Entertainment Movies

‘ശ്രീദേവി ബംഗ്ലാവി’നെതിരെ വക്കീല്‍ നോട്ടീസ്

മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ‘ശ്രീദേവി ബംഗ്ലാവി’ന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. […]

Entertainment Movies

വെട്രിമാരന്‍റെ അസുരനാവാന്‍ പുതിയ രൂപത്തില്‍ ധനുഷ്

സിനിമ ആസ്വാദകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് – വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. പുതിയ ഗെറ്റപ്പ് ധനുഷ് തന്നെ ട്വിറ്ററിലൂടെ പുറത്ത് വിട്ടു തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന സിനിമ പ്രതികാരത്തിന്‍റെ കഥ തന്നെയാണ് […]

Entertainment Movies

സിനിമ പരാജയപ്പെട്ടു; നിര്‍മ്മാതാവിന് പ്രതിഫലത്തുക തിരികെ നൽകി സായ് പല്ലവി

സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിഫലത്തുക തിരികെ നൽകി നടി സായ് പല്ലവി. തെലുങ്ക് സംവിധായകൻ ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’ എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് താരം തിരികെ നൽകിയത്. പ്രദർശനത്തിന് എത്തും മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, 22 കോടി മുതല്‍മുടക്കില്‍ ഇറങ്ങിയ ചിത്രത്തിന് വെറും എട്ടു കോടി മാത്രമാണ് ലഭിച്ചത്. പ്രതിഫലത്തില് നിന്നും ഒരു മുന്‍കൂര്‍ തുക സായ് കൈപ്പറ്റിയിരുന്നു. ബാക്കി തുക നല്‍കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോഴാണ് […]

Entertainment Movies

വീണ്ടും ഗോദയിലിറങ്ങി പൊളിച്ചടുക്കി ലാലേട്ടന്‍

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് ചുവടെടുത്ത് വച്ച സംവിധായകനാണ് ഡിജോ ജോസ് ആന്‍റണി. അദ്ദേഹത്തിന്‍റെ ആദ്യ സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന് തുടങ്ങുന്ന ഗാനത്തില്‍ തന്നെ അദ്ദേഹം ഒരു വലിയ മോഹന്‍ലാല്‍ ആരാധകനാണ് എന്നത് വെളിപ്പെടുത്തിയതാണ്. ഇപ്പോള്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ജോസ് ആന്‍റണി ഒരു പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ്. കൈരളി ടി.എം.ടി സ്റ്റീല്‍ ബാര്‍സിന്‍റെ പരസ്യം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മൂന്ന് മിനിറ്റുകളാണ് സമ്മാനിക്കുന്നത്. മുന്‍ ഗുസ്തി താരം […]

Entertainment Movies

മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി ടീസർ പുറത്ത്

കാളിദാസൻ ജയറാമും അപർണ്ണാ ബാലമുരളിയും ഒന്നിച്ചെത്തുന്ന മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി ടീസർ പുറത്ത്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും സംയുക്തമായി നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി. മമ്മി ആൻഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രമാണിത്. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക. ഗണപതി,വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, […]

Entertainment Movies

എന്റെ വ്യക്തിപരമായ കാര്യം; വിവാഹവാര്‍ത്തയെ കുറിച്ച് വിശാല്‍

തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു എന്ന വാർത്തയെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.എന്നാല്‍ തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ‘’എങ്ങിനെയാണ് ചില ലേഖനങ്ങൾ എന്റെ വിവാഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വാർത്തകളും നൽകുന്നത് എന്നോർത്ത് അത്ഭുതം തോന്നുന്നു. ദയവായി തെറ്റുത്തിരുത്തുക. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. ഉടൻ തന്നെ എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ തന്നെ ഔദ്യോഗികമായി പുറത്ത് വിടും. അതിൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും.’’ വിശാൽ ട്വീറ്റ് ചെയ്തു. ‘’എങ്ങിനെയാണ് ചില […]

Entertainment Movies

വരുന്നു ചാക്കോച്ചന്റെ ബിഗ് ബജറ്റ് ചിത്രം; നിത്യ മേനോനൊപ്പം ‘ചെന്നെെയിൽ ഒരു നാൾ’

പുതുവർഷത്തിൽ ബിഗ് ബജറ്റ് ചിത്രവുമായി കുഞ്ചാക്കോ ബോബൻ. ചെറിയൊരു ഇടവേളക്ക് ശേഷം നിത്യ മേനോനോനൊപ്പമുള്ള ‘ചെന്നെെയിൽ ഒരു നാൾ’ എന്ന ചിത്രവുമായാണ് ചാക്കോച്ചൻ എത്തുന്നത്. സ്പോർസ് സിനിമയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ ഭാര്യയായാണ് നിത്യ മേനോൻ എത്തുന്നത്. ‘പോപ്പിൻസി’ന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ചെന്നെെയിൽ ഒരു നാൾ. കുഞ്ചാക്കോ ബോബൻ കായിക താരമായി വേഷമിടുന്ന ചിത്രം, സ്പോർട്സ് പശ്ചാത്തലത്തില്‍ ഉള്ളതായിരിക്കുമെന്നാണ് റിപ്പോർട്ട്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്ന ഷഹീദ് ഖാദറാണ് ചിത്രം എഴുതി […]

Movies

ദിലീപിനെയും അലന്‍സിയറേയും അവാര്‍ഡിന് പരിഗണിക്കില്ല’ ഉറച്ച നിലപാടുമായി സി.പി.സി

ലൈംഗിക കുറ്റാരോപണം നേരിടുന്ന നടൻ ദിലീപിനേയും അലൻസിയറിനേയും ഇത്തവണത്തെ സിനി അവാർഡ്‌സിന് പരിഗണിക്കില്ലെന്ന് ഓണ്‍ലൈന്‍ സിനിമ കൂട്ടായ്മ സിനിമാ പാരഡീസൊ ക്ലബ് (സി.പി.സി). മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സി.പി.സിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ചർച്ചകളാണ് സിനിമ കൂട്ടായ്മയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. മൂന്നാമത് സി.പി.സി സിനിമ അവാർഡിനുള്ള ഓണ്‍ലൈന്‍ വോട്ടിം​ഗ് തുടങ്ങിയതിന് പിന്നാലെയാണ് കുറ്റാരോപിതരായ ദിലീപ്, അലൻസിയർ എന്നിവരെ അവാര്‍ഡിന്‍റെ അന്തിമ ലിസ്റ്റിൽനിന്നും നീക്കം ചെയ്തത്. സിനിമയെ സിനിമയായി മാത്രം കാണാന്‍ സാധിക്കില്ല എന്നാണ് […]

Movies

കെ.കെ.കെയില്‍ ദുല്‍ഖറിനൊപ്പം ഗൗതം മേനോന്‍

ചെറിയൊരു ഇടവേളക്ക് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ദുൽഖർ സൽമാന്റെ തമിഴ് സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നവാഗത സംവിധയകനായ ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളെെയടിഞ്ഞാൽ’(കെ.കെ.കെ) എന്ന ചിത്രമാണ് ദുൽഖറിന്റേതായി റിലീസിനെത്താനിരിക്കുന്ന തമിഴ് ചിത്രം. പ്രമുഖ സംവിധായകനായ ഗൗതം മേനോൻ ചിത്രത്തിൽ പ്രധാനകഥാപാത്രമായി വേഷമിടുന്നുവെന്ന എന്നുള്ളതാണ് ഇപ്പോൾ ഇതുമായി പുറത്ത് വന്നിരിക്കുന്ന പുതിയ വാര്‍ത്ത. ‘സോളോ’ക്ക് ശേഷം തമിഴിൽ പുറത്തിറങ്ങുന്ന DQ ചിത്രമാണ് കെ.കെ.കെ. തമിഴിലെ അഞ്ചാമത്തെ ദുൽഖർ പടമായ കെ.കെ.കെ, ദുല്‍ഖറിന്റെ കരിയറിലെ 25ാമത്തെ ചിത്രം കൂടിയാണ്. റിതു […]

Entertainment Movies

‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍

സുധ പത്മജ ഫ്രാൻസിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അപ്പു പ്രഭാകരന് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. സുധ പത്മജ ഫ്രാൻസിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അപ്പു പ്രഭാകരന് നേടിക്കൊടുത്ത ചിത്രം കൂടിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിക്കാണ് പ്രദർശനം. നിരവധി വിദേശ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ഐ ടെസ്റ്റി’ന് വിൻഡ്സോർ ഹ്രസ്വചലച്ചിത്രമേളയിൽ […]