Association Kerala Pravasi Switzerland

സൂറിച് നിവാസി ശ്രീമതി വത്സ ഷാജു ചീരാംകുഴിയുടെ മാതാവ് കൂരാച്ചുണ്ട് ശങ്കര വയലിലെ പരേതനായ വാലുമ്മേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ(90) നിര്യാതയായി

കൂരാച്ചുണ്ട് ശങ്കര വയലിലെ പരേതനായ വാലുമ്മേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ (90) നിര്യാതയായി .സൂറിച് നിവാസി ശ്രീമതി വത്സ ഷാജു ചീരാംകുഴിയുടെ മാതാവാണ് പരേത . മക്കൾ: മേരി, ബേബി, സിസിലി, വൽസ ,സണ്ണി, എബി. മരുമക്കൾ: ആൻ്റണി പുത്തൻപുരയിൽ ,കുരച്ചുണ്ട് , ലിസി കാട്ടാം കൂട്ടിൽ ,കേളകം, തങ്കൻ നന്തളത്ത്, ഷാജു ചീരാംകുഴി കണ്ണോം ,ഷൈനി വലിയകുളം കരിയാത്തുംപാറ, ഷെറീൻ കല്ലുമാടിക്കൽ കാസർകോഡ്. സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തപ്പെടുന്നതാണ് . സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസകാരിക […]

Association Cultural Entertainment India Kerala Pravasi Switzerland Travel

ആഘോഷവേളകൾ സംഗീതസാന്ദ്രമാക്കുവാൻ സ്വിസ്ബാബു മ്യൂസിക്കൽ എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന – ലൈവ് മ്യൂസിക്സ് – കരോക്കെ കൺസർട്ട്സ് – ചർച്ച് കൊയർ .

Music is Divine. Music is soothing.The magical influence of ragas and thalas on the human emotions, mind and body has been already proved. Swissbabu Musical Entertainments welcome you to feel it, to dance with and rejoice… സംഗീതം ദിവ്യമായൊരു സാന്ത്വനമാണ്. രാഗങ്ങളുടേയും, താളങ്ങളുടേയും സ്വാധീനം മനസ്സിനെ അനിർവചനീയമായ വികാരങ്ങളുടെ നവ തലങ്ങളിലേക്കുയർത്തുന്നു! ഏകദേശം നാലു പതിറ്റാണ്ടുകളായി സ്വിറ്റസർലണ്ടിലെ ആഘോഷവേദികളിലെല്ലാം ഗാനാലാപനത്തിലൂടെ സദസ്യരുടെ കാതുകൾക്ക് […]

Association Cultural Kerala Pravasi Switzerland

കേരളാ സമാജം സ്വിറ്റസർലണ്ടിന്റെ ജൂബിലി ആഘോഷവേദിയിൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ശ്രീ ബാബു പുല്ലേലിക്കും ,ശ്രീ ടോമി തൊണ്ടാംകുഴിക്കും  , ശ്രീ ഷാജി എടത്തലക്കും  കേരളാ സമാജത്തിന്റെ  ആദരവ് .

സ്വിറ്റസർലണ്ടിലെ ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ കേരളാ സമാജം ബേൺ ,സംഘടനയുടെ ഇരുപതാം വാർഷികം ഇക്കഴിഞ്ഞ പതിനെട്ടാം തിയതി ബേണിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു .. ആഘോഷങ്ങൾക്കു മുന്നോടിയായി നടന്ന പൊതുയോഗത്തിൽ സ്വിറ്റസർലണ്ടിൽ വിവിധ മേഖലകളിൽ പ്രേവർത്തിക്കുന്ന മൂന്നു വ്യക്തിത്വങ്ങളെ സംഘടന ആദരിച്ചു . ആദരവ്, അംഗീകാരം, ബഹുമാനം, പരസ്പര സ്നേഹം, അഭിനന്ദനം എന്നിവയെല്ലാം സാമൂഹിക ബന്ധങ്ങളുടെ അടിത്തറയും വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലുമാണ്.  ഏതൊരാളുടെയും വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതിന്റെയും സാമൂഹിക ബന്ധങ്ങളെ […]

Association Kerala Pravasi Switzerland

സൂറിച് നിവാസി ശ്രീമതി ജെന്നി സെബി പാലാട്ടിയുടെ പ്രിയ സഹോദരൻ പ്ലാക്കൽ കോക്കാട്ടി തോമൻ മകൻ ശ്രീ ഡേവിസ് (63 ) നിര്യാതനായി .

പ്ലാക്കൽ കോക്കാട്ടി തോമൻ മകൻ ശ്രീ ഡേവിസ് (63 ) നിര്യാതനായി -ഭാര്യ സോജാ ,മക്കൾ ബെൻഹെറും ,ബെൻസണും . സൂറിച് നിവാസി ജെന്നി സെബി പാലാട്ടിയുടെ സഹോദരനാണ് പരേതൻ . സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ ,ഷാജി വലിയവീട്ടിൽ ,ആലീസ് വളപ്പിലാ ,ഷൈനി മാളിയേക്കൽ എന്നിവർ ബന്ധുമിത്രദികളാണ് . സംസ്കാരകർമ്മങ്ങൾ 22 10 2025 ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരക്ക് അമ്പഴക്കാട് സെന്റ് തോമസ് ഫൊറാനാ ദേവാലയ സെമിത്തേരിയിലെ കുടുബക്കലറയിൽ നടത്തപ്പെടുന്നതാണ് . ദുഖാർത്ഥരായ കുടുംബാഗങ്ങൾക്ക് സ്വിറ്റസർലണ്ടിലെ […]

Association Europe Pravasi Switzerland

ആവേശത്തിന്റെ അലയടികളോടെ കേരളാ സമാജം ബേൺ സ്വിറ്റസർലണ്ടിന്റെ ജൂബിലി ആഘോഷം ഒക്‌ടോബർ പതിനെട്ടിന് വിവിധ പരിപാടികളോടെ ബേണിൽ അരങ്ങേറി .

പൊതുയോഗം ,സംഗീത സന്ധ്യ ,നൃത്തനൃത്യങ്ങൾ ,വ്യക്തികൾക്ക് ആദരവ് സ്വിറ്റസർലണ്ടിലെ ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക ,സാംസ്കാരിക സംഘടനയായ കേരളാ സമാജം സ്വിറ്റ്സർലൻഡ് ഈ കഴിഞ്ഞ പതിനെട്ടാം  തിയതി ബേണിൽ വെച്ച് പിറവിയുടെ ഇരുപതാം വാർഷികം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു . പിറവിയുടെ ഇരുപതുവർഷം എന്നത് ഏതൊരു സംഘടനെയെയും സംബന്ധിച്ചു നല്ലൊരു കാലയളവാണ് ..പ്രവാസമണ്ണിൽ സംഘടനാ അംഗങ്ങൾക്കും ,സമൂഹത്തിനും വേണ്ടി പ്രവർത്തനനിരതമായ ഇരുപതു വർഷങ്ങൾ.അതിനു ചുക്കാൻ പിടിച്ചവർ ,ഭാരവാഹികൾ ,അംഗങ്ങൾ എല്ലാവർക്കും അഭിമാനമേകുന്ന നിമിഷങ്ങൾ . അസോസിയേഷൻ പ്രവർത്തനങ്ങളുടെ […]

Association Kerala Pravasi Switzerland

സൂറിച് നിവാസി ജോമോൻ പത്തുപറയിലിന്റെയും ലിസ്റ്റാൾ നിവാസി ജിസ്‌മോൾ സുബാഷ് പാണ്ടിയമാക്കലിന്റെ പിതാവും ,റാപ്പേഴ്‌സ് വിൽ നിവാസി സേവ്യർ പത്തുപറയിലിന്റെ സഹോദരനുമായ ശ്രീ ജോസഫ് (അപ്പച്ചൻ ) പത്തുപറയിൽ നിര്യാതനായി.

ശ്രീമതി ലില്ലിക്കുട്ടി ജോസഫ് പത്തുപറയിലിന്റെ ഭര്ത്താവ് വൈക്കം ,കൊട്ടാരപ്പള്ളി ,പത്തുപറയിൽ ശ്രീ ജോസഫ് (അപ്പച്ചൻ ) ഇന്ന് രാവിലെ (17 .10 ) നിര്യാതനായി ..സൂറിച് നിവാസി ജോമോൻ പത്തുപറയിലിന്റെയും ലീസ്റ്റാൾ നിവാസി ജിസ്‌മോൾ സുബാഷ് പാണ്ടിയമാക്കലിന്റെയും ,വിയന്ന നിവാസി അനിജ ജിമ്മി കുടിയത്തുകുഴുപ്പിലിന്റെയും പിതാവാണ് പരേതൻ .റാപ്പേഴ്‌സ് വില്ലിൽ താമസിക്കുന്ന സേവ്യർ പത്തുപറയിലിന്റെ സഹോദരനാണ് പരേതൻ .ബാസൽ നിവാസി ശ്രീ കുര്യാക്കോസ് പുളിമാൻതുണ്ടത്തിൽ പരേതന്റെ സഹോദരീ പുത്രനാണ് . സംസ്കാരകർമ്മങ്ങൾ ഞായറാഴ്ച മൂന്നുമണിക്ക് വൈക്കം ,കൊട്ടാരപ്പള്ളി […]

Association Pravasi Switzerland

സ്വിസ്സ്/ഓസ്ട്രിയ മലയാളീ സമൂഹത്തിനു ദുഖങ്ങളേകി ,പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി ബിന്ദു മാളിയേക്കൽ യാത്രയായി.

കഴിഞ്ഞ ബുധനാഴ്ച സ്വിറ്റസർലണ്ടിലെ സെന്റ് ഉർബാനിൽ പെടസ്ട്രിയൻ ക്രോസിൽ ഉണ്ടായ വാഹന അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീമതി ബിന്ദു മാളിയേക്കൽ ഇന്ന് നിര്യാതയായ വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. അപകടത്തെ തുടർന്ന് ലാങൻന്താൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തീവ്ര പരിചരണത്തിനായി ബേണിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു . മൂന്നുദിവസത്തെ പരിചരണങ്ങളും ,പ്രാർത്ഥനകളും വിഫലമാക്കി ഇന്ന് (05 .10 ) ബിന്ദു ഈ ലോകത്തോട് വിടപറഞ്ഞു . പരേതയുടെ ജന്മസ്ഥലം തൃസൂർ ജില്ലയിലെ വളയനാട് ആണ് .ഭർത്താവ് ബിജു മാളിയേക്കലിന്റെ സ്വദേശം […]

Association Kerala Pravasi Switzerland

സ്വിസ്സ് മലയാളീ സമൂഹത്തിനു വേദന നൽകി വീണ്ടുമൊരു വിടപറയൽ – ഓൾട്ടൻ നിവാസി ഗ്രേസി പതിപാട്ട് വിടപറഞ്ഞു .

വിയന്നയിൽ നിന്നും സ്വിസ്സിലേക്കു കുടിയേറി ബാസലിൽ സ്ഥിരതാമസമാക്കിയിരുന്ന ഇപ്പോൾ ഓൾട്ടണിൽ താമസിക്കുന്ന പതിപ്പാട്ട് ജോണിയുടെ പ്രിയ ഭാര്യ ഗ്രേസി പതിപ്പാട്ട് ഇന്ന് (ഞായറാഴ്ച്ച ) നിര്യാതയായി . കഴിഞ്ഞ ഒരു മാസമായി ഹൃദയസംബന്ധമായ കാരണങ്ങളാൽ ഇൻസലിൽ ചികിത്സയിലായിരുന്നു പരേത …. ഓപ്പറേഷനോടനുബന്ധിച്ചുണ്ടായ അനുബന്ധകാരണങ്ങളാൽ പരേത കഴിഞ്ഞ ഒരു മാസമായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു … ദുഖാർത്ഥരായ പത്തിപ്പാട്ട് കുടുംബത്തോടൊപ്പം നമ്മൾക്കും പങ്കുചേരാം. കരുണാമയനായ ദൈവം ഗ്രെയ്സിക്ക് നിത്യ വിശ്രമം നൽകട്ടെ … ആദരാഞ്ജലികളും ,അനുശോചനങ്ങളും .

Kerala Pravasi Switzerland

ബേൺ നിവാസി ശ്രീമതി സെലീനാ മൂഴച്ചേരിയുടെ പിതാവ് ശ്രീ എം ടി കുര്യൻ മഴുവഞ്ചേരിൽ നിര്യാതനായി .

കോട്ടയം ,മാഞ്ഞൂർ സൗത്ത് മഴുവഞ്ചേരിൽ ശ്രീ എം ടി കുര്യൻ (ജോയ് സാർ ) നിര്യാതനായി .മാഞ്ഞൂർ സൗത്ത് സെൻറ് മിഖായേൽ ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്നു . ബേണിൽ താമസിക്കുന്ന ജോജൂ മൂഴച്ചേരിയുടെ ഭാര്യാപിതാവാണ്‌ പരേതൻ …സംസ്കാരകർമ്മങ്ങൾ പിന്നീട്..

Association Kerala Pravasi Switzerland

ബാസൽ നിവാസി ശ്രീ തോമസ് കൈപ്പൻപ്ലാക്കലിന്റെ പിതാവ് ശ്രീ മാത്യു തോമസ് നിര്യാതനായി .

പാലാ കൈപ്പൻപ്ലാക്കൽ മാത്യു തോമസ് (അപ്പച്ചൻ 78 ) ഇന്ന് നിര്യാതനായി .ബാസൽ നിവാസി ശ്രീ തോമസ് കൈപ്പൻപ്ലാക്കലിന്റെ പിതാവാണ് പരേതൻ . സന്ദർശനത്തിനും ,ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായി പരേതന്റെ ഭൗതികശരീരം ആഗസ്റ്റ് 12 നു സ്വവസതിയിൽ എത്തിക്കുന്നതാണ് .സംസ്കാരകർമ്മങ്ങൾ ഓഗസ്റ്റ് 13 നു രാവിലെ പതിനൊന്നിന് വസതിയിൽ നിന്നും ആരംഭിച്ചു തുടർന്ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് .