International World

ബഹ്റൈനില്‍ 901 തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കാന്‍ രാജാവിന്റെ ഉത്തരവ്

വിട്ടയക്കപ്പെടുന്ന വിദേശികളായ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യത്ത് അനുഭവിക്കണം.ബഹ്റൈനില്‍ 901 തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കാന്‍ രാജാവിന്റെ ഉത്തരവ്. രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ചാണിത്. വിട്ടയക്കപ്പെടുന്ന വിദേശികളായ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യത്ത് അനുഭവിക്കണം.

International World

ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിയ നാലു പേര്‍ക്ക് കൂടി കോവിഡ് ബാധ

ഇതോടെ ഇറാൻ സംഘത്തിലെ 83 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ചികിത്സയിലുള്ള 83  രോഗബാധിതർക്ക് പുറമെയാണിത്.ഇറാനിൽ നിന്ന് ബഹ്റൈനിൽ എത്തിയ സംഘത്തിലെ നാല് പേർക്ക് കൂടി കോവിഡ് ബാധ. ഇതോടെ ഇറാൻ സംഘത്തിലെ 83 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ചികിത്സയിലുള്ള 83  രോഗബാധിതർക്ക് പുറമെയാണിത്. രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രാലയം വ്യാപകമാക്കി. ഇതിനകം 44 പേർക്ക് രോഗവിമുക്തി ലഭിച്ചു. 47 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.

International World

ടോക്യോ ഒളിംപിക്സ് മാറ്റിവെക്കണമെന്ന് ട്രംപ്

ഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ മല്‍സരം നടത്തുന്നതിനേക്കാള്‍ നല്ലത് അടുത്ത വര്‍ഷം നടത്തുന്നതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ടോക്യോ ഒളിംപിക്സ് മാറ്റിവെക്കണമെന്ന് ട്രംപ്. ഒളിമ്പിക്സ് മാറ്റിവെക്കുന്നതിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്ന ആദ്യത്തെ വിദേശ നേതാവാണ് ട്രംപ്. ഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ മല്‍സരം നടത്തുന്നതിനേക്കാള്‍ നല്ലത് അടുത്ത വര്‍ഷം നടത്തുന്നതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ജപ്പാനിലെ ടോക്യോ ആണ് 2020 ഒളിമ്പിക്സിന് വേദിയാകുന്നത്. ലോകം ഇതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയാനുഭവമാകുമെന്നായിരുന്നു ടോക്യോ ഒളിമ്പിക്‌സിനെക്കുറിച്ച് ജപ്പാന്റെ വാഗ്ദാനം. 2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പതു വരെയാണ് […]

International World

കോവിഡ് 19; മരണസംഖ്യ 4971 ആയി, ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതം

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി. 125 രാജ്യങ്ങളിലായി 134558 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു. രാജ്യത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ച് നിയന്ത്രണം അതീവ ശക്തമാക്കി. അതേസമയം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യയും കോവിഡ് നിരീക്ഷണത്തിലാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനൊപ്പം ഭക്ഷണം […]

International

ഓസ്കാര്‍ ജേതാവ് ടോം ഹാന്‍ക്‌സിനും ഭാര്യ റിറ്റ വില്‍സണിനും കോവിഡ് സ്ഥിരീകരിച്ചു

ടോം ഹാന്‍ക്‌സ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രോഗവിവരം പുറത്തുവിട്ടത് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ അമേരിക്കന്‍ നടന്‍ ടോം ഹാന്‍ക്‌സിനും ഭാര്യ റിറ്റ വില്‍സണിനും കോവിഡ് സ്ഥിരീകരിച്ചു. ആസ്‌ത്രേലിയയിലെ ക്യൂന്‍സ്‍ലാ‌ന്‍റില്‍ സിനിമ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ടോം ഹാന്‍ക്‌സ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രോഗവിവരം പുറത്തുവിട്ടത്. താനും ഭാര്യ റിദയും ആസ്ത്രലിയയിലാണെന്നും ക്ഷീണവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്. കൊറോണ പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായിരിക്കുകയാണ് അദ്ദേഹം കുറിച്ചു. ഇനി മെഡിക്കല്‍ ഓഫീസര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും അദ്ദേഹം എഴുതി. സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും […]

International World

ലോകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വെള്ള ജിറാഫുകളെ വെടിവെച്ചു കൊന്നു

ലോകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു. വടക്കുകിഴക്കന്‍ കെനിയയിലെ പ്രത്യേക സംരക്ഷണ മേഖലയില്‍ കഴിഞ്ഞിരുന്ന മൂന്ന് ജിറാഫുകളില്‍ രണ്ടെണ്ണത്തിനെയാണ് വേട്ടക്കാര്‍ വെടിവെച്ചു കൊന്നത്. വെള്ള ജിറാഫുകളില്‍ ഇനി ലോകത്ത് ആകെ അവശേഷിക്കുന്നത് ഒരൊറ്റയെണ്ണമാണ് എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. 2017ല്‍ വെള്ള ജിറാഫുകളുടെ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെയാണ് ലോക പ്രശസ്തമാകുന്നത്. 2016 ല്‍ താന്‍സാനിയക്കടുത്ത് വെച്ചാണ് വെള്ള ജിറാഫുകളെ ആദ്യമായി ശ്രദ്ധിക്കുന്നത്. ലൂക്കിസം എന്ന ശാരീരിക അവസ്ഥയാണ് ഈ ജിറാഫുകളെ വെളുത്തതാക്കുന്നത്. ലൂക്കിസം സ്വഭാവമുള്ള മൃഗങ്ങള്‍ക്ക് […]

International

കോവിഡ് 19 ഭീതിയിൽ ഗൾഫ്; കുവൈത്തിൽ വിസാ സേവനം നിർത്തി

ഗൾഫ് രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തിൽ യാത്രാവിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ കൂടുതൽ നീണ്ടേക്കും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈത്ത് വിസാ നടപടികൾ പൂർണമായും നിർത്തിവെച്ചു. ഇന്നലെ മാത്രം വിവിധ ഗൾഫ് രാജ്യങ്ങളിലായി 48 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ 5 പേർക്ക് കൂടി രോഗം പിടിപെട്ടതായി അധികൃതർ ഇന്ന് വെളിപ്പെടുത്തി. ഇതോടെ സൗദിയിൽ മൊത്തം രോഗബാധിതരുടെ എണ്ണം ഇരുപതായി. സൗദി കിഴക്കൻ പ്രവിശ്യയിൽ നിന്നാണ് നാല് കേസുകൾ റിപ്പോർട്ട് […]

International World

‌കോവിഡ് 19; മരണം 4000 കടന്നു, ഇറ്റലിയില്‍ സമ്പ‍ര്‍ക്ക വിലക്ക്, ഇത്തരമൊരു രോഗം ചരിത്രത്തിലാദ്യമെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4009 ആയി. ഒരു ലക്ഷത്തി പതിനാലായിരത്തി 285 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം അതിവേഗം പടരുന്ന ഇറ്റലി പൂര്‍ണമായും അടച്ചിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറ്റലിയില്‍ മരണം 463 ആയി. ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. 16 ദശലക്ഷം ആളുകള്‍ നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രം മരിച്ചത് 97 പേര്‍. 1797 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണത്തിന്‍റെ ഭാഗമായി രാജ്യം മുഴുവന്‍ അടച്ചിടുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ […]

International World

കോവിഡ് 19 ബാധിച്ച് മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം പനി വന്ന് മരിച്ചുവെന്ന് ട്രംപ്

കോവിഡ് 19 പടരുന്നതിനെ നിസാരവത്കരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് 19 ബാധിച്ച് മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ട്. എന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം സാധാരണ നിലയില്‍ മുന്നോട്ട് പോയിരുന്നു. അമേരിക്കയില്‍ ഇതുവരെ 22 പേരാണ് മരിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ എഴുതിയിട്ടുണ്ട്.

International

സൗദിയില്‍ നിന്ന് ഏഴ് രാജ്യങ്ങളിലേക്ക് യാത്രക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്ക്; ഇന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

കൊറോണ പശ്ചാത്തലത്തില്‍ യാത്രാ വിലക്കുള്ള ഏഴ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല സൌദി അറേബ്യയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചു. യുഎഇ, കുവൈത്ത്, ബഹ്റൈന്‍ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്തി. അറുന്നൂറോളം പേര്‍ നിരീക്ഷണത്തിലുള്ള സൌദിയില്‍ 11 പേര്‍ക്കാണ് ഇതു വരെ കൊറോണ സ്ഥിരീകരിച്ചത്. അറുന്നൂറോളം പേരാണ് സൌദിയില്‍ കൊറോണ സംശയത്തിന്‍റെ പേരില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ ഇതുവരെ വന്നെ ഫലങ്ങളെല്ലാം നെഗറ്റീവാണ്. സൌദിയിലെ സ്കൂളുകളിലൊന്നും തന്നെ കൊറോണ വൈറസ് ബാധയുണ്ടായിട്ടില്ല. എന്നാല്‍ […]