International

അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നലിൽ എത്തുന്നു; സിഗ്നലിന്റെ ഉറവിടം തേടി ശാസ്ത്രജ്ഞർ

അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് ഭൂമിയിലേക്ക് വരുന്ന റേഡിയോ സിഗ്നലിൽ അമ്പരന്നിരിക്കുകയാണ് ശാസ്ത്ര ലോകം. ഓരോ പതിനെട്ട് മിനിറ്റിലുമുള്ള ഈ സിഗ്നലിന്റെ ഉറവിടം തേടിയുള്ള യാത്രയിലാണ് ജ്യോതി ശാസ്ത്രജ്ഞർ. ( unknown radio signals to earth ) 2018 മാർച്ചിലാണ് ഭൂമിയിലേക്ക് റേഡിയോ സിഗ്നലുകൾ വരുന്നതായി ശാസ്ത്രലോകം കണ്ടെത്തുന്നത്. ഭൂമിയിൽ നിന്ന് നിരീക്ഷിച്ചാൽ അടയാളപ്പെടുത്താനാകുന്ന ഏറ്റവും ശക്തമായ റേഡിയോ തരംഗങ്ങളാണിതെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള കാന്തികബന്ധം കൊണ്ടാണ് ഈ സിഗ്നലുകള്‍ വരുന്നതെന്നാണ് ഗവേഷകരുടെ […]

International

സൗദിയില്‍ പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നു

സൗദിയില്‍ പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. സൗദി പൗരന്‍മാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭിക്കുന്നതാണ് പദ്ധതി. സ്വന്തം പേരില്‍ വസ്തുക്കള്‍ വാങ്ങാനും ബിസിനസ് ആരംഭിക്കാനും വിദേശികള്‍ക്ക് ഇതുവഴി അവസരം ലഭിക്കും. ( Saudi privilege iqama details ) സൗദിയില്‍ ദീര്‍ഘകാല താമസത്തിനും സ്വതന്ത്രമായി ബിസിനസ് നടത്താനു മറ്റും വിദേശികള്‍ക്ക് അവസരം നല്‍കുന്നതാണ് പ്രീമിയം റെസിഡന്‍സി പദ്ധതി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ഇതിനകം പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിദേശികളെ […]

International

യൂറോപ്പിൽ കൊവിഡ് വ്യാപനം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടന

യൂറോപ്പിൽ കൊവിഡ് വ്യാപനം അവസാനിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലുഗെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒമിക്രോൺ വ്യാപനം അതിരൂക്ഷമായതോടെ കൊവിഡ് സാദാ പനി പോലെ ആവുകയാണെന്നും മാർച്ചോടെ യൂറോപ്പ് ജനസംഖ്യയുടെ 60 ശതമാനം പേർക്കും ഒമിക്രോൺ സ്ഥിരീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷാവസാനത്തോടെ യൂറോപ്പിലെ കൊവിഡ് വ്യാപനം ഏറെക്കുറെ അവസാനിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. കൊവിഡിൻ്റെ മറ്റ് വേരിയൻ്റുകൾ പോലെയല്ല ഒമിക്രോൺ. ഒമിക്രോണിന് കാഠിന്യം കുറവാണ്. ഒരു പകർച്ചവ്യാധി എന്ന നിലയിൽ നിന്ന് പനി […]

International

യുഎഇയിൽ ഡ്രോണുകൾക്ക് വിലക്ക്

യുഎഇയിൽ ഡ്രോണുകൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. ജ​ന​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ സി​വി​ല്‍ ഏ​വി​യേ​ഷ​നു​മാ​യി ചേ​ര്‍ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച അ​ബൂ​ദ​ബി​യി​ല്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ( uae bans drone ) ലൈ​റ്റ് സ്‌​പോ​ര്‍ട്‌​സ് എ​യ​ര്‍ ക്രാ​ഫ്റ്റു​ക​ള്‍ അ​ട​ക്കം എല്ലാത്തരം ഡ്രോ​ണു​ക​ളും പ​റ​പ്പി​ക്കു​ന്ന​തി​നാണ് യുഎഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​ക്കേ​ര്‍പ്പെ​ടു​ത്തിയരിക്കുന്നത്..ഡ്രോണുകളുടെ ദുരുപയോഗം കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കുന്നതിനും ദുഷ്പ്രവണതകൾ ഇല്ലാതാക്കുന്നതിനുമാണ് ഈ തീരുമാനമെന്നും എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മന്ത്രാലയം […]

International

യുഎസ്- കാനഡ അതിര്‍ത്തിയില്‍ മഞ്ഞിലകപ്പെട്ട് കൈക്കുഞ്ഞ് ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു

യു-എസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞിലകപ്പെട്ട് നാല് ഇന്ത്യക്കാര്‍ മരിച്ചു. കൈക്കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോഴാകാം അപകടം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാനഡയിലെ എമേഴ്‌സണിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎസിലേയും കാനഡയിലേയും ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്ക് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

International

ജക്കാർത്ത മുങ്ങുന്നു; തലസ്ഥാനം മാറ്റി ഇൻഡോനേഷ്യ

തലസ്ഥാനം മാറ്റി ഇൻഡോനേഷ്യ. ജക്കാർത്തയിൽ നിന്ന് നുസന്തരയിലേക്കാണ് തലസ്ഥാനം മാറ്റിയത്. കഴിഞ്ഞ ദിവസം ഇൻഡൊനേഷ്യൻ പാർലമെൻ്റ് നിയമം പാസാക്കി. പ്രളയസാധ്യത ഏറെ കൂടുതലുള്ള ഇൻഡോനേഷ്യ ഏറെ വൈകാതെ വെള്ളത്തിനടിയിലാവുമെന്നാണ് പഠനം. അത് കണക്കിലെടുത്താണ് പുതിയ മാറ്റം. ജക്കാർത്തയിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാണ്. വായുമലിനീകരണവും ജനസാന്ദ്രതയും ജക്കാർത്തയെ വലയ്ക്കുകയാണ്. ഇതൊക്കെ തലസ്ഥാന മാറ്റത്തിന് കാരണമായി. 32 ബില്ല്യൺ ഡോളറിൻ്റെ മെഗാ പ്രൊജക്ട് ആണ് നുസന്തരയിൽ നടത്താൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. 2019ൽ തന്നെ തലസ്ഥാനം മാറ്റുമെന്ന് പ്രസിഡൻ്റ് ജോകോ വിഡോഡോ […]

International

കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം; നിയമം ലംഘിച്ചാല്‍ 5 വര്‍ഷം വരെ തടവ്

കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി ഇനി നിയമവിരുദ്ധം. നിയമം ലംഘിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ട ആളുകളുടെ സെക്‌സ് ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി, ജെന്‍ഡര്‍ എക്‌സ്പ്രഷന്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി നടത്തുന്ന ചികിത്സയാണ് കണ്‍വേര്‍ഷന്‍ തെറാപ്പി. എല്‍ജിബിടിക്യു വിഭാഗത്തിന്റെ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു. ഇതിനോടകം പന്ത്രണ്ടോളം രാജ്യങ്ങളിലാണ് കണ്‍വേര്‍ഷന്‍ തെറാപ്പി നിരോധിച്ചിട്ടുള്ളത്. കാനഡയില്‍ പുറത്തിറക്കിയ പുതിയ നിയമം പ്രകാരം കണ്‍വേര്‍ഷന്‍ തെറാപ്പിയെ പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. കണ്‍വേര്‍ഷന്‍ തെറാപ്പിയെ പ്രോത്സാഹിപ്പിക്കുന്നത്, […]

International

നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ, മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ. താരത്തെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു. ഇന്ന് സെർബിയയിലേക്ക് മടക്കിയയക്കും. വാക്സിൻ എടുക്കാത്തതിനെ തുടർന്നാണ് നടപടി. കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ഇത്തവണ കളിക്കാൻ സാധിക്കില്ല. മെൽബൺ സ്ഥിതി ചെയ്യുന്ന ഓസ്ടേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വാക്സിൻ എടുക്കണോ വേണ്ടയോ എന്നതെന്നും ആർക്കും ആരെയും ബ്ലാക്ക്മെയിൽ ചെയ്യാൻ സാധിക്കില്ലെന്നും ജോക്കോവിച്ചിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. […]

International

ബ്ലാക്ക്ബെറി ഫോണുകൾക്ക് മരണമണി; അവസാന ദിവസം ജനുവരി 4

ഒരു കാലത്ത് സ്മാർട്ട്ഫോണുകളിൽ വിപ്ലവം തീർത്ത ബ്ലാക്ക്ബെറി ഓർമയാകുന്നു. ജനുവരി 4ന് ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിക്കും. ബ്ലാക്ക്‌ബെറി, ബ്ലാക്ക്ബെറി പ്ലേബുക്ക് ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റങ്ങൾക്കുള്ള എല്ലാ സേവനങ്ങളും ബ്ലാക്ക്‌ബെറി അവസാനിപ്പിക്കുമെന്ന് ലില്ലിപുട്ടിംഗ് റിപ്പോർട്ട് ചെയ്തു. പഴയ ഓഎസ് 7.1 ആണെങ്കിലും പുതിയ ബിബി 10 ആണെങ്കിലും നാളത്തോടെ ഫോൺ പ്രവർത്തനം അവസാനിപ്പിക്കും. കോൾ ചെയ്യാനോ എസ്എംഎസ് അയക്കാനോ ഒന്നും കഴിയില്ല. വൈഫൈ, മൊബൈൽ ഡേറ്റ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാൻ കഴിയുമെങ്കിലും സ്ഥിരത ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു. […]

International

2021ൽ കൊല്ലപ്പെട്ടത് 45 മാധ്യമ പ്രവർത്തകർ; ഐ.എഫ്.ജെ

20 രാജ്യങ്ങളിലായി 45 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (I.F.J). പ്രതിവർഷം കൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും I.F.J അറിയിച്ചു. 2020 ൽ 65 മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഏഷ്യാ പസഫിക് മേഖല 20 കൊലപാതകങ്ങളുമായി പ്രാദേശിക പട്ടികയിൽ ഒന്നാമതാണ്. അമേരിക്ക (10), ആഫ്രിക്ക (8), യൂറോപ്പ് (5), മിഡിൽ ഈസ്റ്റ് (1), അറബ് ലോകം (1). ഇറാനിൽ രണ്ട് […]