International

സംപ്രേക്ഷണം നിർത്തിയും ട്രംപിനെ തിരുത്തിയും ചാനലുകൾ

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് നടത്തിയ ആദ്യ വാർത്താസമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ച് അമേരിക്കൻ വാർത്ത ചാനലുകൾ. തെരഞ്ഞെടുപ്പിൽ തന്റെ വിജയം അട്ടിമറിക്കാൻ ഡെമോക്രറ്റുകൾ ശ്രമിക്കുന്നുവെന്നും മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം. ഡെമോക്രറ്റുകൾ നിയമവിരുദ്ധമായി വ്യാജ വോട്ടുകൾ രേഖപ്പെടുത്തുകയാണെന്നും വോട്ടെണ്ണലിൽ തിരിമറി നടത്തുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു .എന്നാൽ, പതിവ് പോലെ പ്രസിഡന്റ് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്ന് കണ്ട മാധ്യമങ്ങൾ ഇത്തവണ ട്രംപിനെ കൈവിട്ടു. എം.എസ്.എൻ.ബി.സി, എബിസി, എൻബിസി തുടങ്ങിയ ചാനലുകളാണ് ലൈവ് സംപ്രേക്ഷണം ഇടക്ക് വെച്ച് […]

International

പെന്‍സില്‍വേനിയയില്‍ ലീഡ്‌; ജോ ബൈഡന്‍ വിജയത്തിലേക്ക്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡൻ വിജയത്തിലേക്ക്. പെന്‍സില്‍വേനിയയില്‍ ജയിച്ചാല്‍ ബൈഡന്‍ വൈറ്റ്ഹൗസിലെത്തും. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 5000 വോട്ടുകള്‍ക്ക് മുന്നിലാണ് നിലവില്‍ ബൈഡന്‍. പെന്‍സില്‍വാനിയയിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ബൈഡന്റെ ജയം ഉറപ്പാണ്. ജോര്‍ജിയയിലും ബൈഡന്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആയിരം വോട്ടിന്റെ ലീഡാണ് ബൈഡന്. അതേസമയം ബൈഡൻ ജയിച്ച മിക്ക ഇടങ്ങളിലും തട്ടിപ്പ് നടന്നു എന്ന ആരോപണവുമായി ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രസിഡന്റ് നിരന്തരം […]

International

കോവിഡ് 19 : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ചൈന

വിദേശികൾ വഴിയുള്ള കോവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ, ബ്രിട്ടൺ, ബെൽജിയം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചൈന വിലക്കേർപ്പെടുത്തി. വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ ഡൽഹി-വുഹാൻ ഫ്ലൈറ്റുകൾ യാത്രക്കാരുമായി ഇന്നടക്കം നാല് ഘട്ടങ്ങളിലായി മടങ്ങാനിരിക്കെയാണ് ചൈനയുടെ പുതിയ തീരുമാനം. ഈ സാഹചര്യത്തിൽ ഫ്ലൈറ്റുകൾ പുനർക്രമീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. നവംബർ 13,20,27 ഡിസംബർ 4 എന്നീ ദിവസങ്ങളിലായിരുക്കും പുതിയ ഫ്ലൈറ്റുകൾ. ഒക്ടോബർ 30ന് ചൈനയിലെത്തിയ എയർ ഇന്ത്യ ഫ്ലൈറ്റിലെ […]

International

സൗദിയിലെ സ്പോൺസർഷിപ്പ് മാറ്റം മാർച്ച് 14 മുതൽ; വീട്ടുജോലിക്കാരുടെ നിയമം പ്രത്യേകം പുറത്തിറക്കും

സൗദിയിലെ സ്പോൺസർഷിപ്പ് സംവിധാനത്തിൽ വന്ന മാറ്റം ബാധകമാകാത്ത അഞ്ചു വിഭാഗങ്ങൾക്കുള്ള നിയമം പ്രത്യേകം പുറത്തിറക്കും. റീ എൻട്രി, എക്സിറ്റ് എന്നിവ നടപ്പാക്കുന്ന രീതിയും മന്ത്രാലയം വിശദീകരിച്ചു. തൊഴിലാളിയും സ്പോൺസറും തമ്മിലുള്ള കരാർ മന്ത്രാലയത്തിൽ സമർപ്പിക്കണം. ഇതിനാൽ ഇരു വിഭാഗത്തിന്‍റേയും ബന്ധം വഷളാകാത്ത രൂപത്തിലാകും പുതിയ സംവിധാനം പ്രവർത്തിക്കുക. കഴിഞ്ഞ ദിവസമാണ് അരനൂറ്റാണ്ട് പഴക്കമുള്ള സ്പോൺസർഷിപ്പ് സംവിധാനം തൊഴിൽ കരാറാക്കി മാറ്റിയത്. ഇത് അടുത്ത വർഷം മാർച്ച് 14 മുതൽ പ്രാബല്യത്തിലാകും. റീഎൻട്രി, എക്സിറ്റ്, ജോലി മാറ്റം എന്നിവ […]

International

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനമാർഥി ജോ ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന. ബൈഡന് 264 ഉം ഡോണൾഡ് ട്രംപിന് 214 ഉം ഇലക്ടറൽ വോട്ടാണ് ഇതുവരെ ലഭിച്ചത്. വരാനിരിക്കുന്ന ഫലങ്ങൾ നിർണായകമെങ്കിലും അവസാന വിവര പ്രകാരം ജോ ബൈഡനാണ് വിജയ സാധ്യത. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഒരു പ്രസിഡന്‍റിന് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടിലേക്ക് ബൈഡൻ എത്തി. ഏഴ് കോടിയിലധികം വോട്ടാണ് ബൈഡൻ നേടിയത്. 6.94 കോടി വോട്ടെന്ന ബാരക് ഒബാമയുടെ റെക്കോഡാണ് ബൈഡൻ മറികടന്നത്. എന്നാൽ […]

International

അമേരിക്ക ഫോട്ടോഫിനിഷിലേക്ക്; വോട്ടെണ്ണൽ നിർത്തണമെന്നാവശ്യപ്പെട്ട് ട്രംപ് സുപ്രീംകോടതിയില്‍

അമേരിക്കയിൽ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നു. നിലവിൽ ഫലം പുറത്തുവന്ന ഇടങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ ഇനി ഫലം വരാനിരിക്കുന്ന നിർണായക സംസ്ഥാനങ്ങളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത് . വോട്ടുകൾ എല്ലാം എണ്ണിത്തീരും മുമ്പ് വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്തുവന്നു. വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു. അവസാനത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിലവിലെ ഫലങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ നിർണായ സ്വിങ് സ്റ്റേറ്റുകളിൽ ഭൂരിഭാഗത്തിലും ട്രംപിനാണ് ലീഡ്. വെള്ളിയാഴ്ച മാത്രമേ […]

International

ട്രംപിന് മുന്‍തൂക്കം; മാറിമറിഞ്ഞ് ലീഡ് നില

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരം. നിലവിൽ 209 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 118 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡൻ ഏറെ പിന്നിലാണ്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപിനാണ് ഇവിടെ ലീഡ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും. ഉച്ചയോടെ അന്തിമഫലം […]

International World

വിയന്നയില്‍ ഭീകരാക്രമണം; ആറിടങ്ങളില്‍ വെടിവെപ്പ്

ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഭീകരാക്രമണ പരമ്പര. സെന്‍ട്രല്‍ സിനഗോഗിന് സമീപം ആറിടങ്ങളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചെന്ന് പൊലീസ് അറിയിച്ചു. ഒരു സംഘം അക്രമികള്‍ തോക്കേന്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഭീകര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. കഫേകളിലും റസ്റ്റോറന്റുകളിലുമാണ് ഭീകരാക്രമണം നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി കഫേകളിലും റെസ്റ്റോറന്റുകളിലും ധാരളം […]

International

ഫ്രാന്‍സില്‍ വീണ്ടും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു; രണ്ടാം ലോക്ഡൌണ്‍ ഡിസംബര്‍ 1 വരെ

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1 വരെയായിരിക്കും ലോക്ഡൌണെന്ന് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ബുധനാഴ്ച അറിയിച്ചു. ലോക്ഡൌണോടെ ദിവസങ്ങൾക്കുള്ളിൽ ആശുപത്രികളെ കീഴടക്കാൻ സാധ്യതയുള്ള ഒരു പൊട്ടിത്തെറി നിയന്ത്രണവിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ലോക്ഡൌണിന്‍റെ ഭാഗമായി വ്യാഴാഴ്ച രാത്രിയോടെ തന്നെ ബാറുകള്‍, റസ്റ്റോറന്‍റുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ അടച്ചു. ഫാക്ടറികളും ഫാമുകളും പ്രവർത്തിക്കാൻ അനുവദിക്കും, കൂടാതെ ചില പൊതു സേവനങ്ങൾ പ്രവർത്തിക്കും. പ്രവചിക്കാന്‍ സാധിക്കാത്ത വിധം വേഗത്തിലാണ് ഫ്രാന്‍സില്‍ വൈറസ് […]

International

ഇന്ത്യ – ഖത്തർ എയർ ബബിൾ കരാര്‍ നീട്ടി

ഇന്ത്യ – ഖത്തർ എയർ ബബിൾ ധാരണ നീട്ടി. ഡിസംബർ 31 വരെയാണ് കരാർ നീട്ടിയത്. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് നിലവിലുള്ള വിമാന സർവീസുകൾ അതേപടി തുടരും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്. ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം. ഒക്ടോബർ […]