International

കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളുമായി സൗദി

കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് നടപടി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് നടപടി. ജൂലൈ മുതല്‍ രാജ്യത്ത് നിലവിലുള്ള മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി പ്രഫസര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആനെ ഉദ്ദരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അഞ്ച് ശതമാനമാണ് രാജ്യത്തെ മൂല്യ വര്‍ധിത നികുതി. ഇതിന് പുറമേ മറ്റ് സാമ്പത്തിക നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്താനും പദ്ധതിയുള്ളതായും സൂചനയുണ്ട്.

International World

കോവിഡിനെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയയെ സഹായിക്കാന്‍ തയ്യാറെന്ന് ചൈന

ഇതുവരെ ഒരു കോവിഡ് കേസ് പോലും ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. എന്നാല്‍, ഇതിന് സാധ്യത കുറവാണെന്നാണ് ഒരുവിഭാഗം ആരോഗ്യവിദഗ്ധരുടെ നിഗമനം… കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്ന് ദേശീയ ടെലിവിഷനിലൂടെയാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡിനെ നിയന്ത്രിച്ച ചൈനയെ പ്രശംസിച്ച് കിം ജോങ് ഉന്‍ കത്തയച്ചിരുന്നു. കോവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കാനായത് വളരെ വലുതാണ്. ഇത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് കിം […]

International World

ട്രംപിന്‍റെ മകളുടെ സഹായിക്കും കോവിഡ‍്; വൈറ്റ് ഹൗസ്‌ ആശങ്കയുടെ മുള്‍മുനയില്‍

അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവ് കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച അതേ ദിവസം തന്നെയാണ് ഇവാന്‍കയുടെ സഹായിക്കും കോവിഡ് ബാധയുള്ളതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്‍റെ സഹായിക്കും വൈറ്റ് ഹൗസിലെ മുതിർന്ന ഉപദേശകനും കോവിഡ് 19 സ്ഥിരീകരിച്ചതോടെ വൈറ്റ് ഹൗസ്‌ ആശങ്കയുടെ മുള്‍മുനയില്‍. അതേസമയം, പേഴ്സണല്‍ അസിസ്റ്റന്‍റ് ആഴ്ചകളോളമായി ഇവാന്‍കയ്ക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവ് […]

International World

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; ഭീതിയൊഴിയാതെ അമേരിക്ക

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം ടന്നു. മരണം 2,76,000 ത്തോടടുക്കുന്നു. ബ്രിട്ടണിലും അമേരിക്കയിലും സ്ഥിതി അതിസങ്കീര്‍ണമായി തുടരുകയാണ്. അതേസമയം അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില്‍ 14.7 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനതോതും മരണവും ദിനംപ്രതി വര്‍ധിക്കുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 1575 പേര്‍ മരിച്ചു. ഇരുപത്തി അയ്യായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മരണം 78,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ റഷ്യ ജർമ്മനിയെയും ഫ്രാൻസിനെയും മറികടന്നു. ഇതോടെ […]

International World

വൈറ്റ് ഹൗസ് കോവിഡ് ഭീതിയില്‍, വൈസ് പ്രസിഡന്റിന്റെ വക്താവിന് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് സ്ഥിരീകരിച്ച മില്ലര്‍ വൈറ്റ്ഹൗസിലെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ്. അവരുടെ ജീവിത പങ്കാളിയായ സ്റ്റീഫന്‍ മില്ലര്‍ പ്രസിഡന്റിന്റെ അംഗരക്ഷക സംഘത്തില്‍ പെട്ടയാളുമാണ്… ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ കോവിഡ് കേസും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ വൈറ്റ് ഹൗസും കോവിഡ് ഭീതിയില്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച പ്രസിഡന്റിന്റെ അനുചരന്മാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിലപാടാണ് ഡോണള്‍ഡ് ട്രംപിനുള്ളത്. വൈസ് പ്രസിഡന്റിന്റെ വക്താവായ കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് […]

International World

ഗൾഫിൽ കോവിഡ് ബാധിതര്‍ 91,000 കടന്നു; മരണം 486 ആയി

ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 58 ആയി സൗദിയിൽ പത്തും യു.എ.ഇയിൽ ഒമ്പതും കുവൈത്തിൽ മൂന്നും പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ഗൾഫിൽ മരണസംഖ്യ 486 ആയി. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലേറെ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ രോഗബാധിതരുടെ എണ്ണം 91,000 കടന്നു. യു.എ.ഇയിൽ മൂന്ന് പേൾ ഉൾപ്പെടെ ഇന്നലെ 5 മലയാളികൾ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 58 ആയി. ഇവരിൽ കൂടുതൽ പേർ […]

Health International

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

പിക്കോവാക് എന്ന് ചൈന പേരിട്ടിരിക്കുന്ന ഈ വാക്സിൻ കുരങ്ങുകളിൽ അതീവ ഫലപ്രദമാണെന്നാണ് ചൈനയുടെ വാദം കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നെടുത്തുകൊണ്ടിരിക്കുമ്പോഴും ഇതുവരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. മറ്റ് പല അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നുകളാണ് നിലവില്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും കോവിഡിന് മരുന്ന് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇക്കൂട്ടത്തില്‍ കൊറോണ ആദ്യം സ്ഥിരീകരിച്ച ചൈനയിലും മരുന്ന് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഈയിടെ കുരങ്ങുകളില്‍ […]

International

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ട മനുഷ്യന്‍

ഏകദേശം 2,26,719 കോടി രൂപയാണ് ഈ ഫ്രഞ്ചുകാരന് കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് നഷ്ടം വന്നിരിക്കുന്നത്… ഫോബ്‌സിന്റെ ലോകത്തെ പണക്കാരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഫ്രഞ്ചുകാരനായ ബെര്‍ണാഡ് അര്‍നൗള്‍ട്ട്. ആഢംബര ബ്രാന്‍ഡായ എല്‍.വി.എം.എച്ചിന്റെ മേധാവിയായ യൂറോപിലെ ഏറ്റവും വലിയ സമ്പന്നന്‍. ഈ കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് അര്‍നൗള്‍ട്ടിന് നഷ്ടമായത് 30 ബില്യണ്‍ ഡോളറെന്നാണ്(ഏകദേശം 2,26,719 കോടി രൂപ) റിപ്പോര്‍ട്ട്. ലൂയിസ് വുട്ടണും സെഫോറയും അടക്കം 70 ആഢംബര ബ്രാന്‍ഡുകളാണ് 70കാരനായ അര്‍നൗള്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളത്. കൊറോണ […]

International

ട്രംപിന്റെ പരിചാരകരില്‍ ഒരാള്‍ക്ക് കോവിഡ്

ബുധനാഴ്ച്ചയാണ് ഇയാളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു… അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരിചാരക സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും കോവിഡ് പരിശോധന നടത്തിയെന്നും ഇരുവര്‍ക്കും രോഗമില്ലെന്ന ഫലമാണ് ലഭിച്ചതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള വൈറ്റ്ഹൗസിലെ ഉന്നതര്‍ക്ക് എല്ലാദിവസവും കോവിഡ് പരിശോധന നടത്തുന്നുണ്ട്. കോവിഡ് ബാധിച്ചയാള്‍ അമേരിക്കന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനാണെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടു […]

International

”ലോകരാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വളരെയധികം സൂക്ഷിച്ച് മാത്രം”; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു കോവിഡ് 19ന്‍റെ വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കില്‍ കേസുകള്‍ കുതിച്ചുയരുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി. രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം […]