ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലചിത്രോത്സവത്തിൽ മൂന്നാം ദിനം ശ്രദ്ധേയമായത് ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം കാതൽ. 5 മലയാള സിനമകൾക്ക് പുറമെ 67 ലോക സിനിമകളും വിവിധ തീയറ്ററുകളിലായി പ്രദർശിപ്പിക്കുന്നു.റിസർവേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്കിങ് കഴിഞ്ഞിരുന്നു കാതലിന്. തീയറ്ററിൽ ഉൾക്കൊള്ളുന്നതിനേക്കാൾ പ്രേക്ഷകർ എത്തിയപ്പോൾ സംഘാടകരും പ്രതിനിധികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വേൾഡ് ക്ലാസിക്, റീസ്റ്റോർഡ് ക്ലാസിക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ സിനിമകൾ ഇന്ന് പ്രദർശനത്തിനെത്തി. വലിയ തിരക്കാണ് 14 വേദികളിലും ഉണ്ടായത്. മമ്മൂട്ടി ചിത്രം കാതൽ ദ കോർ […]
Movies
ഇന്ത്യന്‍ സിനിമാ പ്രദര്‍ശനത്തിനിടെ കാഴ്ചക്കാര്‍ക്ക് നേരെ ‘സ്‌പ്രേ’ ആക്രമണം; കടുത്ത ചുമ; കാനഡയില്‍ ജാഗ്രത
കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക് നേരെ സ്‌പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര്‍ അധികൃതര്‍ ഒഴിപ്പിച്ചു.ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം തുടരുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മൂന്നിടത്തും നടന്ന ആക്രമണങ്ങളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.ആക്രമികള്‍ അജ്ഞാത വസ്തു സ്‌പ്രേ’ ചെയ്തതിന് പിന്നാലെ സിനിമ […]
യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു
കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി ലക്ഷ്മിക സജീവൻ (27) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ജോലി ചെയ്ത് വരികയായിരുന്നു. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാണ് ലക്ഷ്മിക. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
‘വടക്കുനോക്കിയന്ത്രം സിനിമയിൽ മാമൂക്കോയ ഇന്നസെന്റിനെ ചെയ്തപോലെ ചെയ്യണം’; സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ലെന്ന് എ എൻ ഷംസീർ
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ ശ്രമമെന്ന് സ്പീക്കർ എ എൻ ഷംസീർ. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു. പേര് എഴുതാൻ അറിയാത്ത ആരും ഇവിടെയില്ല.അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ചോർത്തിയത് ശരിയല്ല. അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു.സംസ്ഥാനത്തെ സ്കൂളുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്നും ഷംസീർ വ്യക്തമാക്കി. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നു.ദുരഭിമാനംകൊണ്ട് രക്ഷിതാക്കൾ പലതും പറയുന്നില്ല.കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നു. സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ല. വിവാഹത്തിന് കാശ് ചോദിക്കുന്നത് കേരള സമൂഹത്തിന് യോജിച്ചതല്ലെന്നും ഷംസീർ പറഞ്ഞു. […]
‘കാണാത്തത് പൊയ്, ഇനി കാണപ്പോവത് നിജം..’; മലൈകോട്ടൈ വാലിബന്‍ ടീസര്‍ പുറത്ത്
മോഹന്‍ലാൽ ആരാധകര്‍ക്ക് ആഘോഷത്തിനുള്ള വക നല്‍കി ‘മലൈകോട്ടൈ വാലിബന്‍’ ടീസര്‍. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ആണ് 1.30 മിനിറ്റുള്ള ടീസറില്‍ എത്തിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിന്റെ ഹൈലൈറ്റ് ആണ്. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോമ്പോയില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ അടുത്ത വർഷം ജനുവരി 25ന് തിയേറ്ററുകളിലെത്തും. ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും മോഹൻലാൽ സിനിമയിൽ […]
ഏഴാം ക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ; ഇന്ദ്രൻസിന് വീണ്ടും പഠനക്കുരുക്ക്
ജീവിതസാഹചര്യം മൂലം കുട്ടിക്കാലത്തെ സ്‌കൂൾപഠനം മുടക്കിയ നടൻ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ ഇന്ദ്രൻസിന് പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷന്റെ ചട്ടം. അതിനാൽ ഇന്ദ്രൻസ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന ട്വന്റിഫോറിനോട് പറഞ്ഞത്.ഏഴുജയിച്ചതായി രേഖയില്ലാത്തതാണ് പത്തിലെ പഠനത്തിന് തടസം. എന്നാൽ അദ്ദേഹത്തിന് ഉടൻ 7 ജയിച്ച് 10 ലേക്ക് പ്രവേശിക്കാൻ വേണ്ട പഠന സൗകര്യങ്ങൾ ചെയ്യും. ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രൻസിന് […]
ഓർമകളിൽ മോനിഷ; മലയാളികളുടെ പ്രിയ നായിക വിടവാങ്ങിയിട്ട് 31 വർഷം
മലയാളികളുടെ പ്രിയനടി മോനിഷയുടെ മുപ്പത്തിയൊന്നാം ഓർമദിനമാണ് ഇന്ന്. ആറുവർഷം മാത്രം നീണ്ട അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മോനിഷ യാത്രയായത്. ശാലീനത തുളുമ്പുന്ന മുഖവുമായി മോനിഷ ജീവനേകിയ കഥാപാത്രങ്ങൾ മലയാളിയുടെ സൗന്ദര്യസങ്കൽപ്പങ്ങളിൽ ചിരിതൂകി നിൽക്കുന്നു. പ്രണയവും പരിഭവവും കൗതുകവുമെല്ലാം നിറഞ്ഞ വലിയ കണ്ണുകളിലൂടെ മലയാളി പ്രേക്ഷകർ ആസ്വദിച്ചു. ആലപ്പുഴയാണ് സ്വദേശം. പഠിച്ചതും വളർന്നതും ബെംഗളൂരുവിൽ. എംടി വാസുദേവൻ നായരിലൂടെയാണ് സിനിമയിലെത്തുന്നത്. നഖക്ഷതങ്ങളായിരുന്നു ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് 15-ാം വയസിൽ മികച്ച നടിക്കുള്ള […]
രണ്‍ജി പണിക്കർക്ക് വീണ്ടും വിലക്കുമായി ഫിയോക്
നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശിക നല്കാനുണ്ടെന്ന് ഫിയോക്. കുടിശിക തീർക്കുന്നത് വരെ രൺജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.കഴിഞ്ഞ ഏപ്രിൽ മാസവും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രൺജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചത്. […]
നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു
നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി നല്‍കിയത്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് നടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം […]
60 ഓളം നവാഗതർ ഒരുമിക്കുന്ന ‘സോറി’ എത്തുന്നു
അണിയറയിലും അരങ്ങിലുമായി 60 നവാഗതർ ഒരുക്കുന്ന ‘സോറി’ എന്ന സിനിമ ചിത്രീകരണം പൂർത്തിയായി. ‘സോറി’യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അക്ഷയ് ചന്ദ്രശോഭ അശോക് ആണ്. സീമ ദേവരാജും, അബ്സൊല്യൂട് റയട്ടും ചേർന്നാണ് നിർമ്മാണം. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 2022 IDSFFK ൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായിമയിൽ നിന്നുണ്ടായ സൃഷ്ട്ടിയാണ്. വ്യത്യസ്തമായ ത്രില്ലർ, ഡ്രാമ സ്വഭാവമുള്ള സിനിമയായിരിക്കും ‘സോറി’ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ആരോമൽ ദേവരാജ്, അഷ്‌കർ അലി, രെഖനാ ബിജു, […]