ഏതെങ്കിലും മതവിഭാഗങ്ങളേയോ വിശ്വാസികളേയോ കോവിഡിന്റെ പേരില്‍ ആക്രമിക്കുന്നത് ശരിയല്ലെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യവിഭാഗം അംബാസഡര്‍… ചരിത്രപരമായി ഇന്ത്യ അങ്ങേയറ്റം സഹിഷ്ണുതയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യമാണെങ്കിലും ഇന്ത്യയില്‍ അടുത്തിടെയായി മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നതില്‍ ആശങ്ക രേഖപ്പെടുത്തി ട്രംപ് ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. അന്താരാഷ്ട്ര മതസ്വാതന്ത്ര്യവിഭാഗം അംബാസഡറായ സാമുവല്‍ ബ്രൗണ്‍ബാക്കിന്റേതാണ് പരാമര്‍ശം. ‘2019ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട്’ ബുധനാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് ബ്രൗണ്‍ബാക്കിന്റെ ഈ പരാമര്‍ശം. വിവിധ ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിന് വെല്ലുവിളിയായ പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ള […]
International
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലില്‍ 24 മണിക്കൂറിനിടെ 1300 മരണം
37 ലക്ഷത്തി 22,000 ലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4 ലക്ഷത്തി 18,000 ത്തില്‍പരം ജീവനുകള്‍ ഇതുവരെ നഷ്ടമായി ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്. 4 ലക്ഷത്തി 18,000 ത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 24 മണിക്കൂറിനിടെ 1,300 മരണം സ്ഥിരീകരിച്ചു. ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 74 ലക്ഷത്തി 44,000 ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 37 ലക്ഷത്തി […]
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്. പുതിയ രോഗികളിൽ 355 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18887 ആയി. ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 689 പേർക്ക്. പുതിയ രോഗികളിൽ 355 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18,887 ആയി. 177 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 4329 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ […]
കുവൈത്തിൽ 683 പേർക്ക് കൂടി കോവിഡ്; 1126 പേർക്ക് രോഗമുക്തി
24 മണിക്കൂറിനിടെ 2 മരണം, ആകെ രോഗബാധിതർ 33823 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2871 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 683 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1126 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം33823 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 23288 ഉം ആയി ഉയർന്നു. പുതിയ രോഗികളി 130 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9531 ആയി. 24 മണിക്കൂറിനിടെ 2 പേരാണ് കുവൈത്തിൽ […]
ഇന്ത്യ ഉള്‍പ്പെടെ 8 രാജ്യങ്ങളുടെ കോവിഡ് കണക്ക് സംശയാസ്പദമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാ
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 5 ആണ്. ഇന്ത്യയുടെ കോവിഡ് കണക്ക് സംശയാസ്പദമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല. ഇന്ത്യ ഉള്‍പ്പടെ എട്ട് രാജ്യങ്ങളുടെ കോവിഡ് കണക്ക് സംശയാസ്പദമാണെന്നാണ് ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കിയുടെ ആരോപണം. വിയറ്റ്നാം കോവിഡ് കണക്ക് പുറത്തു വിട്ടിട്ടില്ല. ചൈന, തുര്‍ക്കി, യെമന്‍, സിറിയ, ഈജിപ്ത്, വെനസ്വേല എന്നീ രാജ്യങ്ങളുടെ കണക്കുകളും സംശയാസ്പദമാണെന്ന് സ്റ്റീവ് ഹാങ്കി ആരോപിച്ചു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം കോവിഡ് […]
ജോർജ് ഫ്ലോയ്ഡിന്‍റെ മൃതദേഹം സംസ്കരിച്ചു; അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍
ഫ്ലോയിഡിന്‍റെ മരണത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ഫ്ലോയിഡിന്‍റെ ജന്മനാടായ ഹൂസ്റ്റണിലാണ് മൃതദേഹം സംസ്കരിച്ചത് യുഎസിലെ വംശീയ വിവേചനത്തിന്‍റെയും പൊലീസ് അതിക്രമത്തിന്‍റെയും ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്‍റെ മൃതദേഹം സംസ്കരിച്ചു. ഫ്ലോയിഡിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. കഴിഞ്ഞ മാസം 25നാണ് മിനിയാപൊളിസ് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്ലോയിഡിനെ റോഡില്‍ കിടത്തി കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. ഫ്ലോയിഡിന്‍റെ മരണത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ഫ്ലോയിഡിന്‍റെ ജന്മനാടായ ഹൂസ്റ്റണിലാണ് മൃതദേഹം സംസ്കരിച്ചത്. യുഎസിലെ വംശീയ […]
ചൈനയില്‍ ആഗസ്തിലേ കൊറോണയെന്ന് ഹാര്‍വാഡ് ഗവേഷകര്‍, പരിഹാസ്യമെന്ന് ചൈന
വുഹാനിലെ ആശുപത്രികളുടെ ഉപഗ്രഹചിത്രങ്ങളും സെര്‍ച്ച് എഞ്ചിന്‍ ഡാറ്റയും തെളിവായി നല്‍കിയാണ് ഹാര്‍വാഡ് ഗവേഷകരുടെ അവകാശവാദം… ചൈനയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതലേ കൊറോണ വൈറസ് പടര്‍ന്നിരുന്നുവെന്ന അവകാശവാദവുമായി ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍. ആശുപത്രികളുടെ ഉപഗ്രഹചിത്രങ്ങളും സെര്‍ച്ച് എഞ്ചിന്‍ ഡാറ്റയും തെളിവായി നല്‍കിയാണ് ഹാര്‍വാഡ് ഗവേഷകരുടെ അവകാശവാദം. അതേസമയം ഈ റിപ്പോര്‍ട്ടുകളെ ചൈന പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. വുഹാനിലെ അഞ്ച് പ്രധാന ആശുപത്രികളിലെ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി വര്‍ധിച്ചത് എന്തോ കാര്യമായി സംഭവിച്ചെന്നതിന് സൂചനയാണെന്നാണ് ഗവേഷകരുടെ നിഗമനം. 350ഓളം ഉപഗ്രഹചിത്രങ്ങളാണ് […]
കോവിഡ് ജാഗ്രതയില്‍ നിന്ന് രാഷ്ട്രങ്ങള്‍ പിന്നോട്ട് പോകരുത്: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ലോകത്ത് കോവിഡ് 19ത്തിന്‍റെ വ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി മോശം തന്നെയാണ്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലും ഒരു […]
അമേരിക്കയില്‍ സമരക്കാര്‍ക്ക് നേരെ കാറോടിച്ച് കയറ്റി, വെടിവെച്ചു
സമരക്കാര്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റുന്നത് തടയാന്‍ ശ്രമിച്ച ഡാനിയേല്‍ എന്ന 26കാരനാണ് കൈക്ക് വെടിയേറ്റത്… അമേരിക്കയിലെ സിയാറ്റിലില്‍ വംശീയ വിരുദ്ധ സമരക്കാര്‍ക്കിടയിലേക്ക് അക്രമി കാറോടിച്ച് കയറ്റി. സമരക്കാര്‍ക്ക് നേരെ ഇയാള്‍ നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് ഒരാള്‍ക്ക് പരിക്കേറ്റു. വെടിയേറ്റ യുവാവിന്റെ നില തൃപ്തികരമാണെന്ന് സിയാറ്റില്‍ പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് സിയാറ്റില്‍ പൊലീസിന്റെ കിഴക്കന്‍ കാര്യാലയത്തിനടുത്ത് വെച്ച് സംഭവമുണ്ടായത്. കറുത്ത കാറിലെത്തിയ അക്രമി സമരക്കാര്‍ക്കു നേരെ കാറോടിച്ചുകയറ്റുകയായിരുന്നു. ഇതിനിടെ ഡാനിയേല്‍ എന്ന യുവാവ് അക്രമിയെ […]
അബൂദബി പ്രവേശനവിലക്കും യാത്രാനിയന്ത്രണവും നീട്ടി
ഒരാഴ്ചത്തേക്ക് കൂടിയാണ് നിയന്ത്രണം നീട്ടിയത് അബൂദബി എമിറേറ്റിലേക്കുള്ള പ്രവേശനവിലക്കും യാത്രാനിയന്ത്രണവും ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിയന്ത്രണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടിമറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് വരാനും പുറത്തേക്ക് പോകാനും, അബൂദബിയിലെ വിവിധ മേഖലകളിൽ നിന്നും യാത്രക്ക് നിയന്ത്രണമുണ്ടാവും. കഴിഞ്ഞയാഴ്ചയാണ് അബൂദബിയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രാനിയന്ത്രണം നിലവിൽ വന്നത്. അബൂദബി പൊലീസിന്റെ പ്രത്യേക അനുമതി നേടിയവർക്ക് മാത്രമേ ഈ കാലയളവിൽ യാത്ര അനുവദിക്കൂ. അവശ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് യാത്ര ചെയ്യാം. അബൂദബി എമിറേറ്റിലെ അൽഐൻ, അൽ ദഫ്റ, അബൂദബി […]