മഞ്ജു വാര്യര്‍ (Manju Warrier) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ’ (Ayisha). നിലവിൽ സിനിമയുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രീകരണ വീഡിയോ ശ്രദ്ധനേടുകയാണ്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം തന്നെ ശ്രദ്ധനേടുകയാണ്. ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ നടി […]
Movies
ഇനി കാത്തിരിക്കേണ്ട; ‘ആർആർആർ’ മാർച്ചിൽ എത്തും
ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ സിനിമയിലൂടെ പ്രശസ്തനായ എസ്.എസ്.രാജമൗലിയുടെ ആർആർആർ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 25 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചിരിക്കുകയാണ്. ജനുവരി ഏഴിന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. രുദ്രം രണം രുധിരം എന്നതിന്റെ ചുരുക്കെഴുത്തായ ആര്‍ആര്‍ആര്‍ 1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ്. അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ […]
മരക്കാർ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ
പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യയിലെ നാമനിർദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചൽ ഫിലിമിനുള്ള വിഭാഗത്തിൽ മരക്കാർ ഇടംനേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ നേരത്തെ ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു. (marakkar arabikkadalinte simham oscar) മരക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീമും പട്ടികയിലുണ്ട്. ആകെ 276 സിനിമകളാണ് പട്ടികയിൽ ഷോർട്ട്‌ലിസ്റ്റ് […]
മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്
ടൊവിനോ -ബേസില്‍ ചിത്രം മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. 5 മിനിറ്റും 31 സെക്കന്റും ദൈര്‍ഘ്യമുള്ള വിഡിയോയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസും ബേസില്‍ ജോസഫും വിഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്. ടൊവിനോ, ബേസില്‍, നിര്‍മ്മാതാവ് സോഫിയ പോള്‍, തിരക്കഥാകൃത്തുക്കളായ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യു, ഗുരു സോമസുന്ദരം തുടങ്ങിയവര്‍ വിഡിയോയില്‍ സംസാരിക്കുന്നുണ്ട്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള […]
ചുരുളിക്ക് പൊലീസിന്റെ ക്ലീൻചിറ്റ്; ഭാഷാപ്രയോഗം സാഹചര്യത്തിന് അനുസരിച്ചെന്ന് വിലയിരുത്തൽ
ചുരുളി സിനിമയ്‌ക്കെതിരെ നിയമനടപടി എടുക്കാനാവില്ലെന്ന് പൊലീസിന്റെ പ്രത്യേക സംഘം. ഓ ടി ടി പ്ലാറ്റ്‌ഫോം പൊതു ഇടമായി കണക്കാക്കാൻ ആവില്ലെന്ന് പൊലീസ് അറിയിച്ചു. സിനിമയിലെ ഭാഷാപ്രയോഗം സാഹചര്യത്തിന് അനുസരിച്ചെന്ന് വിലയിരുത്തൽ. കലാസൃഷ്‌ടി എന്ന നിലയിൽ തെറ്റുകളിലെന്നും പ്രത്യേക സംഘത്തിന്റെ വിലയിരുത്തൽ. പ്രദര്‍ശനത്തിന് മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രത്യേകസംഘം റിപ്പോര്‍ട്ട് നൽകി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്നും കണ്ടെത്തി. കൂടാതെ ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് […]
ഹൃദയം 21നു തന്നെ; റിലീസ് മാറ്റിവച്ചു എന്ന വാർത്തകൾ തള്ളി വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം ഈ മാസം 21നു തന്നെ തീയറ്ററുകളിലെത്തും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിൻ്റെ സാഹചര്യത്തിൽ ഹൃദയം റിലീസ് മാറ്റിവച്ചു എന്ന റിപ്പോർട്ടുകൾ തള്ളി വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗൺ, ഞായറാഴ്ച കർഫ്യൂ, രാത്രി കർഫ്യൂ എന്നിവയൊന്നും വരാതിരുന്നാൽ 21നു തന്നെ ഹൃദയം റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസൻ അറിയിച്ചു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിനീത് ശ്രീനിവാസൻ്റെ വിശദീകരണം. ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്ക് ശേഷം വിനീത് […]
ഝുലൻ ഗോസ്വാമിയായി അനുഷ്ക ശർമ; ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സിൽ റിലീസാവും
ഇന്ത്യൻ പേസർ ഝുലൻ ഗോസ്വാമിയുടെ ബയോപിക്ക് ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സിൽ റിലീസാവും. ബോളിവുഡ് നടി അനുഷ്ക ശർമ്മയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ പേസറെ അവതരിപ്പിക്കുക. 2018ൽ പുറത്തിറങ്ങിയ ‘സീറോ’ എന്ന ചിത്രത്തിനു ശേഷം ഇതാദ്യമായാണ് അനുഷ്ക ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് ടീസർ നെറ്റ്‌ഫ്ലിക്സ് പുറത്തുവിട്ടു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗതയുള്ള വനിതാ ബൗളർമാരിൽ ഒരാളാണ് ഝുലൻ ഗോസ്വാമി. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ നിന്നുള്ള ഒട്ടേറെ കടമ്പകൾ മറികടന്നാണ് താരം ക്രിക്കറ്റിലേക്കെത്തിയത്. വനിതാ […]
30 രാജ്യങ്ങളിൽ ആദ്യ പത്തിൽ; ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്; നെറ്റ്ഫ്ലിക്സ് ‘കയ്യേറി’ മിന്നൽ മുരളി
ടിവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നൽ മുരളി ജൈത്രയാത്ര തുടരുന്നു. 30 രാജ്യങ്ങളിൽ മിന്നൽ മുരളി ആദ്യ പത്തിലുണ്ട്. ഡിസംബർ 27 മുതൽ ജനുവരി 2 വരെയുള്ള കഴിഞ്ഞ ആഴ്ചയിൽ, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതാണ് സിനിമ. ഇന്ത്യയിൽ ഇപ്പോഴും മിന്നൽ മുരളി ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. (minnal murali netflix top) അർജൻ്റീന, ബഹാമസ്, ബൊളീവിയ, ബ്രസീൽ, ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, […]
ജോജു ജോര്‍ജ് ചിത്രം ‘ഒരു താത്വിക അവലോകനം’ ഡിസംബര്‍ 31 ന് തീയറ്ററുകളിലേക്ക്
നവാഗതനായ അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ജോജു ജോര്‍ജ് ചിത്രം ‘ഒരു താത്വിക അവലോകനം’ ഡിസംബര്‍ 31 ന് തീയറ്ററുകളിലെത്തും. ജോജു ജോര്‍ജിനൊപ്പം നിരഞ്ജന്‍ രാജു, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും അഖില്‍ മാരാരാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം ലഭിച്ചത്. യൊഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. മേജര്‍ രവി, ഷമ്മി തിലകന്‍, പ്രശാന്ത് അലക്സാണ്ടര്‍, ബാലാജി ശര്‍മ്മ, അസീസ് നെടുമങ്ങാട്, […]
നെറ്റ്‌ഫ്‌ളിക്‌സിൽ നിന്ന് അൻപതിലേറെ സിനിമകൾ നീക്കം ചെയ്യപ്പെടുന്നു; പട്ടിക പുറത്ത്
ഡിസംബർ അവസാനത്തോടെ അൻപതോളം ചിത്രങ്ങൾ നീക്കം ചെയ്യുമെന്ന് നെറ്റ്‌ഫ്‌ളിക്‌സ്. ടൈറ്റാനിക്, സ്റ്റുവാർട്ട് ലിറ്റിൽ, ഗ്ലാഡിയേറ്റർ, ചാർലീസ് ഏഞ്ചൽസ് തുടങ്ങി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നിരവധി ചിത്രങ്ങൾ ഈ മാസം അവസാനത്തോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് വിട പറയും. ചിത്രങ്ങളുടെ പൂർണ പട്ടിക : American GangsterBeethovenBeethoven’s 2ndCharlie’s AngelsA Cinderella StoryCold MountainDefianceThe Devil InsideDo the Right ThingDon’t Be a Menace to South Central While Drinking Your Juice in […]












