽ: ഈ സീസണിൽ ബിസിസിഐ നേടിയത് 4000 കോടി രൂപ
ഐപിഎൽ 13ആം സീസണിൽ ബിസിസിഐയുടെ വരുമാനം 4000 കോടി രൂപ. ടിവി വ്യൂവർഷിപ്പ് വരുമാനം ഒഴിവാക്കിയുള്ള കണക്കാണിത്. ബിസിസിഐ ട്രഷറർ അരുൺ ധമാൽ ആണ് കണക്ക് പുറത്തുവിട്ടത്. ഇത്തവണ ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. “ഈ കൊവിഡ് കാലത്ത് ഞങ്ങൾ 4000 കോടി രൂപ നേടി. ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ ഇത്തവണ 25 ശതമാനത്തോളം വർധന ഉണ്ടായി. എക്കാലത്തെയും മികച്ച ഓപ്പണിംഗ് ഗെയിം ടിവി വ്യൂവർഷിപ്പ് ലഭിച്ചു. ഞങ്ങളെ സംശയിച്ചവർ […]
ബംഗളൂരുവിനെ സമനിലയിൽ തളച്ച് ഗോവ
കരുത്തരുടെ ഐ.എസ്.എൽ പോരാട്ടം സമനിലയിൽ. ആതിഥേയരായ എഫ്.സി ഗോവയും ബംഗളൂരു എഫ്.സിയും രണ്ട് ഗോളുകളിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളിന് പിറകിലായ ഗോവ സമനില പിടിച്ച് കളി രക്ഷിച്ചെടുക്കുകയായിരുന്നു. 66ാം മിനിട്ടു വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഗോവ ഇഗോർ അംഗുലോയുടെ ഇരട്ട ഗോളിൽ സമനില പിടിച്ചെടുക്കുകയായിരുന്നു. 27ാം മിനിട്ടിൽ ഹെഡ്ഡറിലൂടെ ക്ലെയ്റ്റൺ സിൽവയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹർമൻജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ […]
ഐ.എസ്.എൽ: കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റു തുടങ്ങി
മഡ്ഗാവ്: ഐ.എസ്.എൽ 2020-21 സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. എ.ടി.കെ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയെ തോൽപ്പിച്ചത്. 67-ാം മിനുട്ടിൽ റോയ് കൃഷ്ണയിലൂടെയാണ് കന്നിയങ്കത്തിൽ ബഗാൻ ലക്ഷ്യം കണ്ടത്. ആദ്യപകുതിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സിന് രണ്ടാം പകുതിയിലെ പ്രതിരോധപ്പിഴവാണ് വിനയായത്. 67-ാം മിനുട്ടിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സെർജിയോ സിഡൊഞ്ചയും വിസന്റെ ഗോമസും തമ്മിലുണ്ടായ ആശയക്കുഴപ്പത്തിൽ പന്ത് കാൽക്കലാക്കിയ റോയ് കൃഷ്ണ കൃത്യതയോടെ ഫിനിഷ് ചെയ്യുകയായിരുന്നു. മലയാളി […]
ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ്
ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തി ഐസിസി. വനിതാ ടി-20 ക്രിക്കറ്റ് ടൂർണമെൻ്റാണ് കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. 2022ൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി വനിതകൾ കളത്തിലിറങ്ങും. ഇംഗ്ലണ്ടിൽ വെച്ചാണ് ഗെയിംസ് നടക്കുന്നത്. ആതിഥേയർ എന്ന നിലയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇതിനോടകം ടൂർണമെന്റിൽ യോഗ്യത നേടിക്കഴിഞ്ഞു. ആകെ എട്ടു ടീമുകളാണ് ടൂർണമെൻ്റിൽ ഉണ്ടാവുക. 2021 ഏപ്രിലിൽ ഐസിസി പുറത്തിറക്കുന്ന വനിതാ ടി-20 റാങ്ക് ലിസ്റ്റ് […]
അന്ന് പൂജാര ഇല്ലായിരുന്നെങ്കിലോ…
കുട്ടി ക്രിക്കറ്റിന്റെ ആരവവും ആവേശവും കഴിഞ്ഞു. ഒരിക്കല്‍ കൂടി ഇന്ത്യയിതാ ആസ്‌ട്രേലിയന്‍ മണ്ണില്‍ എത്തിയിരിക്കുന്നു. ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന പരമ്പരക്ക് ഈ മാസം 27ന് സിഡ്‌നിയില്‍ ആരംഭിക്കുന്ന ഏകദിനത്തോടെയാണ് തുടക്കമാവുക. മൂന്ന് ഏകദിനങ്ങളും രണ്ട് ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഇതില്‍ നാല് ടെസ്റ്റുകളാണ് മുഖ്യ ആകര്‍ഷണം. 2018-19ല്‍ ഇന്ത്യ ചരിത്രം എഴുതിയാണ് ആസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ കിട്ടാക്കനിയായിരുന്ന ഒരു ടെസ്റ്റ് പരമ്പര വിജയവുമായിട്ടായിരുന്നു ഇന്ത്യ അന്ന് […]
