നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി നല്‍കിയത്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് നടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം […]
Mollywood
60 ഓളം നവാഗതർ ഒരുമിക്കുന്ന ‘സോറി’ എത്തുന്നു
അണിയറയിലും അരങ്ങിലുമായി 60 നവാഗതർ ഒരുക്കുന്ന ‘സോറി’ എന്ന സിനിമ ചിത്രീകരണം പൂർത്തിയായി. ‘സോറി’യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അക്ഷയ് ചന്ദ്രശോഭ അശോക് ആണ്. സീമ ദേവരാജും, അബ്സൊല്യൂട് റയട്ടും ചേർന്നാണ് നിർമ്മാണം. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 2022 IDSFFK ൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായിമയിൽ നിന്നുണ്ടായ സൃഷ്ട്ടിയാണ്. വ്യത്യസ്തമായ ത്രില്ലർ, ഡ്രാമ സ്വഭാവമുള്ള സിനിമയായിരിക്കും ‘സോറി’ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ആരോമൽ ദേവരാജ്, അഷ്‌കർ അലി, രെഖനാ ബിജു, […]
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കയ്യടിനേടി മമ്മൂട്ടി; കാതലിന് വൻ വരവേൽപ്പ്
മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ; ദ കോർ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന് വൻ വരവേൽപ്പാണ് മേളയിൽ ലഭിച്ചത്. നിറഞ്ഞസദസ്സിൽ നിറകയ്യടികളോടെയാണ് പ്രേക്ഷകർ മമ്മൂട്ടി-ജിയോ ബേബി ചിത്രത്തെ വരവേറ്റത്. തീയറ്റര്‍ റിലീസിംഗില്‍ ലഭിച്ചതുപോലെതന്നെ വലിയ കൈയടിയാണ് ചിത്രത്തിന് ഗോവയിലും ലഭിച്ചത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ സിനിമ കാണാൻ ഗോവയിലെത്തിയിരുന്നു. ആദർശ് സുകുമാരനും പോൾസൺ […]
ഇന്ദ്രന്‍സ് ഇനി പത്താംക്ലാസ് വിദ്യാർഥി; വീണ്ടും സ്‌കൂളിലേക്ക്
ഇന്ദ്രന്‍സ് വീണ്ടും സ്‌കൂളിലേക്ക്. ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല, പത്താംക്ലാസ് വിദ്യാർഥിയുമാണ്. സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെയാണ് ഇന്ദ്രൻസ് വിദ്യാർഥിയാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളാകും അദ്ദേഹത്തിന്റെ പഠനകേന്ദ്രം.സ്കൂൾപഠനം പൂർത്തിയാക്കാത്തതിന്റെ ദുഃഖമകറ്റാനാണ് അറുപത്തിയേഴാം വയസ്സിൽ അദ്ദേഹം തുടർപഠനത്തിന് ഒരുങ്ങുന്നത്. പഠിക്കണമെന്ന് പറഞ്ഞുതരാനൊന്നും പണ്ട് ആളുണ്ടായിരുന്നില്ല. ഇപ്പോൾ പഠിക്കാൻ കൊതിയുണ്ട്, സിനിമയിൽവന്ന് വലിയ ആളുകളുമായി ഇടപെട്ടപ്പോഴാണ് പഠിക്കാത്തതിന്റെ കുറവ് അനുഭവപ്പെട്ടതെന്നും ഇന്ദ്രൻസ് പറഞ്ഞു. കൂടുതൽ പഠിക്കാനാകാത്തതിന്റെ സങ്കടം പലപ്പോഴും പലപ്പോഴും പങ്കുവെച്ചിരുന്നു.നവകേരളസദസിന്റെ സംഘാടകസമിതി ഉദ്ഘാടനത്തിന് ക്ഷണിക്കാൻ […]
‘150 രൂപ ടിക്കറ്റിന് മുടക്കുന്നവർക്ക് അഭിപ്രായം പറയാം, സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലത് പറഞ്ഞിട്ടുണ്ട്’: അജു വർഗീസ്
സിനിമ കാണാൻ 150 രൂപ മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് നടൻ അജു വർഗീസ്. പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വർഗീസ് നിലപാട് വ്യക്തമാക്കിയത്.താൻ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറെന്നും അതൊരു ഉത്പ്പന്നമാണെന്നും അജു പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന നിയമമുളെടുത്തോളം കാലം നമ്മൾ അത് പറഞ്ഞിട്ട് കാര്യമില്ലെന്നും അജു വർഗീസ് പറഞ്ഞു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു […]
‘വേല’ തിയേറ്ററുകളിൽ; സിബിനായി അഷാന്ത് ഷാ; മികച്ച പ്രതികരണം
ഉറച്ച ചുവടുവെപ്പുമായി സിനിമാലോകത്തേക്ക് കടന്ന ബാല താരമാണ് അഷാന്ത് കെ ഷാ. അഭിനയിച്ച മൂന്ന് ചിത്രങ്ങൾക്കും അംഗീകാരം നേടിയാണ് അഷാന്ത് തൻ്റെ വരവറിയിച്ചത്. ‘ഒറ്റാൽ’ എന്ന സിനിമയിലെ പ്രകടനം അഷന്തിന് സുവർണ ചകോരം നേടിക്കൊടുത്തു. ‘ലാലി ബേല’ എന്ന രണ്ടാമത്തെ ചിത്രത്തിന് സംസ്ഥാന അവാർഡ് പ്രത്യേക പരാമർശം. ദേശീയ പുരസ്കാരം ലഭിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും അഷന്ത് അഭിനയിച്ചിരുന്നു. സിൻ-സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിച്ച ഷെയ്ൻ നിഗം, സണ്ണി വെയ്ൻ ചിത്രം […]
റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്കിഷ്ടമുള്ള സിനിമകൾ കാണും; മമ്മൂട്ടി
റിവ്യൂ ബോംബിങ്ങിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടത്. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി. “റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് […]
ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്‍ക്കെതിരെ ഹര്‍ജി
ദിലീപ് ചിത്രം ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചത്. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജെ.എഫ്.എം. കോടതി അഞ്ചിൽ പരാതി നല്‍കിയത്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് […]
‘സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു, മമ്മൂട്ടിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം’; കുറിപ്പുമായി ജ്യോതിക
മമ്മൂട്ടി-ജ്യോതിക ചിത്രത്തിലെ അനുഭവം പങ്കുവച്ച് നടി ജ്യോതിക. സിനിമയുമായുള്ള തന്‍റെ അനുഭവം ഇൻസ്റ്റഗ്രാമോലൂടെ പങ്കുവയ്ക്കുകയാണ് ജ്യോതിക. സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു. ഷൂട്ടിങ്ങിനിടെ എനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ്. ഇതിഹാസ നായകനായ മമ്മൂട്ടി സാറിനും സംവിധായകന്‍ ജിയോ ബേബി, എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമെന്നും ജ്യോതിക കുറിച്ചു.മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് കാതല്‍. ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്‍റെ […]
ഒടുവിൽ പ്രണയസാഫല്യം; കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്സ് റണ്ണർ ആപ്പായിരുന്നു തരിണി. ഏറെ വർഷങ്ങളായി കാളിദാസും തരിണിയും പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വർഷമാണ് കാളിദാസും താരിണിയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്. ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം […]