നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രസർക്കാർ. ബ്ലഡ് മണി നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളിലും നേരിട്ട് പങ്കെടുക്കാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ യെമൻ സുപ്രിംകോടതിയിൽ അപ്പീൽ നൽകാൻ നിമിഷപ്രിയയുടെ ബന്ധുക്കൾക്ക് സഹായം നൽകുമെന്നും ബന്ധുക്കൾക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീർക്കാനുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കാനും കേന്ദ്രത്തിന് […]
International
മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ; മോചന ശ്രമം തുടങ്ങി സർക്കാർ
ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ.പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായത്. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ. കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവർ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കൻ പോലീസിന്റെ കസ്റ്റഡിയിലാണ്. […]
യുക്രൈന് വീണ്ടും 800 മില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കി അമേരിക്ക; പുടിന്‍ യുദ്ധകുറ്റവാളിയെന്ന് ബൈഡന്‍
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈനിലെ സാധാരണക്കാര്‍ക്കെതിരെ പുടിന്‍ നടത്തുന്ന അധാര്‍മികമായ അക്രമങ്ങള്‍ക്കെതിരെ അമേരിക്ക ഉറച്ചുനില്‍ക്കുന്നതായി ബൈഡന്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ക്കെതിരെ ധീരമായി ചെറുത്ത് നില്‍പ്പ് തുടരുന്ന യുക്രൈന് 800 മില്യണ് ഡോളര്‍ അധിക സൈനിക സഹായം നല്‍കുന്നതായും ബൈഡന്‍ പ്രഖ്യാപിച്ചു. നിലനില്‍പ്പിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് യുക്രൈന്റെ പോരാട്ടമെന്ന് ബൈഡന്‍ വൈറ്റ് ഹൗസില്‍ വച്ച് പറഞ്ഞു. ജനവാസ മേഖലകളിലേക്ക് കടന്നുചെന്ന് ആശുപത്രികളും സ്‌കൂളുകളും വരെ ആക്രമിച്ച റഷ്യന്‍ […]
ചെച്‌നിയന്‍ തലവന്റെ പരിഹാസം; എലോന എന്ന് പേരുമാറ്റി തിരിച്ചടിച്ച് മസ്‌ക്
തന്നെ ആക്ഷേപിച്ച ചെച്‌നിയന്‍ തലവന് മറുപടിയായി ട്വിറ്ററില്‍ സ്വന്തം പേര് മാറ്റി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ മസ്‌ക് വെല്ലുവിളിച്ചതിനെത്തുടര്‍ന്ന് പുടിന്‍ അനുകൂലികള്‍ മസ്‌കിനെതിരെ വ്യാപകമായ പ്രചരണങ്ങളുമായി സോഷ്യല്‍ മീഡിയ കീഴടക്കിയ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പേരുമാറ്റല്‍. പുടിനെ വെല്ലുവിളിക്കാന്‍ ട്വിറ്ററിലെ വെറുമൊരു ബ്ലോഗറായ പാവം ഇലോണയ്ക്ക് കഴിയില്ലെന്നായിരുന്നു ചെച്‌നിയന്‍ തലവന്റെ പരിഹാസം. ഇതേത്തുടര്‍ന്ന് മസ്‌ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ഇലോണ മസ്‌ക് എന്ന് മാറ്റി തിരിച്ചടിക്കുകയായിരുന്നു. കരുത്തനായ രാഷ്ട്രീയ […]
മരിയുപോളിലെ തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയതായി യുക്രൈന്‍
റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണവുമായി യുക്രൈന്‍. റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചതിനെ തുടർന്ന് പത്ത് പേർ […]
ജോ ബൈഡന് ഉപരോധം ഏർപ്പെടുത്തി റഷ്യ
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഉപരോധം ഏർപ്പെടുത്തി റഷ്യ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കും റഷ്യ ഉപരോധമേർപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജൻ സാകി, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ബൈഡന്റെ മകൻ ഹണ്ടർ എന്നിവർക്കും റഷ്യ ഉപരോധമേർപ്പെടുത്തി. യുക്രൈനിൽ യുദ്ധം നടത്തുന്നതിന് റഷ്യൻ പ്രസിഡന്റ് വഌദിമിർ […]
ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം; 13ലേറെ നഗരങ്ങളിൽ ലോക്ഡൗൺ
ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനു പിന്നാലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച, 5280 പുതിയ കൊവിഡ‍് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ ആറാം ദിവസമാണ് ചൈനയിൽ ആയിരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ […]
ചൈനയോട് ആയുധം ആവശ്യപ്പെട്ട് റഷ്യ; ലഭ്യമാക്കിയാൽ ഗുരുതര പ്രത്യാഘാതമെന്ന് അമേരിക്ക
റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങൾ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യർഥിച്ച് റഷ്യ. എന്നാൽ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു യു.എസ് മുന്നറിയിപ്പ് നൽകി. ഉപരോധം മറികടക്കാൻ ചൈന റഷ്യയെ സഹായിച്ചാൽ പ്രത്യാഘതം നേരിടേണ്ടി വരുമെന്നു യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. യുഎസ് – ചൈന അധികൃതർ റോമിൽ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് പ്രതികരണം. എന്നാൽ യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത റഷ്യ […]
‘എനിക്കാരേയും പേടിയില്ല..’ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ട്; യുക്രൈനിലെ ലൊക്കേഷൻ പങ്കുവച്ച് സെലൻസ്‌കി
കീവിലെ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി.ആരെയും ഭയമില്ലെന്നും ഒളിച്ചിരിക്കില്ലെന്നും സെലൻസ്‌കി ഏറ്റവും പുതിയ വിഡിയോയിൽ വ്യക്തമാക്കി. ‘എവിടേയും പോയി ഒളിച്ചിട്ടില്ലെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. തനിക്കാരേയും പേടിയില്ലെന്നും അതുകൊണ്ട് എവിടെയും ഒളിച്ചിരിക്കുകയല്ലെന്നും സെലൻസ്‌കി അറിയിച്ചു. കീവിലെ ബാങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഒളിച്ചിരിക്കുകല്ല, ആരേയും പേടിക്കുന്നുമില്ലെന്ന്’- സെലൻസ്‌കി വിഡിയോയിൽ പറഞ്ഞു. യുക്രൈൻ പതാകയ്‌ക്ക് സമീപം ഒരു ഡെസ്‌കിൽ ഇരുന്നുകൊണ്ടാണ് സെലൻസ്‌കി വിഡിയോ പങ്കുവെച്ചത്. ‘ഞങ്ങൾ പ്രതിരോധത്തിന്റെ 12-ാം ദിനം പിന്നിടുകയാണ്. […]
Ukraine Crisis : കേഴ്സൻ പിടിച്ചെടുത്ത് റഷ്യ, ആണവ യുദ്ധം ചിന്തയിൽ പോലുമില്ലെന്ന് വിദേശകാര്യമന്ത്രി
Ukraine crisis ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല. അത് നിരന്തരം ഉയരുന്നത് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയിലാണ്. അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി മോസ്കോ: യുക്രൈനിൽ (Ukraine) ആണവ യുദ്ധ (Nuclear war) ഭീഷണി ഉയർത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ (Russia) പരിഗണനയിലില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ (Russia’s Foreign Minister Sergei Lavrov). റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണെന്നും യുക്രൈനുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിദേശ […]