സൗദി സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ജോലികളിൽ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ നീക്കം. ഇതിനു മുന്നോടിയായി നിർദേശം ശുറാ കൗൺസിൽ ഈ ആഴ്‌ച ചർച്ച ചെയ്യും. ഈ വിഷയത്തിലുള്ള ഭേദഗതി വോട്ടിനിട്ടാകും ശൂറ പാസാക്കുക. വിദേശ നിക്ഷേപത്തിന് സ്വദേശിവത്കരണം തടസ്സമാകില്ലെന്നാണ് ശൂറയുടെ പക്ഷം. 12 ശതമാനത്തിലേറെയാണ് സൌദിയിലെ തൊഴിലില്ലായ്മ നിരക്ക്. സൌദി പൌരന്മാര്‍ക്കിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന്‍റെ ഭാഗമാണ് 75 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നത്. എന്നാല്‍ തൊഴിൽ വിപണിക്ക് അനിവാര്യമായ വിദേശ ജോലിക്കാരുണ്ടാകേണ്ട സാഹചര്യം മുന്‍നിര്‍ത്തിയാണ് […]
International
കാത്തിരിപ്പിന് വിരാമം; ഇന്ത്യ-ബഹ്റൈൻ എയർ ബബ്ൾ കരാർ ഒപ്പുവെച്ചു.
പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്ചയാണ് കരാർ സംബന്ധിച്ച് അന്തിമ ധാരണയായത്. വിമാന സർവീസ് 13 മുതൽ ആരംഭിക്കുമെന്നാണ് സൂചന. എയർ ഇന്ത്യ എക്സ്പ്രസിനും ഗൾഫ് എയറിനും ദിവസും ഓരോ സർവീസ് നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബർ 13ന് ചെന്നൈയിൽനിന്ന് ഒരു സർവീസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുതലായിരിക്കും സർവീസ് ആരംഭിക്കുകയെന്നാണ് സൂചന. വിസയുടെ കാലാവധി […]
കൽപന ചൗളയുടെ സ്മരണയ്ക്കായി ബഹിരാകാശ വാഹനത്തിന് പേരിടാൻ അമേരിക്ക
പുതിയ ബഹിരാകാശ വാഹനത്തിന് കൽപന ചൗളയുടെ പേരിടാൻ അമേരിക്ക. രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും പേര് നൽകുക. കൽപന ചൗള നൽകിയ സംഭാവനകൾക്ക് ബഹുമതിയായാണ് പേരിടൽ. ഇന്ത്യക്കാരിയായ ആദ്യത്തെ ബഹിരാകാശ യാത്രികയാണ് കൽപന. എൻ ജി 14 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും പേടകം യാത്ര തിരിക്കുക. സെപ്റ്റംബർ 29ന് വെർജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയിൽ നിന്നായിരിക്കും യാത്ര. രണ്ട് ദിവസത്തെ യാത്രക്ക് ശേഷം 3,629 കിലോഗ്രാം സാധനസാമഗ്രികളുമായി എൻ ജി14 സ്‌പേസ് സ്റ്റേഷനിലേക്കെത്തും. എസ് […]
ലോകത്ത് കോവിഡ് മരണസംഖ്യ ഒന്‍പത് ലക്ഷത്തി പന്ത്രണ്ടായിരം കവിഞ്ഞു
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പത് ലക്ഷത്തി പന്ത്രണ്ടായിരം കവിഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തിനിടെയാണ് അഞ്ച് ലക്ഷം പേര്‍ മരിച്ചത്. അമേരിക്കയില്‍ മുപ്പത്തി അയ്യായിരത്തിലധികം ആളുകള്‍ക്കും ബ്രസീലില്‍ നാല്‍പതിനായിരത്തിലധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. പോര്‍ച്ചുഗലില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുകയാണ്. പത്തില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടരുതെന്ന് നിര്‍ദേശം. ബ്രിട്ടനില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും കോവിഡ് കേസുകള്‍ 2000 കടന്നു. റഷ്യയുടെ സ്പുട്നിക് 5 കോവിഡ് 19 വാക്സിന്‍ മെക്സിക്കോ വാങ്ങുന്നു. നവംബര്‍ 20-ന് […]
ബെയ്റൂത്തില്‍ വീണ്ടും അഗ്നിബാധ
ബെയ്റൂത്തില്‍ കഴിഞ്ഞ മാസമുണ്ടായ വൻ സ്ഫോടത്തിന്റെ ഭീതി കെട്ടടങ്ങും മുൻപാണ് തലസ്ഥാനത്ത് വീണ്ടും അഗ്നിബാധ ഉണ്ടായിരിക്കുന്നത്. ലോകത്തെ നടുക്കിയ ബെയ്റൂത്ത് പോർട്ടിലെ സ്ഫോടനത്തിന് ഒരു മാസത്തിന് ശേഷം വീണ്ടും വന്‍ അഗ്നിബാധ. ബെയ്റൂത്തിലെ ഇന്ധന സൂക്ഷിപ്പ് കേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ബെയ്റൂത്തില്‍ കഴിഞ്ഞ മാസമുണ്ടായ വൻ സ്ഫോടത്തിന്റെ ഭീതി കെട്ടടങ്ങും മുൻപാണ് തലസ്ഥാനത്ത് വീണ്ടും അഗ്നിബാധ ഉണ്ടായിരിക്കുന്നത്. കടുത്ത പുകയും തീയും ഉയരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടർ […]
സമാധാന നൊബേല്‍ പുരസ്കാരത്തിന് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തു
ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടാം തവണയാണ് യു.എസ് പ്രസിഡന്റിനെ ഈ പുരസ്‌കാരത്തിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. നൊബേല്‍ പുരസ്‌കാരത്തിന് […]
പരീക്ഷിച്ചയാളില്‍ വിപരീത ഫലം; കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഓക്സ്ഫഡ്
പരീക്ഷണം നടത്തിയവരില്‍ ഒരാള്‍ക്ക് വിപരീത ഫലം കാണിച്ച സാഹചര്യത്തിലാണ് ഓക്സ്ഫഡ് സര്‍വകലാശാല പരീക്ഷണം നിര്‍ത്തിവെച്ചത് ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പരീക്ഷണം നടത്തിയവരില്‍ ഒരാള്‍ക്ക് വിപരീത ഫലം കാണിച്ച സാഹചര്യത്തിലാണ് പരീക്ഷണം നിര്‍ത്തിവെച്ചത്. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് വിപരീത ഫലം കാണിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരുന്നിന്‍റെ പാര്‍ശ്വഫലമാണ് ഇപ്പോള്‍ പുറത്തു കാണിക്കുന്നതെന്ന സംശയത്തിലാണ് ശാസ്ത്രലോകം. എന്നാല്‍ കേസിന്‍റെ സ്വഭാവവും എപ്പോള്‍ സംഭവിച്ചുവെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല. ജൂലൈ 20നാണ് ഓക്സ്ഫഡ് […]
സൗദിയില്‍ ഭക്ഷ്യമേഖലയിലും സ്വദേശിവത്ക്കരണം?
സൗദി ഭക്ഷ്യമേഖലയിലെ സ്വദേശിവത്ക്കരണത്തിന് പദ്ധതി ആവിഷ്കകരിച്ചു. ‘ഭക്ഷ്യ, ക്ഷീര പൊളി ടെക്നിക്കും’ അറാസ്കോ കമ്പനിയും ഇത് സംബന്ധിച്ച സഹകരണ കരാറില് ഒപ്പുവെച്ചു. തൊഴിലന്വേഷകര്‍ക്ക് മതിയായ പരിശീലനം നല്‍കുന്നതിനും, ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഉടമ്പടി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭക്ഷ്യ മേഖലയിലെ തൊഴിലുകൾക്ക് സ്വദേശി യുവാക്കൾക്ക് പരിശീലനം നൽകുക, തൊഴിലിനോടൊപ്പം പരിശീലനം, ഭക്ഷ്യോത്പാദന രംഗത്ത് ആവശ്യമായ ഉപദേശ നിർദേശങ്ങൾ എന്നിവയാണ് കരാറിന്റെ ഭാഗമായി നടപ്പാക്കുക. ‘ഭക്ഷ്യ, ക്ഷീര പൊളി ടെക്നിക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹീം ബിൻ സഊദ് അൽ […]
റഷ്യയുടെ കോവിഡ് വാക്സിന്‍ ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും
വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും. അതേസമയം റഷ്യയുടെ കൊറോണ വൈറസ് വാക്സിൻ സ്പുട്‌നിക് അഞ്ചിന്‍റെ ആദ്യ ബാച്ച് പൊതു വിതരണത്തിനെത്തിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മോസ്കോയിലെ ഗമാലേയ റിസർച്ച് […]
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്; ഔദ്യോഗികമായി പ്രതികരിക്കാതെ ഇന്ത്യ
കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. വെടിവെപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചപ്പോള്‍ തിരിച്ചടിച്ചതാണ് എന്നാണ് ചൈന പ്രതികരിച്ചിട്ടുളളത് എന്നാണ് വിവരം. China government-owned Global Times claims that Indian troops crossed the Line of Actual Control (LAC) near […]