International

സ്പുട്നിക് 5 വാക്സിനേഷനൊരുങ്ങി റഷ്യ; അടുത്തയാഴ്ച ഉപയോഗിക്കാന്‍ വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശം

റഷ്യ നിര്‍മ്മിച്ച സ്പുട്നിക്ക് 5 കോവിഡ് വാക്സിന്‍ ഉപയോഗം അടുത്തയാഴ്ച ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിന്റെ നിര്‍ദേശം. രണ്ട് ദശലക്ഷം വാക്സിനുകളാണ് അടുത്ത ദിവസങ്ങളില്‍ റഷ്യ ഉത്പാദിപ്പിക്കാന്‍ പോകുന്നത് എന്നാണ് പുടിന്റെ വാദം. ഇത് സംബന്ധിച്ച നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കി. 92 ശതമാനം വിജയമാണ് റഷ്യ അവകാശപ്പെടുന്നത്. ഫൈസര്‍ കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പുടിനും വാക്സിന്‍ ഉപയോഗത്തിന് ആവശ്യപ്പെടുന്നത്. റഷ്യന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ വാക്സിൻ […]

International

തീവ്ര വലതുപക്ഷ, നാസി അനുകൂല സംഘടനയെ ജർമനി നിരോധിച്ചു

ജർമനിയിലെ തീവ്ര വലതുപക്ഷ വിഭാഗമായ വോൾഫ് ബ്രിഗേഡ് 44നെ നിരോധിച്ചതായും സംഘടനയെ പിന്തുണച്ചവരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടക്കുന്നതായും ജർമൻ ആഭ്യന്തര മന്ത്രാലയം. വോൾഫ് ബ്രിഗേഡ് 44ന്റെ പ്രചാരണ സാമഗ്രികളും, സംഘടനയുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങളും കണ്ടുകെട്ടാൻ പതിമൂന്നോളം അംഗങ്ങളുടെ വീടുകളിലാണ് പോലീസ് റെയ്ഡ് നടന്നത്. റെയ്‌ഡിൽ ആയുധങ്ങളും നാസി അനുകൂല ചിഹ്നങ്ങളും പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. “സ്വതന്ത്രമായ സാമൂഹിക ജീവിതത്തിനും, അടിസ്ഥാന മൂല്യങ്ങൾക്കും എതിരായി നിൽക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ദൃഢമായ തിരിച്ചടികൾ […]

International

ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങും; ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് പരസ്യമായി ട്രംപ് ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്. നേരത്തെ തെരഞ്ഞടുപ്പില്‍ കൃത്രിമം നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നുമായിരുന്നു നിലപാട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിചിത്ര വാദങ്ങളായിരുന്നു നേരത്തെ ട്രംപ് ഉന്നയിച്ചിരുന്നത്. നിയമനടപടികളിലേക്ക് കടയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബൈഡന്റെ വിജയം ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ‘ തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കും അതറിയാം എന്നായിരുന്നു […]

International

ഫലപ്രാപ്തിയില്‍ സംശയം; ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പുതിയ പരീക്ഷണം നടത്തും

ആസ്ട്രസെനക കമ്പനിയുമായി സഹകരിച്ച് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പുതിയ പരീക്ഷണം നടത്തും. നിലവിലെ പരീക്ഷണഫലത്തെ കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഓക്സ്ഫഡ് വാക്സിന്‍ സംശയത്തിന്‍റെ നിഴലിലാകുന്നതോടെ ഇന്ത്യയിലെ വാക്സിന്‍ വിതരണവും വൈകും. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിനായിരുന്നു ആസ്ട്രസെനക കമ്പനിയുമായി സഹകരിച്ച് ഓക്സ്ഫഡ് വികസിപ്പിച്ച കോവിഡ് വാക്സിൻ. വാക്സിന്‍ 70 ശതമാനം ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് കമ്പനി പുറത്തുവിട്ടിരുന്നു. പക്ഷേ വാക്സിന്‍ പരീക്ഷണത്തെ കുറിച്ച് പലകോണുകളില്‍ നിന്നും ചോദ്യങ്ങളുയര്‍ന്നു. തുടര്‍ന്ന […]

International

ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസം; റീ എന്‍ട്രി പെര്‍മിറ്റ് ഇനി അപേക്ഷിക്കാതെ തന്നെ ലഭിക്കും

വിസയുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ ആവശ്യമായ റീ എന്‍ട്രി പെര്‍മിറ്റ് നടപടികളില്‍ ഭേദഗതിയുമായി ഭരണകൂടം. ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ സ്പോണ്‍സര്‍ നേരിട്ട് അപേക്ഷിച്ച് രണ്ടാഴ്ച കാത്തിരുന്നാല്‍ മാത്രമേ റീ എന്‍ട്രി പെര്‍മിറ്റ് ഇതുവര ലഭ്യമാകുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ താമസക്കാരന്‍ ഖത്തര്‍ വിടുമ്പോള്‍ തന്നെ അദ്ദേഹത്തിന് റീ എന്‍ട്രി പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ‌നിന്ന് എവിടെ വെച്ചും ഈ റീ എന്‍ട്രി പെര്‍മിറ്റ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. എന്നാല്‍ നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് മാത്രമേ ഈ രീതിയില്‍ […]

International

ലോകകപ്പ് മുന്നൊരുക്കം: അടുത്ത വര്‍ഷം ഖത്തറില്‍ അറബ് കപ്പ് നടത്താനൊരുങ്ങി ഫിഫ

അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ലോകകപ്പ് മാതൃകയില്‍ അറബ് കപ്പ് സംഘടിപ്പിക്കാന്‍ ഫിഫ തീരുമാനം. അടുത്ത വര്‍ഷം ഖത്തറില്‍ വെച്ചാണ് ടൂര്‍ണമെന്‍റ് നടക്കുക. 2022 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയിലാണ് ടൂര്‍ണമെന്‍റ് നടക്കുക. അറബ്, ആഫ്രിക്കന്‍ മേഖലകളില്‍ നിന്നായി മൊത്തം 22 രാജ്യങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. 2021 ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് മത്സരങ്ങള്‍. ലോകകപ്പിനായി ഖത്തര്‍ പണികഴിപ്പിച്ച സ്റ്റേഡിയങ്ങളില്‍ വെച്ച് ലോകകപ്പ് മത്സരങ്ങളുടെ അതെ സമയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക. ആതിഥേയരായ ഖത്തറിന് പുറമെ ബഹ്റൈന്‍ ഇറാഖ് […]

International

ബൈഡന്റെ കാബിനറ്റില്‍ ഇന്ത്യൻ വംശജ ഇന്ദ്ര നൂയിക്കും സാധ്യത

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാബിനറ്റില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയിയും ഉണ്ടായേക്കും. വാണിജ്യ സെക്രട്ടറി സ്ഥാനത്തേക്കാണ് ജോ ബൈഡന്‍ നൂയിയെ പരിഗണിക്കുന്നത്. പെപ്‌സികോയുടെ ചെയര്‍മാനും സിഇഓയുമായി പന്ത്രണ്ട് വര്‍ഷം സേവനമനുഷ്ഠിച്ച ഇന്ദ്രാ നൂയി നിലവില്‍ ആമസോണിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാണ്. 2018ലാണ് പെസ്പസിക്കോ സിഇഓ സ്ഥാനത്ത് നിന്ന് നൂയി വിരമിച്ചത്. 65-കാരിയായ ഇന്ദ്ര കൃഷ്ണമൂര്‍ത്തി ചെന്നൈയിലാണ് ജനിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജ്, കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, അമേരിക്കയിലെ യേല്‍ യൂനിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ വിദ്യാഭ്യാസം […]

International

‘കോവിഡ് വാക്സിൻ അതിവേഗം ലഭ്യമാക്കും’; ജി20 ഉച്ചകോടിക്ക് സമാപനമായി

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനക്കും വ്യാപാര സംഘടനക്കുമുള്ള പിന്തുണ ഉച്ചകോടി ആവർത്തിച്ചു. അടുത്ത ഉച്ചകോടി നടക്കുന്ന ഇറ്റലിക്ക് സൗദി അറേബ്യ അധ്യക്ഷ സ്ഥാനം കൈമാറി. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഉച്ചകോടി നടത്തിയത്. ഉച്ചകോടിയുടെ സംഗ്രഹം സൗദി ധനകാര്യ മന്ത്രി വിശദീകരിച്ചു. ലോകാരോഗ്യ സംഘടന, ഐ.എം.എഫ് പോലുള്ള […]

International

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുമെന്ന് ജി20

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനക്കും വ്യാപാര സംഘടനക്കുമുള്ള പിന്തുണ ഉച്ചകോടി ആവർത്തിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഉച്ചകോടി നടത്തിയത്. ഉച്ചകോടിയുടെ സംഗ്രഹം സൗദി ധനകാര്യ മന്ത്രി വിശദീകരിച്ചു. ലോകാരോഗ്യ സംഘടന, ഐഎംഎഫ് പോലുള്ള ലോകത്തിന്‍റെ പ്രധാന ആശ്രയ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനാണ് ജി20 തീരുമാനം. യു.എസ് പ്രസിഡന്‍റ് […]

International

ചരിത്രം കുറിച്ച് ടിബെറ്റൻ നേതാവിന്റെ വൈറ്റ് ഹൗസ് സന്ദർശനം..

ആറ് ദശകങ്ങൾക്ക് ശേഷം ഒരു ടിബെറ്റൻ നേതാവ് വൈറ്റ് ഹൗസ് സന്ദർശിച്ചു. സെൻട്രൽ ടിബെറ്റൻ അഡ്മിനിസ്ട്രേഷൻ അധ്യക്ഷൻ ലോബ്‌സാങ് സംഗായ് ആണ് വൈറ്റ് ഹൗസിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശനം നടത്തിയത്. വൈറ്റ് ഹൗ‌സിലെ ടിബെറ്റൻ വിഷയങ്ങൾക്കുള്ള നിയുക്ത സംഘാടകൻ റോബർട്ട് ഡിസ്ട്രോയുമായാണ് ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിന്റെ നിലവിലുള്ള എക്സൈൽ ഭരണനേതൃതത്വം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ലോബ്‌സാങ് സംഗായ് പറഞ്ഞു. അമേരിക്കയുമായുള്ള സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന ശുഭപ്രതീക്ഷ നൽകുന്നതാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയെന്നും […]