Cricket India Sports

ഞെട്ടിച്ച് മോറിസ്; റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാനില്‍

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സായിരുന്നു മോറിസിനായി ആദ്യ രംഗത്ത് എത്തിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും താരത്തിനായി രംഗത്ത് എത്തിയതോടെ ലേലം മുറുകി. ഒടുവില്‍ വമ്പന്‍ വില കൊടുത്ത് മോറിസിനെ രാജസ്ഥാനാണ് ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി 42 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് 33 കാരനായ ക്രിസ് മോറിസ്. 23 ടി20 കളിലും മോറിസ് ദക്ഷിണാഫ്രിക്കയ്ക്കായി പാഡ് കെട്ടി. […]

Cricket Sports

പന്തെറിയാന്‍ ഉമേഷ് യാദവും; ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ പുതിയ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ഉമേഷ് യാദവ് ടീമിലെത്തിയതാണ് പ്രധാന മാറ്റം. ഷര്‍ദുല്‍ താക്കൂറിന് പകരക്കാരനായാണ് ഉമേഷ് യാദവ് ടീമിലെത്തുന്നത്. വിജയ്ഹസാരെ ട്രോഫിയുടെ ഭാഗമാവാനാണ് ഷര്‍ദുലിനെ വിട്ടുകൊടുക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമെ ഉമേഷിനെ ടീമിന്റെ ഭാഗമാക്കൂ. രാത്രിയും പകലുമായി നടക്കുന്ന മത്സരം ഈ മാസം 24 മുതല്‍ ആരംഭിക്കും. നാലാമത്തെ ടെസ്റ്റ് ഇതെ വേദിയില്‍ മാര്‍ച്ച് നാലിനാണ്. നെറ്റ്‌സില്‍ പന്തെറിയാന്‍ വേണ്ടി അഞ്ച് ബൗളര്‍മാര്‍ക്ക് […]

Cricket Sports

എംബാപ്പെ മാജിക്; ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ തകർത്ത് പിഎസ്ജി

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യപാദത്തിൽ സ്വന്തം തട്ടകമായ കാംപ് നൗവിൽ ഇടറി വീണ് ബാഴ്‌സലോണ. പിഎസ്ജിക്കെതിരെ ഒന്നിനെതിരെ നാലു ഗോളിനാണ് ബാഴ്‌സ തോറ്റത്. കെയ്‌ലിയൻ എംബാപ്പെയുടെ ഹാട്രിക് മികവിലാണ് പിഎസ്ജിയുടെ കൂറ്റൻ ജയം. 27-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ബാഴ്‌സ ആദ്യ ഗോൾ കണ്ടെത്തിയത്. മെസ്സിലാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മെസ്സി നേടുന്ന 28-ാം ഗോളായിരുന്നു അത്. ബാഴ്‌സയ്ക്കു വേണ്ടിയള്ള 654-ാം ഗോളും. തൊട്ടടുത്ത നിമിഷം ഗോൾ നേടാനുള്ള സുവർണാവസരം ഡെംബലെ പാഴാക്കി. കാലിൽ കിട്ടിയ […]

Cricket Sports

ഇംഗ്ലണ്ട് വട്ടംകറങ്ങി; ഇന്ത്യക്ക് കൂറ്റൻ ജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റന്‍ ജയം. ചെന്നൈ ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164ന് പുറത്തായി. അക്ഷര്‍ പട്ടേല്‍ അഞ്ചും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റുമായി കുല്‍ദീപ് യാദവും സാന്നിധ്യമറിയിച്ചു. പൊരുതാൻ പോലുമാകാതെയാണ്​ ഇംഗ്ലീഷ്​ പട ഇന്ത്യക്ക്​ മുന്നിൽ അടിയറവ്​ പറഞ്ഞത്​. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ മൂന്നു വിക്കറ്റിന് 53 എന്ന നിലയിൽ പതറുകയായിരുന്ന ഇംഗ്ലണ്ടിന്റെ ഇന്നത്തെ തകർച്ചയുടെ തുടക്കം കുറിച്ചത് അശ്വിനാണ്. […]

Cricket Sports

249 റണ്‍സ് ലീഡ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 249 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിനെ 134 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ രണ്ടാം ദിനം പൂര്‍ത്തിയാക്കുമ്പോള്‍ 54ന് ഒന്ന് എന്ന നിലയിലാണ്. 25 റണ്‍സെടുത്ത് രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും പുറത്താകാതെ നില്‍ക്കുന്നു. 14 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്ലിനെ ജാക്ക് ലീച്ചാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 134 റൺസിന് […]

Cricket Sports

ഡബിള്‍ അടിക്കാതെ രോഹിത് വീണു, പിന്നാലെ രഹാനെയും; ആദ്യ ദിനം മുന്നൂറ് കടന്ന് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ 300ന് ആറ് എന്ന നിലയിലാണ്. 33 റണ്‍സുമായി ഋഷഭ് പന്തും അഞ്ച് റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍. നേരത്തെ മികച്ച പാര്‍ട്ണര്‍ഷിപ്പുമായി മുന്നേറിയ രോഹിത്തിന്‍റെയും രഹാനെയുടേയും വിക്കറ്റുകള്‍ ഇന്ത്യക്ക് തുടരെ നഷ്ടമായിരുന്നു. 161 റണ്‍സ് എടുത്ത് നില്‍ക്കെയാണ് രോഹിത് പുറത്താകുന്നത്. തൊട്ടുപിന്നാലെ രഹാനെയും മടങ്ങി. 60 റണ്‍സുമായാണ് രഹാനെ കൂടാരം കയറിയത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് […]

Cricket Sports

തകർപ്പൻ സെഞ്ച്വറിയുമായി വിമർശകരുടെ വായടപ്പിച്ച് രോഹിത്; ഇന്ത്യ ഡ്രൈവിങ് സീറ്റിൽ

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ (108*) ബലത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 44 ഓവറിൽ മൂന്നു വിക്കറ്റിന് 156 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 27 റൺസുമായി ഉപനായകൻ അജിൻക്യ രഹാനെയാണ് രോഹിതിനൊപ്പം ക്രീസിൽ. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷമാണ് വിമർശകരുടെ വായടപ്പിച്ച് രോഹിത് ഫോമിലേക്ക് തിരിച്ചുവന്നത്. ഏകദിന ശൈലിയിൽ 49 പന്തിൽ നിന്നാണ് രോഹിത് അർധസെഞ്ച്വറിയിലെത്തിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 78 പന്തിൽ നിന്ന് 80 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. […]

Cricket Sports

നാലു വർഷത്തിന് ശേഷം ഇന്ത്യ നാട്ടിൽ വീണു; ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിയുടെ അഞ്ചു കാരണങ്ങൾ

ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടിൽ നേടിയ വീരോചിത പരമ്പരയ്ക്ക് ശേഷമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ ഒന്നാം ടെസ്റ്റിൽ തന്നെ ടീം ഇന്ത്യയെ കാത്തിരുന്നത് ഞെട്ടിക്കുന്ന തോൽവി. 227 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 420 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ചാം ദിനം 192 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. നാലു വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോം ഗ്രൗണ്ടിൽ തോൽക്കുന്നത്. 2017 ഫെബ്രുവരിയിൽ ഓസീസിനെതിരെയായിരുന്നു ഇതിന് മുമ്പുള്ള തോൽവി. ഇതോടെ […]

Cricket Sports

ഒരു ദിനവും ഒന്‍പത് വിക്കറ്റും ബാക്കി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം 420 റണ്‍സ്

നാലാം ദിനം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി അവസാന സെഷനില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് ആണ് നഷ്ടമായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ വിജയലക്ഷ്യമായ 420 റണ്‍സ് പിന്തുടരുന്ന ടീം ഇന്ത്യ നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍. ഒരു ദിനവും ഒന്‍പത് വിക്കറ്റും ശേഷിക്കേ ഇന്ത്യക്ക് 381 റണ്‍സാണ് വേണ്ടത്. നാലാം ദിനം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി അവസാന സെഷനില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് ആണ് നഷ്ടമായത്. […]

Cricket Sports

ഹസൻ അലിക്ക് പത്ത് വിക്കറ്റ് ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ചരിത്ര വിജയം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താന് നാടകീയ വിജയം. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് 274 റൺസിന്‌ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. 95 റൺസിനാണ് പാകിസ്താന്റെ വിജയം. രണ്ടു ഇന്നിങ്‌സുകളിലായി പത്തു വിക്കറ്റ് നേടിയ ഹസൻ അലിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ മുനയൊടിച്ചത്.