ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.
Movies
നടന്‍ സുദേവ് നായര്‍ വിവാഹിതനായി
ചലച്ചിത്ര താരം സുദേവ് നായര്‍ വിവാഹിതനായി. അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചടങ്ങിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഹിന്ദി സിനിമയിലൂടെ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ച സുദേവ് 2014ല്‍ ഇറങ്ങിയ ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയില്‍ തുടക്കം കുറിച്ചു. 2014ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം […]
നടി സുഹാനിയുടെ ജീവനെടുത്ത അപൂർവ രോഗം; എന്താണ് ഡെർമാറ്റോമയോസൈറ്റിസ് ?
ബോളിവുഡ് ഹിറ്റ് ചിത്രം ദംഗലിലെ താരം സുഹാനി ഭട്ട്‌നാഗറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. വെറും 19 വയസ് മാത്രമുള്ള സുഹാനിയുടെ മരണകാരണം അപൂർവ ഇൻഫഌമേറ്ററി രോഗമായ ഡെർമാറ്റോ മയോസൈറ്റിസ് ആണെന്ന് കുടുംബം വ്യക്തമാക്കി. വെറും രണ്ട് മാസം മുൻപാണ് സുഹാനിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യ അപായ സൂചനയായി പ്രത്യക്ഷപ്പെട്ടത് കൈയിലെ ചുവന്ന പാടായിരുന്നു. പല ആശുപത്രികളിലും മാറി മാറി കാണിച്ചിട്ടും രോഗം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ സുഹാനിയുടെ ആരോഗ്യ നില വഷളാവുകയും ഫെബ്രുവരി 7ന് […]
ബാഫ്റ്റയിൽ തിളങ്ങി ഓപ്പൻഹെയ്മർ; വാരിക്കൂട്ടിയത് 7 പുരസ്‌കാരങ്ങൾ
ബാഫ്റ്റ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഓപ്പൻഹെയ്മറാണ്. മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ. മികച്ച നടൻ കിലിയൻ മർഫിയും മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയറുമാണ്. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോൺ നേടി. പുവർ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയെ തേടി പുരസ്‌കാരമെത്തിയത്. ആകെ മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പൻഹെയ്മർ വാരിക്കൂട്ടിയത്. ഒരു ബില്യണിൽ കൂടുതൽ കളക്ഷൻ വാരിക്കൂട്ടി ലോകസിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായി മാറിയ ഓപ്പൻഹെയ്മർ ഗോൾഡൻ ഗ്ലോബ്‌സ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് എന്നിവിടങ്ങളിൽ തിളങ്ങിയ […]
’22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല’; മുന്നറിയിപ്പുമായി FEUOK
22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തീയർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉലപ്ടെയുള്ള കാര്യങ്ങളിൽ നിർമാതകൾ പരിഹാരം കാണാണണം. 40 ദിവസത്തിന് ശേഷം മാത്രമേ OTT റീലീസ് അനുവദികാവു എന്നാണ് കരാർ. ഇത് ലംഘിക്കുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.
ഡോൺ പാലത്തറയുടെ ‘ഫാമിലി’ ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്
ന്യൂട്ടൺ സിനിമ നിർമ്മിച്ച് ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ ഫെബ്രുവരി 23ന് തീറ്ററുകളിലേക്ക്. ചിത്രത്തിൻ്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. ‘ശവം’,’സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം’, ‘1956 മദ്ധ്യതിരുവിതാംകൂർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിൻ്റെ ആറാമത് സംവിധാനസംരംഭമാണു ‘ഫാമിലി’. പ്രശസ്ത ഹിന്ദി ചലച്ചിത്രകാരൻ അനുരാഗ് കശ്യപ് കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരുന്നു. അന്ന ബെൻ ‘ആട്ടം’ സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങിയവരും ട്രെയിലർ ലോഞ്ചിന് പങ്കെടുത്തിരുന്നു. […]
‘പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ വഴിയിൽ ഇട്ടിട്ട് പോകരുത്’, കൂടെയുണ്ടാകണമെന്ന് മമ്മൂട്ടി
സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്ന് മമ്മൂട്ടി. താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കൾ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും […]
‘കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും’; ‘ഭ്രമയുഗ’ത്തിനെതിരെ പുഞ്ചമൺ ഇല്ലം
ഭ്രമയുഗം സിനിമയുടെ സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് ഹർജി. ഹൈക്കോടതിയെ സമീപിച്ചത് പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ്. തങ്ങളുടെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ പേരും ഉപയോഗിച്ചത്. ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസായാൽ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും. ഹർജി ജസ്റ്റിസ് രാമചന്ദ്രൻ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ചമൺ ഇല്ലക്കാരുടെ ഹര്‍ജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചതായാണ് വിവരം. ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന […]
‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം’ വിവാഹവാർഷിക ആശംസയുമായി സുരേഷ് ഗോപി
ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്. 1990ൽ ആയിരുന്നു സുരേഷ് ഗോപിയുടെയും രാധികയുടെ വിവാഹം. ഭാഗ്യ, പരേതയായ […]
‘മിർസാപൂർ കണ്ടിട്ട് ഛർദ്ദിക്കാൻ വന്നു’; ‘അനിമലി’നെ വിമർശിച്ച ജാവേദ് അക്തറിനെതിരെ സന്ദീപ് റെഡ്ഡി വാങ്ക
നിർമാതാവും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഫർഹാൻ അക്തറിനെതിരെ ‘അനിമൽ’ സിനിമയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. ജാവേദ് അക്തറിൻ്റെ മകൻ ഫർഹാൻ അക്തർ നിർമിച്ച മിർസാപൂർ എന്ന വെബ് സീരീസ് തനിക്ക് കണ്ടുതീർക്കാനായില്ലെന്നും കണ്ടപ്പോൾ ഛർദ്ദിക്കാൻ വന്നു എന്നും വാങ്ക പറഞ്ഞു. അനിമൽ സിനിമയെ വിമർശിച്ച ജാവേദ് അക്തറിനു മറുപടി നൽകുകയായിരുന്നു വാങ്ക. അനിമൽ അപകടം പിടിച്ച ഒരു സിനിമയാണെന്നായിരുന്നു ജാവേദ് അക്തറിൻ്റെ വിമർശനം. ഇതിനെതിരെയാണ് വാങ്ക രംഗത്തുവന്നത്. “അദ്ദേഹം സിനിമ മുഴുവൻ കണ്ടിട്ടില്ലെന്നുറപ്പാണ്. സിനിമ കാണാത്തൊരാൾ പറഞ്ഞാൽ […]