International

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിറുത്തി

എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ യാത്രാരേഖകള്‍ പുതുക്കി നല്‍കുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. സൗദിയിലെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിറുത്തിവെച്ചു. ഇന്ത്യക്കാര്‍ കോണ്‍സുലേറ്റിലേക്ക് കൂട്ടത്തോടെ എത്തിയതോടെ സൗദി അതോറിറ്റി ഇടപെട്ട് സേവനങ്ങള്‍ നിറുത്തിവെക്കാന്‍ ആവശ്യപ്പെടുകായിരുന്നു. എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ യാത്രാരേഖകള്‍ പുതുക്കി നല്‍കുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

Health International

ഷാര്‍ജയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

ഷാർജയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി സ്വദേശിയായ മോഹൻ പിള്ളയാണ് (60) മരിച്ചത് ഷാർജയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി സ്വദേശിയായ മോഹൻ പിള്ളയാണ് (60) മരിച്ചത്. എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം കമ്പനിയിലെ സീനിയർ ടെക്നീഷനാണ്. ഏപ്രിൽ 18 മുതൽ ചികിത്സയിലായിരുന്നു.

Education International

കോവിഡ് പ്രതിരോധം; ന്യൂജേഴ്‌സിയില്‍ ഈ അധ്യയനവര്‍ഷം സ്‌കൂളുകള്‍ അടച്ചിടും

കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു- സ്വകാര്യ സ്‌കൂളുകളും ഈ അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് അമേരിക്കയിലെ ന്യൂജഴ്സി. 7,910 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു- സ്വകാര്യ സ്‌കൂളുകളും ഈ അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. 1.4 ദശലക്ഷം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നത് തുടരും. “ഞങ്ങളുടെ കുട്ടികളുടെയും ഞങ്ങളുടെ അദ്ധ്യാപകരുടെയും അവരുടെ […]

Health International

കൊറോണ വൈറസിന് വാക്സിന്‍ കണ്ടുപിടിക്കാതെ പോയേക്കാം മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വൈറസ് വ്യാപനം തടയാന്‍ വാക്സിന്‍ അനിവാര്യമാണെന്നിരിക്കെ, അത് കണ്ടുപിടിക്കാന്‍ എത്ര സമയമെടുക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ലെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു ഡങ്ക്യു, എച്ച.ഐ.വി തുടങ്ങിയ വൈറസുകളെപ്പോലെ കോവിഡിനും വാക്സിന്‍ കണ്ടുപിടിക്കാതെ പോയേക്കാമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാന്‍ വാക്സിന്‍ അനിവാര്യമാണെന്നിരിക്കെ, അത് കണ്ടുപിടിക്കാന്‍ എത്ര സമയമെടുക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ലെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഓക്സ്ഫോര്‍ഡില്‍ വികസിപ്പിച്ചുവരുന്ന വാക്സിന്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗ്ലോബല്‍ ഹെല്‍ത്ത് പ്രഫസര്‍ കൂടിയായ […]

International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 2300ലധികം പേര്‍

ബ്രിട്ടനിലെയും ഇറ്റലിയിലെയും മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുന്നു. കോവിഡ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തി ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തി 57,000വും രോഗബാധിതരുടെ എണ്ണം 37 ലക്ഷവും കടന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ 2,300 പിന്നിട്ടു. ബ്രിട്ടനിലെയും ഇറ്റലിയിലെയും മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുന്നു. കോവിഡ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തി. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും ഇന്നലെ കുറഞ്ഞിരുന്നു. […]

International

ലോകത്ത് കോവിഡ് മരണം രണ്ടരലക്ഷം കടന്നു; മിക്ക രാജ്യങ്ങളും ലോക്ഡൗണ്‍ ഇളവുകളിലേക്ക്

കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. അമേരിക്കയിലെ ആകെ മരണസംഖ്യ 70,000നോട് അടുക്കുകയാണ്. ലോകത്ത് കോവിഡ് മരണം രണ്ടരലക്ഷം കടന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനവും മരണനിരക്കും കുറയുകയാണ്. മിക്ക രാജ്യങ്ങളും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. 252,000 ത്തിലധികം പേരാണ് ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്‌. പക്ഷേ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും കുറയുകയാണ്. അമേരിക്കയില്‍ 1,015 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. കഴിഞ്ഞ ഒരു […]

Football International Sports

ലാ ലിഗയില്‍ വീണ്ടും പന്തുരുളുന്നു; ജൂണില്‍ മത്സരങ്ങള്‍ ആരംഭിച്ചേക്കും

താരങ്ങളെല്ലാവരെയും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്നും ചൊവ്വാഴ്ച്ച മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തി വച്ച സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സ്പാനിഷ് സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയതോടെയാണ് ലാ ലിഗയ്ക്കു അരങ്ങുണരുന്നത്. ജൂണ്‍ ആദ്യവാരം തുടങ്ങി യൂറോപ്യന്‍ സമ്മറിനു മുമ്പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് […]

International

ഖത്തറില്‍ ബാച്ചിലര്‍ കേന്ദ്രങ്ങളിലെ തൊഴിലാളികളെ പരിമിതപ്പെടുത്തിയ നിമയം കര്‍ശനമാക്കി

നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി ഖത്തറില്‍ കുടുംബപാര്‍പ്പിട മേഖലകളിലെ ബാച്ചിലര്‍ കേന്ദ്രങ്ങളില്‍ അഞ്ചിലധികം തൊഴിലാളികള്‍ താമസിക്കരുതെന്ന നിയമം കര്‍ശനമാക്കി. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കുടുംബങ്ങളുടെ പാർപ്പിട മേഖലയിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ നിരോധിക്കുന്ന 2019ലെ 22ാം നമ്പർ നിയമപ്രകാരമാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്.

International

സൗദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നടപടികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം

ആറ് മാസകാലത്തേക്ക് തൊഴില്‍ വേതനം വെട്ടികുറക്കുന്നതിനും ജോലി സമയം ക്രമീകരിക്കുന്നതിനും ഉടമക്ക് അനുവാദം നല്‍കുന്നതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. സൗദിയില്‍ കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് സ്വീകരിക്കാവുന്ന നടപടികള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മന്ത്രാലയം. ആറ് മാസകാലത്തേക്ക് തൊഴില്‍ വേതനം വെട്ടികുറക്കുന്നതിനും ജോലി സമയം ക്രമീകരിക്കുന്നതിനും ഉടമക്ക് അനുവാദം നല്‍കുന്നതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍.

International

ഇറ്റലിക്ക് ഇനി കുറച്ച് ആശ്വസിക്കാം; ലോകത്തെ ഏറ്റവും വലിയ ദേശീയ ലോക്ക് ഡൌണിന് അവസാനം

കോവിഡ് ബാധിച്ച് ഇറ്റലിയിൽ 28,884 പേരാണ് മരിച്ചത്. 2,10,717 പേർ രോഗബാധിതരാണ്. 81,654 പേർ രോഗമുക്തരായി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ ഏർപ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗൺ ഞായറാഴ്ച അവസാനിച്ചു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ ലോക്‌ഡൗണിനാണ് ഇതോടെ അവസാനമായത്. മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. എന്നാൽ വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം. ഫാക്ടറികളും നിർമാണ മേഖലകളും തുറന്നുപ്രവർത്തിക്കും. റസ്റ്ററന്റുകൾ തുറക്കുമെങ്കിലും ഭക്ഷണം […]