അവന്‍ പന്തെറിഞ്ഞു, മിന്നും വേഗത്തില്‍….! ഇല്ലായ്മയുടെ ഇന്നലെകളെ മനോഹരമായ യോര്‍ക്കറുകള്‍ കൊണ്ട് പകരംവീട്ടി. ഒടുവില്‍ ഓസ്ട്രേലിയയുടെ വേഗപ്പിച്ചില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പതിനൊന്നാമത്തെ ഇടങ്കയ്യന്‍ പേസറായി അവന്‍ പന്തെറിഞ്ഞു. തമിഴ്നാട്ടിലെ സേലത്തിനടുത്ത ചിന്നപംപാട്ടിയെന്ന കൊച്ചു ഗ്രാമം. അവിടെ സാരി നിര്‍മാണ കമ്പനിയിലെ ദിവസവേതനക്കാരനായിരുന്ന അച്ഛന്‍റെയും റോഡരികില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന അമ്മയുടെയും മകനായി 1991 മെയ് 27ന് തങ്കരസു നടരാജന്‍ ജനിച്ചു. ഗവണ്‍മെന്‍റ് സ്കൂളില്‍ പഠിപ്പിക്കാന്‍ പെന്‍സിലും നോട്ടുപുസ്തകങ്ങളും വാങ്ങിത്തരാന്‍ പോലും കഴിവില്ലാതിരുന്ന വീട്ടില്‍ കുട്ടിക്കാലം ചിലവിട്ടു. 20 […]
Cricket
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്‍റെ മുഖം തന്നെ മാറുന്നു; ഇങ്ങനെ..
വലിയ മാറ്റത്തിനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്‍റെ മുഖം തന്നെ മാറുന്ന മാറ്റത്തിനാണ് ബോര്‍ഡ് ആലോചിക്കുന്നത്. 2022-23 സീസണില്‍ കൂടുതല്‍ കറുത്ത കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പുതിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമില്‍ ഏഴ് കറുത്ത കളിക്കാരെ ഉള്‍പ്പെടുത്തണം എന്നതാണ് തീരുമാനം. ആദ്യ ഇലവനില്‍ കേവലം നാല് വെളുത്ത കളിക്കാരെ മാത്രമേ ഇറക്കാന്‍ സാധിക്കൂ. ഈ തീരുമാനം കറുത്ത കളിക്കാരുടെ ആവശ്യം കൂട്ടുമെന്നാണ് കരുതുന്നത്. കറുത്ത ദക്ഷിണാഫ്രിക്കന്‍ […]
വേരറുത്ത് നടരാജന്‍; ആദ്യ ടി20യില്‍ ഇന്ത്യക്ക് 11 റണ്‍സ് വിജയം
ഓസീസിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ടോസ് നേടി ആദ്യം ബൌളിങ് തെരഞ്ഞെടുത്ത ഓസീസിനെതിരെ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 161 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ഓസീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കംഗാരുപ്പടക്ക് മല്‍സരത്തില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ല. ഫിഞ്ചും ഷോര്‍ട്ടും ചേര്‍ന്ന് നേടിയ ആദ്യ വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പിന്‍റെ ആനുകൂല്യം തുടരാന്‍ പിന്നീടുവന്നവര്‍ക്ക് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തിയ ചാഹലും നടരാജനുമാണ് കളി […]
മുഖം രക്ഷിച്ച് ഇന്ത്യ
ആസ്ത്രേലിയക്കെതിരെ അവസാന പന്ത് വരെ ആവേശമുറ്റി നിന്ന മത്സരത്തിൽ ഇന്ത്യക്ക് 13 റൺസിന്റെ ആശ്വാസ ജയം. ഇതോടെ ഏകദിന പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തിലെ ജയത്തോടെ മുഖം രക്ഷിക്കാനായി ഇന്ത്യക്ക്. ഇന്ത്യ ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആസ്ത്രേലിയക്ക് 289 റൺസെടുക്കാനെ സാധിച്ചുള്ളു. സ്കോർ: ഇന്ത്യ: 50 ഓവറിൽ 302-5, ആസ്ത്രേലിയ: 49.2 ഓവറിൽ 289-10. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഹാർദിക് പാണ്ഡ്യയുടെ (76 പന്തിൽ 92 റൺസ്) ഉഗ്രൻ ബാറ്റിങ്ങ് […]
പരമ്പര നഷ്ടം; കോഹ്‍ലിക്കെതിരെ ഗംഭീര്‍, ഏറ്റെടുത്ത് ആരാധകര്‍
ഓസ്ട്രേലിയക്കെതിരെ പരമ്പര കൈവിട്ടതോടെ വിരാടിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം. തുടര്‍ച്ചയായ രണ്ടാം ഏകദിനവും തോറ്റതോടെയാണ് ഇന്ത്യക്ക് പരമ്പര നഷ്ടമായത്. സിഡ്നിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഓസീസിന്‍റെ സ്കോര്‍ 370 കടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിരാടിന്‍റെ ക്യാപ്റ്റന്‍സിക്ക് നേരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നത്. ക്യാപ്റ്റന്‍സിയിലെ പോരായ്മയെചൊല്ലിയുള്ള ആദ്യവെടി പൊട്ടിച്ചത് മുന്‍ ഇന്ത്യന്‍ താരമായ ഗൌതം ഗംഭീര്‍ ആണ്. ക്യാപ്റ്റന്‍സിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. മുന്‍നിരയുടെ വിക്കറ്റുകൾ എടുത്താണ് ഒരു കളിയില്‍ മുൻതൂക്കം നേടേണ്ടത്. എന്നാല്‍ […]
പരമ്പര തോല്‍വി; കങ്കാരുപ്പടയുടെ മുന്നില്‍ മുട്ടുമടക്കി ടീം ഇന്ത്യ
ആസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ടീം ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര അനായാസം ഓസീസ് കൈപ്പിടിയിലൊതുക്കി. 390 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 50 ഓവറില്‍ 338 റണ്‍സിന് ഒമ്പത് എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. വിരാട് കോഹ്‍ലി(89), കെ.എല്‍ രാഹുല്‍(76) എന്നിവര്‍ അര്‍ദ്ദ സെഞ്ച്വറി നേടി. മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും അത് മികച്ചതാക്കും മുമ്പേ ഇരുവരും പവലിയണിലേക്ക് മടങ്ങി. പിന്നീട് കോഹ്‍ലിയുടെയും ശ്രേയസ് അയ്യരുടെയും ചെറുത്തുനില്‍പ്പായിരുന്നു. അവിടെയാണ് […]
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പോയിന്‍റ് രീതി മാറ്റിയതോടെ ഇന്ത്യ രണ്ടാമത്, അതൃപ്തി പ്രകടിപ്പിച്ച് വിരാട് കോഹ്‍ലി
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പുതിയ പോയിന്‍റ് രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഏറ്റവും കൂടുല്‍ പോയിന്‍റുമായി ഇന്ത്യ ആയിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് പോയിന്‍റ് കണക്കാക്കുന്നതില്‍ ഐ.സി.സി പെട്ടെന്ന് മാറ്റം കൊണ്ടുവരികയായിരുന്നു. ഇതോടെ ആസ്ട്രേലിയക്ക് പിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി രംഗത്ത് വന്നത്. മുൻപ് നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ടീമുകൾക്ക് ലഭിച്ച മൊത്തം പോയിന്‍റിന്‍റെ ശതമാനം […]
പ്രതിഷേധം ക്രീസിൽ: ഇന്ത്യ – ആസ്ത്രേലിയ മത്സരത്തിനിടെ നാടകീയ രംഗങ്ങൾ
ഇന്ത്യ – ആസ്ത്രേലിയ ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി പ്രതിഷേധം. പരമ്പരയിലെ ആദ്യ മത്സരം പുരോഗമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് രണ്ട് യുവാക്കൾ പ്ലക്കാർഡുമായി ഫീൽഡിലിറങ്ങിയത്. അദാനി ഗ്രൂപ്പിന്റെ ആസ്ത്രേലിയയിലുള്ള കൽക്കരി പദ്ധതിക്കെതിരായ പ്രതിഷേധമായിരുന്നു ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും നീങ്ങിയത്. അസ്ത്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവർ എറിയാനായി നവ്‍ദീപ് സെെനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. ‘നോ വൺ ബില്യൺ ഡോളർ അദാനി ലോൺ’ എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധക്കാർ ഗ്രൗണ്ടിലിറങ്ങിയത്. ആസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനി തുടങ്ങാന്‍ അദാനിക്ക് എസ്.ബി.ഐ 5,000 […]
മുന്‍നിര തകര്‍ന്നു; ആദ്യ ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യക്ക് തോല്‍വി
ആസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് റണ്‍സ് തോല്‍വി. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ നിറം മങ്ങിയതോടെയാണ് ടീം തോല്‍വി ഏറ്റുവാങ്ങിയത്. 375 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 66 റണ്‍സിനാണ് പരാജയപ്പെട്ടത്. ആഡം സാംപയും ഹേസല്‍വുഡും ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയതോടെ നിശ്ചിത 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനും ആറാമനായി ഇറങ്ങിയ ഹാര്‍ദ്ദിക പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ തിളങ്ങിയത്. ഇന്നിങ്സിന്‍റെ തുടക്കത്തില്‍ മായാങ്ക് അഗര്‍വാളും(22) ശിഖര്‍ […]
കരുത്ത് കാട്ടി സ്മിത്തും ഫിഞ്ചും; ആസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍
ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വന്‍ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 374 റണ്‍സെടുത്തു. നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ച്വറികളുടെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുത്ത ഓസീസ് ആക്രമണോത്സുക ക്രിക്കറ്റാണ് ഇന്ത്യക്കെതിരെ കാഴ്ചവെച്ചത്. സ്മിത്ത് 105 റണ്‍സും ഫിഞ്ച് 114 റണ്‍സുമെടുത്തു. 66 പന്തുകളില്‍ നിന്നായിരുന്നു സ്മിത്ത് 105 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായ നായകന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെയാണ് ഓസീസ് മികച്ച […]












