Cricket Sports

ചെന്നൈ ടെസ്റ്റിന്റെ മാച്ച് ഫീ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി ഋഷഭ് പന്ത്

ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിന്റെ മാച്ച് ഫീ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് പന്ത് ഇക്കാര്യം അറിയിച്ചത്. ”ഉത്തരാഖണ്ഡിലെ അപകടത്തില്‍ നഷ്ടപ്പെട്ട ജീവനുകളില്‍ അതിയായ സങ്കടമുണ്ട്, ടെസ്റ്റ് കളിയുടെ പണം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍ക്കാന്‍ ആഗ്രഹിക്കുന്നു”പന്ത് ട്വീറ്റ് ചെയ്യ്തു. ഞായറാഴ്ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 100- 150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് […]

Cricket Sports

ശ്രീശാന്തിന് വില 75 ലക്ഷം, അർജുൻ ടെണ്ടുൽക്കർക്ക് 20 ലക്ഷം; ഐപിഎൽ ലേലം 18ന്

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തിൽ രജിസ്റ്റർ ചെയ്തത് 1097 കളിക്കാർ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശികളുമാണ് ലേലത്തിനുള്ളത്. 61 കളിക്കാരാണ് ലേലം വഴി ഐപിഎൽ ഫ്രാഞ്ചൈസികളിലെത്തുക. ഇതിൽ 22 പേർ വിദേശികളാകും. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഓസീസ് താരം മിച്ചൽ സ്റ്റാർക് എന്നിവർ രജിസ്റ്റർ ചെയ്തിട്ടില്ല. മലയാളി താരം എസ് ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ എന്നിവർ ലേലത്തിന്റെ ഭാഗമാണ്. 75 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന […]

Cricket Sports

ലബുഷെയ്ൻ ഐപിഎലിലേക്ക്; ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് താരം

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്ൻ. ഫെബ്രുവരി 18നു നടക്കുന്ന ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യുമെന്നും എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐപിഎലിൽ കളിക്കണമെന്ന് തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗിൽ ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരത്തെ ഏതെങ്കിലും ഫ്രാഞ്ചൈസി ടീമിൽ എടുക്കാനാണ് സാധ്യത.https://ca93b70cc05f76afd6080e6c70319367.safeframe.googlesyndication.com/safeframe/1-0-37/html/container.html ബ്രിസ്ബേൺ ഹീറ്റിനു വേണ്ടി കളിക്കുന്ന താരത്തിന് ബിഗ് ബാഷ് ലീഗിൽ ആകെ […]

Cricket Sports

നന്നായി തുടങ്ങി, ലഞ്ചിന് മുന്നെ കുടുങ്ങി ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പാളി. ലഞ്ചിന് തൊട്ടുമുമ്പ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 എന്ന നിലയിലാണ്. ജോ റൂട്ട് (4) ഡൊമിനിക് സിബ്ലെ(26) എന്നിവരാണ് ക്രീസില്‍. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റ് വീശിയത്. ആ കരുതലിന് ഫലം ലഭിക്കുകയും ചെയ്തു. മികച്ച ബൗളുകളെ ബഹുമാനിച്ചും മോശം പന്തുകളില്‍ റണ്‍സ് കണ്ടെത്തിയും ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് […]

Cricket Sports

ഐപിഎല്ലിലേക്ക് അസ്ഹർ; കണ്ണുവച്ച് റോയൽസും മുംബൈയും

കാസർക്കോട്: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ കേരളത്തിനായി തകർപ്പൻ പ്രകടനം നടത്തിയ മുഹമ്മദ് അസ്ഹറുദ്ദീനെ തേടി ഐപിഎൽ ടീമുകൾ. കേരള ടീമിലെ സഹതാരം കൂടിയായ സഞ്ജു വി സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസുമാണ് അസ്ഹറിനു വേണ്ടി രംഗത്തുള്ളത്. മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള രണ്ടു ദിവസത്തെ ട്രയൽ അസ്ഹർ പൂർത്തിയാക്കി. ഇന്നലെയും ഇന്നുമായാണ് രാജസ്ഥാൻ റോയൽസിനു വേണ്ടിയുള്ള ട്രയൽസ്. ഫിറ്റ്‌നസും സ്‌കില്ലുമാണ് ട്രയൽസിൽ പരിശോധിക്കുക. ട്രയൽസിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള കേരള […]

Cricket Sports

ഐപിഎല്ലില്‍ നിന്ന് മാത്രം ധോണി നേടിയത് 150 കോടി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് മാത്രം മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ മഹേന്ദ്ര സിങ് ധോണി നേടിയത് 150 കോടി. ഐപിഎല്‍ 2020 വരെ ധോണി നേടിയത് 137 കോടിയാണ്. ഈ വര്‍ഷം കരാര്‍ പുതുക്കിയതോടെയാണ് ധോണി 150 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്. ആദ്യമായാണ് ഒരു ക്രിക്കറ്റ് കളിക്കാരന്‍ ഐപിഎല്ലില്‍ നിന്നും 150 കോടി ക്ലബ്ബില്‍ എത്തുന്നത്. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത് ധോണിയാണ്. ഇപ്പോള്‍ 15 കോടിയാണ് […]

Cricket Sports

കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റേണ്ട; പിന്തുണയുമായി ഗംഭീര്‍

ആസ്‌ട്രേലിയയിലെ പരമ്പര വിജയത്തിന് ശേഷം അജിങ്ക്യ രഹാനയുടെ ടെസ്റ്റ് നായക മികവിനെ പ്രശംസിക്കാത്തവരില്ല. രഹാനയെ തന്നെ ടെസ്റ്റിലെ നായകനായി നിലനിര്‍ത്തണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ അത്തരം ആവശ്യങ്ങളെ തള്ളുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നേരത്തെ കോഹ് ലിയിലെ നായകനെ പലപ്പോഴും ഗംഭീര്‍ ചോദ്യം ചെയ്തിരുന്നു. എന്നാലിപ്പോള്‍ കോഹ്‌ലിക്ക്‌ പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗംഭീര്‍. ടി20 ഫോര്‍മാറ്റില്‍ കോഹ്‌ലിയിലെ നായകനില്‍ എനിക്ക് സംശയമുണ്ടായിരുന്നു, പക്ഷേ ഏകദിന-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ആ സംശയമില്ല, അദ്ദേഹത്തിന്റെ […]

Cricket Sports

ഈ സീസണിലെ രഞ്ജി ട്രോഫി റദ്ദാക്കി; 87 വര്‍ഷത്തിനിടെ ആദ്യം

കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത് ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് തീരുമാനം. 87 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. 1934-35ല്‍ രഞ്ജി ട്രോഫി ആരംഭിച്ചതിന് ശേഷം മത്സരങ്ങള്‍ മുടങ്ങിയിരുന്നില്ല. 50 […]

Cricket India Sports

സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ. നെഞ്ച് വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിലും നെഞ്ച് വേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.

Cricket Sports

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ ‘അദൃശ്യ മതില്‍

ആസ്ട്രേലിയയിലെ ഗബ്ബയില്‍ 32 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ദുര്‍ബലരെന്ന് കരുതിയ ഒരു സംഘം കിരീടമുയര്‍ത്തി മടങ്ങുമ്പോള്‍ ഏറ്റവുമധികം പ്രശംസ ലഭിച്ചത് സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റനായെത്തിയ അജിങ്ക്യ രഹാനെക്കാണ്. കളിക്കളത്തില്‍ പക്വതയുടേയും വിനയത്തിന്‍റേയും ആള്‍രൂപമായി രഹാനെ നിന്നപ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളും ഓര്‍ത്തെടുത്തിട്ടുണ്ടാകുക ഗ്രൌണ്ടിലെ വന്‍മതില്‍ എന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദ്രാവിഡിനെയാണ്. കളിക്കളത്തില്‍ ദ്രാവിഡ് എന്നും മാന്യതയുടെ പര്യായം ആയിരുന്നു, പക്ഷേ അതുകൊണ്ട് മാത്രമല്ല കളിപ്രേമികളുടെ കണ്ണുകള്‍ ദ്രാവിഡിനെ തിരഞ്ഞത്, കംഗാരുപ്പടയെ മലര്‍ത്തിയടിച്ച് ഗബ്ബയില്‍ കിരീടമുയര്‍ത്തി ഇന്ത്യന്‍ ടീമിനെ നയിച്ചത് […]