International

സ്ത്രീകളെ ലൈംഗിക അടിമകളാക്കി ചൂഷണം: സ്വയം പ്രഖ്യാപിത ഗുരുവിന് 120 വര്‍ഷം തടവുശിക്ഷ

അമേരിക്കയില്‍ സ്വയം പ്രഖ്യാപിത ഗുരുവിന്​ 120 വർഷത്തെ തടവുശിക്ഷ​. പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ചൂഷണം ചെയ്തതിനാണ് ന്യൂയോര്‍ക്കിലെ ജഡ്ജി ശിക്ഷ വിധിച്ചത്. 60 വയസ്സുകാരനായ കെയ്​ത്​ റാനിയേർ ആണ് ആ സ്വയം പ്രഖ്യാപിത ഗുരു. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍ ഗ്രൂപ്പിന്‍റെ മറവിലാണ് റാനിയേര്‍ സ്ത്രീകളെ ചൂഷണം ചെയ്തത്. അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളറാണ് ഫീസായി വാങ്ങിയിരുന്നത്. ഈ കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും റാനിയേര്‍ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന് […]

International

ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ഡോണൾഡ്​ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്​സൈറ്റ്​ ​ഹാക്ക്​ ചെയ്​തു.​ ഹാക്കര്‍മാര്‍ സൈറ്റില്‍ ഒരു സന്ദേശവും പോസ്റ്റ് ചെയ്തു. “ഈ സൈറ്റ് പിടിച്ചെടുത്തിരിക്കുന്നു. ഡോണള്‍ഡ് ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നത്. ഇത് ലോകത്തെ സത്യം അറിയിക്കേണ്ട സമയമാണ്” എന്നാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ വ്യക്തമാക്കിയത്. ആരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്താന്‍ നിയമപരമായ സഹായം തേടിയുണ്ടെന്ന് ട്രംപിന്‍റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടിം മുര്‍തോ വ്യക്തമാക്കി. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ല, സൈറ്റ് പുനസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. […]

International

ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് നാസ

ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് നാസ. മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ വെള്ളത്തിന്‍റെ സാന്നിധ്യം ചന്ദ്രനില്‍ ഉണ്ടെന്നാണ് നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്‍സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) കണ്ടെത്തല്‍.. പുതിയ കണ്ടുപിടിത്തം ചാന്ദ്ര ദൌത്യത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ജലതന്മാത്രകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ചന്ദ്രനില്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാവുന്ന ഏറ്റവും വലിയ ഗര്‍ത്തക്കളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലത്തിന്‍റെ സാന്നിധ്യം […]

International

ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന്; ചൈനയുടെ കടന്നുകയറ്റം തടയുക ലക്ഷ്യം

ഇന്ത്യ-യുഎസ് ടു പ്ലസ് ടു ചർച്ച ഇന്ന് 10 മണിക്ക് ഹൈദരാബാദ് ഹൌസില്‍ നടക്കും. ഇന്‍ഡോ-പസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം.ബേസിക് എക്സ്ചേഞ്ച് ആന്‍റ് കോപ്പറേഷന്‍ കരാറിലും ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ ഒപ്പ് വയ്ക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദർശനത്തിന് ശേഷം ഇന്ത്യയും അമേരിക്കയും നടത്തുന്ന നിർണായക നയതന്ത്ര ചർച്ചയാണ് 2+2. യു എസ് സെക്രട്ടറി മൈക് പോംപിയോ, ഡിഫെന്സ് സെക്രട്ടറി മാർക്ക് എസ്പർ എന്നവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുക. ഇന്ത്യയുടെ […]

International

വോട്ടെടുപ്പിന് ഇനി 8 ദിവസം കൂടി

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യഥാര്‍ഥ വോട്ടെടുപ്പ് ദിവസത്തിന് 8 ദിവസം കൂടി അവശേഷിക്കേ 6 കോടിയോളം പേര്‍ ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു. വോട്ട് രേഖപ്പെടുത്തിയവരില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉള്‍പ്പെടും. നവംബര്‍ മൂന്നാണ് അമേരിക്കയില്‍ വോട്ടെടുപ്പ് തിയതി. പക്ഷേ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തെ വോട്ടു ചെയ്യാനുള്ള നിയമമുണ്ട്. ഓരോ സംസ്ഥാനത്തും നേരത്തെയുള്ള വോട്ടിന് വ്യത്യസ്ത നിബന്ധനകളാണുള്ളത്. തപാല്‍ വോട്ടും സാധാരണ വോട്ടും മിക്ക സംസ്ഥാനങ്ങളും […]

International

കോവിഡ് രണ്ടാംഘട്ട വ്യാപനം; ഇറ്റലിയില്‍ തിയറ്ററുകളും ജിംനേഷ്യങ്ങളും വീണ്ടും അടക്കും

