യു.എ.ഇയിലെ എല്ലാ വിദ്യാലയങ്ങളും നാളെ മുതൽ ഒരു മാസം അടഞ്ഞുകിടക്കും. കോവിഡ് 19 സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി ഉണ്ടാകും. യു.എ.ഇയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ പുതുതായി 15 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മറ്റ് ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ കടുത്ത യാത്രാ നിയന്ത്രണങ്ങൾക്ക് സാധ്യത വർധിച്ചിരിക്കുകയാണ്. ഇന്ന് വെളുപ്പിനാണ് 15 പേർക്ക് കൂടി രോബാധ സ്ഥിരീകരിച്ച വിവരം യു.എ.ഇ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ രാജ്യത്തെ […]
International
കൊറോണ ഭീതി; ലണ്ടനിലെ ഫേസ്ബുക്ക് ഓഫീസ് അടച്ചു
ഇതേസമയം, സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ഫേസ്ബുക്ക് നിർദ്ദേശിച്ചു. ലണ്ടനിലെ ഫേസ്ബുക്കിന്റെ ഓഫീസുകള്‍ തിങ്കളാഴ്ച വരെ അടച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലെ ഓഫീസുകള്‍ സന്ദര്‍ശിച്ച ഫേസ്ബുക്ക് ജീവനക്കാരന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. “ഫെബ്രുവരി 24 മുതൽ 26 വരെ ഞങ്ങളുടെ ലണ്ടൻ ഓഫീസുകൾ സന്ദർശിച്ച സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരന് കോവിഡ്-19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി,” ഫേസ്ബുക്ക് പ്രസ്താവനയിൽ […]
പൗരത്വ ഭേദഗതി നിമയത്തിനെതിരെ യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണർ സുപ്രീം കോടതിയിൽ
ജനീവയിലെ യുഎന്‍ കമ്മിഷനിലെ പെര്‍മനനന്റ് മിഷനെയാണ് കമ്മിഷണര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു നരേന്ദ്ര മോദി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിമയത്തിന് (സി.എ.എ) എതിരെ നിർണായക നീക്കവുമായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ. നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നടക്കുന്ന വ്യവഹാരത്തിൽ യു.എൻ മനുഷ്യാവകാശ കമ്മീഷണർ കക്ഷിചേർന്നു. എന്നാൽ, സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമങ്ങളുണ്ടാക്കുക എന്നത് ഇന്ത്യൻ പാർലമെന്റിന്റെ പരമാധികാരമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നൽകി.
ഭീതിയൊഴിയാതെ കൊറോണ; മരണസംഖ്യ 2118 ആയി, വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ചൈന
കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. നിലവില്‍ 75291 പേര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ 2 പേര് മരിച്ചതോടെ പശ്ചിമേഷ്യയും കൊറോണ ഭീതിയിലാണ്. കൊറോണ ബാധ നിയന്ത്രണവിധേയമാണെന്ന് ചൈന. മരിക്കുന്നവരുടെയും രോഗം സ്ഥിരീകരിക്കുന്നവരുടെയും അനുപാതത്തില്‍ ഒരാഴ്ചയായി കുറവുണ്ടെന്ന് ചൈനീസ് അധികൃതര്‍ വിലയുരുത്തുമ്പോള്‍ പകര്‍ച്ചവ്യാധി അടങ്ങുകയാണെന്നു പറയാറായിട്ടില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന. വുചാങ് ആശുപത്രിയിലെ ഡപ്യൂട്ടി ചിഫ് നഴ്സ് ല്യുഫാനും മാതാപിതാക്കളും സഹോദരനും മരിച്ചതും ആശുപത്രി ജീവനക്കാരില്‍ ആശങ്കയുയര്‍ത്തി. ഇതേസമയം ചൈനയുടെ മേലുള്ള വിലക്ക് പലരാജ്യങ്ങളും […]
അന്റാര്‍ട്ടിക റെക്കോര്‍ഡ് ചൂടില്‍
ലോകത്തിലെ ശുദ്ധജലത്തില്‍ 70 ശതമാനവും സംഭരിക്കുന്നത് അന്റാര്‍ട്ടിക്കയിലാണ്. തണുത്ത ഭൂഖണ്ഡമായ അന്റാര്‍ട്ടിക്ക കടന്നുപോകുന്നത് റെക്കോര്‍ഡ് ചൂടിലൂടെ. അന്റാര്‍ട്ടിക്കയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം താപനില 20 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ സൂചനയാണിതെന്ന് കാലാവസ്ഥാ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ ഐസ് ശേഖരമുള്ള സ്ഥലമാണ് ദക്ഷിണാര്‍ദ്ധ ഗോളത്തിലെ അന്‍റാര്‍ട്ടിക്ക. ഫെബ്രുവരി 9ന് നെയ്മോര്‍ ദ്വീപില്‍ രേഖപ്പെടുത്തിയ താപനില 20.75 ഡിഗ്രി സെല്‍ഷ്യസായിരുന്നു. അന്‍റാര്‍ട്ടിക്കയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് താപനിലയാണിത്. 1982ല്‍ സിഗ്നി ദ്വീപില്‍ രേഖപ്പെടുത്തിയ 19.7 […]
ചൈനയില്‍ കൊറോണ മരണം 563 ആയി; 27,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ചൈനയില്‍ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര്‍ വൈറസ് […]
കൊറോണ വൈറസ്; ഒരാഴ്ച കൊണ്ട് ആശുപത്രി നിര്‍മ്മിച്ച് ചൈന
കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായതോടെ താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുകയാണ് ചൈന. ഒരാഴ്ച കൊണ്ട് നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയ ആശുപത്രികളിലൊന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. കൊറോണ വൈറസ് ബാധയുടെ വ്യാപ്തി വര്‍ധിച്ചതോടെയാണ് അടിയന്തരമായി ആശുപത്രികള്‍ നിര്‍മിക്കാന്‍ ചൈന തുനിഞ്ഞത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് രണ്ട് ആശുപത്രികള്‍. ആയിരം കിടക്കകളുള്ള ഒരു ആശുപത്രിയുടെ നിര്‍മാണം തുടങ്ങിയത് കഴിഞ്ഞയാഴ്ച. രണ്ടരലക്ഷം സ്ക്വയര്‍ഫീറ്റ് സ്ഥലം ജെ.സി.ബിയും ബുള്‍ഡോസറും കൊണ്ട് ഇടിച്ചുനിരത്തി പണി തുടങ്ങി. 4000ത്തിലധികം തൊഴിലാളികള്‍ വിവിധ ഷിഫ്റ്റുകളിലായി കഠിന […]
ഭയം വിതച്ച് കൊറോണ; ചൈനയില്‍ മരണസംഖ്യ 361 ആയി, ഇന്നലെ മാത്രം മരിച്ചത് 56 പേര്‍
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി .ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 56 പേരാണ്. ചൈനക്കു പുറത്ത് കൊറോണ വൈറസ് ബധിച്ച് ആദ്യ മരണം ഫിലിപ്പന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗബാധയുടെ കേന്ദ്രമായ വുഹാനില്‍ നിന്നെത്തിയ 44കാരനായ ചൈനീസ് പൌരനാണ് മനിലയിലെ ആശുപത്രിയില്‍ മരിച്ചത്.വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനു പുറമെ ചൈനയില്‍ ഒരു നഗരം കൂടി ഇന്നലെ പൂര്‍ണമായി അടച്ചു . കിഴക്കന്‍ ചൈനയിലെ വെന്‍ഷൂ പട്ടണമാണ് ഇന്നലെ അടച്ചത്.
ചൈനയില്‍ മരണ സംഖ്യ 25; ലോകം കൊറോണ വൈറസ് ഭീതിയില്‍
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. 830 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കാനാണ് സാധ്യത. കൊറോണ വൈറസ് ബാധ പടര്‍ന്നതിന് പിന്നാലെ ലോകം മുഴുവന്‍ ജാഗ്രതയിലാണ്. അതിനിടെയാണ് ചൈനയില്‍ വൈറസ് ബാധയേറ്റവരുടെ മരണം കൂടുന്നത്. ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. കൂടുതല്‍ മരണങ്ങളും ഹുബെയ് പ്രവിശ്യയലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ നിരീക്ഷിക്കുന്നത് തുടരുകയാണ്. വുഹാന്‍ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം […]
ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍
ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. 68 സീറ്റുകളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കി. ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ജെറമി കോര്‍ബൈന്‍ രാജിവെച്ചു.