സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത് സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍. മാനവ വിഭവശേഷി മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് ഇഖാമ കാലാവധി നീട്ടുന്ന നടപടി പൂര്‍ത്തിയാക്കുന്നത്. സൌദിയില്‍ നിന്നും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവരുടെ റീഎന്‍ട്രി വിസാ കാലാവധിയും എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്. നാട്ടിലുള്ളവരുടെ […]
International
74 ബില്യൻ റിയാൽ ! വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു
വന്‍ വ്യവസായ പദ്ധതിക്കായി സൌദി ഒരുങ്ങുന്നു. 74 ബില്യൻ റിയാൽ മുതൽ മുടക്കിൽ 60 വ്യവസായ പദ്ധതികളാണ് ആരംഭിക്കുക. പദ്ധതി വഴി മുപ്പത്തിനാലായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കും. വ്യാവസായിക വികസന കേന്ദ്രത്തിന് കീഴിലാണ് സൌദിയില്‍ വന്‍ പദ്ധതികള്‍ വരുന്നത്. സെന്റർ ലക്ഷ്യമിട്ട 60ലധികം പദ്ധതികളിൽ 33 ശതമാനവും നിലവിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇവയുടെ മുതൽമുടക്ക് 20 ബില്യൻ കവിയും. അവശേഷിക്കുന്ന മൂന്നിൽ രണ്ട് ഭാഗവും ഉടനെ ആരംഭിക്കും. 34,000 പേർക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കുന്നതാണ് പദ്ധതി. പരോക്ഷമായി […]
കോവിഡ് രോഗപ്രതിരോധത്തിനായി വാക്‌സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്ന് ലോകാരോഗ്യസംഘടന
കോവിഡിനെതിരെ വ്യാപകമായി വാക്സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം പകുതി പിന്നിട്ടാലും എല്ലാവരിലും വാക്സിന്‍ എത്തിക്കാന്‍ ആവില്ലെന്ന് ഡബ്യൂഎച്ച്ഒ അറിയിച്ചു. രോഗപ്രതിരോധത്തിനായി വാക്‌സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ തുടരണമെന്നും രോഗം പടരുന്നത് തടയാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും ഡബ്ലിയൂ.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് നിര്‍ദേശിച്ചു. വാക്‍സിന്‍റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തണം. ലോകാരോഗ്യ സംഘടനയുടെ പരിശോധനകളിൽ […]
നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ കുറഞ്ഞ നിരക്കില്‍ യാത്രയൊരുക്കുന്നു
സെപ്തംബറിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 14 സർവീസുകളാണ് മസ്കത്തിലേക്ക് ഉള്ളത് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി എയർഇന്ത്യ എക്സ്പ്രസ്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി വരുന്ന വിമാനങ്ങളിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചവർക്ക് മസ്കത്തിലേക്ക് ടിക്കറ്റുകളെടുക്കാം. സെപ്തംബറിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 14 സർവീസുകളാണ് മസ്കത്തിലേക്ക് ഉള്ളത്. കൊച്ചിയിൽ നിന്ന് 83 റിയാലും കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 85 റിയാൽ വീതമാണ് […]
അമേരിക്കയുടെ കോവിഡ് വാക്സിന്‍ നവംബറില്‍; വിതരണത്തിന് തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡാണ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. അമേരിക്കയില്‍ നവംബര്‍ ഒന്നോടെ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡാണ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. ആഗസ്റ്റ് 27നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. സിഡിസിയുമായി ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിന്‍ വിതരണത്തിന് മാക് കെസ്സന്‍ കോര്‍പറേഷനാണ് കരാര്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. വാക്സിന്‍റെ ഗുണനിലവാരത്തെയും […]
ആലംബഹീനരായ നാട്ടിലെ രണ്ടായിരം പേർക്ക് ഓണസദ്യയൊരുക്കി ഓസ്‌ട്രേലിയയിലെ കേരള അസോസിയേഷനും ,അറുന്നൂറിൽപരം അശരണർക്കു സദ്യയും ,സമ്മാനവുമൊരുക്കി ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടും.
സമൃദ്ധിയുടെ ഓര്‍മ്മകള്‍ തുളുമ്പുന്ന ഒരോണക്കാലം കൂടി പോയ്മറഞ്ഞു . ഓണമാഘോഷിക്കാനൊരുങ്ങിയ ഒരോ മലയാളിക്കുമുന്നിലും ഏറ്റവും വലിയ വെല്ലുവിളിയാണ് ലോകമാകെ കീഴടക്കിയ കോവിഡ് 19 എന്ന മഹാമാരി. ഈ ദുരിതപർവ്വങ്ങൾക്കിടയിൽ ഏറെ വ്യത്യസ്തവും അതിലേറെ അനുകമ്പാനുദ്രമായ മനോഭാവം കൊണ്ടും വേറിട്ടു നിൽക്കുന്ന ഒരു ഓണാഘോഷമാണ് ആസ്ട്രേലിയയിലെ ടൗൺസ്വില്ല് നിന്നുള്ള കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലും ,സ്വിറ്റസർലണ്ടിലെ ബി ഫ്രണ്ട്‌സും ഒരുക്കിയത് , നാട്ടിലെ അഗതികൾക്കും ആലംബഹീനർക്കുമായി ഒരു ഓണസദ്യ!!! ഇത്തവണത്തെ ഓണക്കാലം ഒരോ മലയാളിക്കും അതിജീവനത്തിന്‍റേതാണ്. നിരവധി മാനുഷിക […]
സൗദിയിൽ സ്ത്രീകള്‍ക്ക് ഇനി മുതല്‍ രാത്രിയിലും ജോലി ചെയ്യാം
സൗദിയിൽ സ്ത്രീകളെ രാത്രി കാല ജോലികളിൽ നിയമിക്കുന്നതിന് ഭാഗികമായ നിയന്ത്രണമുണ്ടായിരുന്നു സൗദിയിൽ സ്ത്രീകള്‍ക്ക് ഇനി മുതല്‍ രാത്രിയിലും ജോലി ചെയ്യാം. സ്ത്രീകളുടെ ജോലി സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന തൊഴില്‍ നിയമം മന്ത്രിസഭ അംഗീകരിച്ചു. തൊഴിലിടങ്ങളില്‍ വേണ്ട സുരക്ഷയോടെ സ്ത്രീകള്‍ക്ക് രാത്രിയിലും ഇനി ജോലി ചെയ്യാം. സൗദിയിൽ സ്ത്രീകളെ രാത്രി കാല ജോലികളിൽ നിയമിക്കുന്നതിന് ഭാഗികമായ നിയന്ത്രണമുണ്ടായിരുന്നു. അപകടം നിറഞ്ഞതും, ഹാനികരവുമായ ജോലികൾ ചെയ്യുന്നതിന് സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് രാത്രിയില്‍ തുറക്കുന്ന സ്ഥാപനങ്ങളില്‍ […]
കോവിഡ് പ്രതിസന്ധി ഇന്ത്യയിലെ 286 മില്യണ്‍ കുട്ടികളെ ബാധിച്ചതായി യുനിസെഫ്
ലോകത്ത് കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും ലോക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് യുനിസെഫ് ലോകത്ത് കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും ലോക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമായിട്ടുണ്ടെന്ന് യുനിസെഫ്. ലോക്ഡൌണില്‍ സ്കൂള്‍ മുടങ്ങിയ 150 കോടി കുട്ടികളില്‍ 46 കോടിയില്‍പരം വരുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സംവിധാനം ഇല്ല. ലോകത്ത് വിദ്യാഭ്യാസ അടിയന്താരാവസ്ഥയുടെ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് യുനിസെഫ് ഡയറക്ടര്‍ ഹെന്‍റിറ്റ ഫോറെ വ്യക്തമാക്കി. കോവിഡ് മഹാമാരി മൂലം സ്കൂളുകളടച്ചത് ഇന്ത്യയില്‍ പ്രീ-പ്രൈമറി മുതല്‍ സെക്കന്‍ഡറി തലം […]
അമേരിക്കയില്‍ ലോറ ചുഴലിക്കാറ്റ്; ലൂസിയാനയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു
ചുഴലിക്കാറ്റ് ഇനിയും ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ ലോറ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ലൂസിയാനയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ടെക്സസിലും വന്‍ നാശം വിതച്ചു. അമേരിക്കയുടെ സമീപ കാലത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ലോറ, മണിക്കുറില്‍ 150 മൈല്‍ വേഗത്തിലാണ് വീശിയത്. ലൂസിയാനയിലും ടെക്സസിലും കനത്ത നാശം വിതക്കുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് ലൂസിയാനയിലെ ലിസ്വീലെയിലാണ്. വീടിന് മുകളില്‍ മരം വീണ് […]
അമേരിക്കയില്‍ പ്രക്ഷോഭം, വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കൊലപാതകത്തിന്‍റെ പ്രതിഷേധാഗ്നി അണയും മുന്നേയാണ് അമേരിക്കയില്‍ വീണ്ടും മറ്റൊരു കറുത്ത വംശജന് നേരെ പൊലീസ് ആക്രമണം നടന്നത് ആഫ്രോ ഏഷ്യന്‍ വംശജനെതിരായ പൊലീസ് വെടിവെപ്പില്‍ അമേരിക്കയിലെ കെനോഷയില്‍ പ്രതിഷേധം തുടരുന്നു. പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സമരത്തിനിടെ വെടിയുതിര്‍ത്ത പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ വിസ്കോണ്‍സ് സംസ്ഥാനത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കൊലപാതകത്തിന്‍റെ പ്രതിഷേധാഗ്നി അണയും മുന്നേയാണ് അമേരിക്കയില്‍ വീണ്ടും മറ്റൊരു കറുത്ത വംശജന് നേരെ പൊലീസ് […]