ഒരു രാത്രിക്കപ്പുറത്തേക്ക് സൂര്യനെ കാണാനാകാത്ത , സൂര്യനുദിക്കാത്ത അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അടുത്ത രണ്ട് മാസത്തേക്ക് പകല്‍ വെളിച്ചത്തോട് ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ് അലാസ്കന്‍ ഗ്രാമം. ഇത് അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ അലാസ്ക. ഭൂരിഭാഗം പ്രദേശങ്ങളും ആര്‍ട്ടിക് മേഖലയിലായതിനാല്‍ ജനവാസയോഗ്യമായ കേന്ദ്രങ്ങള്‍ കുറവാണിവിടെ. അലാസ്കയിലെ ഉട്ക്വിയാഗിക് നഗരമാണിത്. വ്യാഴാഴ്ചയാണ് ഇവിടെ അവസാനമായ സൂര്യനുദിച്ചസ്തമിച്ചത്.ഇനി സൂര്യനെ കാണണമെങ്കില്‍ ഇവിടുത്തുകാര്‍ക്ക് രണ്ട് മാസം അഥവാ 60 ദിവസം കാത്തിരിക്കണമെന്ന് ചുരുക്കം. ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന വടക്കന്‍ അലാസ്‌കന്‍ ഗ്രാമമാണിത്. പോളാര്‍ […]
International
2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക വിമാനം
2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന്‍റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക വിമാനം പുറത്തിറക്കി. ലോകകപ്പിന്‍റെ ഔദ്യോഗിക എംബ്ലവും നിറവും ആലേഖനം ചെയ്ത വിമാനം ദോഹയില്‍ നിന്നും സൂറിച്ചിലേക്കാണ് സര്‍വീസ് നടത്തുക. 2022 ലോകകപ്പിലേക്കുള്ള കാത്തിരിപ്പ് രണ്ട് വര്‍ഷം മാത്രമായി ചുരുങ്ങിയതിന്‍റെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്സ് ലോകകപ്പ് പ്രചാരണത്തിനായി പ്രത്യേക വിമാനം പുറത്തിറക്കിയത്. ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോയും നിറവും പതിപ്പിച്ചുകൊണ്ടുള്ള യാത്രാ വിമാനം ഇന്ന് ദോഹ വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഫിഫ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സൂറിച്ചിലേക്കുള്ള സര്‍വീസാണ് […]
റീകൗണ്ടിങ്ങിലും ട്രംപിന് തോല്‍വി; ജോര്‍ജിയയില്‍ ബൈഡന്‍ തന്നെ വിജയി
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ജോര്‍ജിയയില്‍ നടത്തിയ റീകൗണ്ടിങിലും ഡൊണാള്‍ഡ് ട്രംപിന് തോല്‍വി. റീ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ ജോ ബൈഡന്‍ വിജയിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്‍. 50 ലക്ഷം വോട്ടുകള്‍ ദിവസങ്ങള്‍ എടുത്താണ് എണ്ണിതീര്‍ത്തത്. ബാലറ്റ് പേപ്പറുകള്‍ എണ്ണുന്നതിന് മുമ്പ് 14000 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു ജോ ബൈഡന്‍. വീണ്ടും എണ്ണിയപ്പോള്‍ 12,284 വോട്ടുകള്‍ക്ക് ജോ ബൈഡന്‍ വിജയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം […]
ഓക്‌സ്ഫഡ് വാക്‌സിനും വിജയകരമെന്ന് റിപ്പോര്‍ട്ട്; പ്രായമായവരിലും ഫലപ്രദം
ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്‍ മികച്ച ഫലങ്ങള്‍ തരുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലിലൂടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്സ്ഫഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 70 വയസിന് മുകളിലുള്ള 240 പേരുള്‍പ്പെടെ 560 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചിരുന്നത്. മൂന്നാംഘട്ട പരീക്ഷണത്തില്‍ 95 […]
കോവിഡ് വാക്സിൻ വികസിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് ശ്രമിക്കണം: വ്ലാദ്മിർ പുടിൻ
കോവിഡ് വാക്സിൻ വികസിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങൾ കൂട്ടായി ശ്രമിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യയും ചൈനയും സാധിക്കുമെങ്കിൽ സ്പുട്നിക് 5 വികസിപ്പിക്കണമെന്നും പുടിൻ പറഞ്ഞു. സൗത്ത് ആഫ്രിക്കൻ സുഹൃത്തുക്കളുമായി ചേർന്ന് രണ്ട് വർഷം മുമ്പ് ആസൂത്രണം ചെയ്ത ബ്രിക്സ് വാക്‌സിനുകളുടെ ഗവേഷണ കേന്ദ്രം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ കോൺഫെറൻസ് വഴി പന്ത്രണ്ടാമത് ബ്രിക്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിൻങ്, […]
വരുന്നു കോവിഡ് പരിശോധന സ്വയം നടത്താന്‍ കിറ്റ്; ഫലം 30 മിനിറ്റിനുള്ളില്‍
സ്വയം കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്ന കിറ്റിന് അമേരിക്ക അംഗീകാരം നല്‍കി. യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് കിറ്റിന് അനുമതി നല്‍കിയത്. 30 മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് പ്രത്യേകത. ലുസിറ ഹെല്‍ത്ത് ആണ് കിറ്റ് വികസിപ്പിച്ചത്. മൂക്കില്‍ നിന്നും സ്വയം സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ കഴിയും വിധത്തിലാണ് കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 14 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പരിശോധന നടത്താന്‍ അനുമതിയുള്ളത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ഇത്തരത്തില്‍ പരിശേധന നടത്താമെന്നും യുഎസ് ഫുഡ് ആന്‍റ് […]
ട്രംപ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടരും: ബൈഡൻ
കോറോണയെ നേരിടാൻ ഡൊണാൾഡ് ട്രംപ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടർന്നേക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ.”ഞങ്ങൾ പരസ്പരം സഹകരിച്ചിട്ടില്ലെങ്കിൽ കൂടുതൽ പേർ മരിക്കാനിടയായേക്കും” ബൈഡൻ പറഞ്ഞു. ട്രംപ് ഇലക്ഷൻ ഫലം അംഗീകരിക്കാതിരിക്കുന്നതും ഭരണക്കൈമാറ്റ പ്രക്രിയകളുമായി സഹകരിക്കാതിരിക്കുന്നതും സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം. “വാക്‌സിനേഷൻ പ്രധാനമാണ്. 300 മില്യൺ ആളുകൾക്ക് ആവശ്യാനുസരണം അത് എത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ ലോകാരോഗ്യ സംഘടനയും മറ്റ് ലോകരാജ്യങ്ങളുമായി യോജിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ട്രംപ് ഭരണകൂടം […]
ഇറാനിൽ ആക്രമണം നടത്താൻ ഡോണൾഡ് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ
ഇറാനിൽ ആക്രമണം നടത്താൻ മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. ജോ ബൈഡന് അധികാരം കൈമാറും മുൻപ് ഇറാന്‍റെ ആണവ കേന്ദ്രത്തിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാൽ അവസാന നിമിഷം നാടകീയമായി തീരുമാനം പിൻവലിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിധി ഇതുവരെ അംഗീകരിച്ചിട്ടില്ല ഡോണൾഡ് ട്രംപ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഒരു അനുകൂല തരംഗമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ബൈഡന്‍റ് വിദേശനയങ്ങളെ അട്ടിമറിക്കുകയും. ഓവൽ ഓഫീസിൽ നടന്ന യോഗത്തിൽ ഇറാനിൽ ആക്രമണം നടത്തുന്നതിനുള്ള സാധ്യതകൾ ട്രംപ് അന്വേഷിച്ചു. വൈസ് […]
മക്ക സ്മാര്‍ട്ടാകുന്നു
മക്ക നഗരത്തെ സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നു. ഇതിന്‍റെ ഭാഗമായി ഗവൺമെന്‍റ് സേവനങ്ങൾ ഇ-നെറ്റ് വർക്കിലേക്ക് മാറ്റുന്നതിനുള്ള നടപടികളാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ഏഴായിരത്തോളം സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകും. മക്കയേയും പുണ്യസ്ഥലങ്ങളേയും ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് മക്ക പദ്ധതി ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷമാണ് മക്ക ഗവർണ്ണർ പറഞ്ഞത്. അത്യാധുനിക സംവിധാനങ്ങളോടെ മക്കയേയും പുണ്ണ്യസ്ഥലങ്ങളേയും ലോകോത്തര നിലവാരത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് സ്മാര്‍ട്ട് മക്ക പദ്ധതി. ഭാവിയില്‍ പുണ്ണ്യസ്ഥലങ്ങളെ മുഴുവന്‍ ഇ-സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിസിറ്റി പദ്ധതി നേരത്തെ […]
സൗദിയിൽ സ്പോൺസർഷിപ്പില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു
സൗദിയിൽ പുതിയ സ്പോൺസർഷിപ്പ് സംവിധാനത്തിൽ ജോലി മാറുന്നതിനുള്ള നിബന്ധനകൾ മന്ത്രാലയം പ്രഖ്യാപിച്ചു. സ്പോൺസറെ മുൻകൂട്ടി അറിയിച്ചേ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാനാകൂ. തൊഴിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ മാറ്റത്തിന് സ്ഥാപനത്തിന്‍റെ അനുമതി ആവശ്യമുണ്ടാകില്ല. മന്ത്രാലയത്തിന് കീഴിലെ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന തൊഴിൽ കരാറായിരിക്കും ഇതിന് അടിസ്ഥാനം. മാർച്ച് മുതൽ നടപ്പിലാകാൻ പോകുന്ന തൊഴിൽ കരാർ രീതിയിൽ തൊഴിലാളിക്ക് ആവശ്യാനുസരണം ജോലി മാറാം. ഇതിന് പാലിക്കേണ്ട നിബന്ധനകൾ അഞ്ചെണ്ണമാണ്. 1. സൗദിയിലെ തൊഴിൽ നിയമം പാലിക്കുക 2. സൗദിയിൽ […]