International World

ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു; മാറ്റമില്ലാതെ അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും

യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു. കഴിഞ്ഞ നവംബറില്‍ കോവിഡ‍് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം കഴിഞ്ഞ ഒന്നര മാസം കൊണ്ടാണ് മരണ സംഖ്യ ഇരട്ടിയായത്. യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. എണ്‍പത്തിയഞ്ചരലക്ഷത്തോളമാണ് ലോകത്തെ കോവിഡ് കേസുകള്‍. ഇതില്‍ ഇരുപത്തിരണ്ടര ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് അമേരിക്കയിലാണ്. മരണസംഖ്യ നാലര ലക്ഷം പിന്നിടുമ്പോള്‍ ഒരുലക്ഷത്തി […]

International

കോവിഡ് 19; ബ്രസീലില്‍ സ്ഥിതി ഗുരുതരം, ലോക്ഡൌണ്‍ കര്‍ശനമാക്കി ചിലി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി മൂന്ന് ലക്ഷത്തി 91,000 കവിഞ്ഞു ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി മൂന്ന് ലക്ഷത്തി 91,000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഒറ്റ ദിവസം 37,278 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,338 പേര്‍ മരിക്കുകയും ചെയ്ത ബ്രസീലിലാണ് നിലവില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നത്. കോവിഡ് കേസുകള്‍ രണ്ട് ലക്ഷം കവിഞ്ഞതോടെ ചിലി ലോക്ഡൌണ്‍ കര്‍ശനമാക്കി. 9,34,769 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ രോഗ […]

Health International

ആശ്വാസവാര്‍ത്ത; കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിച്ച് ഒരു മരുന്ന്

വിലകുറ‍ഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത് കോവിഡ് രോഗത്തിനെതിരെ ലോകത്തിലാദ്യമായി മരുന്ന് ഫലപ്രാപ്തിയില്ലെത്തിയതായി യു.കെയില്‍ നിന്നുള്ള വിദഗ്ധര്‍. യു.കെയില്‍ നിന്നുള്ള റിക്കവറി എന്ന ക്ലിനിക്കല്‍ ട്രയലിലാണ് വിലകുറ‍ഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത്. നിലവില്‍ പ്രചാരത്തിലുള്ള മരുന്ന് വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള മൂന്നിലൊന്ന് രോഗികളെ മരണത്തില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നതാണെന്നും ഓക്സി‍ജന്‍ സഹായത്തോടെയുള്ള രോഗികളില്‍ അഞ്ച് പേരില്‍ വരെ ഫലപ്രാപ്തിയുള്ളതാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘കോവിഡ് 19 […]

International

അമേരിക്കന്‍ സോക്കര്‍ ടീമിന്റെ കളി മേലില്‍ കാണില്ലെന്ന് ട്രംപ്

ബുധനാഴ്ച്ചയാണ് ദേശീയ ഗാനം പാടുമ്പോള്‍ കളിക്കാര്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന ചട്ടം യു.എസ് സോക്കര്‍ എടുത്തുകളഞ്ഞത്. വനിതാ ഫുട്‌ബോളിലെ സൂപ്പര്‍താരം മേഗന്‍ റാപിനോയാണ് ഈ ചട്ടം കൊണ്ടുവരാന്‍ തന്നെ കാരണം… അമേരിക്കന്‍ ദേശീയ സോക്കര്‍ ടീമിന്റെ കളി ഇനി കാണില്ലെന്ന് ട്രംപ്. അമേരിക്കയുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ താരങ്ങള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന 2017ലെ ചട്ടം ഭേദഗതി ചെയ്തതാണ് ട്രംപിനെയും റിപബ്ലിക്കന്മാരേയും ചൊടിപ്പിച്ചത്. അമേരിക്കയില്‍ പ്രത്യേകിച്ചും ലോകത്ത് പൊതുവെയും വംശീയ വിദ്വേഷത്തിനെതിരായ മുന്നേറ്റം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി. അമേരിക്കന്‍ ദേശീയ […]

International

വീണ്ടും കോവിഡ്: ചൈനയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ അടച്ചു

ചൈനയിൽ വീണ്ടും രോഗവ്യാപനമുണ്ടായ ബെയ്ജിംഗിലെ ച്ചിന്‍ഫാദി മാര്‍ക്കറ്റ് നേരത്തേ അടച്ചിരുന്നു. സമീപത്തെ പത്ത് പ്രദേശങ്ങള്‍ കൂടി ഇന്ന് അടച്ച് പൂട്ടി വീണ്ടും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ അടച്ചു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ കോവിഡ് വ്യാപനം തുടരുകയാണ്. ചൈനയിൽ വീണ്ടും രോഗവ്യാപനമുണ്ടായ ബെയ്ജിംഗിലെ ച്ചിന്‍ഫാദി മാര്‍ക്കറ്റ് നേരത്തേ അടച്ചിരുന്നു. സമീപത്തെ പത്ത് പ്രദേശങ്ങള്‍ കൂടി ഇന്ന് അടച്ച് പൂട്ടി. ടൂറിസം, സ്പോര്‍ട്സ് മേഖലകളെല്ലാം […]

International

വംശവെറിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക്: ഫ്രാന്‍സിലും ബ്രിട്ടനിലും ജപ്പാനിലും ആയിരങ്ങള്‍ തെരുവില്‍

ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. അമേരിക്കയില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ബ്രിട്ടണ് പിന്നാലെ ഫ്രാന്‍സിലും ആയിരങ്ങള്‍ തെരുവിലിറങ്ങി. ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. യു.എസിൽ മാത്രമല്ല ഫ്രാൻസിലും വംശവെറി രൂക്ഷമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സമരം മണിക്കൂറുകള്‍ നീണ്ടതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. Protests turned violent in France as riot police […]

India International

പ്രതിദിന കോവിഡ് രോഗികളില്‍ ഇന്ത്യ മൂന്നാമത്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,458 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്… രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം മൂന്ന് ലക്ഷം കടന്നതിന് പിന്നാലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,458 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തില്‍ 386 മരണം കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 8,884 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച രാജ്യം ബ്രസീലാണ്(25,982). […]

International World

കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കന്‍ കമ്പനി

പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്സിന്‍ ഉപയോഗിക്കാം എന്നുമാണ് കമ്പനി അധികൃതരുടെ വിശദീകരണം. ലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി. അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് […]

Business International

പരസ്യങ്ങളിലെ വിവേചനം ഒഴിവാക്കാന്‍ പുതിയ നയവുമായി ഗൂഗിള്‍

ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നവര്‍ക്ക് ആരായിരിക്കണം തങ്ങളുടെ പരസ്യം കാണുന്നതെന്ന് തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഇത് ദുരുപയോഗം ചെയ്യുന്ന ഗാര്‍ഹിക, തൊഴില്‍ പരസ്യങ്ങള്‍ ഒഴിവാക്കുന്നതിന് പുതുക്കിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിള്‍. സ്ഥലത്തെകുറിക്കുന്ന പോസ്റ്റല്‍ കോഡ്, ലിംഗം, പ്രായം, മാതാപിതാക്കളുടെ വിവരങ്ങള്‍, വിവാഹം കഴിഞ്ഞതാണോ എന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരസ്യം കാണേണ്ടവരെ തെരഞ്ഞെടുക്കാനാവില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലും കാനഡയിലും ഈ വര്‍ഷം അവസാനത്തോടെ തന്നെ പരസ്യങ്ങളില്‍ പുതിയ നയം ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം. അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ് […]

International

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ‘വര്‍ധിച്ച ഉത്കണ്ഠ’യെന്ന് അമേരിക്ക

ഏതെങ്കിലും മതവിഭാഗങ്ങളേയോ വിശ്വാസികളേയോ കോവിഡിന്റെ പേരില്‍ ആക്രമിക്കുന്നത് ശരിയല്ലെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യവിഭാഗം അംബാസഡര്‍… ചരിത്രപരമായി ഇന്ത്യ അങ്ങേയറ്റം സഹിഷ്ണുതയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യമാണെങ്കിലും ഇന്ത്യയില്‍ അടുത്തിടെയായി മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നതില്‍ ആശങ്ക രേഖപ്പെടുത്തി ട്രംപ് ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. അന്താരാഷ്ട്ര മതസ്വാതന്ത്ര്യവിഭാഗം അംബാസഡറായ സാമുവല്‍ ബ്രൗണ്‍ബാക്കിന്റേതാണ് പരാമര്‍ശം. ‘2019ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട്’ ബുധനാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് ബ്രൗണ്‍ബാക്കിന്റെ ഈ പരാമര്‍ശം. വിവിധ ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിന് വെല്ലുവിളിയായ പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ള […]