യുഎസ് ബയോടെക് കമ്പനിയായ മോഡേണ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 95 ശതമാനത്തോളം ഫലപ്രദമെന്ന പ്രഖ്യാപനവുമായി രംഗത്ത്. 30,000 ആളുകളെ പങ്കെടുപ്പിച്ചാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. നേരത്തെ അമേരിക്കന്‍ കമ്പനി തന്നെയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കും തങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച വാക്‌സില്‍ 90 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ സാങ്കേതിക വിദ്യയാണ് ഇരുകമ്പനികളും വാക്‌സിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ മനുഷ്യ നിര്‍മിതമായ മെസെഞ്ചര്‍ ആര്‍എന്‍എകളെ ഉപയോഗിച്ച് മനുഷ്യ കോശങ്ങളെ വാക്‌സിന്‍ നിര്‍മിക്കുന്ന ഫാക്ടറികളാക്കുകയാണ് ചെയ്യുന്നത്. ഫേസ് […]
International
വോട്ടെണ്ണുന്ന സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തിയെന്ന് ട്രംപ്; തള്ളി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍റെ വിജയം ഇനിയും അംഗീകരിക്കാതെ ഡോണാള്‍ഡ് ട്രംപ്. ബാലറ്റുകള്‍ സ്കാന്‍ ചെയ്ത് വോട്ടെണ്ണുന്ന സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തിയെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നെന്ന ആരോപണത്തിന് ശേഷം പുതിയ വാദവുമായെത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്. 28 സംസ്ഥാനങ്ങളില്‍ ബാലറ്റുകള്‍ സ്കാന്‍ ചെയത് വോട്ടെണ്ണുന്നതിന് ഉപയോഗിച്ചത് ഡൊമിനിയന്‍ കമ്പനിയുടെ സോഫ്റ്റ് വെയറായിരുന്നു. ഡൊമിനിയന്‍ കമ്പനി ട്രംപിന് ലഭിച്ച 941000 വോട്ടുകള്‍ നീക്കം ചെയ്തെന്നും […]
അഭയാർഥി വിദ്യാർഥികൾക്കായി ഡിജിറ്റൽ സ്കൂളുമായി ദുബൈ
ലോകമെമ്പാടുമുള്ള അഭയാർഥി വിദ്യാർഥികൾക്കായി ദുബൈ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനകം 10 ലക്ഷം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം എത്തിക്കുകയാണ് ഡിജിറ്റൽ സ്കൂളിന്‍റെ ലക്ഷ്യം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ട്വിറ്ററിലൂടെ പുതിയ ഡിജിറ്റൽ സ്കൂൾ പദ്ധതി പ്രഖ്യാപിച്ചത്. ഈ വർഷം ഇരുപതിനായിരം വിദ്യാർഥികൾക്ക് ഡിജിറ്റൽ സ്കൂൾ മുഖേന വിദ്യാഭ്യാസമെത്തിക്കും. വിദ്യ നേടാൻ സാധിക്കാത്ത 10 ലക്ഷം വിദ്യാർഥികൾക്ക് അറിവ് നൽകാൻ കഴിയും വിധം അഞ്ച് വർഷത്തിനകം ഡിജിറ്റൽ സ്കൂളിന്റെ പ്രവർത്തനം വിപുലമാക്കുമെന്ന് ശൈഖ് […]
കോവിഡ് വാക്സിന്‍: പുതിയ ആരോപണവുമായി ട്രംപ്
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കാനായി കോവിഡ് വാക്സിന്‍ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചെന്ന ആരോപണവുമായി ഡോണാള്‍ഡ് ട്രംപ്. ഫൈസറിന്‍റെ കോവിഡ് പ്രതിരോധ വാക്സിൻ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം മനഃപൂർവം വൈകിപ്പിച്ചത് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ തന്‍റെ വിജയം തടയാനായിരുന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറിനുമെതിരെയാണ് ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു ‘വാക്സിൻ വിജയം’ ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്നാണ് […]
മൊസാംബിക്കില്‍ ഭീകരര്‍ 50 പേരുടെ തലവെട്ടി മാറ്റി കൊലപ്പെടുത്തി
ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഭീകരര്‍ 50 പേരുടെ തലവെട്ടി മാറ്റി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ മൊസാംബിക്കിലെ ഒരു ഗ്രാമമായ കാബോ ഡല്‍ഗാഡോ പ്രവിശ്യയിലാണ് സംഭവം. പ്രദേശത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടാണ് കുരുതിക്കളമായത്. ആളുകളെ പ്രദേശത്തെ ഫുട്ബാള്‍ ഗ്രൗണ്ടിലെത്തിച്ച് ഭീകരര്‍ തലയറുക്കുകയായിരുന്നു. 2017 മുതല്‍ ഐ.സിനൊപ്പം ചേര്‍ന്ന ഭീകര ഗ്രൂപ്പാണ് ക്രൂരതക്കു പിന്നില്‍. 50 പേരെ നിരത്തിനിര്‍ത്തിയാണ് ഇവര്‍ കൂട്ടകൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് മൂന്ന് ദിവസമായി നടക്കുന്ന ആക്രണം ഇപ്പോഴും തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മിഡുംബെ, മകോമിയ, തുടങ്ങിയ […]
ഫൈസർ കോവിഡ് വാക്സിൻ; 90 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ടുകൾ
കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 90 ശതമാനം വിജയകരമെന്ന് റിപ്പോർട്ടുകൾ. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി സഹകരിച്ച് കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന ഫൈസര്‍ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ശാസ്ത്രത്തിന്റെയും മനുഷ്യവംശത്തിന്റെയും മഹത്തായ ദിനം എന്നാണ് ഇതേക്കുറിച്ച് വാക്സിൻ നിർമാതാക്കളായ യു.എസ് മരുന്ന് കമ്പനിയായ ഫൈസർ വിശദീകരിച്ചത്. ആറ് രാജ്യങ്ങളിലായി 43,500 ആളുകളിലാണ് ഇതുവരെ ഈ കോവിഡ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ പരീക്ഷിച്ചവരിൽ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉഉണ്ടായില്ലെന്നും ഫൈസർ വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതിൽ വാക്സിന്റെ മികവ് […]
‘കമ്യൂണിസ്റ്റ് കമല’, സ്ക്വാഡ്, സ്റ്റേയ്സി എബ്രാംസ്.. ട്രംപിന്‍റെ സ്ത്രീവിരുദ്ധതയെ, വംശവെറിയെ പൊരുതി തോല്‍പിച്ചവര്‍
അമേരിക്കയിലെ സ്ത്രീകളുടെ അവകാശ പോരാട്ട ചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തിന് 100 വയസ്സ് തികഞ്ഞ വര്‍ഷമാണിത്- സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന്‍റെ നൂറാം വാര്‍ഷികം. 100 വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്ക ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായി സ്ത്രീവോട്ടുകള്‍ മാറി. 1980 മുതല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇവിടെ വോട്ട് ചെയ്യുന്നത്. ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി കമല ഹാരിസ് വൈറ്റ് ഹൗസിലെത്തുമ്പോള്‍, അലക്സാന്‍ഡ്രിയ ഒകേഷ്യാ കോര്‍ട്ടെസും ഇല്‍ഹാനും അയന്നയും റാഷിദയും വീണ്ടും പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍, ജോര്‍ജിയയില്‍ ബൈഡന് അട്ടിമറി […]
തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ട്രംപും മെലാനിയയും വിവാഹമോചനം തേടുമെന്ന് റിപ്പോര്‍ട്ട്
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മെലാനിയ തയ്യാറെടുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപുമായുള്ള 15 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ മെലാനിയ കാത്തിരിക്കുകായണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയുന്നു. ട്രംപിന്റെ മുന്‍ സഹായി ഒമറോസ മണിഗോള്‍ട്ട് ന്യൂമാന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്, ‘ട്രംപ് ഓഫീസില്‍ നിന്ന് പുറത്തുപോകുന്നതിനായി നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. ട്രംപില്‍നിന്ന് വിവാഹമോചനം നേടാന്‍ ഏറക്കാലമായി മെലാനിയ […]
തുടർനീക്കങ്ങള്‍ സജീവമാക്കി ജോബൈഡന്‍
അധികാരമുറപ്പിച്ചതോടെ തുടർനീക്കങ്ങള്‍ സജീവമാക്കി അമേരിക്കന്‍ നിയുക്ത പ്രസിഡന്‍റ് ജോബൈഡന്‍. നിയുക്ത വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചേര്‍ന്ന് വെബ്സൈറ്റും, ട്വിറ്റര്‍ അക്കൌണ്ടും തുറന്നു. പുതിയ കോവിഡ് പ്രതിരോധ സംഘത്തിനും ബൈഡന്‍ രൂപം നല്‍കി. വിജയം പ്രഖ്യാപിച്ച ശേഷം ജോ ബൈഡന്‍ തന്‍റെ കര്‍ത്തവ്യങ്ങളിലേക്ക് കടന്നിരിക്കുന്നു. അടുത്ത 73 ദിവസം പുതിയ ഭരണത്തിന്‍റെ അടിത്തറ സൃഷ്ടിക്കലാണെന്ന് പുതിയ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ബൈഡനും, കമല ഹാരിസും പ്രഖ്യാപിച്ചു. ആരോഗ്യം, സുരക്ഷ, സമൂഹത്തിന്‍റെ പൊതുസ്വഭാവം എന്നിവയില്‍ ഊന്നിക്കൊണ്ടാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍. കോവിഡ് […]
കശ്മീർ, സി.എ.എ – എൻ.ആർ.സി: ബെെഡൻ പറഞ്ഞത്…
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതിനിടെ ചർച്ചയായി പഴയ വിദേശ നിലപാടുകൾ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ എവ്വിധമായിരിക്കും ഇന്ത്യയോടുള്ള സമീപനം എന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കശ്മീർ, പൗരത്വ നിയമ ഭേദഗതികളെ കുറിച്ചുള്ള ബെെഡന്റെ പോളിസി പേപ്പറിലെ ഭാഗങ്ങള്‍ സോഷ്യൽ മീഡിയ കുത്തിപൊക്കിയത്. കശ്മീരിൽ മനുഷ്യാവകാശങ്ങൾ പുനസ്ഥാപിക്കേണ്ടതുണ്ടെന്നാണ് ജോ ബെെഡൻറെ നയരേഖയില്‍ പറയുന്നത്. കശ്മീരി ജനതയുടെ അവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യ ശ്രദ്ധ പുലർത്തണമെന്ന് നയരേഖ പറയുന്നു. സമാധാനപരമായ പ്രതിഷേധം തടയുന്നതും ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള […]