കേരളാ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവും അതിലേറെ ജനകീയ നായകനുമായ രാഷ്ട്രീയ അതികായൻ ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സ്വിസ്സ് മലയാളി സമൂഹം ജൂലയ് 27 ന് വൈകുന്നേരം ഷ്ളീറൻ പാർക്ക് ഹാലേയിൽ യോഗം ചേർന്ന് തങ്ങളുടെ പ്രിയ നേതാവിന് അനുശോചനം രേഖപ്പെടുത്തി. വിവിധ മേഖലകളിലെ നിരവധി മലയാളി സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഏവർക്കും സ്നേഹാദരങ്ങളറിയിച്ചു കൊണ്ട് മോഡറേറ്ററായിരുന്ന ജൂബിൻ ജോസഫ് പ്രിയ നേതാവിന് പ്രണാമമർപ്പിച്ചു. യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ശ്രീ […]
Pravasi
കമ്പവലിയുടെ യോദ്ധാക്കൾ അരയും തലയും മുറുക്കി കുതിച്ചെത്തുന്ന വടംവലി മാമാങ്കത്തിനും ,കാർഡ് ,ചെസ്സ് ചമ്പ്യൻഷിപ്പിനും സ്വിറ്റസർലണ്ടിന്റെ മണ്ണിൽ പോർക്കളം ഒരുങ്ങുന്നു….ബി ഫ്രണ്ട്‌സ് – ഉത്സവ് 23 – ആഗസ്റ്റ് 27 നു സൂറിച്ചിൽ . പ്രവേശനം സന്ദർശകർക്ക് തികച്ചും സൗജന്യം.
ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിനൊരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ഒന്നാംവാരമായ ആഗസ്റ്റ് 27 നു കലിപൂണ്ട തിരകളെ ചെറു പുഞ്ചിരിയോടെ കീറി മുറിച്ച് ആഴിയുടെ ആഴങ്ങളിൽ കൊമ്പന്മാരെ ചാട്ടുളികൊണ്ട് തളച്ച് കരയിലും കടലിലും വിസ്മയം തീർക്കുന്ന അരയനെ പോലെ …..മുൻപിൽ വരുന്ന കൊമ്പനെ കമ്പ കയറിൽ കുറുക്കുന്ന മനോഹരമായ വടം വലി മത്സരത്തിന് ബി ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡ് ഉത്സവ് 23 ലൂടെ സാക്ഷ്യം വഹിക്കുകയാണ് ….. സൂര്യനസ്തമിക്കാത്തതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീ തുപ്പുന്ന വെടിയുണ്ടകൾക്ക് മുൻപിൽ വിരിമാർ കാട്ടി […]
ഒരു കോടി രൂപയുടെ സാമ്പത്തികസഹായം നാട്ടിലെത്തിച്ചു് സൂറിച്ചിലെ ബിർമെൻസ്‌ഡോർഫ് ഇടവക. എൽബിൻ എബി ,സ്മിതാ കിരിയൻതാൻ ദമ്പതികളാണ് പ്രോജക്ടിനു നേതൃത്വം നൽകിയത് .
സൂറിച്ചിലെ ,ബിർമെൻസ്‌ഡോർഫ് ഇടവകയിലെ അംഗങ്ങളായ എൽബിൻ എബി ,സ്മിതാ കിരിയൻതാൻ ദമ്പതികളുടെ നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ആശാ നിലയം എന്ന സ്‌കൂൾ നിർമ്മാണത്തിനായി ഈ ഫണ്ട് ശേഖരിച്ചത് . Pfarreirat അംഗമായ ശ്രീമതി സ്മിതാ കിരിയൻതാൻ എബി ഇടവകയിൽ ഈ പ്രോജക്ട് സമർപ്പിക്കുകയും അതിലൂടെ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം ആശാനിലയത്തിൽ എത്തിക്കുവാനും സാധിച്ചു .ഏതൊരു പ്രവാസിക്കും മാതൃകയാക്കാവുന്ന വലിയൊരു പുണ്ണ്യപ്രവർത്തിക്കാണു ഈ ദമ്പതികൾ നേതൃത്വം കൊടുത്തത് . […]
സൂറിച് നിവാസി ആന്റണി (ലാൽ ) മണിയങ്കേരികളത്തിന്റെ പിതാവ് എം എ ചാക്കോ നിര്യാതനായി.ബാസൽ നിവാസി മേരിക്കുട്ടി ഇരുപതിലിൻറെ സഹോദരനാണ് പരേതൻ .
മണിയങ്കേരികളത്തിൽ ശ്രീ എം എ ചാക്കോ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .സൂറിച് നിവാസി ആന്റണി (ലാൽ ) മണിയങ്കേരികളത്തിന്റെ പിതാവും ബാസൽ നിവാസി മേരിക്കുട്ടി ഇരുപതിലിൻറെ സഹോദരനുമാണ് പരേതൻ . സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച രാവിലെ പതിനൊന്നു മണിക്ക് പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ നടത്തപ്പെടും
സൂറിച്ച് നിവാസി ശ്രീമതി ജെയ്‌സാ ഡേവിസ് തടത്തിലിന്റെ പ്രിയ പിതാവ് ശ്രീ ടി ടി ജോർജ് താഴത്ത് നിര്യാതനായി
ശ്രീ ടി ടി ജോർജ് താഴത്ത് നിര്യാതനായി .സൂറിച് എഗ്ഗ് നിവാസി ശ്രീ ഡേവിസ് തടത്തിലിന്റെ ഭാര്യാപിതാവാണ് പരേതൻ .സംസ്കാര കർമ്മങ്ങൾ വ്യഴാഴ്ച്ച രാവിലെ പത്തുമണിക്ക് കൊതവറ സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും . പരേതൻറെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക ,സാമൂദായിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്തു
ഒരുമിച്ചു വളരാൻ, പരസ്പരം തണലാകാൻ നാം ഒരു കുടക്കീഴിൽ. ആഗോള മലയാളി നഴ്സമാരുടെ കൂട്ടായ്മ ആയ AIMNA യുടെ സ്വിറ്റ്സർലൻഡ് ശാഖക്ക് സൂറിച്ചിലെ ഗോസാവിൽ തുടക്കമായി.
നേഴ്സസ് ഡേ സെലിബ്രേഷന് മുൻപായി നടന്ന AIMNA യുടെ ആദ്യ സമ്മേളനത്തിൽ, ശ്രീമതി ജിജി പ്രിൻസ്, ആഗോള മലയാളി നഴ്സമാരുടെ കൂട്ടായ്മ ആയ എയിമ്ന (An International malayalee nurse’s assembly )യിലേക്ക് എത്താനും അതിന്റെ ശാഖ സ്വിറ്റ്സർലാൻഡിൽ രൂപീകരിക്കാനും ഇടയായ സാഹചര്യത്തേക്കുറിച്ചു തന്റെ സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു . സ്വിറ്റ്സർലൻഡ്ലേ Spiez ആസ്ഥാനമായ Solina ഗ്രൂപ്പിന്റെ 3 നഴ്സിംഗ് ഹോമുകളുടെ ഡയറക്ടർ ആയ ശ്രീ ജേക്കബ് ചങ്ങൻകേരിയിൽ സ്വിറ്റ്സർലൻഡ്ലേ കരിയർ ഡെവലപ്മെന്റ് സാധ്യതകളെക്കുറിച്ച് തന്റെ സ്വന്തം […]
ജൂബിലിവർഷത്തിൽ രണ്ട് വൻപദ്ധതികളുമായി ലൈറ്റ് ഇൻ ലൈഫ് – ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ഒക്‌ടോബർ 21 ന് സംഗീതസന്ധ്യ അരങ്ങേറുന്നു
അശരണർക്കും ആലംബഹീനർക്കും കരുത്തും കരുതലുമായി, ജീവിതവീഥിയിൽ പ്രകാശമായി, പത്താം വർഷം ആഘോഷിക്കുകയാണ് സ്വിറ്റ്സർലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്. 2013 ൽ എളിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച സംഘടന, പത്താംജൂബിലി ആഘോഷിക്കുമ്പോൾ തികച്ചും അഭിമാനകരമായ ചില നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ പ്രാദേശിക പരിധികളോ ജാതി മത വേർതിരിവുകളോ ഇല്ലാതെ ഏറ്റെടുക്കുകയും, സമയ ബന്ധിതമായി പ്രാവർത്തികമാക്കുകയും ചെയ്താണ് ലൈറ്റ് ഇൻ ലൈഫ് മുന്നേറുന്നത്. അടിസ്ഥാന – ഉപരി വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിലും, ഇന്ത്യയിലെ ഏഴ് […]
സൂറിച് നിവാസികളായ ശ്രീ ജോൺ മേലേമണ്ണിൻ്റെയും ,ശ്രീ സിജു മേലേമണ്ണിൻ്റെയും പ്രിയ മാതാവ് ശാന്തമ്മ തോമസ് മേലേമണ്ണിൽ നിര്യാതയായി… ശ്രീ ഷാജി രാമനാലിൻ്റെ സഹോദരിയാണ് പരേത…..
സൂറിച് നിവാസികളായ ശ്രീ ജോൺ മേലേമണ്ണിൻ്റെയും ,ശ്രീ സിജു മേലേമണ്ണിൻ്റെയും പ്രിയ മാതാവ് പരേതനായ ശാന്തിനഗർ മേലെമണ്ണിൽ തോമസിന്റെ പ്രിയ ഭാര്യ ശാന്തമ്മ തോമസ് മേലേമണ്ണിൽ നിര്യാതയായി… ശ്രീ ഷാജി രാമനാലിൻ്റെ സഹോദരിയാണ് പരേത….. സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച രണ്ടു മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുകയും വെരൂർ സെന്റ് ജോസെഫ് ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം കുടുംബക്കല്ലറയിൽ സംസ്കരിക്കപ്പെടും . പരേത ചങ്ങനാശേരി പകലോമറ്റം രാമനാനിൽ കുടുംബാഗമാണ്.മരുമക്കൾ അനിത മേലേമണ്ണിൽ ,സ്മിതാ മേലേമണ്ണിൽ . പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ […]
കെ സുധാകരന്റെ അറസ്റ്റിൽ യുകെയിലും പ്രതിഷേധം. രമ്യ ഹരിദാസ് എംപി യെ പങ്കെടുപ്പിച്ച് IOC (UK) യുകെയിൽ വൻ പ്രതിഷേധ യോഗം സംഘടുപ്പിച്ചു
കെപിസിസി പ്രസിഡണ്ട് ശ്രീ. കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി എൽഡിഎഫ് സർക്കാർ അറസ്റ്റ് ചെയ്‍തതിൽ UK യിലും വ്യാപക പ്രതിഷേധം.യുകെയിലെ പ്രതിഷേധങ്ങൾക്ക് IOC (UK) കേരള ചാപ്റ്റർ നേതൃത്വം നൽകി. ലണ്ടനിലെ ക്രോയ്ഡനിൽ ആലത്തൂർ എംപി രമ്യ ഹരിദാസിനെ പങ്കെടുപ്പിച്ച് IOC (UK) കേരള ചാപ്റ്റർ കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ഐക്യദാർഢ്യ യോഗത്തിൽ വൻ പ്രതിഷേധം അലയടിച്ചു. യുകെയിലെ വിവിധ കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശക്തമായ മുദ്രാവാക്യങ്ങളായി മുഴങ്ങി. കള്ള കേസുകൾ പടച്ചു വിട്ട് […]
സ്വിറ്റ്സർലൻഡ് -ബാസൽ നിവാസി ശ്രീ തോമസ് മണ്ണൻഞ്ചേരിയുടെ പ്രിയ സഹോദരി ശ്രീമതിസിസലി തോമസ് മണ്ണാനിക്കാട്ട് (കളരിക്കൽ ) നിര്യാതയായി.
സൂറിച് : കോട്ടയം ,വെമ്പള്ളി മണ്ണാനിക്കാട്ട് (കളരിക്കൽ ) പരേതനായ എം ടി തോമസിന്റെ പ്രിയ ഭാര്യ ശ്രീമതി സിസലി തോമസ് (88) ഇന്നലെ (25 .06 )നിര്യാതയായി. പരേത ബാസൽ നിവാസി ശ്രീ തോമസ് മണ്ണൻഞ്ചേരിയുടെ സഹോദരിയും ,കുഞ്ഞമ്മ കൊച്ചാട്ടു ,തങ്കമ്മ ചിറ്റക്കാട്ട് ,സണ്ണി ചെറുപ്പള്ളിക്കാട്ട് ,സിറിയക് മുടവൻകുന്നേൽ എന്നിവരുടെ മാതൃസഹോദരിയും ,മാത്യു മണ്ണഞ്ചേരി (ബാസൽ ),ജോയി മണ്ണഞ്ചേരി (ബേൺ ) എന്നിവരുടെ പിതൃസഹോദരിയുമാണ് . കോട്ടയം ദർശന സ്റ്റഡി സെന്റർ മാനേജിങ് പാർട്ണർ ശ്രീ […]