അടുത്ത വർഷം ടീം ഇന്ത്യ കളിച്ച് കുഴയും; എല്ലാ മാസവും മത്സരങ്ങൾ: 2021ലേക്കുള്ള ഷെഡ്യൂൾ പുറത്ത്
2021ലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഷെഡ്യൂൾ പുറത്ത്. ഇടവേളകളില്ലാത്ത ക്രിക്കറ്റ് മത്സരങ്ങളാണ് അടുത്ത വർഷം ഇന്ത്യയെ കാത്തിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മാസങ്ങൾ നീണ്ട ഇടവേള ഉണ്ടായതു കൊണ്ട് തന്നെ അതിൽ നിന്നുണ്ടായ സാമ്പത്തിക നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരക്രമം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബിസിസിഐ ഔദ്യോഗികമായി ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷം ഇന്ത്യ 14 ടെസ്റ്റുകളും 16 ഏകദിനങ്ങളും 23 ടി-20കളും കളിക്കുമെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ, ഐപിഎലും ഏഷ്യാ കപ്പും ടി-20 ലോകകപ്പും ഉണ്ട്. ജനുവരി […]
ട്വന്റി 20യെ എന്തുകൊണ്ട് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിക്കൂടാ..? രാഹുൽ ദ്രാവിഡ്
ക്രിക്കറ്റിന്റെ കുഞ്ഞൻ പതിപ്പായ ട്വന്റി 20യെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി രാഹുൽ ദ്രാവിഡ്. ട്വന്റി 20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയാൽ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. നിലവിൽ 75 രാജ്യങ്ങളിൽ കൂടുതൽ ടി20 ക്രിക്കറ്റ് സജീവമാണെന്നും ഒരുപാടു രാജ്യങ്ങളിൽ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുകൾ നടക്കുന്നുണ്ടെന്നും ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ കൂടിയായ രാഹുൽ ദ്രാവിഡ് ചൂണ്ടിക്കാട്ടി. തീർച്ചയായും ഞാൻ ടി20 ക്രിക്കറ്റിന്റെ വളർച്ചയോടൊപ്പമാണ്, അതിനെ ഫലപ്രദമായി […]
ഐ.പി.എല്‍ ടീമുകള്‍ വര്‍ധിപ്പിക്കണം, കഴിവുള്ള പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണം; ദ്രാവിഡ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് വാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. ഐ.പി.എല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും, പ്രതിഭാധനരായ ഒരുപാട് യുവാക്കള്‍ അവസരം കാത്ത് പുറത്തുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഒമ്പത് ടീമുകളുണ്ടാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. “കഴിവിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഐപിഎല്ലിൽ ഒരു വിപുലീകരണത്തിന് സമയമായതായി എനിക്ക് തോന്നുന്നു. നിലവിൽ അവസരം ലഭിക്കാത്ത ധാരാളം കഴിവുള്ള താരങ്ങളുണ്ട്. ടീമുകളുടെ എണ്ണം കൂട്ടിയാൽ അത്തരം […]
‘കണക്കിന്’ കൊണ്ടും കൊടുത്തും ഐ.പി.എല്‍ 2020…
മാറി മറിഞ്ഞ ലീഡ് നില. ഒരു ടീമിനല്ലാതെ മറ്റെല്ലാ ടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്ന ടൂര്‍ണമെന്‍റ്. ഒടുവില്‍ അഞ്ചാം കിരീടവുമായി മുംബൈ ഇന്ത്യന്‍സ് വീണ്ടും ഐ.പി.എല്‍ ചാമ്പ്യന്മാരായി. കണക്കാണല്ലോ എല്ലാം. ഈ കണക്കുകളാണ് ഒരേ സമയം നായകന്മാരെയും പ്രതി നായകന്മാരെയും സൃഷ്ടിക്കുന്നത്. അത്തരം നായക പ്രതിനായക സങ്കല്‍പ്പ സൃഷ്ടികള്‍ ഇത്തവണത്തെ കണക്കുകളിലും ഐ.പി.എല്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഇതേ കണക്കുകള്‍ തന്നെയാണ് 2020 ഐ.പി.എല്ലിനെ ഒരു ഫാന്‍റസി ലീഗെന്നോണം ത്രില്ലിങ് ആക്കിയതും. നമുക്ക് […]












