മൗറീഷ്യസ് ദ്വീപിനടുത്ത് ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇന്ധന ടാങ്കർ മുങ്ങി. ജപ്പാന്റെ ഷിപ്പ് കാർഗോയിലെ 2,500 ടൺ ഓയിലിൽ നിന്ന് നാല് ടൺ ഇപ്പോൾ തന്നെ കടലിൽ പരന്ന് കഴിഞ്ഞു. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള പോയിന്റ് ഡി എസ്‌നിയിലാണ് കപ്പൽ തകർന്നത്. ഇത് ബ്ലൂ ബേ മറൈൻ പാർക്ക് റിസർവിനും നിരവധി പ്രശസ്ത ടൂറിസ്റ്റ് ബീച്ചുകൾക്കും അടുത്താണ്. നഗസാക്കി ഷിപ്പിംഗ് കമ്പനിയുടെ എംവി വക്കാഷിയോ എന്ന കപ്പലാണ് മൗറീഷ്യസിന്റെ തെക്ക് കിഴക്കൻ തീരത്ത് ജൂലൈ 25 മുതൽ […]
International
കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് വാക്സിന്‍ നല്‍കിയെന്ന് പുടിന്‍
ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് വാക്‌സിന്‍ പുറത്തിറക്കിയത്, തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ പ്രയോഗിച്ചതായും അവര്‍ സുഖമായിരിക്കുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. വാക്‌സിന്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ വ്യക്തമാക്കി. പരിശോധനയില്‍ വാക്‌സിന്‍ കാര്യക്ഷമമാണെന്ന് തെളിഞ്ഞതായും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതായും അദ്ദേഹം പറയുന്നു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്. ആവശ്യമായ പരിശോധനകള്‍ക്ക് […]
ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്
അക്രമിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. അമേരിക്കയില്‍ വൈറ്റ് ഹൌസിന് പുറത്ത് വെടിവെപ്പ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. വെടിവെപ്പിന്‍റെ കാരണം വ്യക്തമല്ല. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വെടിയേറ്റ അക്രമിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റാര്‍ക്കും പരിക്കില്ല. അമേരിക്കയിലെ പ്രാദേശിക സമയം 5.50 […]
ചൈനക്കെതിരെ ശബ്ദമുയർത്തിയ മാധ്യമ ഉടമ അറസ്റ്റിൽ
ജിമ്മി ലായ്‍യുടെ അറസ്റ്റിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാഗതം ചെയ്തു ഹോങ്കോങ് ഭരണകൂടത്തിനും ചൈനയുടെ ആധിപത്യത്തിനുമെതിരെ ശബ്ദമുയർത്തിയിരുന്ന മാധ്യമ ഉടമ ജിമ്മി ലായ്‌യെ ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ് ആസ്ഥാനമായുള്ള മാധ്യമസ്ഥാപനമായ നെക്‌സ്റ്റ് ഡിജിറ്റൽ, ജനപ്രിയ ദിനപത്രം ആപ്പിൾ ഡെയ്‌ലി എന്നിവയുടെ ഉടമയായ ജമ്മി ലായ്‌യെ ഇക്കഴിഞ്ഞ ജൂണിൽ നിവലിൽ വന്ന ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചൈനീസ് വിദേശമന്ത്രാലയവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസും സ്വാഗതം ചെയ്തു. വസ്ത്രവ്യാപാര […]
ചൈനയിൽ പുതിയ വൈറസ്: പരത്തുന്നത് ചെള്ള്; ഇതുവരെ മരിച്ചത് 7 പേര്‍
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി. കോവിഡിന്‍റെ ഭീതി ഇനിയും ഒഴിയാത്ത ചൈനയിൽ ആശങ്ക ഉയർത്തി പുതിയ വൈറസ്. ഒരു തരം ചെള്ള് കടിക്കുന്നതുമൂലമുണ്ടാകുന്ന വൈറസ് ബാധയെ തുടര്‍ന്ന് ഇവിടെ 7 പേര്‍ മരിച്ചതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി. കിഴക്കൻ ചൈനയിലെ […]
ലോകം മറക്കില്ല ആ കറുത്ത ദിനം; ഹിരോഷിമയുടെ നെഞ്ച് പിളര്‍ന്ന ദിവസം
1945 ആഗസ്ത് ആറിനാണ് ലോകം ആ മഹാദുരന്തത്തിന് സാക്ഷിയായത്. രണ്ടാംലോക മഹായുദ്ധത്തില്‍ തോല്‍വി സമ്മതിച്ച ജപ്പാന് മേലായിരുന്നു അമേരിക്കയുടെ അണ്വായുധാക്രമണം ഇന്ന് ഹിരോഷിമാ ദിനം. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം. 1945 ആഗസ്ത് ആറിനാണ് ലോകം ആ മഹാദുരന്തത്തിന് സാക്ഷിയായത്. രണ്ടാംലോക മഹായുദ്ധത്തില്‍ തോല്‍വി സമ്മതിച്ച ജപ്പാന് മേലായിരുന്നു അമേരിക്കയുടെ അണ്വായുധാക്രമണം. ലോകം ഒരു കാലത്തും മറക്കാനിടയില്ല ആ കറുത്ത ദിനം. രണ്ടാം ലോകമഹായുദ്ധകാലത്തിന്‍റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന […]
അമേരിക്ക കോവിഡിനെ വളരെ നന്നായി കൈകാര്യം ചെയ്യുന്നു, ഇന്ത്യ ഭീകര പ്രശ്നത്തിലാണ്: ട്രംപ്
ചൈനയിലും കോവിഡ് കേസുകൾ കൂടുകയാണെന്ന് ട്രംപ് വിശദീകരിച്ചു. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്ക വളരെ നന്നായി കോവിഡിനെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ കോവിഡ് പ്രതിരോധത്തിൽ ഭീകരമായ പ്രശ്നം നേരിടുന്നുണ്ട്. ചൈനയിലും കോവിഡ് കേസുകൾ കൂടുകയാണെന്ന് ട്രംപ് വിശദീകരിച്ചു. അമേരിക്കയിൽ ഇതിനകം 48 ലക്ഷത്തോളം ആളുകൾക്ക് കോവിഡ് ബാധിച്ചു. ഒന്നര ലക്ഷം ആളുകൾ മരിച്ചു. എന്നിട്ടും ട്രംപ് അവകാശപ്പെടുന്നത് അമേരിക്കയുടെ കോവിഡ് പ്രതിരോധം വളരെ മികച്ചതാണെന്നാണ്. രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീലിന് പിന്നിലായി മൂന്നാമതാണ് […]
ലോകത്ത് കോവിഡ് മരണം ഏഴു ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണം മെക്സിക്കോയില്‍
ബ്രസീലില്‍ 24 മണിക്കൂറിനിടെ 514 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മാത്രം മരണസംഖ്യ രണ്ട് ലക്ഷം കടന്നു ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം കടന്നു. അമേരിക്കയില്‍ പുതിയതായി 49,031 കേസുകളും 449 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 24 മണിക്കൂറിനിടെ 514 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മാത്രം മരണസംഖ്യ രണ്ട് ലക്ഷം കടന്നു. ഇറാനില്‍ ഒരു മാസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. […]
ചൊവ്വയിലെ ജീവന്റെ സാധ്യതകൾ തേടി നാസയുടെ മാർസ് 2020 പെർസെവെറൻസ്
ചൊവ്വാഗ്രഹത്തിലെ ജീവന്റെ സാധ്യതകൾ തേടി നാസയുടെ മാർസ് 2020 പെർസെവെറൻസ് ദൗത്യം കുതിച്ചുയർന്നു. ഫ്‌ളോഡയിലെ കേപ് കനാവറലിൽ നിന്ന് അറ്റ്‌ലസ് റോക്കറ്റിൽ യാത്ര തുടങ്ങിയ ചരിത്ര ദൗത്യം അടുത്ത ഫെബ്രുവരിയോടെ ചൊവ്വയിലെത്തും. അമേരിക്കൻ സമയം 7.50 ചെറുകാറിനോളം വലിപ്പമുള്ള പെർസെവെറൻസ് പേടകത്തെയും ഇൻജന്യൂറ്റി ഹെലികോപ്റ്ററിനെയും വഹിച്ച് അറ്റ്‌ലസ് റോക്കറ്റ് കുറിച്ചുയർന്നു. ഒരു നീണ്ട യാത്രക്കാണ് ഇവിടെ തുടക്കമാകുന്നത്. ലോകത്ത് ഇതുവരെ നടത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും അത്യാധുനിക ദൗത്യവുമായി അടുത്ത വർഷം ഫെബ്രുവരി 18 നാണ് മാർസ് 2020 ചൊവ്വാഗ്രഹത്തിലിറങ്ങും. […]
ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്തില്‍ പ്രവേശന വിലക്ക്
വാണിജ്യ വിമാന സർവീസ് പുനരാരംഭിക്കുന്നതോടെയാണ് വിലക്ക് പ്രാബല്യത്തിലാകുക ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഓഗസ്റ്റ് ഒന്ന് മുതൽ വാണിജ്യ വിമാന സർവീസ് പുനരാരംഭിക്കുന്നതോടെയാണ് വിലക്ക് പ്രാബല്യത്തിലാകുക. ഇന്ത്യ ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഇറാൻ, പാകിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഓഗസ്റ്റ് ഒന്ന് മുതൽ കുവൈത്ത് അനിശ്ചിതകാലത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്നൊഴികെയുള്ളവർക്ക് കുവൈത്തിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും അനുമതിനൽകാൻ മന്ത്രിസഭ തീരുമാനിച്ചു എന്നാണു സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചിരിക്കുന്നത്. വിലക്കിനു പിന്നിലെ […]