Kerala Social Media

ഹൈസ്‌കൂൾ വിദ്യാർത്ഥിനികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല സന്ദേശം; പരാതിയുമായി വിദ്യാർത്ഥിനികൾ

സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളെന്ന വ്യാജേന അശ്ലീല സന്ദേശം അയക്കുന്നതായി പരാതി. വിദ്യാർത്ഥിനികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ചാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിനികളാണ് പൊലീസിൽ പരാതി നൽകിയത്. ആനയാംകുന്ന് സ്കൂളിലെ മറ്റ് വിദ്യാർത്ഥികളുടെ പേരിലും അശ്ലീല സന്ദേശങ്ങൾ വരുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

India Social Media

25 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണം; നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി

25 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി. ആജ് തക് ബ്രാൻഡുമായി സാമ്യതയുള്ള വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ഗൂഗിളിനും ഫേസ്ബുക്കിനും ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഈ വെബ്സൈറ്റുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം. (Google Facebook block websites) ഈ വെബ്സൈറ്റുകൾ ആജ് തക്എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആജ് തകിൻ്റെ മാതൃ കമ്പനിയായ ലിവിങ് മീഡിയ വാദിച്ചു. അതുകൊണ്ട് തന്നെ ആജ് തക് ബ്രാൻഡിന് ഇവർ അപകീർത്തിയുണ്ടാക്കുകയാണെന്നും ലിവിങ് മീഡിയ കോടതിയിൽ വ്യക്തമാക്കി.

India Social Media

എസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്കായി ഒരു അലർട്ട്. നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും എനിഡെസ്ക് ,ക്വിക്ക് സപ്പോർട്ട് ,ടീംവ്യൂവർ ,മിംഗിൾവ്യൂ എന്നീ നാല് ആപ്ലിക്കേഷനുകൾ ഉടനെ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക . ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിത് പിന്നാലെയാണ് അലർട്ട് വന്നിരിക്കുന്നത് . ഓൺലൈൻ വഴി പണമിടപാടുകൾ മൊബൈൽ ഫോണുകൾ വഴി നടത്തുന്നവർക്കാണ് ഇത്തരത്തിൽ […]

Football Social Media Sports

ഇൻസ്റ്റഗാം റെക്കോർഡുകൾ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ അനൗൺസ്മെന്റ്

ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോസ്റ്റ്. ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗൺസ്മെൻ്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്. (cristiano ronaldo manchester instagram) അതേസമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ നേടിയ കായിക സംബന്ധിയായ പോസ്റ്റ് ലയണൽ മെസിക്ക് സ്വന്തമാണ്. കോപ്പ അമേരിക്ക ട്രോഫിയുമായി ഇരിക്കുന്ന മെസിയുടെ ചിത്രത്തിനു ലഭിച്ചത് 23 മില്ല്യണോളം ലൈക്കുകളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ […]

Social Media

ആൻഡ്രോയ്ഡിൽ ജോക്കർ വൈറസ്; പണം തട്ടുന്ന ഈ എട്ട് ആപ്ലിക്കേഷനുകൾ ഉടൻ നീക്കം ചെയ്യണം

ആൻഡ്രോയ്ഡ് ഫോണിൽ വീണ്ടും ജോക്കർ വൈറസ് കടന്നുകൂടുന്നതായി റിപ്പോർട്ട്. ചില വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ വൈറസുകൾ ഫോണുകളിൽ കയറിക്കൂടുന്നത്. വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു. ഈ ആപ്ലിക്കേഷനുകളെല്ലാം മറ്റൊരു യഥാർത്ഥ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ യഥാർത്ഥമെന്ന് കരുതി ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വൈറസ് കെണിയിൽ അകപ്പെടുന്നു. ആപ്പുകളുടെ പേര് ഓക്സിലറി മെസേജ്എലമെന്റഅ സ്കാനർഫാസ്റ്റ് മാജിക് എസ്എംഎസ്ഫ്രീ കാംസ്കാനർ​ഗോ മെസേജസ്സൂപ്പർ മെസേജസ്സൂപ്പർ […]

India Social Media

ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും; രാഹുൽ ഗാന്ധി

ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും . പ്രതികരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ട്വിറ്ററിന്റേത് ഇന്ത്യൻ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ. യൂട്യൂബ് വീ‍ഡിയോയിലൂടെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിന്‍റെ നടപടി സ്വീകരിച്ചിരുന്നു . കഴിഞ്ഞ ദിവസം രാഹുലിന്‍റെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ […]

India Social Media

ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ ഡൽഹി ഹൈക്കോടതി

ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. കൃത്യവും വ്യക്തവുമായ സത്യവാങ്മൂലം സമർപ്പിക്കാൻ അവസാനമായി ഒരവസരം കൂടി കോടതി അനുവദിച്ചു. ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കിയത് സംബന്ധിച്ച് കോടതിയിൽ ഇന്നായിരുന്നു ട്വിറ്റർ സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നത്. നിയമം അനുശാസിക്കുന്ന ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തിയതിനു ശേഷം ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലം അടക്കം കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു നിർദേശം. ചീഫ് കംപ്ലയൻസ് ഓഫിസറെയും ഗ്രീവൻസ് ഓഫിസറെയും കണ്ടിജൻസ് ഓഫിസറായി നിയമിച്ചതായാണ് സത്യവാങ്മൂലത്തിൽ ട്വിറ്റർ സൂചിപ്പിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ട് നോഡൽ […]

India Social Media

ഫോണ്‍ ചോര്‍ത്തല്‍ വിവാദം; പ്രധാനമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധി എംപി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയരുമ്പോള്‍, ‘ടാപ്പിംഗ് ജീവി’ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റണ്‍ദീപ് സിംഗ് സുര്‍ജേവാല സര്‍ക്കാരിനെ വിശേഷിപ്പിച്ചത്. നരേന്ദ്രമോദി മന്ത്രിസഭയിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും സുപ്രിംകോടതി ജഡ്ജിമാരുടെയും ഫോണുകള്‍ ഇസ്രായേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസസ് ചോര്‍ത്തിയതായാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

Kerala Social Media

രക്ഷകർത്താക്കൾ ശ്രദ്ധിക്കുക, ഓൺലൈൻ ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ ; മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ​ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന ​ഗുരുതരമായ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ ​ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അഡിക്റ്റ് ആകുകയും ചെയ്യുന്നുവെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം : രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകകുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന […]