ആസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റ് സമനില പിടിച്ച് ഇന്ത്യ. 407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തു. തോല്‍വിയോ അല്ലെങ്കില്‍ സമനില സാധ്യതയോ മാത്രം ഉണ്ടായിരുന്ന ടെസ്റ്റില്‍ അവസാന ദിവസം ഋഷഭ് പന്തിന്റെയും അശ്വിന്റെയും ഹനുമന്ത് വിഹാരിയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തത്. ഋഷഭ് പന്ത് 97 റണ്‍സ് നേടി പുറത്തായ ശേഷം പെട്ടെന്ന് തന്നെ 77 റണ്‍സ് നേടിയ പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ 272/5 എന്ന നിലയിലായി. അവസാന സെഷനില്‍ […]
Cricket
പന്ത് പുറത്ത്; മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ആസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായി ഇന്ത്യ. അവസാനദിനം ലഞ്ചിന് ശേഷം കളിയാരംഭിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തിട്ടുണ്ട് . 407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് സെഷന്‍ കൂടി ശേഷിക്കെ 157 റണ്‍സ് കൂടി നേടിയാല്‍ പരമ്പരയില്‍ ലീഡ് നേടാം. ഇന്ത്യയുടെ തോല്‍വിയോ അല്ലെങ്കില്‍ സമനില സാധ്യതയോ മാത്രം ഉണ്ടായിരുന്ന ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് പ്രതീക്ഷ നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് 118 പന്തില്‍ 97 റണ്‍സെടുത്ത് പുറത്തായി. […]
മൂന്നാം ടെസ്റ്റ് ഓസീസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍; 197 റണ്‍സ് ലീഡ്
സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ സമ്പൂര്‍ണ ആധിപത്യം. മൂന്നാം ദിനത്തില്‍ കളിയവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 103 എന്ന നിലയിലാണ് ഓസീസ്. നിലവില്‍ 197 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 338 റണ്‍സ് നേടിയ ഓസീസ് ഇന്ത്യയെ 244 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓപണര്‍മാരായ വില്‍ പുകോവ്‌സ്‌കിയും (10) ഡേവിഡ് വാര്‍ണറും (13) എളുപ്പത്തില്‍ പുറത്തായെങ്കിലും സ്റ്റീവ് സ്മിത്തും മാര്‍നസ് ലബുഷഗ്നെയും ഓസീസിനെ കൂടുതല്‍ പരിക്കുകളില്ലാതെ കാത്തു. ലബുഷഗ്നെ 47ഉം സ്മിത്ത് 29 ഉം […]
മികച്ച തുടക്കം മുതലാക്കാതെ ഇന്ത്യ; മൂന്നാം ടെസ്റ്റില്‍ 244ന് പുറത്ത്
സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 94 റണ്‍സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 334ന് എതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 244ന് പുറത്തായി. മൂന്നാം ദിനം 196 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. പൂജാര അര്‍ധ സെഞ്ച്വറി നേടി. 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഹാസല്‍വുഡ് രണ്ടു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെയും ചേതേശ്വര്‍ പുജാരയും പതിയെയാണ് മൂന്നാം ദിനം കളി തുടങ്ങിയത്. […]
ജഡേജയും ഗില്ലും തിളങ്ങി; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍
സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338ന് എതിരെ രണ്ടു വിക്കറ്റിന് 96 എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. 26 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ (50) ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ (131) ബലത്തിലാണ് ഓസീസ് 338 റണ്‍സ് അടിച്ചുകൂട്ടിയത്. മാര്‍നസ് ലബുഷഗ്നെ 91 ഉം […]
പുകോവ്സ്കിക്കും ലബുഷെയ്നിനും അര്‍ധസെഞ്ച്വറി; ഓസിസ് മികച്ച സ്കോറിലേക്ക്…
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഓസിസ് മികച്ച നിലയില്‍. മഴ മത്സരം തടസ്സപ്പെടുത്തിയെങ്കിലും ഓസിസ് ഭേദപ്പെട്ട പ്രകടനമാണ് പിന്നീട് കാഴ്ചവെച്ചത്. ഓസ്ട്രേലിയ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സും കടന്ന് മുന്നേറുകയാണ്. ഓസ്ട്രേലിയ ടീം ആറ് റണ്‍സില്‍ നിക്കുമ്പോള്‍ ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു. മൂന്നാം ടെസ്റ്റില്‍ ടീമിലേക്ക് തിരിച്ചെത്തിയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസിസിന് ആദ്യം നഷ്ടമായത്. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാര്‍നസ് ലബുഷെയ്‌നിനെ കൂട്ടുപിടിച്ച് പുകോവ്സ്കി ഓസിസിനായി 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വില്‍ പുകോവ്സ്കി അർധസെഞ്ചുറി […]
കോഹ്‌ലിക്ക് ഓഹരിയുള്ള സ്ഥാപനം ബിസിസിഐയുടെ കിറ്റ് സ്‌പോണ്‍സര്‍; വഴിവിട്ട നീക്കമെന്ന് വിമര്‍ശം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് ഓഹരിയുള്ള സ്ഥാപനത്തിന് ബിസിസിഐ വഴിവിട്ട നീക്കം നടത്തി കരാര്‍ നല്‍കിയതായി ആക്ഷേപം. ബംഗളൂരു ആസ്ഥാനമായ ഗലക്ടസ് ഫണ്‍വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. കമ്പനിയില്‍ കോഹ്‌ലിക്ക് 33.32 ലക്ഷം വിലയുള്ള ഓഹരികള്‍ ഉണ്ട് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമായ എം.പി.എലിന്റെ ഉടമസ്ഥാവകാശം ഈ കമ്പനിക്കാണ്. 2018ല്‍ സിങ്കപ്പൂരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020 നവംബര്‍ 17നാണ് എം.പി.എല്ലിനെ പുതിയ […]
നിയമം അനുസരിക്കാൻ പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ട: നാലാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍
ഇന്ത്യ–ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം നടക്കേണ്ട ബ്രിസ്ബേനിനെ ചൊല്ലി അനിശ്ചിതത്വം. ബ്രിസ്ബേൻ ഉൾപ്പെടുന്ന ക്വീൻസ്‌ലാൻഡിലെ ഭരണകൂടം അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതത്വം. സിഡ്‌നി ടെസ്റ്റിന് ശേഷം താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. “നിയമങ്ങൾ അനുസരിക്കാൻ തയാറല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇവിടേക്കു വരേണ്ടതില്ലെന്ന” ക്വീൻസ്‍ലാൻഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്സിന്റെ പ്രസ്താവനയും ഇന്ത്യന്‍ ടീമിനെ പ്രകോപിപ്പിച്ചു. നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ബ്രിസ്ബേനിലെത്തുമ്പോൾ […]
ഉമേഷ് യാദവിന് പകരക്കാരനായി നടരാജന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍
രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായി പേസര്‍ ടി. നടരാജന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. ആസ്‌ട്രേലിയക്കെതിരേ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് നടരാജനെ ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഷാര്‍ദുല്‍ താക്കൂറിനെയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിലാണ് നടരാജന്റെ അരങ്ങേറ്റം. നെറ്റ് ബൗളറായി തുടങ്ങിയ 29 കാരൻ പിന്നീട് ടി 20, ഏകദിന ടീമുകളിൽ ഇടം നേടി. ദേശീയ ജഴ്സിയിൽ നാല് ലിമിറ്റഡ് ഓവർ മത്സരങ്ങളിലായി എട്ട് വിക്കറ്റുകൾ […]
ഏഴു വര്‍ഷത്തിന് ശേഷം ശ്രീശാന്ത് കേരള ടീമില്‍; സഞ്ജു ക്യാപ്റ്റന്‍
തിരുവനന്തപുരം: ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളര്‍ എസ് ശ്രീശാന്ത് കേരള ടീമില്‍. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് വേണ്ടിയുള്ള ടീമിലാണ് ശ്രീ ഇടം പിടിച്ചത്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ആണ് ക്യാപ്റ്റന്‍. 20 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവര്‍ അതിഥി താരങ്ങളായും ടീമില്‍ ഇടംപിടിച്ചു. ജനുവരി 11ന് പുതുച്ചേരിക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കും 15ന് ഡല്‍ഹിക്കുമെതിരെയാണ് മത്സരം. […]