കോ​​​വി​​​ഡ് ര​​​ണ്ടാം​​​ഘ​​​ട്ട വ്യാ​​​പ​​​ന​​​മെ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​റ്റ​​​ലി​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ സി​​​നി​​​മ തി​​​യറ്റ​​​ര്‍, ജിംനേഷ്യം, ​​​സ്വി​​​മ്മിം​​​ഗ് പൂ​​​ള്‍ എ​​​ന്നി​​​വ അ​​​ട​​​യ്ക്കും. ബാ​​​റു​​​ക​​​ളും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളും വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ മാ​​​ത്ര​​​മേ പ്ര​​​വ​​​ര്‍ത്തി​​​ക്കൂ. മ​​​റ്റു ക​​​ട​​​ക​​​ള്‍ക്കും വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ല. എന്നാല്‍ സിനിമ തിയറ്ററുകള്‍ അടക്കുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയായ എ.എന്‍.ഇ.സി രംഗത്ത് വന്നു. തിയറ്ററുകള്‍ അടക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാണിച്ച് സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു. നവംബര്‍ 24 വരെയാണ് തിയറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടച്ചിടുക. രാത്രി കർഫ്യൂ […]

International

ചൈനയില്‍ നിന്നും കൊറോണയുമായി മഞ്ഞ പൊടിക്കാറ്റ് വരുന്നു; പുറത്തിറങ്ങരുതെന്ന് ഉത്തര കൊറിയ

ചൈനയില്‍ നിന്നുള്ള യെല്ലോ ഡസ്റ്റ് കൊറോണ വൈറസ് വാഹകരാണെന്ന ഭയത്തില്‍ അയല്‍രാജ്യമായ ഉത്തര കൊറിയ. യെല്ലോ ഡസ്റ്റിനെ നേരിടാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങള്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നുമാണ് നിര്‍ദേശം. എല്ലാ വര്‍ഷവും ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളില്‍ നിന്നു പ്രത്യേക ഋതുക്കളില്‍ വീശിയടിക്കുന്ന മണല്‍ക്കാറ്റാണ് യെല്ലോ ഡസ്റ്റ്. സര്‍ക്കാര്‍ നിയന്ത്രിത ചാനലും പത്രവുമാണ് ജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കിയത്. പൊടിക്കാറ്റ് സൂക്ഷ്മജീവികളെ വഹിച്ചേക്കാം എന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്. പുറത്തുപോകേണ്ടി വരുന്നവര്‍ വ്യക്തിശുചിത്വം […]

International

‘എല്ലാം പ്രതീക്ഷിച്ചത് പോലെ’; ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ മൂന്നാംഘട്ട പരിശോധനയില്‍

ഓക്സഫോഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരിശോധനയിലെന്ന് അധികൃതര്‍. എന്നാല്‍ എല്ലാം പ്രതീക്ഷിച്ചപോലെയാണെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പ്രതീക്ഷ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നതെന്നും സ്വതന്ത്ര കണ്ടെത്തൽ. ഓക്സഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന വാക്സിന്റെ കൃത്യത പരിശോധിക്കാനാവുന്ന പുതിയ വിദ്യ ബ്രിസ്റ്റൺ യൂണിവേഴ്സിറ്റി വികസിപ്പിച്ചിട്ടുണ്ട് എന്നതാണ് പുതിയ വാര്‍ത്ത. ഈ വാക്സിന് മുന്നോട്ടുവെക്കുന്ന ജനിതക നിർദ്ദേശങ്ങൾ വാക്സിന്‍ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുമ്പോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന വിദ്യയാണ് യൂണിവേഴ്സിറ്റി വികസിപ്പിച്ചിരിക്കുന്നത്. ഓക്സ്ഫോർ‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന വാക്സിന്റെ ശരീരത്തിനകത്തെ പ്രവർത്തനങ്ങളുടെ ആയിരക്കണക്കിന് […]

International

ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ വരും; വോട്ടര്‍മാര്‍ക്ക് ഇ-മെയിലിലൂടെ ഭീഷണി

ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍ കാണിച്ചു തരാമെന്നും പിന്നാലെ വന്ന് ഉപദ്രവിക്കും എന്നെല്ലാമുള്ള ഭീഷണികളാണ് വോട്ടര്‍മാര്‍ക്ക് ലഭിച്ചത് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ അനന്തര ഫലമുണ്ടാകുമെന്ന ഭീഷണിയുമായി ഇ-മെയില്‍. ഫ്‌ളോറിഡയും പെന്‍സില്‍വാനിയയുമടക്കമുള്ള സ്ഥലങ്ങളിലെ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്ക് ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ ലഭിച്ചു. ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍ കാണിച്ചു തരാമെന്നും പിന്നാലെ വന്ന് ഉപദ്രവിക്കും എന്നെല്ലാമുള്ള ഭീഷണികളാണ് വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. തീവ്ര വലതുപക്ഷ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടാണ് മെയിലുകള്‍ അയച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ ”ഞങ്ങള്‍ നിങ്ങളുടെ […]

International

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകം

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയെന്ന് ഗവേഷകര്‍. നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ അവയവം. പുതിയ അവയവത്തിന് ട്യൂബേറിയല്‍ സലൈവറി ഗ്ലാന്‍ഡ്സ് എന്ന് പേരിട്ടു. റെഡിയോതെറാപ്പി ആന്റ് ഓങ്കോളജി എന്ന ജേര്‍ണലാണ് ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രോസ്ട്രേറ്റ് കാന്‍സര്‍ സംബന്ധിച്ച പഠനത്തിനിടെയാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്. മൂക്കിന് പിന്നിലായി വളരെ സൂക്ഷ്മമായ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് […]