അഡലെയ്ഡ് ടെസ്റ്റിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 233 റണ്‍സ് നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‍ലിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും നടത്തിയ ചെറുത്തുനില്‍പിലാണ് ടീം 200 കടന്നത്. കോഹ്‍ലി അര്‍ദ്ധ ശതകം നേടിയപ്പോള്‍ പൂജാര 47 റണ്‍സും രഹാനെ 42 റണ്‍സും നേടി. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട് പരുങ്ങിയ ഇന്ത്യയെ കോഹ്‍ലിയും പൂജാരയും ചേര്‍ന്നാണ് ഒരുവിധം കരകയറ്റിയത്. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറി തികക്കുന്നതിന് […]
Cricket
ഇന്ത്യ – ആസ്ത്രേലിയ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം
ഇന്ത്യ – ആസ്ത്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഡ്‌ലേയ്ഡ് ഓവലിൽ രാത്രിയും പകലമുമായി നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കും.. ട്വന്റി-ട്വന്റി പരമ്പര നേടിയതും പരിശീലന മത്സരത്തിലെ മികച്ച പ്രകടനത്തിന്റെയും ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ബോർഡർ – ഗാവസ്കർ ട്രോഫിയുടെ പതിനഞ്ചാം പതിപ്പിന് അരങ്ങുണരുമ്പോൾ ആത്മവിശ്വാസത്തിൽ ഒരു പടി മുന്നിൽ ടീം ഇന്ത്യ തന്നെയാണ്. 2017ലും 2018ലും ഇരു ടീമുകളും കൊമ്പുകോർത്തപ്പോൾ ഇന്ത്യക്കായിരുന്നു പരമ്പര ജയം. കഴിഞ്ഞ തവണ കംഗാരുക്കളെ […]
അങ്ങേയറ്റം നാണക്കേട്; ആസ്ട്രേലിയ എ ടീമിനെതിരെ മുതിര്‍ന്ന താരങ്ങള്‍
ഇന്ത്യക്കെതിരായ ആസ്ട്രേലിയ എ ടീമിന്‍റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുൻ നായകന്‍ അലൻ ബോർഡർ. അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന പ്രകടനമാണ് ഓസീസ് ടീമിന്‍റേത് എന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിൽ ഞാൻ കണ്ടതിൽവെച്ച് ഏറ്റവും ഉദാസീനമായ ലാസ്റ്റ് സെഷൻ എന്നാണ് ഓസീസ് എ ടീമിന്‍റെ പ്രകടനത്തെ അലന്‍ ബോര്‍ഡര്‍ വിശേഷിപ്പിച്ചത്. ഇത് ആസ്ട്രേലിയ എ ടീമാണ്. അവർ ആസ്ട്രേലിയയെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്. തന്‍റെ വിമർശനങ്ങളിൽ പ്രശ്നം ഉള്ളവർ നേരിട്ടു സംസാരിക്കണമെന്നും ബോർഡർ ആവശ്യപ്പെട്ടു. ഋഷഭ് പന്തിന്റെയും ഹനുമ […]
പരിക്കേറ്റ പുകോവ്‌സ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസ് ആസ്ട്രേലിയന്‍ ടീമില്‍
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ആസ്‌ട്രേലിയന്‍ ടീമിലേക്ക് വിക്ടോറിയന്‍ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തി. പരിശീലന മത്സരത്തിനിടെ പരിക്കേറ്റ വില്‍ പുകോവ്‌സ്‌കിക്ക് പകരക്കാരനായാണ് മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തിയത്. നേരത്തെ പരിക്കേറ്റ ഡേവിഡ് വാര്‍ണറും ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്നുള്ള ഏകദിനവും ടി20 പരമ്പരയും വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു. പരിശീലന മത്സരത്തിനിടെയണ് പുകോവ്‌സ്‌കിക്ക് പരിക്കേല്‍ക്കുന്നത്. പകരക്കാരനായി എത്തുന്ന മാര്‍ക്കസ് ഹാരിസ് ആസ്‌ട്രേലിയക്കായി 9 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് […]
IND vs AUS: നടരാജനെ അങ്ങനെ വിടാന്‍ ടീം ഇന്ത്യക്കു ഭാവമില്ല, ടെസ്റ്റിലും കളിച്ചേക്കും !
ഓസ്‌ട്രേലിയന്‍ പര്യടത്തില്‍ ഇന്ത്യയുടെ കണ്ടുപിടുത്തമായി മാറിയ തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജനെ ഉടനെയൊന്നും നാട്ടിലേക്കു മടക്കി അയക്കാന്‍ ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നില്ല. വരാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലും നടരാജന് നറുക്കു വീണേക്കുമെന്നാണ് സൂചനകള്‍. നടരാജനുള്‍പ്പെടെ നേരത്തേ നിശ്ചിത ഓവര്‍ ടീമിന്റെ ഭാഗമായിരുന്ന മൂന്നു താരങ്ങളോട് ഓസ്‌ട്രേലിയയില്‍ തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍, സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കൊപ്പം തന്നെ തുടരുക. ഇവരില്‍ ചിലര്‍ക്കു ടെസ്റ്റ് പരമ്പരയില്‍ കളിക്കാനും അവസരം […]
അന്നു ഞാനുണ്ടെങ്കില്‍ ഇന്ത്യ പെട്ടേനെ! പരമ്പര നഷ്ടമായതിന്റെ നിരാശ മറയ്ക്കാതെ സ്മിത്ത്
2018-19ല്‍ ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര നഷ്ടമായതില്‍ ഇപ്പോഴും നിരാശയുണ്ടെന്നു ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത്. അന്നത്തെ പരമ്പരയില്‍ ഓസീസിനെ 2-1നു വീഴ്ത്തി ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര വിജയം കൂടിയായിരുന്നു ഇത്. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഈ പരമ്പരയില്‍ കളിക്കാനായിരുന്നില്ല. അന്നത്തെ ടെസ്റ്റ് പരമ്പരയിലെ മല്‍സരങ്ങള്‍ കണ്ടിരുന്നു. ടീമിനു വേണ്ടി കളിക്കാനാവാതെ പുറത്തു നിന്നു കളി […]
അർധ സെഞ്ചുറിമായി കസറി ബുംറ, ഗാർഡ് ഓഫ് ഓണർ നൽകി ടീം ഇന്ത്യ
ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ എയ്‌ക്കുവേണ്ടി അർധ സെഞ്ചുറി നേടി പേസ് ബൗളർ ജസ്‌പ്രീത് ബുംറ. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്‌മാൻമാരെല്ലാം പരാജയപ്പെട്ടപ്പോള്‍ വാലറ്റത്ത് രക്ഷകനായി അവതരിക്കുകയായിരുന്നു ബുംറ. യോർക്കറുകൾ കൊണ്ട് ബാറ്റ്‌സ്‌മാൻമാരെ വട്ടംകറക്കുന്ന ഇന്ത്യയുടെ സ്റ്റാർ ബൗളറായ തനിക്ക് ബാറ്റിങ്ങും വശമുണ്ടെന്ന് തെളിയിച്ചു. ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ തുടക്കം മുതലേ തിരിച്ചടികൾ നേരിട്ടു. ടീം ടോട്ടൽ 116 ൽ എത്തുമ്പോഴേക്കും ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റുകൾ നഷ്ടമായി. മുൻനിര ബാറ്റ്‌സ്‌മാൻമാർ എല്ലാം പിങ്ക് […]
കര്‍ഷകരെ പിന്തുണക്കൂ; കോഹ്‍ലിയോട് ആക്രോശിച്ച് യുവതി
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയോട് ആക്രോശിച്ച് യുവതി. സിഡ്‌നിയില്‍ ആസ്‌ട്രേലിയക്കെതിരായ ട്വന്‍റി 20 മത്സരത്തിനിടെയായിരുന്നു സംഭവം. ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന കോഹ്‍ലിക്ക് നേരെ യുവതി ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കടുത്ത വാക്കുകളാണ് കോഹ്‍ലിക്ക് നേരെ യുവതി പ്രയോഗിച്ചത്. യുവതിയുടെ മുഖം വ്യക്തമല്ല. കര്‍ഷക ഐക്യം സിന്ദാബാദ് എന്നും യുവതി പറഞ്ഞു. പുതിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സമരം. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച […]
പാര്‍ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 2002ലാണ് പാര്‍ഥിവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹന്നസ് ബര്‍ഗിലാണ് അദ്ദേഹം അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്. ടെസ്റ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന നേട്ടവുമോടെയാണ് പാർഥിവ് 2002ല്‍ അരങ്ങേറ്റം കുറിച്ചത്. […]
അവസാന മത്സരം ഓസീസിന്; ടി20 പരമ്പര നേടി ഇന്ത്യ
മൂന്നാം ടി20യില്‍ ആസ്ട്രേലിയക്ക് ജയം. പരമ്പര തൂത്തുവാരാനുള്ള ഇന്ത്യന്‍ മോഹത്തിന് മങ്ങലേല്‍പ്പിച്ചാണ് മൂന്നാം മത്സരം ആസ്ട്രേലിയ വിജയിച്ചത്. 187 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നായകന്‍ വിരാട് കോഹ്‍ലിയുടെ(85) ഒറ്റയാള്‍ പോരാട്ടത്തിനായിരുന്നു സിഡ്നി സാക്ഷ്യം വഹിച്ചത്. പക്ഷെ, അത് ഫലം കണ്ടില്ല. കൃത്യമായ ഇടവേളകളില്‍ ഓസീസ് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഓവറില്‍ തന്നെ കെ.എല്‍ രാഹുല്‍ പുറത്തായി. പിന്നീട് കോഹ്‍ലിയുടെയും ധവാന്‍റെയും രക്ഷാപ്രവര്‍ത്തനം. ധവാന്‍ […]












